© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
25
No.
} 2014 ജൂൺ 24 24th June 2014 1189 മിഥുനം 10 10th Mithunam 1189 1936 ആഷാഢം 3 3rd Ashadha 1936
PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഡി1-106/2008/ഇഇ/കെ.എൽ.എം. 2014 മേയ് 28.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, കൊല്ലം താഴെ പറയുന്ന പ്രവൃത്തിക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും—5/2014-15/ഇ. ഇ./കെ. എൽ. എം.— കരുനാഗപ്പള്ളി നിയോജകമfiലത്തിലെ കുലശേഖരപുരം പഞ്ചായത്തിൽ വാർഡ് നമ്പർ 14-ൽ ഉൾപ്പെട്ട പുതിയകാവ് ജംഗ്ഷൻ മുതൽ ഇ. എസ്. എെ ആശുപത്രിവരെയുള്ള റോഡിന്റെ പുനരുദ്ധാരണം— ` 19,20,000.
നിരതദ്രവ്യം— ` 48,000.
ദർഘാസ് ഫോറത്തിന്റെ വില— ` 2,900 + വാറ്റ്.
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—20-6-2014 രാവിലെ 10 മണി മുതൽ 25-6-2014 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—25-6-2014, 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—25-6-2014, 3.30 മണി.
കരാറുകാരന്റെ ക്ലാസ്—'ബി' യും അതിനുമുകളിലും.
പ്രവൃത്തിയുടെ കാലാവധി—4 മാസം.
ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം കാര്യാലയത്തിൽ നിന്നും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്ത കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ സ്വീകരിക്കുന്നതിന് നി›യിച്ചിട്ടുള്ള അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കു കയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ` 100 വിലയ്ക്കുള്ള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യവും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ24th JUNE 2014] MARINE DEPARTMENT 70 കെട്ടിവച്ചതിന്റെ രേഖയും ഉള്ളടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ അവ സ്വീകരിക്കുന്ന ദിവസം ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിന്റെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ് പ്രമാണം ലഭിക്കുന്നതിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, എക്സിക്യൂട്ടീവ് കൊല്ലം-2. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഇഇ/സിഎൽടി/2/2013-14. 2014 മേയ് 31.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` 1 എ ച്ച ് . ഇ . ഡ ി . / ഇ ഇ / 1 / 2 0 1 4 - 1 5 — േ ബ പ്പ ൂ ർ തുറമുഖം—630 കെ. വി. എ. ട്രാൻസ്ഫോമറിന്റെ അറ്റകുറ്റപ്പണികളും ജനറേറ്റർ മുറിയുടെ ഇലക്ട്രിഫിക്കേഷനും—` 1.895 ലക്ഷം. 4,800 2 എച്ച്. ഇ. ഡി./ഇഇ/2/2014-15—ടൂറിസം—ഭട്ട് റോഡ് ടൂറിസം—കെട്ടിടങ്ങളുടെ അടിയന്തിര അറ്റകുറ്റപ്പണികൾ—` 3.90 ലക്ഷം. 9,800 ദർഘാസ് ഫോറത്തിന്റെ വില—` 1,500 + വാറ്റ്. ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും—23-6-2014 മുതൽ 26-6-2014 ഉച്ചയ്ക്ക് 1 മണി വരെ.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—26-6-2014, 4 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—26-6-2014, 4.30 മണി.
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-ന് 'ബി'യും അതിനുമുകളിലും, ക്രമനമ്പർ 2-ന് 'ഡി'യും അതിനുമുകളിലും പ്രവൃത്തി തീർക്കേ≠ കാലാവധി—2 മാസം.
ദർഘാസുകൾ സംബന്ധിച്ചുള്ള കേരള പൊതുമരാമത്തു വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുവാനോ/മാറ്റിവെക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധിയായാൽ ദർഘാസുകൾ അടുത്ത പ്രവൃത്തി ദിവസം തന്നെ മേൽപ്പറഞ്ഞ സമയത്ത് സ്വീകരിക്കുന്നതായിരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കോഴിക്കോട്, പുതിയാപ്പ, പി. ഒ. പുതിയങ്ങാടി, കോഴിക്കോട്-21. (ഒപ്പ്) (ഫോൺ : 0495-2460340) എക്സിക്യൂട്ടീവ്് എഞ്ചിനീയർ.
പുനർ ദർഘാസ്/ലേല പരസ്യം
നമ്പർ എച്ച്. സി.-1480/2014-15. 2014 മേയ് 26.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബേപ്പൂർ മത്സ്യബന്ധന തുറമുഖത്തുനിന്നും ഗേറ്റ് കളക്ഷൻ, വാർഫേജ്, ലാൻഡിംഗ്- ബർത്തിംഗ് ചാർ÷ുകൾ എന്നിവ പിരിക്കുന്നതിനുള്ള അവകാശം ഒരു വർഷത്തേയ്ക്ക് ഏറ്റെടുത്ത് നടത്തുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്രവച്ച കവറു കളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾക്കുപുറമേ പരസ്യ ലേലവും നടത്തുന്നതാണ്. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നവർ നി›ിത ദർഘാസ് ഫോറം ` 2,200 + 5% വാറ്റ് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് പുതിയാപ്പ ഡിവിഷൻ ഓഫീസിൽ ഒടുക്കി കൈപ്പറ്റേ≠താണ്. സ്ഥലത്തെ വില്ലേജ് ഓഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റോ തിരിച്ചറിയൽ കാർഡോ എക്സിക്യൂട്ടീവ് എഞ്ചിനീയർ അംഗീകരിക്കുന്ന തിരിച്ചറിയൽ രേഖയോ ഇവയിൽ ഏതെങ്കിലും ഒന്നും ` 25,000-ന്റെ സോൾവെൻസി സർട്ടിഫിക്കറ്റിന്റെ പകർപ്പും ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫോറം നൽകുകയുള്ളൂ. ലേലം/ദർഘാസ് പ്രമാണങ്ങൾ കോഴിക്കോട് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പുതിയാപ്പയിലുള്ള കാര്യാലയ ത്തിൽ നിന്നും 24-6-2014 മുതൽ ദർഘാസ് സമർപ്പിക്കേ≠ ദിവസം ഉച്ചയ്ക്ക് 12 മണിവരെ ദർഘാസ് പ്രമാണങ്ങളുടെ വില രൊക്കമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ലേലത്തിലും ദർഘാസിലും പങ്കെടുക്കുന്ന ആൾ പ്രത്യേകം പ്രത്യേകം പ്രമാണങ്ങൾ വാങ്ങേ≠താണ്. സ്ഥലത്തെ വില്ലേജാഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്/തിരിച്ചറിയൽ കാർഡും നി›ിത സമയത്തിനു ശേഷം സമർപ്പിക്കുന്നതും നി›ിത നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതും സോൾവെൻസി സർട്ടിഫിക്കറ്റ് ഇല്ലാത്തതും ഒപ്പിട്ട പ്രാഥമിക ഉടമ്പടി ഇല്ലാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. മേൽ അവകാശത്തിനായി പരസ്യലേലം ചുവടെ കൊടുത്തിരിക്കുന്ന പട്ടിക പ്രകാരം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹി ക്കുന്നവർ അന്നേ ദിവസം 1 മണിക്ക് മുമ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിരതദ്രവ്യം അടച്ച് കൈപ്പറ്റ് രസീത് വാങ്ങേ≠താണ്. പ്രസ്തുത രശീതി നി›ിത സമയത്തി നുമുമ്പ് വാങ്ങാത്തവരെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല. പരസ്യലേലത്തിനുശേഷം ദർഘാസുകൾ തുറക്കുന്നതാണ്.
24th JUNE 2014] MARINE DEPARTMENT 71ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നവർ ` 25,000-ന്റെ നിരതദ്രവ്യം ട്രഷറിയിലോ, ബാങ്കിലോ ഒടുക്കി കോഴിക്കോട് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കാൻ അംഗീകാരം രേഖപ്പെടുത്തി/ സ്റ്റാമ്പ് ഒപ്പിട്ട രശീതികൾ ദർഘാസ്/ലേലത്തിനു മുമ്പായി സമർപ്പിക്കേ≠താണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസി നോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനു മുമ്പായും ` 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേ≠തും ` 25,000-ന്റെ സോൾവെൻസി സർട്ടിഫിക്കറ്റ് ഉള്ളടക്കം ചെയ്യേ≠തുമാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുമ്പ് ദർഘാസ് ഫോറം വാങ്ങി അതിലെ നിബന്ധനകൾ വായിച്ച് ഒപ്പുവച്ചു നൽകേ≠താണ്. ഒരേ വ്യ‡ി തന്നെ ദർഘാസിലും ലേലത്തിലും പങ്കെടുക്കു ന്നു≠െങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും ` 25,000 വീതം നിരതദ്രവ്യം പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പവും ഏതെങ്കിലും ഒന്നിന്റെ കൂടെ സോൾവെൻസി സർട്ടിഫിക്കറ്റും ഉള്ളടക്കം ചെയ്യേ≠തുമാണ്.
അടങ്കൽ തുക—` 14,52,000. ദർഘാസ് സമർപ്പിക്കുന്ന അവസാന തീയതിയും സമയവും—27-6-2014, 3 മണി.
ലേല തീയതിയും സമയവും—27-6-2014, 3.30 മണി.
ലേലം നടത്തുന്ന സ്ഥലം—എക്സിക്യൂട്ടീവ് എഞ്ചിനീയർ, തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ കോഴിക്കോടിന്റെ പുതിയാപ്പയിലുള്ള കാര്യാലയം.
ഈ ലേല/ദർഘാസ് കേരള സർക്കാറിന്റെ നിലവിലുള്ള എല്ലാ നിയമങ്ങൾക്കും നിബന്ധനകൾക്കും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൽ നിലവിലുള്ള ലേല/ദർഘാസ് നിബന്ധനകൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. ദർഘാസിലോ/ലേല ത്തിലോ ഏതിലാണോ കൂടുതൽ തുക വാഗ്ദാനം ചെയ്യപ്പെടു ന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ അംഗീകാരത്തിനു വിധേയമായി അവകാശം ഉറപ്പിക്കുന്നതാണ്. അവകാശം ഉറപ്പിച്ച് കരാർ ഒപ്പിട്ട് ഏറ്റെടുക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും നടത്തിപ്പിന്റെ കാലാവധി. എങ്കിലും അടുത്ത വർഷത്തെ അവകാശം ഏറ്റെടുക്കുന്നയാൾ വരുന്നതുവരെ ടിയാൻ നിലവിലുള്ള ഉടമ്പടിയുടെ തുടർച്ചയായി ടോൾ പിരിവ് നടത്തേ≠താണ്. ലേലം/ക്വട്ടേഷൻ ഉറപ്പിച്ചു കിട്ടുന്നയാൾ ലേലം/ക്വട്ടേഷൻ തുകയുടെ പകുതി അടച്ച് ഉടമ്പടി ഒപ്പുവെയ്ക്കേ≠താണ്. അതോടൊപ്പം ശേഷിക്കുന്ന തുകയ്ക്കുള്ള (ബിഡ് സെക്യൂരിറ്റി കഴിച്ചിട്ടുള്ളത്) ബാങ്ക് ഗ്യാര≠ിയോ/സോൾവെൻസിയോ സമർപ്പിക്കേ≠താണ്. ശേഷിക്കുന്ന ലേലം/ക്വട്ടേഷൻ തുക ര≠ു തുല്യഗഡുക്കളായി അവകാശം ഏറ്റെടുത്ത് 3 മാസം തികയുന്നതിനുമുമ്പും 6 മാസം തികയുന്നതിനുമുമ്പും അടയ്ക്കേ≠താണ്. തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നപക്ഷം 18 ശതമാനം നിരക്കിൽ പലിശ ഈടാക്കുന്നതാണ്. മേൽപ്പറഞ്ഞ ഒരു ഗഡു സംഖ്യ അടച്ചതിനുശേഷം ബാക്കിയുള്ള തുകയ്ക്ക് തുല്യമായ ബാങ്ക് ഗ്യാര≠ി/സോൾവെൻസി എന്നിവ അവകാശം ഏറ്റെടുത്തയാൾ ഹാജരാക്കിയാൽ ആദ്യം സമർപ്പിച്ച ബാങ്ക് ഗ്യാര≠ി/സെൾവെൻസി സർട്ടിഫിക്കറ്റ് തിരികെ നൽകുന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കോഴിക്കോട്, പി. ഒ. പുതിയങ്ങാടി കോഴിക്കോട്-21. (ഫോൺ : 0495-2460340) എക്സിക്യൂട്ടീവ് എഞ്ചിനീയർ.