Servants of Knowledge
Kerala Gazette · Government of Kerala

Tender Notice—Tender/Auction Notice

Published 27 May 2014

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-05-27.part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

21

No.

} 2014 മേയ് 27 27th May 2014 1189 ഇടവം 13 13th Idavam 1189 1936 ജ്യേഷ്ഠം 6 6th Jyaishta 1936

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഇ2-1788/2014/ഇഇ. 2014 മേയ് 2.

k

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് കൊല്ലം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അടുത്ത ഒരു വർഷത്തേക്ക് "തങ്കശ്ശേരി ഫിഷറി ഹാർബറിൽ 25-9-2014 മുതൽ ഒരു വർഷത്തേക്ക് എെസ് വിൽക്കുന്നതിനുള്ള അവകാശം" അനുവദിച്ച് നൽകുന്നതിനായി മുദ്രവച്ച കവറിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനു പുറമേ പരസ്യ ലേലവും നടത്തുന്നതാണ്. ദർഘാസിൽ/ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്.

ദർഘാസ് നമ്പരും തീയതിയും— 01/2014-15/ഇഇ, 2-5-2014.

ദർഘാസ് പ്രമാണത്തിന്റെ വില— ` 3,600 + വാറ്റ്. ലേലം/ദർഘാസ് നടത്തുന്ന സ്ഥലം— ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം.

ദർഘാസ്/ലേല പ്രമാണങ്ങളും വിശദ വിവരങ്ങളും കൊല്ലം ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 5-6-2014 രാവിലെ 11 മണി മുതൽ 11-6-2014 രാവിലെ 11 മണി വരെ ദർഘാസ്/ Gaz. No. 21/2014/DTP (Marine).

ലേല പ്രമാണത്തിന്റെ വില രൊക്കമൊടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ 11-6-2014 ഉച്ചയ്ക്ക് 1 മണിവരെ ഹാർബർ എഞ്ചിനീയറിംഗ് കൊല്ലം ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ സ്വീകരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന സമയം 11-6-2014 ഉച്ചയ്ക്ക് 2.30 മണിവരെയാണ്. 3 മണിക്ക് ലേലം നടത്തുന്നതാണ്. ലേലത്തിനുശേഷം നിർദ്ദിഷ്ട സമയത്തിനുള്ളിൽ ലഭിച്ചിട്ടുള്ള ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസ്/ലേല പ്രമാണത്തോടൊപ്പം നിരതദ്രവ്യം ഓരോ പ്രവൃത്തിക്കും ` 1,00,000-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ്/സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ ഉള്ളടക്കം ചെയ്യുന്നതോടൊപ്പം വില്ലേജ് ഓഫീസറിൽ നിന്നും വാങ്ങിയ നേറ്റിവിറ്റി സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. ദർഘാസിൽ പങ്കെടു ക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുൻപായും ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുൻപ് ലേല ഫോറം വാങ്ങി നിബന്ധനകൾ വായിച്ച് ഒപ്പുവച്ച് നൽകേ≠താണ്. ഒരേ വ്യ‡ി തന്നെ ലേലത്തിലും ദർഘാസിലും പങ്കെടുക്കുന്നു≠െങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും ` 1,00,000-ന്റെ നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പം ഉള്ളടക്കം ചെയ്യേ≠തുമാണ്. ലേലത്തിൽ27th MAY 2014] MARINE DEPARTMENT 60 തങ്കശ്ശേരി ഫിഷറി ഹാർബറിൽ എെസ് വിൽക്കുന്നതിനുള്ള അവകാശം ലഭിക്കുന്നവർ ഈ അവകാശത്തിന്റെ പേരിൽ ഹാർബറിനുള്ളിൽ കൺവേയർ ബൽറ്റുകളോ (ബോട്ടിലേയ്ക്ക് എെസ് കയറ്റുവാനായി) എെസ് ക്രഷർ യൂണിറ്റുകളോ പ്രവർത്തിപ്പിക്കുവാൻ പാടുള്ളതല്ല. കൺവേയർ ബൽറ്റുകൾ ആവശ്യമായി വരുന്നപക്ഷം അതിനായി പ്രത്യേകം ദർഘാസ് ക്ഷണിക്കുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) ആശ്രാമം, കൊല്ലം-2. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ്/ലേല പരസ്യം

നമ്പർ 22/എ1/എഇഇ(സി)/2014. 2014 ഏപ്രിൽ 25.

പങ്കെടുക്കുന്നവരുടെ നിരതദ്രവ്യം പണമായും സ്വീകരിക്കു ന്നതാണ്. നി›ിത തുകയ്ക്കുള്ള നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യാത്ത ദർഘാസുകൾ സ്വീകരിക്കു ന്നതല്ല. ദർഘാസ് സമർപ്പിക്കുന്നയാളുടെ പേര്, മേൽവിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളും ദർഘാസിനൊപ്പം ഹാജരാക്കേ≠താണ്. ദർഘാസുകൾക്കും ലേലത്തിനും പ്രത്യേകം ടെ≠ർ ഫോറവും നിരതദ്രവ്യവും സമർപ്പിക്കേ ≠താണ്. ദർഘാസുകൾ 11-6-2014-ന് ലേലത്തിനുശേഷം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള ടെ≠റർമാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതും ദർഘാസ് സ്വീകരിക്കുന്നതും പരിശോധിക്കുന്നതുമാണ്. ദർഘാസ്/ലേല കാലാവധി ദർഘാസ് തുറക്കുന്ന തീയതി/ലേല തീയതി മുതൽ 4 മാസമായിരിക്കും.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ചേറ്റുവ ഇതോടൊപ്പം ചേർത്ത പട്ടികയിൽ കാണിച്ച അവകാശങ്ങൾ സർക്കാർ നി›യിച്ചിട്ടുള്ള നിരക്കിൽ ഒരു വർഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിന് പുറമേ പരസ്യ ലേലവും നടത്തുന്നതാണ്. ദർഘാസിലോ ലേലത്തിലോ ഏതിലാണ് ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ അവകാശം ഉറപ്പിക്കുന്നതാണ്. അവകാശം ഉറപ്പിച്ച കരാർ ഒപ്പിട്ട അവകാശം ഏറ്റെടുക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും അവകാശം നടത്തിപ്പിന്റെ കാലാവധി. ടി കാലാവധിക്കുശേഷം എതെങ്കിലും കാരണവശാൽ മറ്റൊരു കരാർ ഉറപ്പിക്കുന്നതിന് കാലതാമസ മു≠ായാൽ പുതിയ കരാറിലേർപ്പെടുന്നതുവരെയുള്ള ഭാഗികമായ കാലാവധിയിൽ ടിയാൻ ഇതേ നിരക്കിൽ പണമടച്ച് തുടരുവാൻ ബാദ്ധ്യസ്ഥനാണ്.

ദർഘാസിൽ/ലേലത്തിൽ പങ്കുകൊള്ളുന്നവർ പട്ടിക പ്രകാരമുള്ള നിരതദ്രവ്യം ട്രഷറിയിലോ അംഗീകൃത ബാങ്കിലോ ഒടുക്കി ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, ചേറ്റുവ അസിസ്റ്റന്റ ് എഞ്ചിനീയർക്ക് പിൻവലിക്കാൻ അധികാരം രേഖപ്പെടുത്തി സ്റ്റാമ്പ് ഒപ്പിട്ട് രസീതുകൾ ദർഘാസിനൊപ്പം ലേലത്തിന് മുൻപായി സമർപ്പിക്കേ≠താണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടു ക്കുന്നവർ ലേലത്തിന് മുൻപായി ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേ≠താണ്. ഒരു വ്യ‡ി തന്നെ ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നെങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പം ഉള്ളടക്കം ചെയ്യേ≠തുമാണ്. ദർഘാസിൽ/ലേലത്തിൽ പങ്കെടു ക്കുന്നവർ ദർഘാസ്/ലേലത്തിന് മുൻപ് ക്വട്ടേഷൻ ഫോറം വാങ്ങി അതിലെ നിബന്ധനകൾ വായിച്ച് ഒപ്പുവെച്ച് നൽകേ≠ താണ്. വാഗ്ദാനത്തുകയുടെ പകുതി തുക ദർഘാസ്/ലേലം അംഗീകരിച്ച് കിട്ടുന്ന ഉടനേയും ബാക്കി പകുതി ര≠് തുല്യ ഗഡുക്കളായി ആറ് മാസത്തിനകവും അടയ്ക്കേ≠താണ്. അടയ്ക്കാൻ ബാക്കിയുള്ള തുകയ്ക്ക് തുല്യമായ ബാങ്ക് ഗ്യാര≠ി/സോൾവൻസി സർട്ടിഫിക്കറ്റ് കരാർ ഒപ്പിടുന്നതിനൊപ്പം സമർപ്പിക്കേ≠തുമാണ്. ഒരു ഗഡു അടച്ചതിനുശേഷം ബാക്കിയുള്ള തുകയ്ക്ക് തുല്യമായ ബാങ്ക് ഗ്യാര≠ി/ സോൾവെൻസി ഹാജരാക്കിയാൽ അവകാശം ഏറ്റെടുത്തയാൾ ആദ്യം സമർപ്പിച്ച ബാങ്ക് ഗ്യാര≠ി/സോൾവെൻസി സർട്ടിഫിക്കറ്റ് റിലീസ് ചെയ്യാവുന്നതാണ്.

ദർഘാസിലോ/ലേലത്തിലോ ഏതിലാണ് കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്. ദർഘാസ്/ലേലം പരിശോധിച്ച് ഡിപ്പാർട്ട്മെന്റിന് ബോദ്ധ്യപ്പെടുന്നപക്ഷം ഏറ്റവും കൂടുതൽ തുക രേഖപ്പെടുത്തിയ ദർഘാസ് സ്ഥിരപ്പെടുത്തികൊ≠ുള്ള ഉത്തരവ് ലഭിച്ചാലുടൻ ദർഘാസ്/ലേലം ലഭിക്കുന്ന വ്യ‡ി/ സ്ഥാപനം കരാർ ഒപ്പിടുന്നതിന് മുൻപായി കരാർ തുകയുടെ പകുതി തുക ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യുട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഒടുക്കേ≠തും കരാർ തുകയുടെ 10% തുക സെക്യൂരിറ്റിയായി ട്രഷറി/പോസ്റ്റ് ഓഫീസ് സേവിംഗ്സ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തി നൽകേ≠തുമാണ്. കൂടാതെ പണമായി അടച്ച പകുതി തുകയും 10% സെക്യൂരിറ്റിയും കഴിച്ചുള്ള 40% തുകയ്ക്കുള്ള ബാങ്ക് ഗ്യാരന്റിയോ/സോൾവൻസിയോ നൽകി ` 100-ന്റെ മുദ്രപത്രത്തിൽ കരാർ ഒപ്പിടേ≠താണ്. മുൻകൂർ തുകയായി അടച്ച 50% കഴിഞ്ഞ് വരുന്ന ബാക്കി തുക ര≠് തുല്യ ഗഡുക്കളായി അവകാശം ഏറ്റെടുത്ത് 3 മാസം തികയുന്നതിന് മുൻപും 6 മാസം തികയുന്നതിന് മുൻപും പണമായി ഒടുക്കേ≠താണ്. ദർഘാസ് സ്ഥിരപ്പെടുത്തിയശേഷം ഇതു സംബന്ധിച്ച് യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല. യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കുന്നതിനുള്ള അവകാശം എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ല. ഈ ദർഘാസ്/ലേലം കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. ദർഘാസ്/ലേല പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല. ദർഘാസ്/ലേലത്തിൽ ഏറ്റവും കൂടിയ തുക രേഖപ്പെടുത്തുന്ന ആദ്യത്തെ 3 പേരുടെ നിരതദ്രവ്യം ദർഘാസ്/ലേലം ഉറപ്പിച്ച് നൽകി കരാറിൽ ഏർപ്പെട്ടതിനുശേഷം മാത്രം തിരികെ നൽകുന്നതാണ്. അപ്രകാരം തിരികെ നൽകുന്ന നിരതദ്രവ്യത്തിന് യാതൊരുവിധമായ പലിശയും നൽകുന്നതല്ല. ദർഘാസ്/ലേലം ഏതെങ്കിലും സാങ്കേതിക കാരണങ്ങളാൽ നി›ിത തീയതിയിൽ നടക്കാതെ വരുന്ന സാഹചര്യത്തിൽ മറ്റേതെങ്കിലും തീയതിയിലേക്ക് മാറ്റിവയ്ക്കാനുള്ള പൂർണ്ണ അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാ യിരിക്കും. ദർഘാസ്/ലേലത്തിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ നിരക്ക് രേഖപ്പെടുത്തുന്ന വ്യ‡ി/സ്ഥാപനം അവകാശം ഏറ്റെടുക്കാതെ പോകുന്നപക്ഷം ആയതുമൂലം സർക്കാരിന് നഷ്ടം സംഭവിക്കുകയാണെങ്കിൽ ആയത് ടിയാനിൽ നിന്നോ അയാളുടെ നിയമാനുസൃത അകവാശിയിൽ നിന്നോ സംസ്ഥാന സർക്കാരിന്റെ നികുതി കുടിശ്ശിക എന്ന നിലയിൽ റവന്യൂ റിക്കവറി നിയമം അനുസരിച്ച് ഇടാക്കിയെടുക്കുന്നതാണ്.

ദർഘാസ്/ലേല പ്രമാണങ്ങളും വിശദവിവരങ്ങളും ചേറ്റുവ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് സമർപ്പിക്കാൻ നി›യിച്ച ദിവസത്തിന്റെ ര≠് ദിവസം മുൻപ് മുതൽ ദർഘാസ് ദിവസം ഉച്ചയ്ക്ക് 12 മണിവരെ പ്രമാണത്തിന്റെ വില രൊക്കം പണമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. സ്ഥലത്തെ27th MAY 2014] MARINE DEPARTMENT 61 പോസ്റ്റ് മാസ്റ്റർ/വില്ലേജാഫീസർ നൽകുന്ന റസിഡൻസി സർട്ടിഫിക്കറ്റ്/തിരിച്ചറിയൽ കാർഡ്, ഇതിലേതെങ്കിലും ഒന്ന് ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫോറം നൽകുകയുള്ളു. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നവർ തൃശ്ശൂർ ജില്ലയിൽ ഏങ്ങ≠ിയൂർ പഞ്ചായത്തിലെ ചേറ്റുവ ഫിഷ് ലാന്റിംഗ് സെന്റർ, കടപ്പുറം പഞ്ചായത്തിലെ മുനയ്ക്കകടവ് ഫിഷ് ലാന്റ ിംഗ് സെന്റർ എന്നിവ സന്ദർശിച്ച് നിലവിലുള്ള സൗകര്യങ്ങളും പരിമിതികളും മനസ്സിലാക്കേ≠താണ്. ദർഘാസ്/ലേലം ഏത് സമയത്തും തിരസ്ക്കരിക്കുന്നതിനുള്ള അധികാരം ചേറ്റുവ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ഈ ദർഘാസ്/ലേലം കേരള സർക്കാരിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും നിലവിലുള്ളതും മാറിവരുന്ന തുമായ എല്ലാ ദർഘാസ്/ലേല നിയമങ്ങൾക്കും നിബന്ധന കൾക്കും വിധേയമായിരിക്കും. ലേല/ദർഘാസ് ദിവസം അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം അതേ സമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതും ലേലം നടത്തുന്നതുമായിരിക്കും.

പട്ടിക

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ അവകാശത്തിന്റെ പേരും ` (1) (2)

(3) 1 01/2014-15/അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ—തൃശ്ശൂർ ജില്ലയിൽ ഏങ്ങ≠ിയൂർ പഞ്ചായത്തിലെ ചേറ്റുവ ഫിഷ് ലാന്റിംഗ് സെന്ററിൽ പ്രവേശിക്കുന്ന വാഹനങ്ങളിൽനിന്നും ആളുകളിൽനിന്നും മത്സ്യം കയറ്റി പോകുന്ന വാഹനങ്ങളിൽ നിന്നും വാർഫിൽ അടുത്ത് മത്സ്യം ഇറക്കുന്നതും നങ്കുരമിടുന്നതുമായ ബോട്ടുകളിൽനിന്നും ഒരു വർഷത്തേക്ക് ടോൾ/യൂസർ ചാർ÷് പിരിവ് നടത്തു ന്നതിനുള്ള അവകാശം (വിവിധ ലൈസൻസുകൾ, തറവാടക എന്നിവ ഉൾപ്പെടുന്നില്ല)

50,600 (1) (2)

(3) 2 02/2014-15/ടി തൃശ്ശൂർ ജില്ലയിൽ കടപ്പുറം പഞ്ചായത്തിലെ മുനയ്ക്കകടവ് ഫിഷ്

ലാന്റ ിംഗ് സെന്ററിൽ പ്രവേശിക്കുന്ന വാഹനങ്ങളിൽ നിന്നും ആളുകളിൽ നിന്നും മത്സ്യം കയറ്റി പോകുന്ന വാഹനങ്ങളിൽ നിന്നും വാർഫിൽ അടുത്ത് മത്സ്യം ഇറക്കുന്നതും നങ്കുരമിടുന്നതുമായ

ബോട്ടുകളിൽനിന്നും ഒരു വർഷത്തേക്ക് ടേ ാ ൾ / യ ൂ സ ർ ച ാ ർ÷ ് പ ി ര ി വ ് നടത്തുന്നതിനുള്ള അവകാശം (വിവിധ ലൈസൻസുകൾ, തറവാടക എന്നിവ ഉൾപ്പെടുന്നില്ല)

15,600 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,550 + 5% വാറ്റ്, ക്രമനമ്പർ 2-ന് ` 630 + 5% വാറ്റ്.

ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—2-6-2014, 2 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

2-6-2014-ന് ഉച്ചകഴിഞ്ഞ് 3 മണി.

ലേല തീയതിയും സമയവും—2-6-2014-ന് ഉച്ചകഴിഞ്ഞ് 2.30 മണി.

ലേലം നടത്തുന്ന സ്ഥലം—അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, ചേറ്റുവ.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഹാർബർ എഞ്ചിനീയറിംഗ് അസിസ്റ്റന്റ ് വകുപ്പ്, ചേറ്റുവ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 27 May 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-05-27.part_3_Marine/. Archive identifier in.gazette.kerala_new.2014-05-27.part_3_Marine.