©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
2013 ജൂൺ 18
25
നമ്പർ
28th Jyaishta 1935 1935 ജ്യേഷ്ഠം 28
PART III
Commissionerate of Land Revenue
MALAPPURAM DISTRICT തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം
(ഹാജർ ശ്രീ. കെ. ഗോപാലൻ)
(1)
നമ്പർ ജെ. 7410/2008.
2013 മേയ് 13.
വിഷയം:—എം. എൽ. ആർ. ആക്ട്—തിരൂർ താലൂക്ക്, തൃപ്രങ്ങോട്് വില്ലേജ,് റീ സർവ്വെ 70/6-ൽപ്പെട്ട 10 സെന്റ ് നി. കെ. ഭൂമി- പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നത്- അനുമതി നൽകി ഉത്തരവാകുന്നത്- സംബന്ധിച്ച്.
സൂചന :—1. ശ്രീ. കോഴിശ്ശേരി പട്ടത്ത് രാധാകൃഷ്ണൻ s/o പാർവ്വതി അമ്മ എന്നവരുടെ 11-11-2008-ലെ അപേക്ഷ.
2. തിരൂർ തഹശീൽദാരുടെ ബി6-12378/08 നമ്പർ റിപ്പോർട്ട്.
തിരൂർ താലൂക്ക,് തൃപ്രങ്ങോട് വില്ലേജ്, റീ. സർവ്വെ 70/6-ൽപ്പെട്ട 10 സെന്റ ് നി. കെ. ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി സൂചന (1) പ്രകാരം അപേക്ഷ ലഭിക്കുകയു≠ായി. ടി അപേക്ഷയിൻമേൽ തിരൂർ തഹശീൽദാർ സൂചന (2) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.
അപേക്ഷാ ഭൂമി കൊടക്കൽ സബ് രജിസ്ട്രാർ ഓഫീസിലെ 4114/1/08 നമ്പർ ജ∑ം തീരാധാരപ്രകാരം അടുവണ്ണി മൊയ്തീൻ കുട്ടി ഹാജി മകൻ അബൂബക്കർ എന്നയാളിൽ നിന്നും അപേക്ഷകന് കൈവശം സിദ്ധിച്ചിട്ടുള്ളതാ ണെന്നും ടി സർവ്വെ നമ്പരിലെ 15 സെന്റ ിൽ നിന്നും റോഡിനും വഴിക്കുമായി പോയ സ്ഥലം ഒഴിച്ച് ബാക്കി ടി സർവ്വെ നമ്പരിൽ 10 സെന്റ ് നി. കെ. കുളം മാത്രമാണുള്ള തെന്നും, ടി കുളത്തിനോട് ചേർന്ന് വടക്കുഭാഗത്ത് അപേക്ഷകൻ വീടുവച്ച് താമസിക്കുന്നു≠െന്നും ടി ഭൂമി പഞ്ചായത്തിനു പതിച്ചു നൽകിയ പുറമ്പോക്കിലോ, റവന്യൂ പുറമ്പോക്കിലോ ഉൾപ്പെട്ടതല്ലാത്തതും സ്വകാര്യ സ്വത്തായി കൈവശം വെച്ചുവരുന്നതാണെന്നും, ടി ഭൂമി പട്ടയഭൂമിയാക്കി മാറ്റുന്നതിൽ എതിർപ്പില്ലായെന്നും കാണിച്ച് അയൽ ഭൂവുടമകൾ സമ്മതപത്രം നൽകിയിട്ടു≠െന്നും തഹശീൽദാർ റിപ്പോർട്ടാക്കിയിട്ടു≠്. ടി ഭൂമി ഗ്രാമപഞ്ചായത്തിൽ നിക്ഷിപ്ത മല്ലായെന്ന് കാണിച്ചുള്ള സാക്ഷ്യപത്രം തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി 31-1-2009-ലെ എ2/150/08-09 നമ്പരായി നൽകിയിട്ടു≠്.
തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭൂമി സംബന്ധിച്ച അവകാശം തെളിയിക്കുന്ന ആധാരങ്ങൾ, മറ്റു രേഖകൾ എന്നിവ സഹിതം ഹാജരാകുവാൻ അപേക്ഷകന് നോട്ടീസ് നൽകിയതനുസരിച്ച് 14-6-2012-ന് ടിയാൻ ഹാജരാകു കയും രേഖകൾ ഹാജരാക്കുകയും ചെയ്തു. 5-7-2012-ന് സ്ഥലം പരിശോധിച്ചു. അപേക്ഷക്കാധാരമായ റീസർവ്വെ 70/6-ൽപ്പെട്ട 10 സെന്റ ് ഭൂമി മുഴുവനായും കുളമായി കിടക്കുന്നതാണെന്നും സ്ഥല പരിശോധനയിൽ വ്യ‡മായി. ടി കുളത്തിന്റെ പടിഞ്ഞാറു ഭാഗം റോഡും, തെക്കുംകിഴക്കും ഭാഗം തറയനാട് അലി കൈവശ സ്ഥലവും, വടക്ക് അപേക്ഷകന്റെ തന്നെ കൈവശ സ്ഥലവുമാണെന്നും, കുളം നാലുഭാഗവും കല്ലുകൊ≠് കെട്ടിയിട്ടുള്ളതുമാണെന്ന് സ്ഥല പരിശോധനയിൽ ബോദ്ധ്യപ്പെട്ടു. കുളം നിലവിലുള്ള അവസ്ഥയിൽ തന്നെ സംരക്ഷിച്ചുകൊള്ളുമെന്ന് കാണിച്ച് 100 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ അപേക്ഷകൻ സത്യവാങ്മൂലം തയ്യാറാക്കി വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തി നൽകിയിട്ടു≠്.
എന്നാൽ അപേക്ഷാ സ്ഥലം പൊതുകുളമായി സംരക്ഷി ക്കേ≠തു≠െന്ന് കാണിച്ച് മുഹമ്മദ് നിസാർ മുതൽപേർ പരാതി നൽകുകയും ടി കേസിൽ നടപടികൾ സ്വീകരിക്കുന്ന തിനെതിരെ ആക്ഷേപം ബോധിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് നിരവധി തവണ പരാതികാർക്ക് വിചാരണയ്ക്ക് നോട്ടീസ് നൽകിയെങ്കിലും ആരും ഹാജരാവുകയു≠ായില്ല.
തഹശീൽദാരുടെ റിപ്പോർട്ടും കക്ഷി ഹാജരാക്കിയ രേഖകളും പരിശോധിച്ചതിലും സ്ഥല പരിശോധനയിലും അപേക്ഷകൻ അപേക്ഷാഭൂമി രേഖാമൂലം കൈവശംവെച്ചു വരുന്നതായി ബോദ്ധ്യപ്പെട്ടു.
ആയതിന്റ അടിസ്ഥാനത്തിൽ തിരൂർ താലൂക്ക്, തൃപ്രങ്ങോട് വില്ലേജ്, റീ. സ. 70/6-ൽപ്പെട്ട 10 സെന്റ ് നി. കെ. ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 5-2-2013-ലെ 6-ാം നമ്പർ കേരള ഗസറ്റിലും (പേജ്1051) താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷി ഭവൻ നോട്ടീസ് ബോർഡിലും വഹ സ്ഥലം എന്നിവിടങ്ങളിലും പരസ്യപ്പെടു ത്തിയെങ്കിലും ആരുതന്നെ ആക്ഷേപമോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.
മേൽ സാഹചര്യത്തിൽ തിരൂർ താലൂക്ക്, തൃപ്രങ്ങോട് വില്ലേജ്, റീ. സ. 70/6-ൽപ്പെട്ട 10 സെന്റ ് നി. കെ. ഭൂമി അപേക്ഷകനായ ശ്രീ. കോഴിശ്ശേരി പട്ടത്ത് രാധാകൃഷ്ണൻ, s/o പാർവ്വതി അമ്മ, പൊയിലിശ്ശേരി, തൃപ്രങ്ങോട് എന്നയാളുടെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകിക്കൊ≠് ഇതിനാൽ ഉത്തരവാകുന്നു.
തിരൂർ തഹശീൽദാർ ടി ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി റവന്യൂ റിക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തു ന്നതിനും അപേക്ഷകനിൽനിന്നും കുടിശ്ശിക അടക്കമുള്ള ഭൂ നികുതി ഈടാക്കുന്നതിനുമുള്ള തുടർ നടപടികൾ സ്വീകരിക്കേ≠തുമാണ്.
(2)
നമ്പർ ജെ-5161/2004.
2013 മേയ് 16.
വിഷയം :— എം. എൽ. ആർ. ആക്ട്—പൊന്നാനി താലൂക്ക്, എടപ്പാൾ വില്ലേജ്, റീ സർവ്വെ 328/5-ൽപ്പെട്ട 19 സെന്റ ് പട്ടയ ഭൂമിയായി രജിസ്റ്റർചെയ്യുന്നത്- അനുമതി നൽകി ഉത്തരവാകുന്നത്-സംബന്ധിച്ച്.
സൂചന :—(1) േ ക ാ േ ച്ച ര ി പ റ മ്പ ി ൽ ശ ങ്ക ു ണ്ണ ി s/o കണ്ണപ്പൻ പൊറൂക്കര, എന്നയാളുടെ 17-5-2004-ലെ അപേക്ഷ.
(2) പൊന്നാനി അഡീഷണൽ തഹശീൽദാരുടെ 21-4-2008, 17-10-2012, 30-11-2012 തീയതിക ളിലെ ജെ1-6407/07-ാം നമ്പർ റിപ്പോർട്ട്.
പൊന്നാനി താലൂക്ക്, എടപ്പാൾ വില്ലേജ്, റീ. സർവ്വെ 328/5-ൽപ്പെട്ട 19 സെന്റ ് നി. കെ. ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിയ്ക്കായി സൂചന (1) പ്രകാരം അപേക്ഷ ലഭിക്കുക യു≠ായി. ടി അപേക്ഷയിൻമേൽ സൂചന (2) പ്രകാരം പൊന്നാനി തഹശീൽദാർ റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.
അപേക്ഷാ ഭൂമി എടപ്പാൾ സബ് രജിസ്ട്രാർ ഓഫീസിലെ 2636/1982-ാം നമ്പർ ജ∑ം തീരാധാര പ്രകാരം ശ്രീമതി രു‹ിണി, ചുങ്കത്ത് മുതൽപേരിൽ നിന്നും അപേക്ഷകന് കൈവശം സിദ്ധിച്ചതാണ്. റവന്യൂ റിക്കാർഡുപ്രകാരം പ്രസ്തുത ഭൂമി അമ്പലപറമ്പ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും, പരിശോധനയിൽ സ്ഥലത്ത് പഴയ അമ്പലത്തിന്റെ അവശിഷ്ട ങ്ങൾ കാണുകയു≠ായെന്നും എന്നാൽ ആരും തന്നെ ടി അമ്പലത്തിൽ ആരാധന നടത്തുന്നതായോ, പൂജാകർമ്മങ്ങൾ അനുഷ്ഠിക്കുന്നതായോ അറിയാൻ കഴിഞ്ഞിട്ടില്ലായെന്നും, അപേക്ഷകൻ കുഴിക്കൂറു ചമയങ്ങളു≠ാക്കി പ്രസ്തുത ഭൂമിയിൽ വീടുവച്ച് താമസിച്ചുവരികയാണെന്നും തഹശീൽദാർ റിപ്പോർട്ടു ചെയ്തിട്ടു≠്. കൂടാതെ ആധാരത്തിൽ കാണുന്ന സർവ്വെ നമ്പർ ശരിയല്ലെന്നും ശരിയായ സർവ്വെ നമ്പർ 328/5 ആണെന്നും തഹശീൽദാരുടെ റിപ്പോർട്ടിൽ വ്യ‡മാക്കി യിട്ടു≠്. ടി ഭൂമി പട്ടയ ഭൂമിയാക്കി മാറ്റുന്നതിന് അയൽ ഭൂവുടമകൾ സമ്മതപത്രം നൽകിയിട്ടു≠െന്നും, അപേക്ഷ പരിഗണിക്കാവുന്നതാണെന്നും തഹശീൽദാർ റിപ്പോർട്ടാ ക്കിയിട്ടു≠്.
തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭൂമി സംബന്ധിച്ച് അവകാശം തെളിയിക്കുന്ന ആധാരങ്ങൾ, മറ്റു രേഖകൾ എന്നിവ സഹിതം ഹാജരാകുവാൻ അപേക്ഷകന് നോട്ടീസ് നൽകുകയും 10-1-2013-ന് അപേക്ഷകനുവേ≠ി ഭാര്യ ശ്രീമതി ഹാജരായി രേഖകൾ ഹാജരാക്കുകയും ചെയ്തു. കൂടാതെ ടി സ്ഥലം നേരിൽ പരിശോധിച്ചു. സ്ഥലപരിശോധനയിൽ ആധാരത്തിൽ കാണിച്ചിട്ടുള്ള സർവ്വെ നമ്പർ (332/4,1) തെറ്റാണെന്നും, നാല് അതിരുകളും ശരിയായി പരിശോധിച്ചതിൽ ശരിയായ സർവ്വെ നമ്പർ 328/5 ആണെന്ന് വ്യ‡മാകുകയു≠ായി. 1982 മുതൽ അപേക്ഷകൻ ടി ഭൂമി കൈവശം വെച്ചുവരുന്നതായും ബോദ്ധ്യപ്പെട്ടു.
തഹശീൽദാരുടെ റിപ്പോർട്ടും കക്ഷി ഹാജരാക്കിയ രേഖകളും പരിശോധിച്ചതിലും, സ്ഥലപരിശോധനയിലും അപേ ക്ഷക്കാസ്പദമായ ഭൂമി അപേക്ഷകൻ രേഖാമൂലം കൈവശംവെച്ചുവരുന്നതായി ബോദ്ധ്യപ്പെട്ടു. ആയതിന്റെ അടി സ്ഥാനത്തിൽ പൊന്നാനി താലൂക്ക്, എടപ്പാൾ വില്ലേജ,് റീ. സ. 328/5-ൽപ്പെട്ട 19 സെന്റ ് നി. കെ. ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തു നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചു കൊ≠ുള്ള നോട്ടീസ് 5-3-2013-ലെ 10-ാം നമ്പർ കേരള ഗസറ്റിലും (പേജ് 1779) താലൂക്കാഫീസ്, വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷി ഭവൻ, വഹ സ്ഥലം എന്നിവിടങ്ങളിലും പരസ്യപ്പെടുത്തിയെങ്കിലും ആരും തന്നെ ആക്ഷേപമോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.
മേൽ സാഹചര്യത്തിൽ പൊന്നാനി താലൂക്ക്, എടപ്പാൾ വില്ലേജ്, റീ. സ. 328/5-ൽപ്പെട്ട 19 സെന്റ ് നി. കെ. ഭൂമി ശ്രീ. ശങ്കുണ്ണി s/o കണ്ണപ്പൻ, കോച്ചേരി പറമ്പിൽ, പൊറൂക്കര പി. ഒ., എടപ്പാൾ, മലപ്പുറം ജില്ല, എന്നയാളുടെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു.
പൊന്നാനി തഹശീൽദാർ ടി ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി റവന്യൂ റിക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്ന തിനും അപേക്ഷകനിൽനിന്നും കുടിശ്ശിക അടക്കമുള്ള ഭൂനികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠തുമാണ്.
റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) തിരൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.