Servants of Knowledge
Kerala Gazette · Government of Kerala

L.A. Notifications and Declarations

Published 26 November 2013

Department
and
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-11-26.2013_47_Part_3_clr_LA
Languages
English, Malayalam
Published at
Original source ↗
26th NOV. 2013] COMMISSIONERATE OF LAND REVENUE 8477

അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണിച്ചു L. A. Notifications and Declarations കൊടുക്കുന്നതിനും അതിനോട് ബന്ധപ്പെട്ട വിവരങ്ങൾ MALAPPURAM DISTRICT 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 13-ാം വകുപ്പുപ്രകാരമുള്ള പരസ്യം നമ്പർ ഡി1-3351/2013. 2013 ഒക്ടോബർ 31.

1. താഴെപ്പറയുന്ന പ്രദേശങ്ങളിലെ റീ-സർവെ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്ട്) 13-ാം വകുപ്പുപ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

2. പ്രസ്തുത ആക്ടിലെ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ ഡിക്രിമൂലം ഇതിനാൽ പരസ്യം ചെയ്യുന്ന റീ-സർവെ, ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ റീ-സർവെ റിക്കാർഡ് അതിൽ നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠െന്നതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതാണ്.

പ്രദേശത്തിന്റെ വിവരങ്ങൾ

ജില്ല—മലപ്പുറം.

താലൂക്ക്—ഏറനാട്. വില്ലേജ്—മഞ്ചേരി (മഞ്ചേരി മുനിസിപ്പാലിറ്റി).

ബ്ലോക്ക് നമ്പർ—51 (ടൗൺ ബ്ലോക്ക് നമ്പർ 1 മുതൽ 161 വരെ) ബ്ലോക്ക് നമ്പർ—52 (ടൗൺ ബ്ലോക്ക് നമ്പർ 1 മുതൽ 142 വരെ)

(ഒപ്പ്) റീസർവെ ആഫീസ്, അസിസ്റ്റന്റ ് ഡയറക്ടർ മലപ്പുറം.

(റീസർവെ). 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6 (1)-ാം വകുപ്പുപ്രകാരമുള്ള പരസ്യം നമ്പർ ജി1-13454/2012. 2013 ഒക്ടോബർ 31.

മലപ്പുറം ജില്ല, പൊന്നാനി താലൂക്ക,് പൊന്നാനി നഗരം വില്ലേജിലെ താഴെപ്പറയുന്ന സർവ്വെ നമ്പരുകളോട് ചേർന്നും വില്ലേജ് അതിർത്തിക്ക് പുറത്തും അറബിക്കടലിൽ സ്ഥിതി ചെയ്യുന്നതും സർവ്വേ ചെയ്യാത്തതുമായ ഭൂമി സർവേ ചെയ്തു നൽകണമെന്ന് ഗവൺമെന്റ ് നിർദ്ദേശിച്ചിരിക്കുകയാൽ പൊന്നാനി നഗരം വില്ലേജിൽ സർവേ പ്രവർത്തനങ്ങൾ വേഗംതന്നെ ആരംഭിക്കുന്നതാണെന്നും മേൽപ്പറഞ്ഞ വില്ലേജുകളിലെ താഴെപ്പറയുന്ന സർവ്വെ നമ്പരുകളോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഭൂമി സർവ്വെ ചെയ്യുന്നതാണെന്നും 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6 (1) വകുപ്പുപ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

താഴെപ്പറയുന്ന ഭൂമികളുടെ ഉള്ളിലോ അഥവാ അവയോട് ചേർന്നോ സ്ഥിതിചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമികളിൽ അവകാശമു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാളേയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വെയറുടെ നൽകുന്നതിനുംവേ≠ി അതാതുസമയം ആവശ്യപ്പെടുമ്പോൾ ഹാജരാകുന്നതിനുംവേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.

പ്രസ്തുത ആക്ടിലെ 6 (2) വകുപ്പ് പ്രകാരം ഈ പരസ്യം താഴെപ്പറയുന്ന ഭൂമികളിൽ അവകാശബന്ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്ക പ്പെടുന്നതാണ ്:

പ്രസ്തുത ആക്ടിലെ 6 (3) വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും :

(എ) സർവ്വെ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റ് തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചു കളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണമെന്നും ;

(ബി) കൊടിപിടിക്കുന്നവരേയും ചെയിൻമാൻമാരേയും നിയോഗിച്ച് അതത് സമയം ആവശ്യമായേക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും ;

(സി) അനുയോജ്യമായ സർവ്വെ അടയാളങ്ങൾ നൽകണമെന്നും മറ്റ് പ്രകാരത്തിൽ പ്രസ്തുത ആക്ടോ അതുപ്രകാരം ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.

മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖണ്ഡങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ചവരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണിക്കാരെക്കൊ≠് ചെയ്യിക്കുന്നതും ആയതിന്റെ ചെലവ് ആക്ടിലും അതുപ്രകാരമു≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ചവരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കുന്നതുമാണ്.

ഭൂമിയുടെ വിശദവിവരങ്ങൾ

ജില്ല—മലപ്പുറം.

താലൂക്ക്—പൊന്നാനി. വില്ലേജ്—പൊന്നാനി നഗരം.

പൊന്നാനി നഗരം അംശം, പൊന്നാനി നഗരം ദേശം റി. സ. 16, 220 എന്നീ നമ്പരുകളിൽപ്പെട്ട ഭൂമിയോട് ചേർന്ന് സ്ഥിതിചെയ്യുന്നതും വില്ലേജ് അതിർത്തിക്കുവെളിയിൽ വരുന്നതും അറബിക്കടലിൽ ഉൾപ്പെട്ടുവരുന്നതും നാളതു കരയായി രൂപപ്പെട്ടു കിടക്കുന്നതുമായ ഉദ്ദേശം 12 ഹെക്ടർ സ്ഥലം.

താലൂക്ക് ഓഫീസ്, (ഒപ്പ്) പൊന്നാനി. അഡീഷണൽ തഹശീൽദാർ. Gaz. No. 47/2013/DTP (CLR).
Cite this issue. Kerala Gazette, Government of Kerala, 26 November 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-11-26.2013_47_Part_3_clr_LA/. Archive identifier in.gazette.kerala_new.2013-11-26.2013_47_Part_3_clr_LA.