Servants of Knowledge
Kerala Gazette · Government of Kerala

Re-e-Tender Notice—Tender Notices—Tender/ Auction Notices—Re-Auction Notice

Published 20 May 2014

Department
Forest Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-05-20.part_3_Forest
Languages
English, Malayalam
Published at
Original source ↗
1 3. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ നോർത്ത് വയനാട് ഡിവിഷൻ, മാനന്തവാടി സ്വീകരിക്കുന്നതല്ല.

ദർഘാസ്/ലേല പരസ്യം

നമ്പർ കെ-4669/2013. 2014 ഏപ്രിൽ 28.

നോർത്ത് വയനാട് ഡിവിഷനിൽ ഉപയോഗിച്ചു കൊ≠ിരുന്ന സർക്കാർ വാഹനമായ KL-01-S-533 നമ്പർ അംബാസഡർ കാർ (2000 മോഡൽ) ഇപ്പോഴുള്ള അവസ്ഥയിലും, സ്ഥിതിയിലും ദർഘാസ് കം ലേല അടിസ്ഥാനത്തിൽ വില്പന നടത്തുന്നു. പ്രസ്തുത വില്പനയ്ക്കായി സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ അപേക്ഷിക്കുന്ന മുറയ്ക്ക് 28-5-2014-ന് ഒരു മണിവരെ ലഭിക്കുന്നതായിരിക്കും. പൂരിപ്പിച്ച സീൽവെച്ച ദർഘാസുകൾ അന്നേദിവസം ഉച്ചതിരിഞ്ഞ് 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് ദർഘാസ് സമർപ്പിച്ചവരെ പങ്കെടുപ്പിച്ചുകൊ≠് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ പ്രസ്തുത വാഹനങ്ങൾ ലേലം ചെയ്യുന്നതും ലേലത്തിനു ശേഷം ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ലേലത്തിലോ ദർഘാസിലോ ഏതിലാണോ കൂടുതൽ തുക വാഗ്ദാനം ചെയ്ത ആളുടെ പേരിൽ മുഖ്യ വനപാലകന്റെ അന്തിമ ഉത്തരവിനു വിധേയമായി വില്പന ഉറപ്പിക്കുന്നതുമായിരിക്കും. ഏതെങ്കിലും കാരണവശാൽ പുനർ ദർഘാസ്/ലേലം അന്നേ ദിവസം നടത്തിയില്ലെങ്കിൽ 4-6-2014-നോ 7-6-2014-നോ നിർദ്ദിഷ്ട സ്ഥലത്തും സമയത്തുംവച്ച് നടത്തുന്നതും, പൂരിപ്പിച്ച സീൽവെച്ച ദർഘാസുകൾ അന്നേദിവസം ഉച്ചതിരിഞ്ഞ് 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും ദർഘാസുകൾ സമർപ്പിച്ചവരെ മാത്രം പങ്കെടുപ്പിച്ച് 3.30 മണിക്ക് ലേലം നടത്തുന്നതുമായിരിക്കും. നിരതദ്രവ്യം ലേലത്തിന് മുൻപ് പണമായി കെട്ടി വയ്ക്കേ≠താണ്. ദർഘാസ്/ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ പ്രവൃത്തി സമയങ്ങളിൽ ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്.

വാഹനത്തിന്റെ വിവരം

വാഹന നമ്പർ—KL-01-S-533.

മോഡൽ—അംബാസഡർ കാർ.

മതിപ്പുവില—` 50,000

നിരതദ്രവ്യം—` 1,500

ദർഘാസ് ഫോറത്തിന്റെ വില—` 400 + 58 (VAT 14.5%)

നിബന്ധനകൾ

1. വിൽപനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വാഹനം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ അനുവാദത്തോടെ ഓഫീസ് സമയങ്ങളിൽ പരിശോധിച്ച് ബോദ്ധ്യം വരുത്തേ≠താണ്. ലേലം ഉറപ്പിച്ചശേഷം വാഹനത്തെ സംബന്ധിക്കുന്ന യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല.

4. ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്ത ദർഘാസുകൾ/ലേലം മേലധികാരത്തിലേക്ക് അംഗീകാര ത്തിനായി അയയ്ക്കുന്നതും മറ്റു ദർഘാസുകളിൽ കെട്ടിവച്ച നിരതദ്രവ്യം അപ്പോൾ തന്നെ അവരവർക്ക് തിരിച്ച് നൽകുന്നതുമാണ്.

5. ടെ≠ർ ഫോറം ലേല ദിവസം ഉച്ചയ്ക്ക്് 1 മണിവരെ ലഭിക്കുന്നതാണ്.

6. ദർഘാസ്/ലേലസംഖ്യ നിരതദ്രവ്യ സംഖ്യയേക്കാൾ കൂടുതലാണെങ്കിൽ ദർഘാസ്/ലേല സംഖ്യയുടെ 50% (നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾത്തന്നെ കെട്ടി വയ്ക്കേ≠താണ്.

7. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതി നുമുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥ നിൽ നിക്ഷിപ്തമായിരിക്കും.

8. ദർഘാസുകൾ/ലേലം അംഗീകരിച്ചതായി അറിയിപ്പു കിട്ടി 15 ദിവസത്തിനകം ബാക്കി സംഖ്യയും നിയമ പ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്. എന്നാൽ പ്രത്യേക സാഹചര്യത്തിൽ ദർഘാസുകാരൻ ആവശ്യപ്പെടുന്നപക്ഷം 15 ദിവസംകൂടി ബാക്കി സംഖ്യയും 18% പിഴപലിശയും ദിവസംപ്രതി ` 20 രൂപ നിരക്കിൽ തറവാടകയും വസൂലാക്കി വാഹനം നീക്കം ചെയ്യാൻ അനുവദിക്കുന്നതായിരിക്കും. എന്നാൽ ഈ കാലാവധിക്കുശേഷം യാതൊരു കാരണവശാലും ബാക്കി തുകയും നികുതികളും അടയ്ക്കുന്നതിന് അനുവദിക്കുന്നതല്ല.

9. മേൽപ്പറഞ്ഞ സമയപരിധിക്കുള്ളിൽ നീക്കം ചെയ്യാത്ത വാഹനം വീ≠ും ലേലത്തിലോ ടെ≠ർ അടിസ്ഥാന ത്തിലോ മുൻ ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ വിൽക്കുന്നതും മുൻ ലേലത്തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. ഇപ്രകാരം പുനർലേലം/ ദർഘാസ് ചെയ്യുന്നതുമൂലം സർക്കാരിന് നഷ്ടം വരികയാണെങ്കിൽ മുൻ ലേലക്കാരനിൽനിന്ന് നഷ്ടം വരുന്ന തുക ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതും ലാഭം കിട്ടുകയാണെങ്കിൽ മുൻ ലേലക്കാരന് ലാഭത്തിന് യാതൊരർഹതയും ഉ≠ായിരി ക്കുന്നതല്ലെന്നും ആയത് മുഴുവനും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതുമായിരിക്കും.

10. ദർഘാസ് സ്വീകരിക്കുന്ന ദിവസം പൊതു അവധി ദിവസമായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതായിരിക്കും.

11. ടി വാഹനത്തിന്റെ ആർ. സി. ബുക്ക്, മറ്റ് അനുബന്ധ രേഖകൾ എന്നിവ ലേലം വിളിച്ചെടുക്കുന്നവർ അവർക്ക് ആവശ്യമായി വരുന്നപക്ഷം സ്വന്തം ഉത്തരവാദത്വത്തിൽ ബന്ധപ്പെട്ട വകുപ്പിൽനിന്നും ലഭ്യമാക്കേ≠താണ്.

പോസ്റ്റ് ഓഫറുകൾ

ദർഘാസ്/ലേലത്തിനുശേഷം 3 ദിവസങ്ങൾക്കകം ഈ ഓഫീസിൽ ലഭിക്കുന്ന രേഖാമൂലമുള്ള ദർഘാസ്/ലേലാനന്തര വാഗ്ദാനങ്ങൾ (പോസ്റ്റ് ഓഫറുകൾ) താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി സ്വീകരിക്കുന്നതാണ്. 2. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ചറിയുന്നതിന് ബന്ധപ്പെട്ട വില്ലേജാഫീസറോ, മറ്റ് ബന്ധപ്പെട്ട അധികാരികളോ നൽകിയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇലക്ഷൻ കമ്മീഷന്റെ തിരിച്ചറിയൽ കാർഡോ പാസ്പോർട്ടിന്റെ കോപ്പിയോ സഹിതം അപേക്ഷിക്കേ≠താണ്. 2

a. ദർഘാസ്/ലേലത്തിൽ വാഗ്ദാനം ചെയ്തിട്ടുള്ള തുക ഒരു ലക്ഷത്തിൽ അധികമാണെങ്കിൽ അതിന്റെ 10 ശതമാനത്തിൽ കൂടുതലുള്ളതും ഒരു ലക്ഷമോ അതിൽ താഴെയോ ആണെങ്കിൽ അതിന്റെ 20%-ൽ കൂടുതലുള്ളതുമായ വാഗ്ദാനങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളു.

b. പോസ്റ്റ് ഓഫർ പ്രകാരം വാഗ്ദാനം ചെയ്യപ്പെടുന്ന മുഴുവൻ തുകയും നോർത്ത് വയനാട് ഫോറസ്റ്റ് ആഫീസറുടെ പേരിൽ എസ്. ബി. റ്റി. മാനന്തവാടി ശാഖയിൽ മാറത്തക്കവിധത്തിലുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സഹിതം ഹാജരാക്കുന്ന ഓഫറുകൾ മാത്രമേ പരിഗണിക്കുകയുള്ളു.

c. ഇതിലേക്കായി പോസ്റ്റ് ഓഫർ സമർപ്പിക്കുന്ന ദിവസം

പ്രത്യേക ഉടമ്പടി വെയ്ക്കേ≠തുമാണ്.

d. മേൽപ്പറഞ്ഞ വ്യവസ്ഥകൾക്ക് അനുസൃതമായി പോസ്റ്റ് ഓഫർ സമർപ്പിക്കുന്ന വ്യ‡ി അടയ്ക്കുന്ന തുക മുഴുവൻ സെക്യൂരിറ്റി ഡിപ്പോസിറ്റായി സൂക്ഷിച്ചുകൊ≠് പൊതു ദർഘാസും ലേലവും വീ≠ും നടത്തുന്നതാണ്. പ്രസ്തുത ദർഘാസ്/ലേലത്തിൽ ലഭിക്കുന്ന ഏറ്റവും കൂടിയ തുക പോസ്റ്റ് ഓഫർ തുകയേക്കാൾ കുറവ് ആണെങ്കിൽ പോസ്റ്റ് ഓഫറിൽ വാഗ്ദാനം നൽക പ്പെട്ടിട്ടുള്ള തുകയ്ക്ക് ദർഘാസ്/ലേലം ഉറപ്പിക്കുന്നതാണ്. പോസ്റ്റ് ഓഫർ സമർപ്പിച്ചിട്ടുള്ളയാൾ ഡിമാന്റ ് ഡ്രാഫ്റ്റ് പ്രകാരം അടച്ച മുഴുവൻ തുകയും ദർഘാസ്/ലേല വിലയിലേക്ക് വകയിരുത്തുന്നതാണ്. എന്നാൽ ദർഘാസ്/ലേലത്തിൽ കിട്ടുന്ന തുകയാണ് കൂടുതൽ എങ്കിൽ അപ്രകാരം ഉയർന്ന വില വാഗ്ദാനം ചെയ്യുന്ന ലേലക്കാരന്റെ പേരിൽ ദർഘാസ്/ലേലം സ്ഥിരപ്പെടുത്തുന്നതും പോസ്റ്റ് ഓഫർ സമർപ്പിച്ച ആൾ അടച്ച മുഴുവൻ തുകയും തിരിച്ചു നൽകുന്നതു മായിരിക്കും.

e. സാധാരണ ദർഘാസ്/ലേലക്കാർ പാലിക്കേ≠ മറ്റെല്ലാ നിബന്ധനകളും പോസ്റ്റ് ഓഫറിൽ പാലിക്കേ≠താണ്.

(ഒപ്പ്)

നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ആഫീസറുടെ കാര്യാലയം, മാനന്തവാടി. ഫോൺ: 04935240233. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഫാക്സ്: 04935 246902. (കേരള ഗവർണ്ണർക്കുവേ≠ി).

Email: [email protected].

Cite this issue. Kerala Gazette, Government of Kerala, 20 May 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-05-20.part_3_Forest/. Archive identifier in.gazette.kerala_new.2014-05-20.part_3_Forest.