Kerala Gazette No. 23 dated 4th June 2013.
PART I
Section iii
കേരള സർക്കാർ
നിയമ (നിയമനിർമ്മാണ-എ) വകുപ്പ്
വി⁄ാപനം
നമ്പർ 5211/ലെഗ്.എ2 /2013/നിയമം.
2013 ഏപ്രിൽ 26.
തിരുവനന്തപുരം,
1935 വൈശാഖം 6.
2013 ഏപ്രിൽ 25-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെ പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,
സി. കെ. പflാകരൻ,
നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.
G. 29/2013/DTP.
22013-ലെ 32-ാം നമ്പർ ഓർഡിനൻസ്
2013-ലെ അബ്കാരി (ഭേദഗതി) ഓർഡിനൻസ്
ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിനാലാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.
1077-ലെ അബ്കാരി ആക്റ്റ് വീ≠ും ഭേദഗതി
ചെയ്യുന്നതിനുള്ള
ഒരു
ഓർഡിനൻസ്
പീഠിക.—2013-ലെ അബ്കാരി (ഭേദഗതി) ഓർഡിനൻസ് (2013-ലെ 19) 2013 ഫെബ്രുവരി 26-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും ;
2013 മാർച്ച് 15-ാം തീയതി ആരംഭിച്ച് 2013 ഏപ്രിൽ 10-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിനു പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;
ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (2)-ാം ഖfiം (എ) ഉപഖfi പ്രകാരം പ്രസ്തുത ഓർഡിനൻസിന് 2013 ഏപ്രിൽ 26-ാം തീയതി പ്രാബല്യമില്ലാതായി ത്തീരുമെന്നതിനാലും ;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്താതിരിക്കുന്നപക്ഷം വൈഷമ്യങ്ങൾ ഉ≠ാകുമെന്നതിനാലും ;
കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും താൻ സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും ;
ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖfiപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെപ്പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു:-
1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ഓർഡിനൻസിന് 2013-ലെ അബ്കാരി (ഭേദഗതി) ഓർഡിനൻസ് എന്ന് പേര് പറയാം.
3(2) 7-ാം വകുപ്പിന്റെ (എ) ഖfiം ഉടൻ പ്രാബല്യത്തിൽ വരുന്നതും ശേഷിക്കുന്ന വകുപ്പുകൾ 2013 ഫെബ്രുവരി 27-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠തുമാണ്.
2. 1077-ലെ 1-ാം ആക്റ്റ് താൽക്കാലികമായി ഭേദഗതി ചെയ്യപ്പെടേ≠ താണെന്ന്.- ഈ ഓർഡിനൻസ് നിലവിലിരിക്കുന്ന കാലത്ത് 1077-ലെ അബ്കാരി ആക്റ്റിന് (1077-ലെ 1) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 3 മുതൽ 8 വരെ വകുപ്പുകളിൽ വിനിർദ്ദേശിച്ചിട്ടുള്ള ഭേദഗതികൾക്ക് വിധേയമായി പ്രാബല്യം ഉ≠ായിരിക്കുന്നതാണ്.
3. 15എ വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 15 എ വകുപ്പിൽ,—
(എ) മാർജിനൽ ശീർഷകത്തിൽ "18" എന്ന അക്കത്തിനുപകരം "21" എന്ന അക്കം ചേർക്കേ≠താണ് ;
(ബി) വകുപ്പിൽ, "പതിനെട്ട്" എന്ന വാക്കിനുപകരം "ഇരുപത്തിയൊന്ന്" എന്ന വാക്ക് ചേർക്കേ≠താണ് .
4. 15 ബി വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 15 ബി വകുപ്പിൽ,—
(എ) മാർജിനൽ ശീർഷകത്തിൽ "18" എന്ന അക്കത്തിനുപകരം "21" എന്ന അക്കം ചേർക്കേ≠താണ് ;
(ബി) വകുപ്പിൽ, "പതിനെട്ട്" എന്ന വാക്കിനുപകരം "ഇരുപത്തിയൊന്ന്"് എന്ന വാക്ക് ചേർക്കേ≠താണ് .
5. 18-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 18-ാം വകുപ്പിൽ, (4)-ാം ഉപ വകുപ്പിൽ, (ബി) ഖfiത്തിനും അതിനെതിരെയുള്ള ഉൾക്കുറിപ്പുകൾക്കും പകരം, താഴെ പറയുന്ന ഖfiവും ഉൾക്കുറിപ്പുകളും യഥാക്രമം ചേർക്കേ≠താണ്, അതായത് :—
"(ബി) വിദേശമദ്യത്തിന് ഓരോ ബൾക്ക് ലിറ്ററിനും 30 രൂപ (ഇന്ത്യൻ നിർമ്മിതം) (മുപ്പതു രൂപ)".
ഗ്യാലനേജ് ഫീസിന്റെ
രൂപത്തിൽ ചുമത്തുമ്പോൾ
6. 55എെ എന്ന പുതിയ വകുപ്പ് ചേർക്കൽ.— പ്രധാന ആക്റ്റിലെ 55എച്ച് വകുപ്പിനുശേഷം താഴെ പറയുന്ന വകുപ്പ് ചേർക്കേ≠താണ്, അതായത്:-
4"55 എെ. തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളിൽ മുന്നറിയിപ്പ് കൂടാതെ മദ്യത്തിന്റെയോ മദ്യത്തിന്റെ ഉപഭോഗത്തിന്റെയോ പ്രദർശനത്തിന്റെയോ രംഗം കാണിക്കു ന്നതിനുള്ള ശിഷ.— (1) സിനിമകളിൽ മദ്യത്തിന്റെ ഉപയോഗമോ ഉപഭോഗമോ പ്രദർശനമോ അടങ്ങിയിരിക്കുന്ന യാതൊരു രംഗവും, അങ്ങനെയുള്ള രംഗത്തിൽ, വ്യത്യസ്തമായ നിറങ്ങളിൽ വ്യ‡മായി കാണാൻ കഴിയുന്നതും രംഗത്തിന്റെ ആകെ വലിപ്പത്തിന്റെ 1/10 വലിപ്പമുള്ളതുമായ "CONSUMPTION OF ALCOHOL IS INJURIOUS TO HEALTH/മദ്യപാനം ആരോഗ്യത്തിന് ഹാനികരം" എന്ന മുന്നറിയിപ്പോടു കൂടിയല്ലാതെ ചിത്രീകരിക്കുകയും തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യുവാൻ പാടുള്ളതല്ല.
(2) ഏതെങ്കിലും തിയേറ്ററിൽ, (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾ ഉല്ലംഘിച്ചു കൊ≠ുള്ള ഒരു രംഗം ഉള്ള ഏതെങ്കിലും സിനിമ പ്രദർശിപ്പിക്കുകയോ പ്രദർശിപ്പിക്കു ന്നതിന് ഇടയാക്കുകയോ ചെയ്യുന്ന ഏതൊരാളും, കുറ്റസ്ഥാപനത്തി∑േൽ, ആറ് മാസം വരെയാകാവുന്ന വെറും തടവിനോ പതിനായിരം രൂപ വരെയാകാവുന്ന പിഴയ്ക്കോ അല്ലെങ്കിൽ ഇവ ര≠ിനും കൂടിയോ ശിക്ഷിക്കപ്പെടേ≠താണ്.".
7. 67-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിന്റെ 67-ാം വകുപ്പിൽ, (എ) (2)-ാം ഉപവകുപ്പിൽ, "25,000 രൂപ (ഇരുപത്തയ്യായിരം രൂപമാത്രം)" എന്ന അക്കങ്ങൾക്കും വാക്കുകൾക്കും ബ്രാക്കറ്റുകൾക്കും പകരം "3,00,000 രൂപ (മൂന്നുലക്ഷം രൂപ)" എന്ന അക്കങ്ങളും വാക്കുകളും ബ്രാക്കറ്റുകളും ചേർക്കേ≠താണ്;
(ബി) (2)-ാം ഉപവകുപ്പിനുശേഷം താഴെ പറയുന്ന ഉപവകുപ്പ് ചേർക്കേ≠ താണ്, അതായത് :—
"(3) ഈ ആക്ററിൻ കീഴിൽ ഒരു ലൈസൻസ് കൈവശമുള്ള, ഒരു ഹോട്ടൽ (റസ്റ്റോറന്റ ്) ഉള്ള ഒരു പങ്കാളിത്ത ഫേമോ, ഒരു കമ്പനിയോ കമ്മീഷണറുടെ മുൻകൂർ അനുമതി കൂടാതെ അങ്ങനെയുള്ള പങ്കാളിത്ത ഫേം രൂപീകരിച്ചുകൊ≠ുള്ള ഏതെങ്കിലും പ്രമാണമോ കമ്പനിയുടെ ഡയറക്ടർ ബോർഡോ, ഏതിന്റെ ബലത്തി ലാണോ അങ്ങനെയുള്ള ലൈസൻസ് നൽകിയിട്ടുള്ളത്, അത് പുനർരൂപീകരിക്കുകയോ മാറ്റം വരുത്തുകയോ രൂപഭേദം വരുത്തുകയോ ചെയ്യുന്നിടത്ത്, (2)-ാം ഉപവകുപ്പ് പ്രകാരം ചുമത്തിയിട്ടുള്ള പിഴ ഒടുക്കുന്നതിൻമേലും അങ്ങനെയുള്ള ലൈസൻസിയിൽനിന്നുള്ള ഒരു അപേക്ഷയിൻമേലും ഈ ആക്ററിലെ മറ്റ് വ്യവസ്ഥകൾക്കും അതിൻകീഴിൽ ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങൾക്കും വിധേയമായും ചട്ടങ്ങളിൽ വിനിർദ്ദേശിക്കാവുന്ന അങ്ങനെയുള്ള ഫീസ് സ്വീകരിച്ചതിനുശേഷം അങ്ങനെയുള്ള പുനർരൂപീകരണം, മാറ്റം വരുത്തൽ അഥവാ രൂപഭേദപ്പെടുത്തൽ കമ്മീഷണർക്ക് ക്രമവൽക്കരിക്കാവുന്നതാണ്.".
58. 67എ വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിന്റെ 67എ വകുപ്പിൽ, (1)-ാം ഉപവകുപ്പിൻ കീഴിലുള്ള പട്ടികയുടെ (1)-ാം കോളത്തിൽ, "18" എന്ന അക്കം വരുന്ന ര≠ിടത്തും അതിനുപകരം "21" എന്ന അക്കം ചേർക്കേ≠താണ് .
9. റദ്ദാക്കലും ഒഴിവാക്കലും.- (1) 2013-ലെ അബ്കാരി (ഭേദഗതി) ഓർഡിനൻസ് (2013-ലെ 19) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.
(2) അങ്ങനെ റദ്ദാക്കിയിരുന്നാൽ തന്നെയും, പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻ കീഴിൽ ചെയ്ത ഏതെങ്കിലും കാര്യമോ എടുത്ത ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻകീഴിൽ ചെയ്തതായോ എടുത്തതായോ കരുതപ്പെടേ≠താണ്.
നിഖിൽ കുമാർ,
ഗവർണ്ണർ.
(ശരിത്തർ÷മ)
എസ്. ഗിരിജാ ദേവി,
നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.