Servants of Knowledge
Kerala Gazette · Government of Kerala

Proceedings of Revenue Divisional Officer, Tirur and Notice of Revenue Divisional Officer, Tirur

Published 10 December 2013

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-12-10.2013_49_Part_3_clr_proceeding_tirur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

10th December 2013 2013 ഡിസംബർ 10

49 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} }

19th Agrahayana 1935 1935 അഗ്രഹായനം 19

PART III

Commissionerate of Land Revenue

MALAPPURAM DISTRICT

തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം (ഹാജർ: കെ. ഗോപാലൻ)

നമ്പർ ജെ-3980/2009/ഡി. ഡിസ്(2). 2013 ഒക്ടോബർ 28.

വിഷയം:—എം. എൽ. ആർ. നിയമം-തിരൂരങ്ങാടി താലൂക്ക് എ. ആർ. നഗർ വില്ലേജ് റി.സ 109/2-ൽപ്പെട്ട

10 സെന്റ ് നി. കെ. ഭൂമി-പട്ടയഭൂമിയായി

രജിസ്റ്റർ ചെയ്യുന്നത്-അനുമതി നൽകി ഉത്തരവ്

പുറപ്പെടുവിക്കുന്നത്-സംബന്ധിച്ച്.

സൂചന: —(1) ശ്രീ. മാഞ്ചീരി വേലായുധൻ എന്നയാളുടെ

6-5-1998-ലെ അപേക്ഷ.

(2) തിരൂരങ്ങാടി തഹശീൽദാരുടെ 10-6-2009-ലെ

ജി-1883/98 നമ്പർ റിപ്പോർട്ട്.

തിരൂരങ്ങാടി താലൂക്ക് എ. ആർ. നഗർ വില്ലേജ് റി. സ. 109/2-ൽ

പെട്ട 10 സെന്റ ് നി. കെ. ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം

രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി സൂചന (1) പ്രകാരം

അപേക്ഷ ലഭിക്കുകയു≠ായി. ടി അപേക്ഷയി∑േൽ തിരൂരങ്ങാടി

തഹശീൽദാർ മുഖേന അന്വേഷണം നടത്തുകയും തഹശീൽദാർ സൂചന (2) പ്രകാരം റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടു≠്. അപേക്ഷാ ഭൂമി തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫീസിലെ 356/93 നമ്പർ ആധാര പ്രകാരം നെടുങ്ങാട്ട്

അയ്യപ്പൻ എന്നയാളിൽ നിന്നും ജ∑ം തീരു ലഭിച്ച് കൈവശം വെച്ചുവരുന്നതും, പലവക ഇനത്തിൽ നികുതി അട വ ാ ക്ക ി യ ി ട്ടുള്ളതും, പഞ്ചായത്തിൽ നിക്ഷിപ്തമല്ലാത്ത ഭൂമിയുമാണെന്ന് തഹശീൽദാർ റിപ്പോർട്ടാക്കിയിട്ടു≠്.

തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടി ഭൂമിയിൽ അവകാശം തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം ഹാജരാകുന്നതിന് അപേക്ഷകന് നോട്ടീസ് നൽകുകയും അപേക്ഷകൻ 17-8-2011-ന് ഹാജരാകുകയും ചെയ്തു. കൂടാതെ 3-11-2011-ന് സ്ഥലം നേരിൽ പരിശോധിച്ചു. അപേക്ഷകർ 356/93 നമ്പർ ആധാരപ്രകാരം റി. സ. 109/2-ൽ പെട്ട 10 സെന്റ ് ഭൂമി കൈവശം വെച്ചുവരുന്നതായി ബോദ്ധ്യപ്പെട്ടു. ടി ഭൂമി പട്ടയ ഭൂമിയാക്കി മാറ്റുന്നതിന് അയൽ ഭൂവുടമകൾ സമ്മതപത്രം നൽകിയിട്ടു≠്.

സ്ഥല പരിശോധനയുടേയും, തഹശീൽദാരുടെ റിപ്പോർട്ടിന്റെയും, രേഖകൾ പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിൽ അപേക്ഷക്കാധാരമായ റി. സ. 109/2-ൽപ്പെട്ട 10 സെന്റ ് നി. കെ. ഭൂമി അപേക്ഷകൻ, ഭാര്യ വസന്ത, എന്നിവർ കൂട്ടായി കൈവശം വെച്ചു വരുന്നതാണെന്ന് വ്യ‡മാകുകയു≠ായി. ആയതിന്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി താലൂക്ക് എ. ആർ. നഗർ വില്ലേജ് റി. സ. 109/2-ൽപ്പെട്ട 10 സെന്റ ് ഭൂമി ശ്രീ. മാഞ്ചീരി വേലായുധൻ s/o വേലു, ശ്രീമതി വസന്ത w/o വേലായുധൻ എന്നവരുടെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്തു നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 28-2-2012-ലെ 9-ാം നമ്പർ കേരള ഗസറ്റിലും, താലൂക്ക് ഓഫീസ്, വില്ലേജാഫീസ്, ഗ്രാമ പഞ്ചായത്ത്, കൃഷി ഭവൻ നോട്ടീസ് ബോർഡുകളിലും വഹസ്ഥലത്തും പരസ്യപ്പെടുത്തിയെങ്കിലും ആരുംതന്നെ ആക്ഷേപമോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.

മേൽ സാഹചര്യത്തിൽ, തിരൂരങ്ങാടി താലൂക്ക് എ. ആർ. നഗർ വില്ലേജ് റി. സ. 109/2-ൽപ്പെട്ട 10 സെന്റ ് നി. കെ. ഭൂമി അപേക്ഷകനായ ശ്രീ. മാഞ്ചീരി വേലായുധൻ, ഭാര്യ വസന്ത എന്നവരുടെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു.

തിരൂരങ്ങാടി തഹശീൽദാർ ടി ഭൂമി പട്ടയഭൂമിയാക്കി മാറ്റി റവന്യൂ റിക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും അപേക്ഷകനിൽ നിന്നും കുടിശ്ശിക അടക്കമുള്ള ഭൂനികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠തുമാണ്.

റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) തിരൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.

ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ്

നമ്പർ ജെ-4434/2003(1). 2013 നവംബർ 7.

പൊന്നാനി താലൂക്ക് , തവനൂർ വില്ലേജ് റി. സ. 182/8-ൽപ്പെട്ട 24 സെന്റ ് നി. കെ. ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. പടിയ്ക്കൽ ഗോപാലകൃഷ്ണൻ നായർ s/o രാമൻ നായർ, പി. ഒ. തവനൂർ എന്നയാൾ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്. റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) തിരൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.
Cite this issue. Kerala Gazette, Government of Kerala, 10 December 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-12-10.2013_49_Part_3_clr_proceeding_tirur/. Archive identifier in.gazette.kerala_new.2013-12-10.2013_49_Part_3_clr_proceeding_tirur.