© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
18
No.
} 2014 മേയ് 6 6th May 2014 1189 മേടം 23 23rd Medam 1189 1936 വൈശാഖം 16 16th Vaisakha 1936
PART III
Notifications by Heads of Departments
Agriculture Department
ടെ≠ർ നോട്ടീസ്
നമ്പർ റ്റി.ബി.(1)3943/2014. 2014 ഏപ്രിൽ 15.
കൊല്ലം ജില്ലയിൽ കൃഷിവകുപ്പിന്റെ കീഴിലുള്ള നഴ്സറികളിലും ഫാമുകളിലും ഉല്പാദിപ്പിക്കുന്ന വിവിധയിനം തൈകൾ, വിത്തുകൾ എന്നിവയും കാർഷിക ഉപകരണങ്ങൾ, സസ്യ സംരക്ഷണ സാമഗ്രികൾ, കാലിവളം, വിത്തുതേങ്ങ, കൃഷിവകുപ്പിന്റെ ആവശ്യത്തിലേക്കുള്ള മറ്റു സാധന സാമഗ്രികൾ എന്നിവ വിവിധ കൃഷിഭവനുകളിലും പട്ടികജാതി, പട്ടികവർഗ്ഗ കോളനികളിലും ഫാമുകളിലും മറ്റു നിർദ്ദേശിക്ക പ്പെടുന്ന സ്ഥലങ്ങളിലും 2014-15 സാമ്പത്തിക വർഷത്തിൽ എത്തിച്ചുകൊടുക്കുന്നതിന് ലോറി ഉടമകളിൽനിന്നും ലോറി വാടകയ്ക്ക് ലഭിക്കുന്നതിനുള്ള ടെ≠ർ താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി ക്ഷണിച്ചുകൊള്ളുന്നു.
അടങ്കൽ തുക—` 1,50,000.
നിബന്ധനകൾ
1. സാധനങ്ങളോടുകൂടി ഒരു കിലോമീറ്റർ ഓടുന്നതിനുള്ള നിരക്ക് കാണിച്ചിരിക്കണം.
2. കൊല്ലം ജില്ലയിലുള്ള വിവിധ ഫാമുകളിൽ നിന്നും മറ്റു നിർദ്ദേശിക്കപ്പെടുന്ന സ്ഥലങ്ങളിൽ നിന്നും സാധനങ്ങ ളോടുകൂടി സഞ്ചരിച്ച് വിവിധ സ്ഥലങ്ങളിൽ ഇറക്കുന്നതു വരെയുള്ള ദൂരത്തിന് മാത്രമേ വാടക നൽകുകയുള്ളു.
3. ഒരു ലോറിയിൽ ഒരു സമയം കയറ്റേ≠ സാധനങ്ങളുടെ അളവ് താഴെ കൊടുക്കുന്നു:
(എ) തെങ്ങിൻതൈകൾ — 1200 എണ്ണം (ബി) ഗ്രാമ്പു, ജാതി, കുറ്റികുരുമുളക് — 500 മുതലായവയുടെ തൈകൾ പോളിത്തീൻ (വലിയ കവറുകളിൽ) കവർ (സി) മറ്റു ഫലവൃക്ഷതൈകൾ
(വലിയ കവറുകളിൽ) — 500 എണ്ണം (ഡി) നെല്ല്, പയർ, മറ്റുവിത്തുകൾ — 4 മെട്രിക് ടൺ6th MAY 2014] AGRICULTURE DEPARTMENT 54 (ഇ) കൃഷി ആയുധം, കാലിവളം — പ്രിൻസിപ്പൽ കൃഷി മുതലായവ ഓഫീസറുടെ
നിർദ്ദേശ പ്രകാരം (എഫ്) മെടയാത്ത ഓല — 850 എണ്ണം (ജി) വാഴക്കന്ന് — 1000 എണ്ണം (എച്ച്്) വേരുപിടിച്ച കുരുമുളക് — 2000 കവർ വള്ളികൾ ( 1 5 × 1 5 െ സ . മ ീ .
കവറുകളിൽ) (എെ) 12 കി.ഗ്രാം ഭാരമുള്ള
ഗ്രോ ബാഗുകൾ — 600 എണ്ണം 4. ഓരോ ലോറിയിലും കയറ്റുന്ന സാധനങ്ങൾ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ നിർദ്ദേശപ്രകാരം അടുത്തടുത്ത് സ്ഥിതിചെയ്യുന്ന കൃഷിഭവനുകളിൽ മാത്രമേ ഇറക്കാൻ പാടുള്ളൂ. ഒരു കൃഷി അസിസ്റ്റന്റ ് ഡയറക്ടറുടെ കീഴിൽ വരുന്ന എല്ലാ കൃഷിഭവനുകളിലേക്കുമുള്ള സാധനങ്ങൾ ഒരു ലോഡിൽ തന്നെ കയറ്റേ≠താണ്.
5. അംഗീകരിച്ച വാടക നിരക്ക് 2014-15 സാമ്പത്തിക വർഷം അവസാനിക്കുന്നതുവരെ, അതായത് 31-3-2015 വരെ പ്രാബല്യം ഉ≠ായിരിക്കും. ഒരിക്കൽ അംഗീകരിച്ച നിരക്ക് യാതൊരു കാരണവശാലും വർദ്ധിപ്പിക്കുന്നതല്ല.
6. ടെ≠ർ നിർദ്ദിഷ്ട ഫോറത്തിൽ മുദ്രവച്ച കവറിൽ അടക്കം ചെയ്ത് പുറത്തു ലോറി വാടകയ്ക്ക് കൊടുക്കുന്നതിനുള്ള ടെ≠ർ എന്നെഴുതി 15-5-2014 ഒരു മണിക്കുമുമ്പായി കൊല്ലം പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് ലഭിച്ചിരിക്കണം.
7. ടെ≠റുകൾ 15-5-2014, 3 മണിക്ക് അപ്പോൾ ഹാജരുള്ള ടെ≠റുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏറ്റവും കുറച്ച് നിരക്ക് കാണിച്ചിരിക്കുന്ന ആളിന്റെ ടെ≠ർ മേലധികാരികളുടെ അംഗീകാരത്തിന് വിധേയമായി അംഗീകരിക്കുന്നതുമാണ്.
8. ടെ≠ർ ഫോറങ്ങൾ ഈ ഓഫീസിൽ നിന്നും 14-5-2014, 5 മണിവരെ താഴെ പറയുന്ന നിരക്കിൽ ലഭിക്കുന്നതാണ്.
അസൽ—` 400 + വാറ്റ്. പകർപ്പ്—` 200 + വാറ്റ്.
9. കൊല്ലം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, കൊല്ലം സിവിൽസ്റ്റേഷൻ ബ്രാഞ്ചിൽ മാറത്തക്കവിധം ` 3,750-ന്റെ ഡിഡി നിരതദ്രവ്യമായി ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്.
10. വിത്തുകളും തൈകളും മറ്റ് സാധനങ്ങളും കൊ≠ു പോകുമ്പോൾ കേട് സംഭവിയ്ക്കാതെ സൂക്ഷിക്കേ≠തും എണ്ണത്തിലും തൂക്കത്തിലും കുറയാതെ, റൂട്ട് മാറ്റി ഓടിക്കാതെ എത്തിക്കേ≠ിടത്ത് എത്തിക്കേ≠തുമാണ്. കേട് സംഭവിക്കുകയോ കുറവ് വരികയോ ചെയ്താൽ ആയതിലേക്കുള്ള നഷ്ടം ലോറി ഉടമകളിൽ നിന്നും വസൂലാക്കുന്നതാണ്.
11. വിവിധ കേന്ദ്രങ്ങളിൽ നിന്ന് സ്വീകരിക്കുന്ന തൈകളും മറ്റ് സാധനങ്ങളും കേടുകൂടാതെ എത്തിച്ചുകൊടുക്കുവാൻ ടെ≠ർ കാരൻ ബാദ്ധ്യസ്ഥനാണ്. കുറവ് വരികയോ, കേട് സംഭവിക്കുകയോ ചെയ്താൽ അതിന്റെ വില ടെ≠റുകാരനിൽ നിന്നും ഈടാക്കുന്നതാണ്.
12. ഈ ആഫീസിൽ നിന്നും അറിയിക്കുന്ന സമയപരിധി ക്കുള്ളിൽ തന്നെ നടീൽ വസ്തുക്കൾ എത്തേ≠ സ്ഥലത്ത് എത്തിച്ചിരിക്കണം. നഴ്സറികളിൽ നിന്നും പിഴുതെടുക്കുന്ന തൈകൾ എത്തിക്കുന്നതിലു≠ാകുന്ന കാലതാമസംമൂലം ഉണങ്ങി നശിച്ച് സർക്കാരിന് നഷ്ടം ഉ≠ായാൽ അപ്രകാരം ഉ≠ാകുന്ന നഷ്ടം ടെ≠റുകാരനിൽ നിന്നും ഈടാക്കുന്നതാണ്.
13. കരാറുകാരൻ ഈ ജോലി തൃപ്തികരമായും നിർദ്ദേശാനു സരണവും നടത്തിക്കൊള്ളാമെന്ന ഒരു സമ്മതപത്രം ` 100 മുദ്രപത്രത്തിൽ എഴുതിതരേ≠താണ്.
14. യാതൊരു കാരണവും കൂടാതെ ടെ≠ർ നിരാകരിക്കുന്ന തിനുള്ള അധികാരം കൊല്ലം പ്രിൻസിപ്പൽ കൃഷി ഓഫീസർക്കു≠ായിരിക്കുന്നതാണ്.
15. സാധനങ്ങൾ വിതരണം ചെയ്യുന്ന ലോറിക്ക് വെയ്റ്റിംഗ് ചാർ÷് അനുവദിക്കുന്നതല്ല.
16. ഏതെങ്കിലും കാരണവശാൽ ടെ≠ർ സ്വീകരിക്കുന്നതിന് നി›യിച്ചിരിക്കുന്ന അവസാന തീയതി ആഫീസ് അവധിയായി പ്രഖ്യാപിക്കുന്ന പക്ഷം ടെ≠റുകൾ തൊട്ടടുത്ത പ്രവൃത്തിദിവസം അതേ സമയം സ്വീകരിക്കു ന്നതും തുറക്കുന്നതുമാണ്.
17. കൂടുതൽ വിവരങ്ങൾ കൊല്ലം സിവിൽ സ്റ്റേഷനിൽ പ്രവൃത്തിക്കുന്ന പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ പ്രവൃത്തി സമയങ്ങളിൽ അറിയാവുന്നതാണ്.
18. സർക്കാർ ടെ≠റുകൾക്ക് ബാധകമായിട്ടുള്ള മറ്റ് എല്ലാ നിബന്ധനകളും ഈ ടെ≠റിനും ബാധകമാണ്.
പ്രിൻസിപ്പൽ കൃഷി ഓഫീസ്, (ഒപ്പ്) കൊല്ലം.
പ്രിൻസിപ്പൽ കൃഷി ഓഫീസർ.
ദർഘാസ് പരസ്യം
നമ്പർ ടി.ബി.(3)1294/2014. 2014 ഏപ്രിൽ 8.
1. മലപ്പുറം ജില്ലയിൽ കൃഷിവകുപ്പിനുവേ≠ി 2014-15 വർഷത്തിലെ വിവിധ നടീൽ വസ്തുക്കൾ സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിൽ നിന്നും യഥാസമയം കൃഷി വകുപ്പിന്റെ മലപ്പുറം ജില്ലയിലെ വിവിധ ഓഫീസുകളിലും മറ്റു നിർദ്ദി„ കേന്ദ്രങ്ങളിലും എത്തിക്കുന്നതിനു ട്രാൻസ്പോർട്ടേഷൻ സൗകര്യം ഒരുക്കുന്നതിനുവേ≠ി സ്വകാര്യ ലോറികൾ വാടകയ്ക്ക് നൽകുന്നതിന് തയ്യാറുള്ള ലോറി ഉടമകളിൽ നിന്നും നി›ിത ഫോറത്തിൽ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. വാഹനത്തിന് റണ്ണിംഗ് കിലോമീറ്ററിന് എല്ലാവിധ താരിഫുകളും നികുതികളും ഉൾപ്പെടെയുള്ള വാടകയാണ് ദർഘാസിൽ രേഖപ്പെടുത്തിയിരിക്കേ≠ത്. ഒരേ സമയം കുറഞ്ഞത് അഞ്ചുവാഹനങ്ങളെങ്കിലും നൽകുവാൻ തയ്യാറാക്കിയിരിക്കണം. ഏറ്റവും കുറഞ്ഞത് പോളിത്തീൻ ബാഗിലുള്ള തൈകൾ ഉൾപ്പെടുന്ന 1700 ബാഗുകളും അല്ലെങ്കിൽ 1500 തെങ്ങിൻ തൈകളും കയറ്റാൻ സംവിധാന മുള്ളതായിരിക്കണം. ചുരുങ്ങിയത് 5 ടൺ ഭാരം വഹിക്കാവുന്ന ലോറിയെങ്കിലും ആയിരിക്കണം.
6th MAY 2014] AGRICULTURE DEPARTMENT 552. ദർഘാസ് കവറിനുമുകളിൽ "ടി.ബി.(3) 1294/14 തീയതി 8-4-2014 പ്രകാരമുള്ള ദർഘാസ്" എന്നു രേഖപ്പെടുത്തി യിരിക്കണം. ദർഘാസ് ഫോറങ്ങൾ ` 1,040 (` 1,000 + 4% വാറ്റ്) നിരക്കിൽ ഈ ഓഫീസിൽ നേരിട്ട് അടച്ച് 2014 മേയ് 15 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണിവരെ വാങ്ങാവുന്നതാണ്. ഡ്യൂപ്ളിക്കേറ്റ് കോപ്പി ആവശ്യമുള്ളവർക്ക് ഫോറം ഒന്നിന് വിൽപ്പന നികുതി അടക്കം ` 520 (` 500 + 4% വാറ്റ്) അധികമായി അടച്ചുവാങ്ങാവുന്നതാണ്. യാതൊരു കാരണവശാലും ദർഘാസ് ഫോറത്തിന്റെ വില മടക്കി നൽകുന്നതല്ല.
3. ദർഘാസ്ഫോറം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
പൂരിപ്പിച്ച ദർഘാസുകൾ 2014 മേയ് 15-ാം തീയതി ഉച്ചയ്ക്ക് 2 മണിവരെ സ്വീകരിക്കുന്നതും ലഭിച്ച ദർഘാസുകൾ അന്നേ ദിവസം സന്നിഹിതരായിരിക്കുന്നവരുടെ സാന്നിദ്ധ്യത്തിൽ വൈകുന്നേരം 3.30 മണിക്ക് തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ വിശ്വാസയോഗ്യമായ ടെ≠റുകൾ കൃഷി ഡയറക്ടറുടെ അംഗീകാരത്തിന് വിധേയമായി സ്ഥിരപ്പെടുത്തുന്നതുമാണ്. സമയപരിധിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
4. ദർഘാസിനോടൊപ്പം ` 12,500 നിരതദ്രവ്യം എസ്.ബി.ടി. സിവിൽ സ്റ്റേഷൻ മലപ്പുറം ശാഖയിൽ മാറത്തക്കവിധം മലപ്പുറം പ്രിൻസിപ്പൽ കൃഷി ആഫീസറുടെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റായി സമർപ്പിക്കേ≠തും ` 100-ന്റെ മുദ്ര പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്. കരാർ ഉറപ്പിക്കുമ്പോൾ നിരതദ്രവ്യത്തിനു പുറമെ ` 12,500 കൂടി (മൊത്തം ` 25,000) സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകേ≠താണ്. നിരതദ്രവ്യവും ഉടമ്പടിയും ഇല്ലാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
5. ദർഘാസുകൾ വ്യ‡മായി എഴുതി ശരിയായി മനസ്സിലാകത്തക്കരീതിയിൽ പിൻകോഡ്, ഫോൺ നമ്പർ എന്നിവ അടക്കമുള്ള പൂർണ്ണ മേൽവിലാസത്തോടെ പൂരിപ്പിച്ചു നൽകേ≠താണ്. ദർഘാസ് ഫോറത്തിന്റെ എല്ലാ പേജുകളിലും ഒപ്പിട്ടിരിക്കേ≠താണ്.
6. ദർഘാസ് സ്വീകരിക്കുന്ന ദിവസവും തുറക്കുന്ന ദിവസവും അവധി ആകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സ്ഥലത്തും സമയത്തും ദർഘാസുകൾ സ്വീകരിക്കുകയും തുറക്കുകയും ചെയ്യുന്നതാണ്.
7. ദർഘാസുകൾ നിരസിക്കുന്നതിനോ നിർത്തി വയ്ക്കുന്നതിനോ കരാർ ഉറപ്പിച്ചശേഷം വർക്ക് നൽകുന്നതിനോ നൽകാതിരിക്കുന്നതിനോ ഉള്ള അധികാരം മലപ്പുറം പ്രിൻസിപ്പൽ കൃഷി ആഫീസറിൽ നിക്ഷിപ്തമാണ്. ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങളും നിബന്ധനകളും പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ നേരിട്ട് അന്വേഷിച്ചാൽ അറിയാവുന്നതാണ്. സർക്കാർ ടെ≠റുകൾക്ക് ബാധകമായ എല്ലാ നിബന്ധനകളും ഈ ടെ≠റിന് ബാധകമായിരിക്കും.
8. ലോറിയിൽ സാധനങ്ങൾ കയറ്റുന്നതും ഇറക്കുന്നതും അതാതു കേന്ദ്രങ്ങളിലെ തൊഴിലാളികൾ നേരിട്ട് ചെയ്യുന്നതാണ്.
സാധനങ്ങൾ നിർദ്ദിഷ്ട കേന്ദ്രത്തിൽ നിന്നും എടുത്ത് ഓടി നിർദ്ദിഷ്ട സ്ഥലത്ത് ഇറക്കുന്നതിന് റോഡുമാർഗ്ഗം ഉള്ള ഏറ്റവും കുറഞ്ഞ ദൂരം അനുസരിച്ച് റണ്ണിംഗ് കിലോമീറ്ററിനുള്ള വാടകയാണ് അനുവദിക്കുക.
9. സാധനങ്ങൾ വിതരണം നടത്തുന്നതിന് ഉത്തരവ് കിട്ടിയാലുടൻ ആവശ്യാനുസരണം ലോറി ലഭ്യമാക്കി നടീൽ വസ്തുക്കൾ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശാ നുസരണം നിർദ്ദിഷ്ട സ്ഥലങ്ങളിൽ ഏറ്റവും കുറഞ്ഞ ദൂരത്തിലൂടെ ഉത്തരവാദിത്വത്തോടെ എത്തിക്കേ≠താണ്.
10. ആവശ്യാനുസരണം വാഹനങ്ങൾ ലഭ്യമാക്കാതെ നടീൽ വസ്തുക്കളുടെ നീക്കം തടസ്സപ്പെടാൻ ഇടയായാൽ അതുമൂലം സർക്കാരിനു≠ാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും കരാറുകാരൻ ഉത്തരവാദിയായിരിക്കുന്നതും അതിൻപ്രകാരമുള്ള നഷ്ടപരിഹാരത്തുക ടിയാനിൽ നിന്നും ഈടാക്കുന്നതുമാണ്.
11. കരാറിന്റെ കാലാവധി 31-3-2015 വരെയായിരിക്കും.
12. തൈകൾ കയറ്റി യഥാസ്ഥാനങ്ങളിൽ എത്തിക്കുന്നതിനിടയിൽ അവയ്ക്കു കേടുപാടുകളും കുറവും സംഭവിച്ചാൽ ആയതിന് കരാറുകാരൻ ഉത്തരവാദിയായിരിക്കുന്നതും ആയതിനുള്ള നഷ്ടപരിഹാരത്തുക ടിയാനിൽ നിന്നും വസൂലാക്കുന്നതുമാണ്.
13. ഇൻകംടാക്സ് അതാതു സമയത്ത് നിലവിലുള്ള നിരക്കുപ്രകാരം ബില്ലിൽ നിന്ന് കുറവു ചെയ്യുന്നതുമാണ്.
14. കാലാകാലങ്ങളിൽ സർക്കാർ ഏർപ്പെടുത്തുന്ന സാമ്പത്തിക ക്രമീകരണങ്ങളും മറ്റും കാരണം ലോറിവാടക നൽകുവാൻ താമസം നേരിട്ടാൽ യാതൊരു കാരണവശാലും പലിശ നൽകുന്നതല്ല.
പ്രിൻസിപ്പൽ കൃഷി ഓഫീസുടെ (ഒപ്പ്) കാര്യാലയം, മലപ്പുറം. പ്രിൻസിപ്പൽ കൃഷി ഓഫീസർ.