Kerala Gazette No. 51 dated 24th December 2013.
PART I
Section iii
കേരള സർക്കാർ
നിയമ (നിയമനിർമ്മാണ-എ) വകുപ്പ്
വി⁄ാപനം
നമ്പർ 22657/ലെഗ്. എ2/2011/നിയമം. തിരുവനന്തപുരം,
2013 ഒക്ടോബർ 18 1935 ആശ്വിനം 26.
കേരള സംസ്ഥാന നിയമസഭയുടെ താഴെ പറയുന്ന ആക്റ്റ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു. നിയമസഭ പാസ്സാക്കിയ പ്രകാരമുള്ള ബില്ലിന് 2013 സെപ്റ്റംബർ 27-ാം തീയതി രാഷ്ട്രപതിയുടെ അനുമതി ലഭിച്ചു.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,
സി. രമണി, 2
2013-ലെ 32-ാം ആക്റ്റ്
2013-ലെ ഇൻഡ്യൻ പങ്കാളിത്ത (കേരള ഭേദഗതി) ആക്റ്റ്
1932-ലെ ഇൻഡ്യൻ പങ്കാളിത്ത ആക്റ്റ്, കേരള സംസ്ഥാനത്തിനുള്ള അതിന്റെ ബാധകതയിൽ,
വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള
ഒരു
ആക്റ്റ്
പീഠിക.—1932-ലെ ഇൻഡ്യൻ പങ്കാളിത്ത ആക്റ്റ്, ഇതിനുശേഷം കാണപ്പെടുന്ന ആവശ്യങ്ങൾക്കായി, കേരള സംസ്ഥാനത്തിനുള്ള അതിന്റെ ബാധകതയിൽ, വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കുകയാൽ ;
ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിനാലാം സംവത്സരത്തിൽ താഴെപ്പറയുംപ്രകാരം നിയമം ഉ≠ാക്കുന്നു :—
1. ചുരുക്കപ്പേരും വ്യാപ്തിയും പ്രാരംഭവും.—(1) ഈ ആക്റ്റിന് 2013-ലെ ഇൻഡ്യൻ പങ്കാളിത്ത (കേരള ഭേദഗതി) ആക്റ്റ് എന്ന് പേര് പറയാം.
(2) ഇതിന് കേരള സംസ്ഥാനം മുഴുവൻ വ്യാപ്തി ഉ≠ായിരിക്കുന്നതാണ്.
(3) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
2. I-ാം പട്ടികയ്ക്ക് പകരം പുതിയ പട്ടിക ചേർക്കൽ.—1932-ലെ ഇൻഡ്യൻ പങ്കാളിത്ത ആക്റ്റിലെ (1932-ലെ 9-ാം കേന്ദ്ര ആക്റ്റ്), I-ാം പട്ടികയ്ക്ക് പകരം താഴെ പറയുന്ന പട്ടിക ചേർക്കേ≠താണ്, അതായത് :—
3"പട്ടിക I
പരമാവധി ഫീസ്
[71-ാം വകുപ്പ് (1)-ാം ഉപവകുപ്പ് കാണുക]
ഫീസ് കൊടുക്കേ≠ത് ഏത് രേഖയെയോ കൃത്യത്തെയോ പരമാവധി ഫീസ്
സംബന്ധിച്ചാണെന്ന്
(1)
(2)
58-ാം വകുപ്പിൻകീഴിലുള്ള പ്രസ്താവന അഞ്ഞൂറ് രൂപ
60-ാം വകുപ്പിൻകീഴിലുള്ള പ്രസ്താവന ഇരുന്നൂറ് രൂപ
61-ാം വകുപ്പിൻകീഴിലുള്ള അറിയിപ്പ് ഇരുന്നൂറ് രൂപ
62-ാം വകുപ്പിൻകീഴിലുള്ള അറിയിപ്പ് ഇരുന്നൂറ് രൂപ
63-ാം വകുപ്പിൻകീഴിലുള്ള നോട്ടീസ് ഇരുന്നൂറ് രൂപ
64-ാം വകുപ്പിൻകീഴിലുള്ള അപേക്ഷ ഇരുന്നൂറ് രൂപ
66-ാം വകുപ്പ് (1)-ാം ഉപവകുപ്പുപ്രകാരം രജിസ്റ്ററിന്റെ ഒരു വാല്യം ഫേമുകളുടെ രജിസ്റ്ററിന്റെ പരിശോധന പരിശോധിക്കുന്നതിന് അമ്പത് രൂപ 66-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം ഒരു ഫേമിനെ സംബന്ധിക്കുന്ന ഒരു ഫേമിനെ സംബന്ധിക്കുന്ന എല്ലാ രേഖകളും പരിശോധിക്കുന്ന രേഖകളുടെ പരിശോധന തിന് നൂറ് രൂപ.
ഫേമുകളുടെ രജിസ്റ്ററിൽ നിന്നുള്ള ഓരോ നൂറ് വാക്കുകൾക്കോ പകർപ്പുകൾ അതിന്റെ ഭാഗത്തിനോ നൂറ് രൂപ.".
(ശരിത്തർ÷മ)
എസ്. ഗിരിജാദേവി,