©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ജൂലൈ 23
No.
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2
30
നമ്പർ
1st Sravana 1935 1935 ശ്രാവണം 1
PART III
Notifications by Heads of Departments
Agriculture Department
ടെ≠ർ/ലേല പരസ്യം
നമ്പർ എ.കെ. 1/2013-14. 2013 ജൂൺ 10.
ആനക്കയം സ്റ്റേറ്റ് സീഡ് ഫാമിൽ ശാസ്ത്രീയമായി സംരക്ഷിക്കപ്പെടുന്ന 165-ഓളം തെങ്ങുകളിൽ നിന്നും 2013 ആഗസ്റ്റ് ഒന്ന് മുതൽ 2014 ജൂലൈ 31 വരെയുളള കാലയളവിൽ മൂപ്പെത്തിയ തേങ്ങ ശേഖരിക്കുന്നതിനുളള അവകാശം 2013 ആഗസ്റ്റ് 1-ാം തീയതി വ്യാഴാഴ്ച രാവിലെ 11 മണിക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫീസിൽവച്ച് ടെ≠ർ/ലേലം വ്യവസ്ഥപ്രകാരം വില്പന ഉറപ്പിക്കുന്നതാണ്. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യം, സീൽ ചെയ്ത ടെ≠ർ എന്നിവ 2013 ജൂലൈ 31-ാം തീയതി ബുധനാഴ്ച 5 മണിക്കുമുമ്പായി ആനക്കയം സ്റ്റേറ്റ് സീഡ് ഫാമിൽ അടയ്ക്കുകയോ 1-8-2013-ന് രാവിലെ 10.30 മണിക്ക് മുമ്പായി മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫീസിൽ അടയ്ക്കുകയോ ചെയ്യേ≠താണ്. അന്നേ ദിവസം രാവിലെ 11 മണിക്ക് ലേലം നടത്തുന്നതും ലേലത്തിനു ശേഷം സന്നിഹിതരായവരുടെ സാന്നിദ്ധ്യത്തിൽ ടെ≠ർ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം അവധിയായി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സമയത്ത് തന്നെ ലേല നടപടികൾ നടത്തുന്നതാണ്.
നിബന്ധനകൾ
1. ടെ≠ർ ഫോറം ` 400 + വില്പന നികുതി വിലയ്ക്ക് ഫാം ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസ ങ്ങളിലും രാവിലെ 10 മണി മുതൽ 31-7-2013 ബുധനാഴച വൈകുന്നേരം 5 മണി വരെ ലഭിക്കു ന്നതാണ്. ഫോറത്തിന്റെ വില യാതൊരു കാരണ വശാലും മടക്കി കൊടുക്കുന്നതല്ല.
2. നിരതദ്രവ്യം ` 2,000 ആകുന്നു. ടെ≠റിനും ലേല ത്തിനും പ്രത്യേകം നിരതദ്രവ്യം അടയ്ക്കേ≠തില്ല.
3. ടെ≠റിലോ, ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിനു പുറമേ മൊത്തം ലേലത്തുകയുടെ ഭാഗം തുക കൂടി അപ്പോൾ തന്നെ അടയ്ക്കേ≠തും അല്ലാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതുമാണ്.
4. ലേലം അംഗീകരിച്ച് അറിയിപ്പ് കിട്ടി 7 ദിവസത്തിനകം ` 50 വിലയുളള മുദ്രപത്രത്തിൽ ഒരു കരാർ എഴുതി നൽകേ≠തും ലേലത്തുകയുടെ ഭാഗം സെക്യൂരിറ്റിയായും ലേലത്തുകയിൽ ബാക്കി ഭാഗം കൂടി അടച്ച് ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വിളവെടുപ്പ് യഥാസമയം23rd JULY 2013] AGRICULTURE DEPARTMENT 100 നടത്തേ≠തും ഓരോ വിളവെടുപ്പിനുശേഷവും തേങ്ങയുടെ എണ്ണം ഫാം ഓഫീസിൽ രേഖപ്പെടുത്തിയ ശേഷം ഫാമിന് വെളിയിലേക്ക് കൊ≠ു പോകേ≠തുമാണ്.
5. സെപ്റ്റംബർ മാസം 11-നകം എല്ലാ തെങ്ങുകളുടെയും മ≠ വൃത്തിയാക്കി കുല കെട്ടേ≠താണ്.
6. തേങ്ങ വിളവെടുപ്പ് 2014 ജൂലൈ 31-ന് കഴിഞ്ഞിരി ക്കേ≠താണ്. ഇളംപ്രായത്തിലുള്ള കരിക്ക് യാതൊരു കാരണവശാലും ഇടാൻ പാടുള്ളതല്ല. മറിച്ച് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അത്രയുമെണ്ണം ലേലാവകാശത്തിന് പുറത്തുള്ളതായി കണക്കാക്കു കയും ആയതിന്റെ വില ഫാം നിരക്ക് അനുസരിച്ച് ലേലക്കാരനിൽ നിന്നും വസൂലാക്കുന്നതുമായിരിക്കും.
7. ടെ≠ർ/ലേല നടപടികളിൽ ഫാം കൃഷി ഓഫീസറുടെ തീരുമാനം മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും.
8. വിളവെടുപ്പുകൾ തമ്മിലുള്ള ഇടവേള 45 ദിവസത്തിൽ കുറയാൻ പാടുള്ളതല്ല.
9. ഫാമിൽനിന്നുള്ള നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയോ ഫാമിലെ വസ്തുക്കൾക്ക് ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്താൽ ആയതിനുള്ള നഷ്ടപരിഹാരം ലേലക്കാരനിൽ നിന്നും ഈടാക്കുന്ന തായിരിക്കും.
10. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെ≠ർ/ ലേലം അസ്ഥിരപ്പെടുത്താനുളള അവകാശം ഫാം ഓഫീസർക്ക് ഉ≠ായിരിക്കും.
11. നിലവിലുളളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ ടെ≠ർ/ലേല നിയമങ്ങളും ഇക്കാര്യത്തിലും ബാധകമായിരിക്കും.
പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ വൈകിട്ട് 5 മണിവരെയുള്ള സമയത്ത് മാത്രമേ വിളവെടുപ്പ് നടത്താൻ അനുവദിക്കുകയുള്ളു. വിളവെടുപ്പു നടത്തുന്ന സമയത്ത് മാത്രമെ മുൻകൂട്ടി അനുമതി കൂടാതെ കരാറുകാരന്/സഹായികൾക്ക് ഫാമിൽ പ്രവേശനം ഉ≠ായിരി ക്കുകയുള്ളു.
കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേ≠താണ്.
അഗ്രിക്കൾച്ചറൽ ഓഫീസ്, സ്റ്റേറ്റ് സീഡ് ഫാം, (ഒപ്പ്) ആനക്കയം. സീനിയർ അഗ്രിക്കൾച്ചറൽ ഓഫീസർ.
ടെ≠ർ/ലേല പരസ്യം
നമ്പർ ടി.വി.ആർ.-19/2013. 2013 ജൂൺ 15.
സംസ്ഥാന സർക്കാർ വിത്തുൽപ്പാദന കേന്ദ്രം, തവനൂർ ഓഫീസിൽ നിന്നും മേപ്പടി ഫാമിൽ ശാസ്ത്രീയമായ രീതിയിൽ സംരക്ഷിച്ചുവരുന്ന 335-ഓളം തെങ്ങുകളിൽ നിന്നും 2013 ആഗസ്ററ് മുതൽ 2014 ജൂലൈ 31 വരെയുളള കാലയളവിൽ മൂപ്പെത്തിയ/വിളഞ്ഞ തേങ്ങ ശേഖരിക്കാനുളള അവകാശം ലേല/ടെ≠ർ വ്യവസ്ഥപ്രകാരം വില്പന ഉറപ്പിക്കുന്നതാണ്. ലേലത്തിൽ/ടെ≠റിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 2013 ആഗസ്റ്റ് 1-ന് കാലത്ത് 11 മണിക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫീസിൽ വെച്ച് നടത്തുന്ന ലേലം/ടെ≠റിൽ പങ്കെടുക്കേ≠താണ്. ലേലത്തിൽ/ടെ≠റിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യം, സീൽചെയ്ത ടെ≠ർ എന്നിവ 2013 ജൂലൈ 31-ന് വൈകുന്നേരം 5 മണിക്ക് മുമ്പായി സ്റ്റേറ്റ് സീഡ് ഫാം, തവനൂർ ഓഫീസിൽ അടയ്ക്കുകയോ 2013 ആഗസ്റ്റ് 1-ന് കാലത്ത് 10.15 മണിക്ക് മുമ്പായി മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫീസിൽ അടയ്ക്കു കയോ ചെയ്യേ≠താണ്. അന്നേ ദിവസം കാലത്ത് 11 മണിക്ക് ലേലം നടത്തുന്നതും ലേലത്തിനുശേഷം സന്നിഹിതരായ വരുടെ സാന്നിദ്ധ്യത്തിൽ ടെ≠ർ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം അവധിയായി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത പ്രവൃത്തിദിവസം പ്രസ്തുത സമയം തന്നെ ലേലനടപടികൾ നടത്തുന്നതായിരിക്കും.
ടെ≠ർ ഫോറത്തിന്റെ വില:
അസ്സൽ—` 400 + എസ്. റ്റി. & എ.എസ്.റ്റി. പകർപ്പ്—` 200 + എസ്. റ്റി. & എ.എസ്.റ്റി.
ടെ≠ർ ഫോറം 2013 ജൂലൈ 31-ാം തീയതി വൈകുന്നേരം 4 മണിവരെ തവനൂർ ഫാം ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
സീൽ ചെയ്ത ടെ≠റിനോടൊപ്പം നിരതദ്രവ്യം ` 1,500 അടയ്ക്കേ≠താണ്. ലേലത്തിൽ/ടെ≠റിൽ പങ്കെടുക്കുവാൻ പ്രസ്തുത നിരതദ്രവ്യം തന്നെ മതിയാകുന്നതാണ്.
ടെ≠റിലോ/ലേലത്തിലോ ഏററവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിനു പുറമേ മൊത്തം തുകയുടെ ഭാഗം തുക അപ്പോൾത്തന്നെ അടയ്ക്കേ≠തും അല്ലാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും ടിയാന്റെ നഷ്ടോത്തര വാദിത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും.
ലേലം അംഗീകരിച്ച് അറിയിപ്പ് കിട്ടി 7 ദിവസത്തിനകം ` 100-ന്റെ മുദ്രപ്പത്രത്തിൽ ഒരു കരാർ എഴുതി നൽകേ≠തും ലേലത്തുകയുടെ 5 ശതമാനം തുക സെക്യൂരിറ്റിയായും ലേലത്തുകയുടെ ഭാഗം തുക കിഴിച്ച് ബാക്കിയുള്ള മുഴുവൻ തുകയും അടച്ച് ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വിളവെടുപ്പ് നടത്തേ≠തും വിളവെടുത്ത തേങ്ങയുടെ എണ്ണം ഓഫീസിൽ ബോദ്ധ്യപ്പെടുത്തേ≠തും അതിനുശേഷം ഫാമിനു പുറത്തേക്ക് കൊ≠ുപോകേ≠ തുമാണ്.
2013 സെപ്റ്റംബർ മാസം 15-നകം എല്ലാ തെങ്ങു കളുടെയും മ≠ വൃത്തിയാക്കേ≠താണ്. മേൽപ്പടി കാലയളവിൽ 45 ദിവസത്തെ ഇടവേളകളിൽ കുറയാതെ വിളവെടുപ്പ് നടത്തേ≠താണ്.
തേങ്ങ വിളവെടുപ്പ് 2014 ജൂലൈ മാസം 31-ന് കഴിഞ്ഞിരിക്കേ≠താണ്. ഇളംപ്രായത്തിലുള്ള തേങ്ങ (കരിക്ക്) യാതൊരു കാരണവശാലും ഇടാൻ പാടുള്ളതല്ല. മറിച്ച് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അത്രയും തേങ്ങ ലേലവ്യവസ്ഥയ്ക്ക് പുറത്തുള്ളതായി കണക്കാക്കുകയും ആയ തിന്റെ വില ഫാം നിരക്ക് അനുസരിച്ച് ലേലക്കാരനിൽ നിന്നും വസൂലാക്കുന്നതുമായിരിക്കും. പ്രവർത്തിദിവസങ്ങളിൽ രാവിലെ 8 മണിമുതൽ വൈകുന്നേരം 5 മണിവരെയുള്ള സമയങ്ങളിൽ മാത്രമേ വിളവെടുപ്പ് നടത്താൻ അനുവദിക്കു കയുള്ളൂ.
പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെ≠ർ/ലേലം അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം കൃഷി അസിസ്റ്റന്റ ് ഡയറŒർ/മലപ്പുറം ജില്ലാ പഞ്ചായത്തിന് ഉ≠ായിരിക്കും.
23rd JULY 2013] AGRICULTURE DEPARTMENT 101ടെ≠ർ/ലേല നടപടികൾ ഫാം കൃഷി ഓഫീസറുടെ തീരുമാനം മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫീസറുടെ/ മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീകാരത്തിന് വിധേയമായിരിക്കും.
നിലവിലുള്ളതും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന തുമായ എല്ലാ സർക്കാർ ലേല വ്യവസ്ഥകളും ഈ ടെ≠റിനും ബാധകമായിരിക്കും.
ഫാമിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയോ ഫാമിലെ വസ്തുവകകൾക്ക് എന്തെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്താൽ ആയതിനുള്ള നഷ്ടപരിഹാരം ലേലക്കാരനിൽ നിന്നും ഈടാക്കുന്നതായിരിക്കും. മേൽ നിബന്ധനകൾ പൂർണ്ണമായും പാലിക്കാൻ ലേലക്കാരൻ ബാദ്ധ്യസ്ഥനായിരിക്കും.
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് പ്രവൃത്തി സമയങ്ങളിൽ സർക്കാർ വിത്തുല്പാദന കേന്ദ്രം, തവനൂർ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
സംസ്ഥാന സർക്കാർ വിത്തുല്പാദന കേന്ദ്രം, (ഒപ്പ്) തവനൂർ. കൃഷി അസിസ്റ്റന്റ ് ഡയറŒർ.
ടെ≠ർ/ലേല പരസ്യം
നമ്പർ സി.137/2013.
2013 ജൂൺ 14.
ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തിലെ കായ്ഫലമുള്ള 2574-ഓളം തെങ്ങുകളിൽ നിന്നും 2013 ആഗസ്റ്റ് മുതൽ 2014 ജൂലൈ 31 വരെ മൂപ്പെത്തിയ തേങ്ങ ശേഖരിക്കു ന്നതിനുളള അവകാശം ടെ≠ർ/ലേല വ്യവസ്ഥപ്രകാരം നൽകുവാൻ തീരുമാനിച്ചിരിക്കുന്നു. ടെ≠ർ/ലേലം 1-8-2013 രാവിലെ 11-മണിക്ക് മലപ്പുറം ജില്ലാ പഞ്ചായത്തിൽ വച്ച് നടത്തുന്നതായിരിക്കും.
നിബന്ധനകൾ
1. പൂരിപ്പിച്ച ടെ≠ർ ഫോമുകൾ 31-7-2013-ന് വൈകിട്ട് 4 മണിവരെ ഫാം ഓഫീസിൽ സ്വീകരിക്കുന്നതാണ്. ടെ≠ർ ഫോറത്തിന്റെ വില അസ്സലിന് ` 400-ം പകർപ്പിന് ` 200-ം (നികുതികൾ പുറമെ) (മൊത്തം ` 450) ആകുന്നു.
2. വിവിധ ബ്ളോക്കുകൾ ലോട്ടുകൾ തിരിച്ചാണ് ലേലത്തിന് വയ്ക്കുന്നത്. ഓരോ ലോട്ടിലും ഉൾപ്പെടുന്ന ബ്ളോക്കുകളും കായ്ഫലമുളള തെങ്ങുകളുടെ എണ്ണവും ലേലത്തിൽ പങ്കെടുക്കുന്നതിന് ഓരോ ലോട്ടിനും നൽകേ≠ നിരതദ്രവ്യവും താഴെ കൊടുക്കുന്നു.
ലോട്ട് ബ്ളോക്ക് തെങ്ങുകളുടെ നിരതദ്രവ്യം നമ്പർ എണ്ണം ` 1 എ. 824 1,500 2 ബി. ആന്റ ് എഫ്. 978 1,500 3 സി. ആന്റ ് ഡി. 772 2,000 കാലാവധി തീരുന്നത്—2014 ജൂലൈ 31. ടെ≠ർ/ലേലം 1-8-2013 രാവിലെ 11 മണിക്ക് മലപ്പുറം ജില്ലാ പഞ്ചായത്തിൽവച്ച് നടത്തുന്നതാ യിരിക്കും. ലേലത്തിനുശേഷം ടെ≠ർ തുറക്കുന്നതാണ്.
3. ടെ≠റിലോ ലേലത്തിലോ ഏതിലാണ് അധികം തുക എങ്കിൽ ആ ആൾക്ക് താൽക്കാലികമായി ടെ≠ർ/ ലേലം ഉറപ്പിക്കുന്നതും അംഗീകാരത്തിനായി മലപ്പുറം ജില്ലാ പഞ്ചായത്തിൽ സമർപ്പിക്കുന്നതുമാണ്. താൽക്കാലികമായി ടെ≠ർ/ലേലം ഉറപ്പിച്ച ഉടൻ തന്നെ യഥാർ∞ വിലയുടെ ഭാഗം സർക്കാരിലേക്ക് അടയ്ക്കേ≠താണ്.
4. ജില്ലാ പഞ്ചായത്തിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ 7 ദിവസത്തിനകം ` 100-ന്റെ മുദ്രപത്രത്തിൽ ഒരു കരാർ എഴുതി നൽകേ≠തും ലേലത്തുകയുടെ 5% സെക്യൂരിറ്റി ഡെപ്പോസിറ്റും ഭാഗം കഴിഞ്ഞ് ബാക്കി ഉളള മുഴുവൻ തുകയും ഫാം ഓഫീസിൽ അടച്ച് വിളവെടുപ്പ് നടത്താവുന്നതുമാണ്. വിളവെടുത്ത സാധനങ്ങൾ ഫാം ഓഫീസിൽ എണ്ണം/തൂക്കം രേഖപ്പെടുത്തി സൂപ്ര≠ിന്റെ അനുമതിയോടുകൂടി കൊ≠ുപോകാവുന്നതാണ്.
5. ഓരോ വിളവെടുപ്പുകൾ തമ്മിലുളള ഇടവേള 45 ദിവസത്തിൽ കൂടുതലായിരിക്കണം.
6. 2013 സെപ്റ്റംബർ 30-നകം എല്ലാ തെങ്ങുകളുടെയും മ≠ വൃത്തിയാക്കി കുല കെട്ടേ≠താണ്.
7. തേങ്ങ വിളവെടുപ്പ് 2014 ജൂലൈ 31-ന് കഴിഞ്ഞി രിക്കണം. ഇളംപ്രായത്തിലുള്ള തേങ്ങ (കരിക്ക്) യാതൊരു കാരണവശാലും ഇടാൻ പാടുള്ളതല്ല. മറിച്ച് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അത്രയും എണ്ണം ലേലാവകാശത്തിന് പുറത്തുള്ളതായി കണക്കാ ക്കുകയും ആയതിന്റെ വില ഫാം നിരക്ക് അനുസരിച്ച് ലേലക്കാരനിൽ നിന്നും ഈടാക്കുകയും ചെയ്യും.
8. യാതൊരു കാരണവും ബോധിപ്പിക്കാതെ ടെ≠ർ അസ്ഥിരപ്പെടുത്തുന്നതിനോ റദ്ദ് ചെയ്യുന്നതിനോ ഫാം സൂപ്ര≠ിന് അധികാരം ഉ≠ായിരിക്കുന്നതാണ്.
9. ഫാമിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാലോ ടെ≠ർ/ലേലക്കാരനിൽ നിന്നും ഫാമിൽ വല്ല നാശനഷ്ടവും വന്നാലോ പരിപൂർണ്ണ ഉത്തരവാദിയായിരിക്കുന്നതും മേൽ നടപടികൾക്ക് വിധേയനാകുന്നതുമാണ്.
10. സാധാരണ സർക്കാർ ടെ≠ർ/ലേല വ്യവസ്ഥകൾ ഇതിനും ബാധകമാണ്.
(ഒപ്പ്) ജില്ലാ കൃഷി ഫാം, ചുങ്കത്തറ. സൂപ്ര≠്.
ദർഘാസ്/ലേല പരസ്യം
നമ്പർ സി.ഇ.എസ്. 10/2013. 2013 ജൂൺ 10.
അമ്പലവയൽ ചീങ്ങേരി എക്സ്റ്റൻഷൻ സ്കീമിൽ നിന്നും 2012-13 സാമ്പത്തികവർഷം വിളവെടുത്ത ഉദ്ദേശം 630 കിലോഗ്രാം ഉണക്ക കുരുമുളക് ദർഘാസ് പരസ്യവും പൊതു ലേലവും വഴി 2013 ജൂലൈ മാസം 30-ാം തീയതി ഈ സ്കീമിലെ ഓഫീസിൽവച്ച് വിപണനം നടത്തുന്നതാണ്. ദർഘാസിലും ലേലത്തിലും പങ്കെടുക്കുവാൻ താല്പര്യമുള്ളവരിൽ നിന്നും നിലവിലുള്ള ചട്ടങ്ങൾക്ക് വിധേയമായി നി›ിത ഫോറത്തിൽ സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
23rd JULY 2013] AGRICULTURE DEPARTMENT 102നിബന്ധനകൾ
1. ദർഘാസ് ഫോമുകൾ 30-7-2013 വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചയ്ക്ക് 1 മണിവരെ അമ്പലവയൽ ചീങ്ങേരി എക്സ്റ്റൻഷൻ സ്കീമിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസ് ഫോമുകൾ 30-7-2013-ന് വൈകുന്നേരം 3 മണിവരെ ടി ഓഫീസിൽ സ്വീകരിക്കുന്നതാണ്.
2. ഓരോ ദർഘാസിനോടൊപ്പവും നിരതദ്രവ്യമായി ` 5,000 (അയ്യായിരം) പണമായി ഈ ഓഫീസിൽ കെട്ടിവയ്ക്കേ≠താണ്.
3. ദർഘാസിന്റെ പുറത്ത് ഉണക്ക കുരുമുളക് വാങ്ങുന്ന തിനുള്ള ദർഘാസ് എന്നെഴുതുകയും സമർപ്പിക്കുന്ന വ്യ‡ിയുടെ ശരിയായ മേൽവിലാസമെഴുതി ആയത് സീൽ ചെയ്യുകയും വേണം.
4. ദർഘാസിൽ ഒരു കിലോഗ്രാം ഉണക്ക കുരുമുളകിന്റെ വില അക്കത്തിലും അക്ഷരത്തിലും രേഖപ്പെടു ത്തേ≠താണ്.
5. വിലയ്ക്ക് പുറമെ വിൽപ്പന നികുതി ഈടാക്കേ≠ താണെങ്കിൽ ആയത് ദർഘാസ് ഉറപ്പിച്ചുകിട്ടിയ വ്യ‡ിയിൽനിന്നും ഈടാക്കേ≠താണ്.
6. ദർഘാസുകൾ സമർപ്പിക്കുന്നതിന് മുമ്പായി വിപണന ത്തിന് സൂക്ഷിച്ചിരിക്കുന്ന ഉണക്ക കുരുമുളകിന്റെ ഗുണനിലവാരം ഉറപ്പുവരുത്തേ≠താണ്.
7. ദർഘാസുകൾ സമർപ്പിച്ചവർക്ക് ഒരിക്കൽകൂടി അവസരം ലഭിക്കുന്നതിനായി തൽസമയം ഹാജരുള്ളവരെ മാത്രം ഉൾപ്പെടുത്തി 3.30-ന് ഒരു ലേലംകൂടി നടത്തുന്നതാണ്.
8. 30-7-2013-ന് 3 മണിവരെ ലഭിച്ച ദർഘാസുകൾ അന്നേദിവസം തന്നെ ലേലശേഷം തൽസമയം ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലത്തുകയോ ദർഘാസ് തുകയോ ഏതാണ് കൂടുതൽ എന്ന് തൃപ്തികരമായി ബോദ്ധ്യപ്പെടുന്നപക്ഷം ആയത് വയനാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീകാരത്തിന് വിധേയമായി താൽക്കാലികമായി സ്വീകരിക്കുന്നതുമാണ്.
9. ദർഘാസ്/ലേലം ഉറപ്പിച്ചുകിട്ടിയ വ്യ‡ി ആകെ തുകയുടെ മൂന്നിൽ ഒരുഭാഗം അന്നുതന്നെ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠താണ്. അല്ലാത്തപക്ഷം നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ഉറപ്പിച്ച ലേലം/ദർഘാസ് റദ്ദു ചെയ്യുന്നതുമായിരിക്കും.
10. സർക്കാരിൽ നിന്ന് അറിയിപ്പ് കിട്ടിയാൽ ലേലം/ ദർഘാസ് ഉറപ്പിച്ച വ്യ‡ി സൂക്ഷിച്ചിട്ടുള്ള മുഴുവൻ കുരുമുളകും തൂക്കി വില മുഴുവനായും അടച്ച് 15 ദിവസത്തിനകം സാധനം സ്റ്റോറിൽനിന്നും നീക്കം ചെയ്യേ≠താണ്.
11. മേൽപ്രകാരം ചെയ്യാത്തപക്ഷം ഉൽപ്പന്നം പുനർലേല ത്തിന് വയ്ക്കുന്നതും ആയത് മുഖേന സർക്കാരിന് ഉ≠ാകുന്ന സകല കഷ്ടനഷ്ടങ്ങൾക്കും ലേലക്കാരൻ ഉത്തരവാദിയായിരിക്കുന്നതുമാണ്.
12. യാതൊരു കാരണവും കാണിക്കാതെ ദർഘാസ്/ലേലം നിരസിക്കുന്നതിനുള്ള അധികാരം ചീങ്ങേരി എക്സ്റ്റൻഷൻ സ്കീം കൃഷി അസിസ്റ്റന്റ ് ഡയറŒർക്ക് ഉ≠ായിരിക്കുന്നതും ആയത് ചോദ്യം ചെയ്യാൻ പാടില്ലാത്തതുമാകുന്നു.
13. ഏതെങ്കിലും കാരണവശാൽ 30-7-2013-ന് അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് മേൽ കാര്യങ്ങൾ നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ നിന്നും നേരിട്ടറിയാവുന്നതാണ്.
14. സാധാരണ സർക്കാർ ദർഘാസ്/ലേലത്തിനുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
സീനിയർ അഗ്രിക്കൾച്ചറൽ ഓഫീസറുടെ കാര്യാലയം, (ഒപ്പ്) ചീങ്ങേരി എക്സ്റ്റൻഷൻ സ്കീം, സീനിയർ അമ്പലവയൽ. അഗ്രിക്കൾച്ചറൽ ഓഫീസർ.