PART I
Section iii
കേരള സർക്കാർ
നിയമ (നിയമനിർമ്മാണം-എെ) വകുപ്പ്
വി⁄ാപനം
2013 ഫെബ്രുവരി 28. നമ്പർ 25020/ലെഗ്.എെ2/2012/നിയമം. തിരുവനന്തപുരം, 1934 ഫാൽഗുനം 9.
കേരള സംസ്ഥാന നിയമസഭയുടെ താഴെപ്പറയുന്ന ആക്റ്റ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു. നിയമസഭ പാസ്സാക്കിയ പ്രകാരമുള്ള ബില്ലിന് 2013 ഫെബ്രുവരി 27-ാം തീയതി ഗവർണ്ണറുടെ അനുമതി ലഭിച്ചു.
2 2013-ലെ 12-ാം ആക്റ്റ്2013-ലെ ശമ്പളവും ബത്തകളും നൽകൽ (ഭേദഗതി) ആക്റ്റ്
1951-ലെ ശമ്പളവും ബത്തകളും നൽകൽ ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള
ഒരു
ആക്റ്റ്
പീഠിക.—1951-ലെ ശമ്പളവും ബത്തകളും നൽകൽ ആക്റ്റ് ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കുകയാൽ ;
ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തി നാലാം സംവത്സരത്തിൽ താഴെ പറയുംപ്രകാരം നിയമമു≠ാക്കുന്നു:—
1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്റ്റിന് 2013-ലെ ശമ്പളവും ബത്തകളും നൽകൽ (ഭേദഗതി) ആക്റ്റ്് എന്ന് പേര് പറയാം.
(2) ഇത് ഉടൻ തന്നെ പ്രാബല്യത്തിൽ വരുന്നതാണ്.