Servants of Knowledge
Kerala Gazette · Government of Kerala

Proceedings of District Collector, Kozhikode

Published 24 September 2013

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-09-24.2013_38_Part_3_clr_proceedings_kozhikode
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

}

24th September 2013 2013 സെപ്റ്റംബർ 24

38

നമ്പർ

} 2nd Aswina 1935 1935 ആശ്വിനം 2

PART III

Commissionerate of Land Revenue

KOZHIKODE DISTRICT

കോഴിക്കോട് ജില്ലാ കളക്ടറുടെ നടപടിക്രമം (ഹാജർ : സി. എ. ലത എെ. എ. എസ്.) നമ്പർ എസ്3-29903/13. 2013 ആഗസ്റ്റ് 4.

വിഷയം:—കൊഴുക്കല്ലൂർ വില്ലേജ് ഓഫീസിൽ നിന്നും നഷ്ടപ്പെട്ട രസീത് പുസ്തകങ്ങൾ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്.

സൂചന:—(1) കൊയിലാ≠ി തഹശീൽദാരുടെ 12-6-2013-ലെ ബി2-4644/2013 നമ്പർ കത്ത്.

(2) ഠൗൺ പോലീസ് സ്റ്റേഷൻ പോലീസ് സബ് ഇൻസ്പെക്ടറുടെ 11-6-2013-ലെ കത്ത്. 2012-13 വർഷത്തിൽ കൊഴുക്കല്ലൂർ വില്ലേജിലേക്ക് അനുവദിച്ച് നൽകിയ LR 316 രസീത് പുസ്തകങ്ങളിൽ ര≠് പുസ്തകങ്ങൾ (എെ-05973 എെ-05974 എന്നിവ) കൊഴുക്കല്ലൂർ വില്ലേജ് ഓഫീസിൽ നിന്നും നഷ്ടപ്പെട്ടതായും മേപ്പയൂർ പോലീസ് ഇതു സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതായും കൊയിലാ≠ി തഹശീൽദാർ സൂചന 1 പ്രകാരം റിപ്പോർട്ട് ചെയ്തിട്ടു≠്.

നഷ്ടപ്പെട്ടതായ പുസ്തകത്തിലെ രസീതുകൾ ദുരുപ യോഗം ചെയ്ത് മൂടാടി വില്ലേജിൽ നിന്നും അനുവദിച്ച രസീതുകളെന്ന വ്യാജേന JFCM കോഴിക്കോട് കോടതിയിൽ ഹാജരാക്കപ്പെട്ടിട്ടുള്ളതായും കോടതി നിർദ്ദേശപ്രകാരം ഠൗൺ പോലീസ് 247/13 നമ്പരായി കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളതായും സൂചന 2 പ്രകാരം സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് അറിയിച്ചിട്ടു≠്. നഷ്ടപ്പെട്ട തായ 2 രസീതുപുസ്തകങ്ങളിലായി 200 രസീതുകൾ ഉള്ളതി നാൽ (ക്രമനമ്പർ 0597201 മുതൽ 0597400 വരെ) ആയവ ദുരുപയോഗം ചെയ്യപ്പെടാൻ ധാരാളം സാധ്യതകളു≠്.

ഈ സാഹചര്യത്തിൽ എെ-05973, എെ-05974 എന്നീ LR 316, രസീത് പുസ്തകങ്ങൾ പ്രകാരമുള്ള ക്രമനമ്പർ 0597201 മുതൽ 0597400 വരെയുള്ള രസീതുകൾ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

(ഒപ്പ്) കളക്ടറേറ്റ്, കോഴിക്കോട്. ജില്ലാ കളക്ടർ.

Cite this issue. Kerala Gazette, Government of Kerala, 24 September 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-09-24.2013_38_Part_3_clr_proceedings_kozhikode/. Archive identifier in.gazette.kerala_new.2013-09-24.2013_38_Part_3_clr_proceedings_kozhikode.