Servants of Knowledge
Kerala Gazette · Government of Kerala

2. The Abkari (Amendment) Ordinance, 2013 (Ordinance No. 19 of 2013) (Ordinance No. 19 of 2013)

Published 30 April 2013

Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2013-04-30.pdf_2013_18_Part_1_ord_19
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 18 dated 30th April 2013.

PART I

Section iii

കേരള സർക്കാർ

നിയമ (നിയമനിർമ്മാണ-എ) വകുപ്പ്

വി⁄ാപനം

2013 ഫെബ്രുവരി 27. നമ്പർ 5211/ലെഗ്.എ2/2013/നിയമം. തിരുവനന്തപുരം, 1934 ഫാൽഗുനം 8.

2013 ഫെബ്രുവരി 26-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെ പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,

സി. കെ. പflാകരൻ,

നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.

2

2013-ലെ 19-ാം നമ്പർ ഓർഡിനൻസ്

2013-ലെ അബ്കാരി (ഭേദഗതി) ഓർഡിനൻസ്

ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിനാലാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.

അബ്കാരി ആക്റ്റ്, 1077-ലെ 1 വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള ഒരു ഓർഡിനൻസ്

പീഠിക.—കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും താൻ സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും;

ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖfiപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെപ്പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു:—

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ഓർഡിനൻസിന് 2013-ലെ അബ്കാരി (ഭേദഗതി) ഓർഡിനൻസ് എന്ന് പേര് പറയാം.

(2) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

2. 1077-ലെ 1-ാം ആക്റ്റ് താൽക്കാലികമായി ഭേദഗതി ചെയ്യപ്പെടേ≠താണെന്ന്.— ഇ ൗ ഒ ാ ർ ഡ ി ന ൻ സ ് ന ി ല വ ി ല ി ര ി ക്ക ു ന്ന ക ാ ല ത്ത ് അ ബ ് ക ാ ര ി ആക്റ്റിന് (1077-ലെ 1) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 3 മുതൽ 8 വരെ വകുപ്പുകളിൽ വിനിർദ്ദേശിച്ചിട്ടുള്ള ഭേദഗതികൾക്ക് വിധേയമായി പ്രാബല്യം ഉ≠ായിരിക്കുന്നതാണ്.

3. 15എ വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 15എ വകുപ്പിൽ,—

(എ) മാർജിനൽ ശീർഷകത്തിൽ "18" എന്ന അക്കത്തിനു പകരം "21" എന്ന അക്കം ചേർക്കേ≠താണ്്;

(ബി) വകുപ്പിൽ, "18" എന്ന അക്കത്തിനു പകരം "21" എന്ന അക്കം ചേർക്കേ≠താണ്.

4. 15ബി വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 15ബി വകുപ്പിൽ,—

(എ) മാർജിനൽ ശീർഷകത്തിൽ "18" എന്ന അക്കത്തിനു പകരം "21" എന്ന അക്കം ചേർക്കേ≠താണ്;

(ബി) വകുപ്പിൽ, "പതിനെട്ട്" എന്ന വാക്കിനു പകരം "ഇരുപത്തിയൊന്ന്" എന്ന വാക്ക് ചേർക്കേ≠താണ്.

3

5. 18-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 18-ാം വകുപ്പിൽ, (4)-ാം ഉപ വകുപ്പിൽ, (ബി) ഖfiത്തിനും അതിനെതിരെയുള്ള ഉൾക്കുറിപ്പുകൾക്കും പകരം, താഴെ പറയുന്ന ഖfiവും ഉൾക്കുറിപ്പുകളും യഥാക്രമം ചേർക്കേ≠താണ്, അതായത്:—

"(ബി) വിദേശമദ്യത്തിന് ഓരോ ബൾക്ക് ലിറ്ററിനും 30 രൂപ (ഇന്ത്യൻ നിർമ്മിതം) (മുപ്പത് രൂപ)". ഗ്യാലനേജ് ഫീസിന്റെ രൂപത്തിൽ ചുമത്തുമ്പോൾ

6. 55 എെ എന്ന പുതിയ വകുപ്പ് ചേർക്കൽ.—പ്രധാന ആക്റ്റിലെ 55എച്ച് വകുപ്പിനുശേഷം താഴെ പറയുന്ന വകുപ്പ് ചേർക്കേ≠താണ്, അതായത്:—

"55എെ. തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളിൽ മുന്നറിയിപ്പ് കൂടാതെ മദ്യത്തിന്റെയോ മദ്യത്തിന്റെ ഉപഭോഗത്തിന്റെയോ പ്രദർശനത്തിന്റെയോ രംഗം കാണിക്കുന്നതിനുള്ള ശിക്ഷ.—(1) സിനിമകളിൽ മദ്യത്തിന്റെ ഉപയോഗമോ ഉപഭോഗമോ പ്രദർശനമോ അടങ്ങിയിരിക്കുന്ന യാതൊരു രംഗവും, അങ്ങനെയുള്ള രംഗത്തിൽ, വ്യത്യസ്തമായ നിറങ്ങളിൽ വ്യ‡മായി കാണാൻ കഴിയുന്നതും രംഗത്തിന്റെ ആകെ വലിപ്പത്തിന്റെ 1/10 വലിപ്പമുള്ളതുമായ "CONSUMPTION OF ALCOHOL IS INJURIOUS TO HEALTH/മദ്യപാനം ആരോഗ്യത്തിന് ഹാനികരം" എന്ന മുന്നറിയി പ്പോടുകൂടിയല്ലാതെ ചിത്രീകരിക്കുകയും തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യുവാൻ പാടുള്ളതല്ല.

(2) ഏതെങ്കിലും തിയേറ്ററിൽ, (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾ ഉല്ലംഘിച്ചുകൊ≠ുള്ള ഒരു രംഗം ഉള്ള ഏതെങ്കിലും സിനിമ പ്രദർശിപ്പിക്കുകയോ ്ര പ ദ ർ ശ ി പ്പ ി ക്ക ു ന്ന ത ി ന ് ഇ ട യ ാ ക്ക ു ക േ യ ാ െ ച യ്യ ു ന്ന ഏ െ ത ാ ര ാ ള ു ം , ക ു റ്റ സ്ഥാപനത്തി∑േൽ, ആറ് മാസം വരെയാകാവുന്ന വെറും തടവിനോ പതിനായിരം രൂപ വ െ ര യ ാ ക ാ വ ു ന്ന പ ി ഴ യ ് േ ക്ക ാ അ െ ല്ല ങ്ക ി ൽ ഇ വ ര≠ ി ന ു ം ക ൂ ട ി േ യ ാ ശിക്ഷിക്കപ്പെടേ≠താണ്.".

7. 67-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിന്റെ 67-ാം വകുപ്പിൽ, (എ) 2-ാം ഉപവകുപ്പിൽ, "25,000 രൂപ (ഇരുപത്തയ്യായിരം രൂപ മാത്രം)" എന്ന അക്കങ്ങൾക്കും വാക്കുകൾക്കും ബ്രാക്കറ്റുകൾക്കും പകരം "50,000 രൂപ (അൻപതിനായിരം രൂപ)" എന്ന അക്കങ്ങളും വാക്കുകളും ബ്രാക്കറ്റുകളും ചേർക്കേ≠താണ്;

(ബി) (2)-ാം ഉപവകുപ്പിനുശേഷം താഴെ പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത്:—

"( 3) ഇ ൗ ആ ക ് റ്റ ി ൻ ക ീ ഴ ി ൽ ഒ ര ു െ െ ല സ ൻ സ ് െ െ ക വ ശ മ ു ള്ള , ഒരു ഹോട്ടൽ (റസ്റ്റോറന്റ ്) ഉള്ള ഒരു പങ്കാളിത്ത ഫേമോ, ഒരു കമ്പനിയോ കമ്മീഷണറുടെ മുൻകൂർ അനുമതി കൂടാതെ അങ്ങനെയുള്ള പങ്കാളിത്ത ഫേം രൂപീകരിച്ചുകൊ≠ുള്ള ഏതെങ്കിലും പ്രമാണമോ കമ്പനിയുടെ ഡയറക്ടർ4 ബോർഡോ, ഏതിന്റെ ബലത്തിലാണോ അങ്ങനെയുള്ള ലൈസൻസ് നൽകി യിട്ടുള്ളത്, അത് പുനർരൂപീകരിക്കുകയോ മാറ്റം വരുത്തുകയോ രൂപഭേദം വരുത്തുകയോ ചെയ്യുന്നിടത്ത്, (2)-ാം ഉപവകുപ്പ് പ്രകാരം ചുമത്തിയിട്ടുള്ള പിഴ ഒടുക്കുന്നതി∑േലും അങ്ങനെയുള്ള ലൈസൻസിയിൽ നിന്നുള്ള ഒരു അപേക്ഷ യിൻമേലും ഈ ആക്റ്റിലെ മറ്റ് വ്യവസ്ഥകൾക്കും അതിൻകീഴിൽ ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങൾക്കും വിധേയമായും ചട്ടങ്ങളിൽ വിനിർദ്ദേശിച്ചേക്കാവുന്ന അങ്ങനെയുള്ള ഫീസ് സ്വീകരിച്ചതിനുശേഷം അങ്ങനെയുള്ള പുനർരൂപീകരണം, മാറ്റം വരുത്തൽ അഥവാ രൂപഭേദപ്പെടുത്തൽ കമ്മീഷണർക്ക് ക്രമവൽക്കരിക്കാവുന്നതാണ്.".

8. 67എ വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിന്റെ 67എ വകുപ്പിൽ, (1)-ാം ഉപവകുപ്പിൻ കീഴിലുള്ള പട്ടികയുടെ (1)-ാം കോളത്തിൽ, "18" എന്ന അക്കം വരുന്ന ര≠ിടത്തും അതിനുപകരം "21" എന്ന അക്കം ചേർക്കേ≠താണ്.

എച്ച്. ആർ. ഭരദ്വാജ്,

ഗവർണ്ണർ.

(ശരിത്തർ÷മ)

എസ്. ഗിരിജാ ദേവി, നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 30 April 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-04-30.pdf_2013_18_Part_1_ord_19/. Archive identifier in.gazette.kerala_new.2013-04-30.pdf_2013_18_Part_1_ord_19.