©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
2013
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ആഗസ്റ്റ് 27
No.
Vol. II
35
നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
5th Bhadra 1935 1935 ഭാദ്രം 5
PART III
Industries Department
തിരുവനന്തപുരം കയർ വികസന ഡയറക്ടറുടെ നടപടിക്രമം
(ഹാജർ: ഡോ. കെ. മദനൻ)
2013 ജൂലൈ 24.
നമ്പർ സി. എസ്. 5/4492/91.
വിഷയം :—കയർ വികസനം—തൃപ്പൂണിത്തുറ തെക്കുംഭാഗം കയർ വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ 335—അന്തിമ സമാപ്തീകരണം—രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നത്— സംബന്ധിച്ച്.
സൂചന :— (1) 28-4-1971-ലെ സ്പെഷ്യൽ ആഫീസറുടെ സി. എസ്. 5/889/69 നമ്പരായ നടപടിക്രമം.
(2) സർക്കാർ ഉത്തരവ് (സാധാരണ) നമ്പർ 1574/9/വ്യവ. തീയതി 17-12-2009.
(3) വടക്കൻ പറവൂർ കയർ ലിക്വിഡേഷൻ ഇൻസ്പെക്്ടറുടെ 7-5-2013-ലെ LI(C) 335/2000 നമ്പരായ കത്ത്.
(4) വടക്കൻ പറവൂർ കയർ പ്രോജക്ട് ആഫീസറുടെ 27-5-2013-ലെ ഡി/568/2001 നമ്പരായ ശുപാർശ റിപ്പോർട്ട്.
27th AUG. 2013] INDUSTRIES DEPARTMENT 48 സംഘം ലിക്വിഡേറ്റർ തയ്യാറാക്കിയ ബാലൻസ് ഷീറ്റിന്റെ അടിസ്ഥാനത്തിൽ സംഘത്തിന് ഇനി ഈടാക്കിയെടുക്കാനും കൊടുത്തു തീർക്കുവാനും ആസ്തികൾ യാതൊന്നും ഇല്ലാത്തതിനാൽ, സർക്കാർ മുതൽ ബാദ്ധ്യതയായ 6,303.18 രൂപയും പലിശ1,015.84 രൂപയും ഉൾപ്പെടെ ആകെ 7,319.02 രൂപ എഴുതി തള്ളിക്കൊ≠് സൂചന (2) പ്രകാരം സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ലിക്വിഡേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 73 (ജെ) പ്രകാരം ലിക്വിഡേഷനിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരമുപയോഗിച്ച്, ടി സംഘത്തിന്റെ ഈടാക്കാൻ കഴിയാത്ത ആസ്തിയും, റിസർവ്വ് ഇനത്തിൽ വകവെച്ച തുകയും സംഘത്തിന്റെ കണക്കിൽനിന്നും എഴുതിത്തള്ളികൊ≠ും സംഘത്തിന്റെ നഷ്ടം വന്ന തുക കണക്കിൽനിന്നും നീക്കം ചെയ്തുകൊ≠ും, കൊടുത്തു തീർക്കാൻ കഴിയാത്ത ബാദ്ധ്യത തുക ക≠ുകെട്ടിക്കൊ≠ും ഉത്തരവായിട്ടു≠്.
മേൽപ്പറഞ്ഞ വകയിൽനിന്ന് ടി സംഘത്തിന് ആസ്തിയായും, ബാദ്ധ്യതയായും ഒന്നുംതന്നെ നിലനിൽക്കുന്നില്ലെന്നും, സംഘത്തിന്റെ സമാപ്തീകരണ പൊതുയോഗം വിളിച്ചു ചേർത്തെങ്കിലും ആരുംതന്നെ ടി യോഗത്തിൽ പങ്കെടുക്കുകയു≠ായിട്ടില്ലെന്നും ആയതിന്റെ അടിസ്ഥാനത്തിൽ സംഘം ലിക്വിഡേറ്റർ സൂചന (3), തൃപ്പൂണിത്തുറ തെക്കുംഭാഗം സി. വി. സി. എസ്. ലി. നമ്പർ 335-ന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്തു ഉത്തരവു≠ാകാൻ അപേക്ഷിച്ചതിൻപ്രകാരം, ടി സംഘം അന്തിമമായി സമാപ്തീകരിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നതിന് സൂചന (4) പ്രകാരം വടക്കൻ പറവൂർ കയർ പ്രോജക്ട് ആഫീസർ ശുപാർശ ചെയ്തിരുന്നു.
ഉത്തരവ്
മേൽ പ്രസ്താവിച്ച സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ തൃപ്പൂണിത്തുറ തെക്കുംഭാഗം കയർ വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ 335-ന്റെ പ്രവർത്തനങ്ങൾ അന്തിമമായി സമാപ്തീകരിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന ലിക്വിഡേഷൻ ഇൻസ്പെക്ടറുടെയും വടക്കൻ പറവൂർ കയർ പ്രോജക്ട് ആഫീസറുടെയും ശുപാർശ അംഗീകരിച്ചുകൊ≠് ടി സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സംഘം വക മുഴുവൻ രേഖകളും റെക്കാർഡുകളും ഉത്തരവ് തീയതി മുതൽ മൂന്നു വർഷക്കാലം വരെ ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ പക്കൽ സൂക്ഷിക്കേ≠തും, ടി കാലാവധി പൂർത്തിയായാൽ കയർ വികസന ഡയറക്ടറുടെ അനുമതിയോടുകൂടി മാത്രം നശിപ്പിക്കാൻ പാടുള്ളുവെന്നും ഓർമ്മപ്പെടുത്തുന്നു.
കയർ വികസന ഡയറക്ടറുടെ കാര്യാലയം,
(ഒപ്പ്) തിരുവനന്തപുരം.
കയർ വികസന ഡയറക്ടർ.
ക്ലെയിം നോട്ടീസ്
2013 ജൂലൈ 8.
നമ്പർ ടഇക/01/ഘ/2013.
വയനാട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 4-5-2013-ലെ ഡി/1306/2010 നമ്പർ ഉത്തരവ് പ്രകാരം ലിക്വിഡേഷനിലായ സുപ്രീം കമ്പ്യൂട്ടേഴ്സ് വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ ടകചഉ (ണ) 74 കൽപ്പറ്റ പി. ഒ.-യുടെ പ്രവർത്തനം നിർത്തൽ ചെയ്ത്, താലൂക്ക് വ്യവസായ ഓഫീസ്, വൈത്തിരിയിലെ സീനിയർ സഹകരണ ഇൻസ്പെക്ടർ എന്നവരെ പ്രസ്തുത സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതാകുന്നു. ടി സംഘത്തിൽനിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക ലഭിക്കാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠് മാസത്തിനകം ലിക്വിഡേറ്ററായ എന്നെ നേരിട്ടോ ചുമതലപ്പെട്ട ഏജന്റ ് മുഖേനയോ രേഖാമൂലം അറിയിക്കണമെന്നുള്ള വിവരം എല്ലാ സംഘാംഗങ്ങളേയും ഇടപാടുകാരേയും പൊതുജനങ്ങളേയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
ഡിസ്ട്രിക്റ്റ് ഇൻഡസ്ട്രീസ് സെന്റർ,
(ഒപ്പ്) വയനാട്.
ലിക്വിഡേറ്റർ.