Servants of Knowledge
Kerala Gazette · Government of Kerala

4. The Registration (Kerala Amendment) Act, 2012 (Act No. 31 of 2013)

Published 19 November 2013

Department
Law (Legislation-A) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2013-11-19.pdf_2013_46_Part_1_Registration
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 46 dated 19th November 2013.

PART I

Section iii

കേരള സർക്കാർ

നിയമ (നിയമനിർമ്മാണ-എ) വകുപ്പ്

വി⁄ാപനം

നമ്പർ 20137/ലെഗ്. എ2/2009/നിയമം. തിരുവനന്തപുരം,

2013 സെപ്റ്റംബർ 13. 1935 ഭാദ്രം 22.

കേരള സംസ്ഥാന നിയമസഭയുടെ താഴെ പറയുന്ന ആക്റ്റ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു. നിയമസഭ പാസ്സാക്കിയ പ്രകാരമുള്ള ബില്ലിന് 2013 ആഗസ്റ്റ് 28-ാം തീയതി രാഷ്ട്രപതിയുടെ അനുമതി ലഭിച്ചു.

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,

സി. രമണി,

നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.

2013-ലെ 31-ാം ആക്റ്റ്

2012-ലെ രജിസ്ട്രേഷൻ (കേരള ഭേദഗതി) ആക്റ്റ്

1908-ലെ രജിസ്ട്രേഷൻ ആക്റ്റ് കേരള സംസ്ഥാനത്തിനുള്ള അതിന്റെ ബാധകതയിൽ വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ആക്റ്റ്

പീഠിക.—1908-ലെ രജിസ്ട്രേഷൻ ആക്റ്റ് ഇതിനുശേഷം കാണപ്പെടുന്ന ആവശ്യങ്ങൾക്കായി, കേരള സംസ്ഥാനത്തിനുള്ള അതിന്റെ ബാധകതയിൽ, വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കുകയാൽ ;

ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിമൂന്നാം സംവൽസരത്തിൽ താഴെ പറയുംപ്രകാരം നിയമം ഉ≠ാക്കുന്നു :—

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്റ്റിന് 2012-ലെ രജിസ്ട്രേഷൻ (കേരള ഭേദഗതി) ആക്റ്റ് എന്ന് പേര് പറയാം.

(2) ഇതിന് കേരള സംസ്ഥാനം മുഴുവൻ വ്യാപ്തി ഉ≠ായിരിക്കുന്നതാണ്.

(3) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

2. 17-ാം വകുപ്പിന്റെ ഭേദഗതി.—1908-ലെ രജിസ്ട്രേഷൻ ആക്റ്റിന്റെ (1908-ലെ 16-ാം കേന്ദ്ര ആക്റ്റ്) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 17-ാം വകുപ്പിൽ,—

(i) (1)-ാം ഉപവകുപ്പിൽ, (ഇ) ഖണ്ഡത്തിനുശേഷം താഴെപ്പറയുന്ന ഖണ്ഡങ്ങൾ ചേർക്കേ≠താണ്, അതായത് :—

"(എഫ്) നൂറു രൂപയും അതിൽ കൂടുതലും മൂല്യമുള്ള സ്ഥാവര വസ്തുക്കളുടെ വിൽപ്പനയ്ക്കുള്ള ഒരു കോൺട്രാക്റ്റ് നടപ്പിലാക്കുവാൻ ഉദ്ദേശിച്ചു കൊ≠ുള്ളതോ നടപ്പിലാക്കുന്നതോ ആയ കരണങ്ങൾ ;

(ജി) ഒപ്പിട്ടു പൂർത്തീകരിക്കുന്ന ആളുടെ പിതാവ്, മാതാവ്, ഭാര്യ, ഭർത്താവ്, മകൻ, ദത്തെടുക്കപ്പെട്ട മകൻ, മകൾ, ദത്തെടുക്കപ്പെട്ട മകൾ, സഹോദരൻ, സഹോദരി, മകളുടെ ഭർത്താവ് അഥവാ മകന്റെ ഭാര്യ എന്നിവരുടെ പേർക്ക് ഒപ്പിട്ടു പൂർത്തീകരിച്ചിട്ടുള്ളതൊഴികെയുള്ള നടത്തിപ്പിനുള്ള ഏതെങ്കിലും അധികാരം അഥവാ അവകാശം, ഭരണനിർവ്വഹണം, വികസിപ്പിക്കൽ, കൈമാറ്റം അഥവാ നൂറു രൂപയും അതിൽ കൂടുതലും മൂല്യമുള്ള സ്ഥാവര വസ്തുവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും ഇടപാട് സൃഷ്ടിച്ചുകൊ≠ുള്ള മു‡്യാർ.";

(ii) (2)-ാം ഉപവകുപ്പിൽ, വിശദീകരണം വിട്ടുകളയേ≠താണ്.

3

3. 71-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 71-ാം വകുപ്പിൽ, (2)-ാം ഉപവകുപ്പിനുശേഷം താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത് :—

"(3) യാതൊരു രജിസ്റ്ററിംഗ് ഉദ്യോഗസ്ഥനും, കേരള സർക്കാരി ന്റെയോ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളുടെയോ അല്ലെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ വകയായിട്ടുള്ളതോ അവയിൽ നിക്ഷിപ്തമായി ട്ടുള്ളതോ ആയ സ്ഥാവര വസ്തുക്കളുടെ വിൽപ്പനയ്ക്കുള്ള കോൺട്രാക്റ്റ് ഉൾപ്പെടെ വസ്തുകൈമാറ്റം ഉൾക്കൊള്ളുന്ന ഏതെങ്കിലും പ്രമാണം, അത് സംസ്ഥാന സർക്കാർ ഇതിലേക്കായി പ്രാധികാരപ്പെടുത്തിയിട്ടുള്ള ഒരു ഉദ്യോഗസ്ഥൻ നൽകിയിട്ടുള്ള ഒരു 'നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്' സഹിതം അല്ലാത്തപക്ഷം, രജിസ്റ്റർ ചെയ്യുന്നതിന് സ്വീകരിക്കുവാൻ പാടുള്ളതല്ല.".

4. 83എ, 83ബി എന്നീ പുതിയ വകുപ്പുകൾ ചേർക്കൽ.—പ്രധാന ആക്റ്റിലെ 83-ാം വകുപ്പിനുശേഷം താഴെപ്പറയുന്ന വകുപ്പുകൾ ചേർക്കേ≠താണ്, അതായത് :—

"83എ. ചില സംഗതികളിൽ രജിസ്റ്റർ ചെയ്ത പ്രമാണങ്ങളുടെ റദ്ദാക്കൽ.—(1) രജിസ്ട്രേഷൻ വകുപ്പിലെ രജിസ്ട്രേഷൻ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലിന്റെ പദവിയിൽ താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ അന്വേഷണത്തിൽ, ഏതെങ്കിലും ഒരാൾ വ്യാജമായി മറ്റൊരാളായി ആൾമാറാട്ടം നടത്തി, അങ്ങനെ കൈക്കൊ≠ പ്രകൃതത്തിൽ, ഏതെങ്കിലും പ്രമാണം ഹാജരാക്കുകയും ഒപ്പിട്ടു പൂർത്തീകരണം സമ്മതിക്കുകയും ഒരു രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗസ്ഥൻവഴി രജിസ്റ്റർ ചെയ്യിക്കുകയും ചെയ്തെന്നും അങ്ങനെയുള്ള ഒരു പ്രമാണത്തിന്റെ നിലവിലിരിക്കൽ മറ്റൊരാളുടെ താൽപര്യങ്ങൾക്ക് ഹാനികരമാണെന്നും ക≠െത്തുകയാണെങ്കിൽ, രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ, പ്രസ്തുത പ്രമാണം, നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള ഫാറത്തിൽ അദ്ദേഹത്തിന് അപേക്ഷ നൽകുന്നതിൻമേൽ, റദ്ദാക്കേ≠താണ്.

(2) ജില്ലാകളക്ടർ, സ്വമേധയായോ തനിക്ക് ലഭിച്ച ഒരു പരാതി യുടെ അടിസ്ഥാനത്തിലോ നടത്തുന്ന അന്വേഷണത്തിൽ, 71-ാം വകുപ്പിന്റെ (3)-ാം ഉപവകുപ്പിൽ നിർണ്ണയിക്കപ്പെട്ടിട്ടുള്ള നടപടിക്രമം അനുവർത്തിക്കാതെ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു പ്രമാണത്തിന്റെ പിൻബലത്തിൽ ഏതെങ്കിലും സർക്കാർ ഭൂമിയോ ഒരു പൊതുമേഖലാസ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയോ കൈമാറ്റം ചെയ്യപ്പെട്ടുവെന്ന് ക≠െത്തുകയാണെങ്കിൽ, അങ്ങനെയുള്ള പ്രമാണത്തിന്റെ രജിസ്റ്റർ ചെയ്യൽ റദ്ദാക്കുന്നതിന്, ജില്ലാ കളക്ടർക്ക് രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറലിനോട് ശിപാർശ ചെയ്യാവുന്നതാണ്.

4

(3) ജില്ലാകളക്ടറിൽ നിന്നും അങ്ങനെയുള്ള ശിപാർശ ലഭിക്കുന്നതിൻമേൽ, നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള നടപടിക്രമം അനുവർത്തി ച്ചതിനുശേഷം, രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറലിന് അങ്ങനെയുള്ള പ്രമാണത്തിന്റെ രജിസ്റ്റർ ചെയ്യൽ റദ്ദാക്കുവാൻ അധികാരം ഉ≠ായിരിക്കുന്നതാണ്.

83 ബി. രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറലിന്റെ ഉത്തരവുകൾക്കെ തിരെ സർക്കാരിനുള്ള അപ്പീൽ.—രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറലിന്റെ, 83എ വകുപ്പ് പ്രകാരമുള്ള ഒരു ഉത്തരവുമൂലം സങ്കടമനുഭവിക്കുന്ന ഏതൊരാൾക്കും അങ്ങനെയുള്ള ഉത്തരവ് ലഭിക്കുന്ന തീയതി മുതൽ മുപ്പതു ദിവസത്തിനകം സർക്കാർ മുമ്പാകെ ഒരു അപ്പീൽ ബോധിപ്പിക്കാവുന്നതും, സർക്കാർ, അവർക്ക് യു‡മെന്നു കരുതുന്നപ്രകാരം, രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറലിന്റെ ഉത്തരവ് സ്ഥിരപ്പെടുത്തുകയോ രൂപഭേദപ്പെടുത്തുകയോ റദ്ദാക്കുകയോ ചെയ്തുകൊ≠് ഒരു ഉത്തരവ് പുറപ്പെടുവിക്കേ≠തുമാണ്.".

(ശരിത്തർ÷മ)

എസ്. ഗിരിജാ ദേവി,

നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 19 November 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-11-19.pdf_2013_46_Part_1_Registration/. Archive identifier in.gazette.kerala_new.2013-11-19.pdf_2013_46_Part_1_Registration.