Servants of Knowledge
Kerala Gazette · Government of Kerala

1. Notification No. 73119/Estt.-C3/12/Fin. dated 19th August 2013.

Published 24 September 2013

Department
Finance (Estt.-C) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2013-09-24.pdf_2013_38_Part_1_finance_c_dept
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 38 dated 24th September 2013.

PART I

കേരള സർക്കാർ

ധനകാര്യ (എസ്റ്റാ-സി) വകുപ്പ്

വി⁄ാപനം

നമ്പർ 73119/എസ്റ്റാ-സി3 /12/ധന.

2013 ആഗസ്റ്റ് 19. (1) തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് കേന്ദ്രമാക്കി ഒരു പുതിയ സബ് ട്രഷറി ഈ വിഞ്ജാപനം ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി സർക്കാർ നി›യിക്കുന്ന തീയതി മുതൽ പ്രവർത്തിച്ച് തുടങ്ങുന്നതാണ്.

(2) താഴെ പറയുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈ സബ് ട്രഷറിയുടെ അധികാരപരിധിയിൽ വരുന്നതാണ്.

(i) വെള്ളനാട് ഗ്രാമ പഞ്ചായത്ത്

(ii) അരുവിക്കര ഗ്രാമ പഞ്ചായത്ത്

(iii) ആര്യനാട് ഗ്രാമ പഞ്ചായത്ത്

(iv) ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത്

(v) വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്

(3) വെള്ളനാട് സബ് ട്രഷറി പ്രവർത്തനം ആരംഭിക്കുന്ന തീയതി മുതൽ ഖണ്ഡിക 2-ൽ പ്രതിപാദിക്കുന്ന പഞ്ചായത്ത് അതിർത്തിയ്ക്കുള്ളിലുള്ള സർക്കാരിന്റെ എല്ലാ പണമിടപാടുകളും (പെൻഷനും സേവിംഗ്സ് ബാങ്കും അടക്കം) ഈ ട്രഷറി മുഖേന നടത്തുന്നതാണ്.

(4) മുദ്ര പത്രങ്ങൾ, സ്റ്റാമ്പുകൾ മുതലായവയും ഈ ട്രഷറിയിൽ നിന്നും വിതരണം ചെയ്യുന്നതാണ്. കൂടാതെ കേരള ട്രഷറി കോഡ് ഒന്നാം വാല്യം 157- ഉം158-ഉം ചട്ടങ്ങൾ അനുസരിച്ച് ഡിപ്പാർട്ട്മെന്റ ് ക്യാഷ് ചെസ്റ്റുകളും മറ്റു വിലപിടിപ്പുള്ള 2 സാധനങ്ങളും പുതിയ ട്രഷറിയിൽ സൂക്ഷിക്കുന്നതാണ്. മേൽ വിവരിച്ച അധികാര പരിധിക്കുള്ളിൽ വരുന്ന സ്ഥാപനങ്ങൾക്ക് സർക്കാരിൽ നിന്നും ലഭിക്കുവാനുള്ള പണം വെള്ളനാട് സബ് ട്രഷറിയിൽ നിന്നല്ലാതെ മറ്റൊരു ട്രഷറിയിൽനിന്നും ബന്ധപ്പെട്ട മേലധികാരികളുടെ പ്രത്യേക അനുമതി കൂടാതെ നൽകുന്നതല്ല.

(5) ഈ മേഖലയിലെ പേഴ്സണൽ ഡെപ്പോസിറ്റ്, ലോക്കൽ ഫ≠് ഡെപ്പോസിറ്റ് മുതലായ അക്കൗ≠ുകൾ അതാത് അഡ്മിനിസ്ട്രേറ്റർമാർക്ക് ഇപ്പോൾ പണമിടപാട് നടത്തിവരുന്ന ട്രഷറികളുമായി തുടർന്ന് നടത്താവുന്നതും അക്കൗ≠ന്റ ് ജനറലിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് വെള്ളനാട് സബ് ട്രഷറിയിലേക്ക് മാറ്റാവുന്നതുമാണ്.

അതുപോലെ തന്നെ വ്യ‡ികളുടെയും, സ്ഥാപനങ്ങളുടെയും മറ്റും പേരിലുള്ള ട്രഷറി സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങൾ എന്നിവ അവരവരുടെ താത്പര്യമനുസരിച്ച് വെള്ളനാട് സബ് ട്രഷറിയിലേക്ക് മാറ്റുന്നതുവരെ ഇപ്പോൾ ഇടപാടുകൾ നടത്തി വരുന്ന ട്രഷറികൾ മുഖേന തുടർന്നും നടത്താവുന്നതാണ്. ഈ പ്രദേശങ്ങളിലെ മണിയോർഡർ ഒഴിച്ചുള്ള പെൻഷൻ വിതരണം വെള്ളനാട് സബ് ട്രഷറിയിലേക്ക് നിയമാനുസരണം മാറ്റുന്നതുവരെ പഴയതുപോലെ തുടരുന്നതാണ്. എന്നാൽ മണിയോർഡർ പെൻഷൻ വെള്ളനാട് സബ് ട്രഷറി തുറന്ന് പ്രവർത്തിക്കുന്ന തീയതി മുതൽ അവിടേക്ക് മാറ്റാവുന്നതാണ്.

(6) വെള്ളനാട് സബ് ട്രഷറിയുടെ അധികാര പരിധിയിൽപ്പെടാത്ത സ്ഥാപനങ്ങൾക്ക് ഈ ട്രഷറിയുമായി പണമിടപാട് നടത്തണമെന്നു≠െങ്കിൽ അതിന് സർക്കാരിൽ നിന്നോ, സർക്കാർ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻമാരിൽ നിന്നോ പ്രത്യേക അനുമതി വാങ്ങിയിരിക്കേ≠താണ്.

ഗവർണ്ണറുടെ ആജ്ഞാനുസരണം,

ഡോ. വി. പി. ജോയ്,

ധനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 24 September 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-09-24.pdf_2013_38_Part_1_finance_c_dept/. Archive identifier in.gazette.kerala_new.2013-09-24.pdf_2013_38_Part_1_finance_c_dept.