Regn. No. KERBIL/2012/45073 dated 5-9-2012 with RNI © Government of Kerala കേരള സർക്കാർ
2013
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
24th September 2013 2013 സെപ്റ്റംബർ 24 No.
Vol. II
38 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
} }
2nd Aswina 1935 1935 ആശ്വിനം 2
PART III
Notifications by Heads of Departments
Agriculture Department
തിരുവനന്തപുരം ജില്ലാ കൃഷി ഡയറക്ടറുടെ നടപടിക്രമങ്ങൾ (ഹാജർ: ആർ. അജിത് കുമാർ)
വിഷയം:—കൃഷിവകുപ്പ്-ജീവനക്കാര്യം-കൃഷി ഒഫീസർ, ശ്രീമതി റ്റി. ശാരദയ്ക്കെതിരായ അച്ചടക്ക നടപടികൾ—
സർവ്വീസിൽ നിന്നും നീക്കം ചെയ്ത് അന്തിമ ഉത്തരവാകുന്നത് സംബന്ധിച്ച്
പരാമർശം:—1. കോഴിക്കോട് പ്രിൻസിപ്പൽ കൃഷി ഓഫിസറുടെ 5-6-1998-ലെ ഇ (1) 17349/97-ാം നമ്പർ കത്ത്.
2. കൃഷി ഡയറക്ടറുടെ 13-10-1998-ലെ എസ്. വി. സി.(5) 31282/98-ാം നമ്പർ കുറ്റാരോപണ പത്രിക.
3. ശ്രീമതി റ്റി. ശാരദയുടെ 24-10-1998-ലെ പ്രതിവാദ പത്രിക.
4. 9-12-1998-ലെ എസ്. വി. സി. (5) 31287/98-ാം നമ്പർ കാരണം കാണിക്കൽ നോട്ടീസ്.
5. കൃഷി ഓഫീസർ, ശ്രീമതി റ്റി. ശാരദയുടെ 28-12-1998-ലെ കത്ത്.
6. അന്വേഷണ ഉദ്യോഗസ്ഥന്റെ 18-8-1999-ലെ എസ്. വി. സി. (5) 31282/98-ാം നമ്പർ രജിസ്റ്റേർഡ് നോട്ടീസ്.
7. അന്വേഷണ ഉദ്യോഗസ്ഥന്റെ 23-9-1999-ലെ എസ്. വി. സി. (5) 31282/98-ാം നമ്പർ രജിസ്റ്റേർഡ് നോട്ടീസ്.
8. കൃഷി ഓഫീസർ, ശ്രീമതി റ്റി. ശാരദയ്ക്ക് അയച്ച 11-10-1999-ലെ ടെലിഗ്രാം സന്ദേശം.
9. കൃഷി ഓഫീസർ, ശ്രീമതി റ്റി. ശാരദയുടെ 7-10-1999-ലെ മറുപടി.
24 th SEP. 2013] AGRICULTURE DEPARTMENT 124 12. കൃഷി ഡയറക്ടറുടെ 18-6-2012-ലെ എസ്. വി. സി.(5) 31282/98-ാം നമ്പർ കാരണം കാണിക്കൽ നോട്ടീസ്.13. 21-7-2012-ലെ ദേശാഭിമാനി, മംഗളം ദിനപത്രങ്ങളിലെ പത്ര പരസ്യം.
ഉത്തരവ് നമ്പർ എസ്. വി. സി. (5) 31282/98 തീയതി 24-8-2013
ശ്രീമതി റ്റി. ശാരദ കോഴിക്കോട് ജില്ലയിൽ പേരാമ്പ്ര കൃഷി ഭവനിൽ കൃഷി ഓഫീസറായി ജോലി നോക്കി വരവെ 26-12-1997 മുതൽ 9-1-1998 വരെ 15 ദിവസത്തെ മെഡിക്കൽ സർട്ടിഫിക്കറ്റി∑േലുള്ള ശൂന്യവേതന അവധിയ്ക്ക് അപേക്ഷി ക്കുകയും 26-12-1997 മുതൽ അവധിയിൽ പ്രവേശിക്കുകയും ചെയ്തു. അവധിക്കാലം കഴിഞ്ഞ് ജോലിയിൽ തിരികെ പ്രവേശിക്കേ≠ ടിയാൾ 10-1-1998 മുതൽ 26-2-1998 വരെ വീ≠ും 48 ദിവസത്തേക്ക് മെഡിക്കൽ സർട്ടിഫിക്കറ്റിൻമേൽ ശൂന്യ വേതനാവധിക്ക് അപേക്ഷിക്കുകയുമാണു≠ായത്. പ്രസ്തുത അവധി അപേക്ഷയിൽ അപാകതകൾ ഉ≠ായിരുന്നതിനാൽ അവ പരിഹരിച്ച് നൽകുന്നതിനായി തിരികെ അയച്ചതിന് 5-5-1998 വരെ മറുപടി ഒന്നും നൽകാതിരിക്കുകയും തുടർന്ന് 14-4-1998 വരെ കാലയളവിലേക്ക് ശൂന്യവേതന അവധിക്കുള്ള അപേക്ഷ നൽകുകയും ഒപ്പം 15-4-1998 മുതൽ മുംബൈയിലുള്ള ഭർത്താവിനോടൊപ്പം ചേരുന്നതിന് 2 വർഷത്തേക്കുള്ള ശൂന്യാവേതനാവധി അപേക്ഷയും സമർപ്പിക്കുകയുമാണു≠ായത്. 9-1-1998-നുശേഷമുള്ള ടിയാളുടെ അവധി അപേക്ഷകൾ അനുവദിക്കപ്പെട്ടിട്ടില്ലാതിരുന്നതിനാൽ തിരികെ ജോലിയിൽ പ്രവേശിക്കുവാൻ നിർദ്ദേശിച്ചിരുന്നു വെങ്കിലും ജോലിയിൽ പ്രവേശിക്കാതെ അനധികൃതമായി ഹാജരാകാതിരിക്കുകയാണ് ചെയ്തതെന്ന് കോഴിക്കോട് പ്രിൻസിപ്പൽ കൃഷി ഓഫീസർ പരാമർശം 1 പ്രകാരം അറിയിച്ചിരുന്നു.
തുടർന്ന് പരാമർശം 2 പ്രകാരം നൽകിയ കുറ്റാരോപണ പത്രികയ്ക്ക് ശ്രീമതി റ്റി. ശാരദ സമർപ്പിച്ച പ്രിതിവാദ പത്രിക വിശദമായി പരിശോധിച്ചതിൽ തൃപ്തികരമല്ലാത്തതിനാൽ 1960-ലെ കേരള സിവിൽ സർവ്വീസുകൾ (തരം തിരിക്കലും നിയന്തണവും, അപ്പീലും) ചട്ടങ്ങൾ റൂൾ 15 പ്രകാരം നടപടികൾ സ്വീകരിക്കുവാൻ തീരുമാനിച്ച വിവരം പരാമർശം 4 പ്രകാരം ടിയാളെ അറിയിച്ചി ട്ടുള്ളതുമാണ്. ആയതിന് പരാമർശം 5 പ്രകാരം ടിയാൾ സമർപ്പിച്ച മറുപടിയിൽ 15-4-1998 മുതൽ താൻ അപേക്ഷിച്ച അവധി അനു വദിച്ചില്ലായെങ്കിൽ ഈ വകുപ്പിൽ തുടരാൻ താൽപ്പര്യമില്ലായെന്നും ടി കത്ത് തന്റെ രാജിക്കത്തായി പരിഗണിക്കുവാനും ആവശ്യ പ്പെട്ടിരുന്നു.
പ്രസ്തുത സാഹചര്യത്തിൽ ടി വിഷയത്തിൽ കൃഷി അഡീഷണൽ ഡയറക്ടർ (πാനിംഗ്), ശ്രീ. ആർ. ശശിധരനെ അന്വഷണ ഉദ്യോഗസ്ഥനായി ചുമതലപ്പെടുത്തുകയും പരാമർശം (6) പ്രകാരം 4-9-1999-ൽ personal hearing-ന് ഹാജരാകാൻ ടിയാൾക്ക് നോട്ടീസ് നൽകുകയുമു≠ായി. ഇതിന് പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് പ്രസ്്തുത hearing 12-10-1999-ലേക്ക് മാറ്റി നി›യിച്ച് കൊ≠ുള്ള മറ്റൊരു നോട്ടീസ് പരാമർശം 7 പ്രകാരം അയച്ചിരുന്നു. 12-10-1999-ൽ നി›യിച്ചിരുന്ന പ്രസ്തുത കൂടിക്കാഴ്ചയ്ക്ക് എത്താൻ സാധിക്കില്ല എന്ന മറുപടിയെതുടർന്ന് ടി കൂടിക്കാഴ്ച 29-11-1999-ലേക്ക് മാറ്റി നി›യിക്കുകയും ടി വിവരം പരാമർശം 8 പ്രകാരം ടിയാളെ അറിയിക്കുകയും ചെയ്തിരിന്നു. എന്നാൽ ശ്രീമതി റ്റി. ശാരദ ഈ കൂടിക്കാഴ്ചകൾക്കൊന്നും ഹാജരായിട്ടില്ല.
ശ്രീമതി റ്റി. ശാരദ 26-12-1997 മുതൽ ഒൗദ്യോഗിക കൃത്യനിർവഹണത്തിൽ നിന്നും മാറി നിൽക്കുകയും തുടർന്ന് 10-1-1998 മുതൽ അനധികൃതമായി ജോലിയിൽ നിന്ന് വിട്ട് നിൽക്കുകയും ചെയ്തിരുന്ന സാഹചര്യത്തിൽ ടിയാളെ കേരള സർവ്വീസ് റൂൾ 24, പാർട്ട് I, അദ്ധ്യായം XII A, കേരള സിവിൽ സർവ്വീസുകൾ (തരം തിരിക്കലും നിയന്ത്രണവും അപ്പീലും) പ്രകാരം സർക്കാർ സർവ്വീസിൽ നിന്നും നീക്കം ചെയ്യാതിരിക്കുവാൻ കാരണമു≠െങ്കിൽ ആയത് ബോധിപ്പിക്കുവാൻ ആവശ്യപ്പെട്ട് 18-6-2012-ൽ പരാമർശം (12) പ്രകാരം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നുവെങ്കിലും ആയതിന് ടിയാളുടെ ഭാഗത്തുനിന്നും പ്രതികരണം ഉ≠ായിട്ടില്ല. തുടർന്ന് പ്രസ്തുത വിവരം കാണിച്ച് പരാമർശം 13-പ്രകാരം പത്രപരസ്യം ചെയ്തിരുന്നു. എന്നാൽ ശ്രീമതി റ്റി. ശാരദ നാളിതുവരെ യാതൊരു മറുപടിയും നൽകിയിട്ടില്ലാത്തതുമാകുന്നു.
ആയതിനാൽ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര കൃഷി ഭവനിൽ കൃഷി ഓഫീസറായി ജോലി നോക്കിയിരുന്ന ശ്രീമതി റ്റി. ശാരദയെ അനധികൃതമായി ജോലിയ്ക്ക് ഹാജരാകാത്ത കാരണത്താൽ കേരള സിവിൽ സർവ്വീസ് റൂൾ 24, പാർട്ട് I അദ്ധ്യായം XIIA, കേരള സിവിൽ സർവ്വീസുകൾ (തരം തിരിക്കലും, നിയന്ത്രണവും, അപ്പീലും) പ്രകാരം സർക്കാർ സർവ്വീസിൽ (കൃഷി വകുപ്പ്) നിന്നും നീക്കം ചെയ്ത് ഇതിനാൽ ഉത്തരവാകുന്നു.
(ഒപ്പ്) തിരുവനന്തപുരം.
കൃഷി ഡയറക്ടർ.