Kerala Gazette No. 41 dated 15th October 2013.
PART I
Section iii
കേരള സർക്കാർ
നിയമ (നിയമ നിർമ്മാണം-എെ) വകുപ്പ്
വി⁄ാപനം
നമ്പർ 7918/ലെഗ്. എെ2/2013/നിയമം. തിരുവനന്തപുരം,
2013 ജൂലൈ 26 1935 ശ്രാവണം 4.
2013 ജൂലൈ 25-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെ പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,
സി. രമണി,
നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.
22013-ലെ 46-ാം നമ്പർ ഓർഡിനൻസ്
2013-ലെ കേരള കാർഷിക സർവ്വകലാശാല (ഭേദഗതി)
ഓർഡിനൻസ്
ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിനാലാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.
1971-ലെ കേരള കാർഷിക സർവ്വകലാശാല ആക്റ്റ് വീ≠ും
ഭേദഗതി ചെയ്യുന്നതിനുള്ള
ഒരു
ഓർഡിനൻസ്
പീഠിക.—1971-ലെ കേരള കാർഷിക സർവ്വകലാശാല ആക്റ്റ് (1971-ലെ 33) ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കുകയാലും ;
കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും താൻ സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും ;
ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെ പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു :—
1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ഓർഡിനൻസിന് 2013-ലെ കേരള കാർഷിക സർവ്വകലാശാല (ഭേദഗതി) ഓർഡിനൻസ് എന്ന് പേര് പറയാം.
(2) ഇത് 2012 മാർച്ച് 26-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠താണ്.
2. 1971-ലെ 33-ാം ആക്റ്റ് താത്ക്കാലികമായി ഭേദഗതി ചെയ്യപ്പെടേ≠താണ്.— ഈ ഓർഡിനൻസ് നിലവിലിരിക്കുന്ന കാലത്ത്, 1971-ലെ കേരള കാർഷിക സർവ്വകലാശാല ആക്റ്റിന് (1971-ലെ 33) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 3-ാം വകുപ്പിൽ പരാമർശിച്ചിരിക്കുന്ന ഭേദഗതികൾക്ക് വിധേയമായി പ്രാബല്യമു≠ായിരിക്കുന്നതാണ്.
33. 42-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 42-ാം വകുപ്പിലെ, (5)-ാം ഉപവകുപ്പിൽ, "അൻപത്തിയഞ്ച് വയസ്സ് " എന്ന വാക്കുകൾക്ക് പകരം "അൻപത്തിയാറ് വയസ്സ്" എന്ന വാക്കുകൾ ചേർക്കേ≠താണ്.
നിഖിൽ കുമാർ,