Servants of Knowledge
Kerala Gazette · Government of Kerala

Notification of District Collector, Alappuzha

Published 14 January 2014

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-01-14.2014_2_Part_3_clr_notification
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2012-14 Government of Kerala 2014

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ തിരുവനന്തപുരം, ചൊവ്വ

2

No. Thiruvananthapuram,

Vol. III

}

}

Tuesday

2014 ജനുവരി 14 14th January 2014 1189 മകരം 1 1st Makaram 1189 1935 പൌഷം 24 24th Pousha 1935

PART III

Commissionerate of Land Revenue

ALAPPUZHA DISTRICT

വി⁄ാപനം

നമ്പർ എസ്. സി.6-45202/2013. 2013 ഡിസംബർ 13.

കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, 2007 സെക്ഷൻ 6(1) (b) പ്രകാരം ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ പറവൂർ വില്ലേജിൽ പുന്നപ്ര നോർത്ത് പഞ്ചായത്ത് 12-ാം വാർഡിൽ വാടയ്ക്കൽ മുറിയിൽ തൈപ്പറമ്പിൽ വീട്ടിൽ വിൻസന്റ ് @ പൊന്നപ്പൻ മകൻ പത്രോസ് ജോൺ @ അപ്പാപ്പൻ (ഇരുപത് വയസ്സ്) നെതിരെ പുറപ്പെടുവി ക്കുന്നത്.

അമ്പലപ്പുഴ താലൂക്കിൽ പറവൂർ വില്ലേജിൽ പുന്നപ്ര നോർത്ത് പഞ്ചായത്ത് 12-ാം വാർഡിൽ വാടയ്ക്കൽ മുറിയിൽ തൈപ്പറമ്പിൽ വീട്ടിൽ വിൻസന്റ ് @ പൊന്നപ്പൻ മകൻ പത്രോസ് ജോൺ @ അപ്പാപ്പൻ (ഇരുപത് വയസ്സ്) എന്ന നിങ്ങൾ നിരന്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിലും സമാധാന ലംഘന പ്രവർത്തനങ്ങളിലും ഏർപ്പെട്ട്, സാധാരണ ജനങ്ങളുടെ പൊതു ജീവിതക്രമത്തിന് ഭംഗം വരുത്തുകയും, സമൂഹത്തിൽ പ്രശാന്തി നഷ്ടപ്പെടുത്തുകയും ചെയ്യുന്നുവെന്നും ആയതിനാൽ നിങ്ങൾക്കെതിരെ കെ. എ. എ. (പി.) എ. സെക്ഷൻ 3 (1) പ്രകാരം നടപടി സ്വീകരിക്കുന്നതിനായി ജില്ലാ പോലീസ് ചീഫ് റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോർട്ടും ബന്ധപ്പെട്ട രേഖകളും പരിശോധിച്ചതിൽ മേൽ വസ്തുത ശരിയാണെന്ന് ബോദ്ധ്യപ്പെ ട്ടതിന്റെ അടിസ്ഥാനത്തിൽ കേരള സാമൂഹ്യ വിരുദ്ധ ii

പ്രവർത്തനങ്ങൾ (തടയൽ) നിയമം 2007 സെക്ഷൻ 3(1) പ്രകാരം നിങ്ങൾക്കെതിരെ 15-10-2013-ൽ എസ്. സി-6/45202/13 നമ്പരായി കരുതൽ തടങ്കൽ ഉത്തരവ് ഈ ഓഫീസിൽ നിന്നും പുറപ്പെടുവിച്ചിട്ടുള്ളതും, ടി ഉത്തരവ് നടപ്പിലാക്കുന്നതിനായി ആലപ്പുഴ ജില്ലാ പോലീസ് ചീഫിന് നിർദ്ദേശം നൽകിയിരുന്ന തുമാണ്. എന്നാൽ ഉത്തരവ് നടപ്പിൽ വരുത്തുവാൻ സാധിക്കാത്ത തരത്തിൽ നിങ്ങൾ ഒളിവിൽ കഴിയുകയാണെന്ന വിശ്വസനീയ വിവരം 3-12-2013-ലെ ഡി1-44456/13എ നമ്പർ റിപ്പോർട്ട് പ്രകാരം ജില്ലാ പോലീസ് മേധാവി അറിയിച്ചിരിക്കുന്നു. ആയതിനാൽ നിങ്ങൾ ഈ വി⁄ാപന തീയതി മുതൽ 30 ദിവസത്തിനകം ആലപ്പുഴ ജില്ലാ പോലീസ് മോധാവി മുമ്പാകെയോ, പുന്നപ്ര പോലീസ് സബ് ഇൻസ്പെക്ടർ മുമ്പാകെയോ ഹാജരാകാത്തപക്ഷം അമ്പലപ്പുഴ താലൂക്കിൽ പറവൂർ വില്ലേജിൽ പുന്നപ്ര നോർത്ത് പഞ്ചായത്ത് 12-ാം വാർഡിൽ വാടയ്ക്കൽ മുറിയിൽ തൈപ്പറമ്പിൽ വീട്ടിൽ വിൻസന്റ ് @ പൊന്നപ്പൻ മകൻ പത്രോസ് ജോൺ @ അപ്പാപ്പൻ (ഇരുപത് വയസ്സ്) എന്ന നിങ്ങൾക്കെതിരെ 1973-ലെ ക്രിമിനൽ നടപടി നിയമത്തിലെ (1974-ലെ 2-ാം കേന്ദ്ര ആക്ട്), 82,83,84,85,86 വകുപ്പുകളിലെ വ്യവസ്ഥകൾ ബാധകമാക്കത്തക്ക വിധത്തിൽ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം 2007 സെക്ഷൻ 6(2) പ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതിനായി കെ. എ. എ. (പി.) എ. സെക്ഷൻ 6 (1) (a) പ്രകാരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനോ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റിനോ ലിഖിതമായ റിപ്പോർട്ട് നല്കുന്നതാണെന്ന് അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്)

കളക്ടറേറ്റ്, ജില്ലാ കളക്ടർ (ഇൻ ചാർ÷്). ആലപ്പുഴ.

Cite this issue. Kerala Gazette, Government of Kerala, 14 January 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-01-14.2014_2_Part_3_clr_notification/. Archive identifier in.gazette.kerala_new.2014-01-14.2014_2_Part_3_clr_notification.