Kerala Gazette No. 40 dated 8th October 2013.
PART I
Section iii
കേരള സർക്കാർ
നിയമനിർമ്മാണ-(സി) വകുപ്പ്
വി⁄ാപനം
നമ്പർ 10715/ലെഗ്.സി2/2010/നിയമം. തിരുവനന്തപുരം,
2013 മാർച്ച് 5 1934 ഫാൽഗുനം 14.
കേരള സംസ്ഥാന നിയമസഭയുടെ താഴെപ്പറയുന്ന ആക്റ്റ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു. നിയമസഭ പാസ്സാക്കിയ പ്രകാരമുള്ള ബില്ലിന് 2013 മാർച്ച് 4-ാം തീയതി ഗവർണ്ണറുടെ അനുമതി ലഭിച്ചു.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,
സി. കെ. പflാകരൻ,
നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.
22013-ലെ 13-ാം ആക്റ്റ്
2013-ലെ കേരള ചുമട്ടുതൊഴിലാളി (ഭേദഗതി) ആക്റ്റ്
1978-ലെ കേരള ചുമട്ടുതൊഴിലാളി ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള ഒരു ആക്റ്റ്
പീഠിക.—1978-ലെ കേരള ചുമട്ടുതൊഴിലാളി ആക്റ്റ് (1980-ലെ 20) ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കുകയാൽ ;
ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിനാലാം സംവത്സരത്തിൽ താഴെപ്പറയും പ്രകാരം നിയമമു≠ാക്കുന്നു:—
1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്റ്റിന് 2013-ലെ േ ക ര ള ചുമട്ടുതൊഴിലാളി (ഭേദഗതി) ആക്റ്റ്് എന്ന് പേര് പറയാം.
(2) ഈ ആക്റ്റിലെ 3-ം 4-ം വകുപ്പുകൾ 2009 ജനുവരി 1-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠തും ശേഷിക്കുന്ന വകുപ്പുകൾ 2010 ജൂൺ 14-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠തുമാണ്.
2. 2-ാം വകുപ്പിന്റെ ഭേദഗതി.—1978-ലെ കേരള ചുമട്ടുതൊഴിലാളി ആക്റ്റിലെ (1980-ലെ 20) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 2-ാം വകുപ്പിൽ (കെ) ഖണ്ഡത്തിന് പകരം താഴെ പറയുന്ന ഖണ്ഡം ചേർക്കേ≠താണ്, അതായത്:—
"(കെ)" കുടുംബം "എന്നാൽ,—
(i) ഭർത്താവ്;
(ii) ഭാര്യ;
(iii) നിയമപരമായി ദത്തെടുത്ത കുട്ടികൾ ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത കുട്ടികൾ;
(iv) മാനസികമായി വെല്ലുവിളി നേരിടുന്ന കുട്ടികൾ ;
(v) ആശ്രിതരായ മാതാപിതാക്കൾ;
(vi) ആശ്രിതരായ അവിവാഹിതരോ വിധവകളോ ആയ പുത്രിമാർ;
(vii) ആശ്രിതരായ ശാരീരികമായി വെല്ലുവിളി നേരിടുന്ന കുട്ടികൾ;
കൂടാതെ
(viii) പൂർണ്ണമായും ആശ്രിതരായ അവിവാഹിതരായ സഹോദരിമാർ, എന്നർ∞മാകുന്നു.".
33. 13-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 13-ാം വകുപ്പിൽ, (2)-ാം ഉപവകുപ്പ് (ബി) ഖണ്ഡത്തിനുശേഷം താഴെപ്പറയുന്ന ഖണ്ഡം ചേർക്കേ≠താണ്, അതായത്:—
"(ബിബി) ചുമട്ടുതൊഴിലാളികൾക്ക് 1948-ലെ ജോലിക്കാരുടെ സ്റ്റേറ്റ് ഇൻഷ്വറൻസ് ആക്റ്റ് (1948-ലെ 34-ാം കേന്ദ്ര ആക്റ്റ്) പ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകുന്നതിനും.".
4. 24-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 24-ാം വകുപ്പിൽ,— (എ) മാർജിനൽ ശ ീ ർ ഷ ക ത്ത ി ല ു ം ്ര പ ാ ര ം ഭ വ ാ ച ക ത്ത ി ല ു മ ുള്ള "തൊഴിലാളികളുടെ നഷ്ടപരിഹാരം" എന്ന വാക്കുകൾക്ക് പകരം "ജോലിക്കാരുടെ നഷ്ടപരിഹാരം" എന്ന വാക്കുകൾ ചേർക്കേ≠താണ്;
(ബി) "തൊഴിലാളികളായി" എന്ന വാക്കിനു പകരം "ജീവനക്കാരായി" എന്ന വാക്ക് ചേർക്കേ≠താണ്;
(സി) നിലവിലുള്ള വ്യവസ്ഥയോട് താഴെ പറയുന്ന ക്ലിപ്ത നിബന്ധന ചേർക്കേ≠താണ്, അതായത്:—
"എന്നാൽ, 1948-ലെ ജോലിക്കാരുടെ സ്റ്റേറ്റ് ഇ ൻ ഷ ്വ റ ൻ സ ് ആ ക ് റ്റ ് ( 1 9 4 8 - െ ല 3 4 - ാ ം േ ക ്ര ന്ദ ആ ക ് റ്റ ് ) ്ര പ ക ാ ര ം ഇ ൻ ഷ ്വ ർ െ ച യ്യ െ പ്പ ട്ട ി ട്ട ുള്ള ചുമട്ടുതൊഴിലാളികൾക്ക് 1923-ലെ ജോലിക്കാരുടെ നഷ്ടപരിഹാരം ആക്റ്റ് (1923-ലെ 8-ാം കേന്ദ്ര ആക്റ്റ്) ബാധകമാകുന്നതല്ല.".
5. 37-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 37-ാം വകുപ്പിൽ "സർക്കാർ" എന്ന വാക്കിനു പകരം "ബോർഡ്" എന്ന വാക്ക് ചേർക്കേ≠താണ്.
6. റദ്ദാക്കലും ഒഴിവാക്കലും.—(1) 2013-ലെ കേരള ചുമട്ടു തൊഴിലാളി (ഭേദഗതി) ഓർഡിനൻസ് (2013-ലെ 12) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.
(2) അങ്ങനെ റദ്ദാക്കിയിരുന്നാൽത്തന്നെയും, പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻകീഴിൽ ചെയ്തതോ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻകീഴിൽ ചെയ്തതായോ എടുത്തതായോ കരുതപ്പെടേ≠താണ്.
(ശരിത്തർ÷മ)
എസ്. ഗിരിജാദേവി, അഡീഷണൽ സെക്രട്ടറി, നിയമവകുപ്പ്.