Kerala Gazette No. 14 dated 2nd April 2013.
PART I
Section iii
കേരള സർക്കാർ
നിയമ (നിയമനിർമ്മാണ-എ) വകുപ്പ്
വി⁄ാപനം
2013 മാർച്ച് 5 നമ്പർ 18971/ലെഗ്.എ2 /2010/നിയമം.
തിരുവനന്തപുരം,
1934 ഫാൽഗുനം 14.
കേരള സംസ്ഥാന നിയമസഭയുടെ താഴെ പറയുന്ന ആക്റ്റ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു. നിയമസഭ പാസ്സാക്കിയ പ്രകാരമുള്ള ബില്ലിന് 2013 മാർച്ച് 4-ാം തീയതി ഗവർണ്ണറുടെ അനുമതി ലഭിച്ചു.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,
സി. കെ. പflാകരൻ,
നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.
22013-ലെ 14-ാം ആക്റ്റ്
2013-ലെ കേരള മുദ്രപ്പത്ര (ഭേദഗതി) ആക്റ്റ്
1959-ലെ കേരള മുദ്രപ്പത്ര ആക്റ്റ് വീ≠ും
ഭേദഗതി ചെയ്യുന്നതിനുള്ള
ഒരു
ആക്റ്റ്
പീഠിക.—1959-ലെ കേരള മുദ്രപ്പത്ര ആക്റ്റ് ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കയാൽ ;
ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിനാലാം സംവത്സരത്തിൽ താഴെപ്പറയും പ്രകാരം നിയമമു≠ാക്കുന്നു :—
1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്റ്റിന് 2013-ലെ കേരള മുദ്രപ്പത്ര (ഭേദഗതി) ആക്റ്റ് എന്ന് പേര് പറയാം.
(2) ഇത് 2010 ഏപ്രിൽ 1-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠താണ്.
2. 28എ വകുപ്പിന്റെ ഭേദഗതി.—1 9 5 9 - െ ല േ ക ര ള മ ു ്ര ദ പ്പ ്ര ത ആ ക ് റ്റ ി ൽ (1959-ലെ 17) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക), 28എ വകുപ്പിന്റെ (4)-ാം ഉപവകുപ്പിൽ,—
(എ) "മുപ്പത് ദിവസത്തിനകം" എന്ന വാക്കുകൾക്കുപകരം "ഒരു വർഷത്തിനകം" എന്ന വാക്കുകൾ ചേർക്കേ≠താണ് ;
(ബി) നിലവിലുള്ള വ്യവസ്ഥയ്ക്ക് താഴെപ്പറയുന്ന ക്ലിപ്തനിബന്ധന ചേർക്കേ≠താണ്, അതായത് :—
"എന്നാൽ, പ്രസ്തുത കാലയളവിനുള്ളിൽ അപ്പീൽ നൽകാതിരിക്കുവാൻ അപ്പീൽവാദിക്ക് മതിയായ കാരണമു≠ായിരുന്നുവെന്ന് കളക്ടർക്ക് ബോദ്ധ്യമാകുന്നുവെങ്കിൽ പ്രസ്തുത ഒരുവർഷത്തെ കാലയളവിനുശേഷം സമർപ്പിക്കുന്ന ഒരു അപ്പീൽ അദ്ദേഹത്തിന് സ്വീകരിക്കാവുന്നതാണ്.".
3. റദ്ദാക്കലും ഒഴിവാക്കലും.—(1) 2013-ലെ കേരള മുദ്രപ്പത്ര (ഭേദഗതി) ഓർഡിനൻസ് (2013-ലെ 5) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.
3(2) അങ്ങനെ റദ്ദാക്കിയിരുന്നാൽത്തന്നെയും, പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻകീഴിൽ ചെയ്തതോ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻകീഴിൽ ചെയ്തതായോ എടുത്തതായോ കരുതപ്പെടേ≠താണ്.
(ശരിത്തർ÷മ)
എസ്. ഗിരിജാ ദേവി,
നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.