Servants of Knowledge
Kerala Gazette · Government of Kerala

Tender Notice/Re-Tender Notice

Published 24 June 2014

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-06-24.part_3_Irrigation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2012-14 Government of Kerala

2014

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ തിരുവനന്തപുരം, ചൊവ്വ

25 Thiruvananthapuram,

Vol. III

No. }

}

Tuesday

2014 ജൂൺ 24 24th June 2014 1189 മിഥുനം 10 10th Mithunam 1189 1936 ആഷാഢം 3 3rd Ashadha 1936

PART III

Irrigation Department

ദർഘാസ് പരസ്യം

നമ്പർ എച്ച്.ഡി. 1579/95. 2014 ജൂൺ 4.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— 15/2014-15— കൊല്ലം ജില്ലയിൽ പട്ടാഴി പഞ്ചായ ത്തിൽ ആറാട്ടുപുഴ പാലത്തിന് താഴ്ഭാഗത്ത് കല്ലടയാറിന് കുറുകെ ഒരു സ്റ്റോറേജ് വിയറിന്റെ ഇൻവെസ്റ്റിഗേഷൻ പ്രവൃത്തി— ` 3.15 ലക്ഷം.

നിരതദ്രവ്യം— ` 7,900.

ദർഘാസ് പ്രമാണത്തിന്റെ വില—` 700 + വാറ്റ്.

ദർഘാസ് വിതരണം ചെയ്യുന്ന തീയതിയും സമയവും—

20-6-2014, 4 മണി.

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—

25-6-2014, 4 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—25-6-2014,

4.30 മണി.

കരാറുകാരുടെ യോഗ്യത—'ഡി'യും ഉപരിയും.

ദർഘാസ് ഉറപ്പിക്കുന്ന കാലാവധി—2 മാസം.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—2 മാസം.

ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും ദർഘാസുകളെ സംബന്ധിച്ച് പൊതുവായി നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇറിഗേഷൻ ഡിവിഷൻ, ആശ്രാമം, കൊല്ലം താഴെ പറയുന്ന പ്രവർത്തിക്ക് പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർവഴിയോ നേരിട്ടോ സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് വകുപ്പ് ഉത്തരവാദിയല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം ദർഘാസ് പ്രകാരമുള്ള സമയങ്ങളിൽ ദർഘാസ് സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. ദർഘാസിൽ പങ്കെടുക്കുന്ന കരാറുകാർ അവരുടെ കരാർ ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ലേബർ കോൺട്രാക്റ്റ് സഹകരണസംഘങ്ങൾ ജോയിന്റ ് രജിസ്ട്രാർ നൽകുന്ന നടപ്പുവർഷത്തെ യോഗ്യതാ പ്രമാണം, കൈവശ മുള്ള പ്രവൃത്തികളുടെ കണക്ക്, അവർക്കെടുക്കാവുന്ന പ്രവർത്തികളുടെ സാമ്പത്തിക പരിധി, സൊസൈറ്റികൾക്ക് ബാധകമായ നിബന്ധനകൾ മുതലായവ ഉൾക്കൊള്ളുന്ന പ്രമാണം ബന്ധപ്പെട്ട ജോയിന്റ ് രജിസ്റ്റാറിൽനിന്നും ലഭിച്ചത് എന്നിവ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കൂടാതെ ദർഘാസിൽ പങ്കെടുക്കുന്നവർ ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രഥമ കരാർ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്ന കരാറുകാർ അവരുടെ പാൻ കാർഡിന്റെ അസ്സൽ പകർപ്പും സമർപ്പിക്കേ≠താണ്. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ഇറിഗേഷൻ ഡിവിഷൻ, എക്സിക്യൂട്ടീവ് കൊല്ലം. എഞ്ചിനീയർ. 404 KERALA GAZETTE [PART III പുനർ ദർഘാസ് പരസ്യം

നമ്പർ ഡി2-1952/2011.

2014 ജൂൺ 4.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്ത പ്രകാരം അർഹതപ്പെട്ട കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ, പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്ട്രേഡ് തപാൽവഴി ക്ഷണിച്ചു കൊള്ളുന്നു. കൊറിയർ തപാലുകൾ സ്വീകരിക്കുന്നതല്ല. തപാലിലു≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ 4 മാസംവരെ ആയിരിക്കും.

ദർഘാസ് നമ്പരും ഉദ്ദേശ പ്രവർത്തിയുടെ പേരും നിരതദ്രവ്യം ക്രമ നമ്പർ

ഉദ്ദേശ അടങ്കൽ തുകയും ` റിവർ മാനേജ്മെന്റ ് ഫ≠് പ്രവൃത്തികൾ

35,000 1 ആർ.എം.എഫ്.ഇ.ഇ(എെ)കെ 1/2014-15— ഉള്ള്യേരി പഞ്ചായത്തിൽ കുന്നത്തറയിൽ കൈപ്പുഴയുടെ ഇടതുകര സംരക്ഷണം— ` 14 ലക്ഷം

32,500 2 ആർ.എം.എഫ്.ഇ.ഇ(എെ)കെ 2/2014-15— താമരശ്ശേരി പഞ്ചായത്തിൽ കൂടത്തായ് പാലത്തിന് സമീപം പാലോ പാലത്തിങ്ങൽ ഇരുതുള്ളിപ്പുഴയുടെ വലതുകര സംരക്ഷണം— ` 13 ലക്ഷം

17,500 3 ആർ.എം.എഫ്.ഇ.ഇ(എെ)കെ 4/2014-15— കുരുവട്ടൂർ ഗ്രാമപഞ്ചായത്തിൽ റി.സ. 4/1-ൽ ചെറുവറ്റക്കടവ് പാലത്തിന് താഴെ ഭാഗത്തായി പൂനൂർ പുഴയുടെ വലതുകര സംരക്ഷണം— ` 7 ലക്ഷം

4 ആർ.എം.എഫ്.ഇ.ഇ(എെ)കെ 5/2014-15— മടവൂർ ഗ്രാമപഞ്ചായത്തിൽ ആരാമ്പ്രം പുള്ളിക്കോത്ത് പൂനൂർ പുഴയുടെ വലതുകര സംരക്ഷണം—` 13 ലക്ഷം 32,500

26,250 5 ആർ.എം.എഫ്.ഇ.ഇ(എെ)കെ 6/2014-15— കുരുവട്ടൂർ ഗ്രാമപഞ്ചായത്തിൽ തയ്യിൽ തൊടികയിൽ (റി.സ. നം. 95/6 എ) പൂനൂർ പുഴയുടെ വലതുകര സംരക്ഷണം— ` 10.50 ലക്ഷം

26,250 6 ആർ.എം.എഫ്.ഇ.ഇ(എെ)കെ 8/2014-15— കൊടുവള്ളി പഞ്ചായത്തിൽ മണ്ണിൽതൊടികയിൽ പൂനൂർ പുഴയുടെ ഇടതുകര സംരക്ഷണം— ` 10.50 ലക്ഷം

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,100 + വാറ്റ്; ക്രമനമ്പർ 2, 4 ഇവയ്ക്ക് ` 2,000 + വാറ്റ്; ക്രമനമ്പർ 3-ന് ` 1,400 + വാറ്റ്; ക്രമനമ്പർ 5, 6 ഇവയ്ക്ക് ` 1,600 + വാറ്റ്.

കരാറുകാരന്റെ യോഗ്യത—'സി' ക്ലാസ്സും അതിന് മുകളിലും.

പ്രവർത്തിയുടെ കാലാവധി—5 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റുവിവരങ്ങളും ഈ ഓഫീസിൽ നിന്ന് 24-6-2014 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പുനർ ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസുകൾ 28-6-2014-ന് വൈകുന്നേരം 4 മണിവരെ മാത്രമേ സ്വീകരി ക്കുകയുള്ളൂ. ദർഘാസുകൾ 28-6-2014-ന് വൈകുന്നേരം 4.30 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിധ്യത്തിൽ തുറക്കുന്നതാണ്. ഏതെങ്കിലും കാരണത്താൽ നിർദ്ദിഷ്ട ദർഘാസ് ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായി പരിഗണിക്കുന്നതാണ്.

ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരിക്കുന്ന പ്രവൃത്തികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റുകൾ അതാത് രജിസ്ട്രാറിൽനിന്നും വാങ്ങി ദർഘാസ് ഫോറത്തിലുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം പണമായി സ്വീകരിക്കു ന്നതല്ല. എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യവും ` 100 വിലയുള്ള മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടിയും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

മേൽ പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള പൊതുമരാമത്ത് വകുപ്പിലേയും ജലസേചന വകുപ്പിലേയും ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ, (ഒപ്പ്) കോഴിക്കോട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 24 June 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-06-24.part_3_Irrigation/. Archive identifier in.gazette.kerala_new.2014-06-24.part_3_Irrigation.