Servants of Knowledge
Kerala Gazette · Government of Kerala

Proceedings of Revenue Divisional Officer, Tirur

Published 15 July 2014

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-07-15.part_3_clr_1_proceedings_tirur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2012-14 Government of Kerala 2014

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ തിരുവനന്തപുരം, ചൊവ്വ

28

No. Thiruvananthapuram,

Vol. III

} }

Tuesday

2014 ജൂലൈ 15 15th July 2014 1189 മിഥുനം 31 31st Mithunam 1189 1936 ആഷാഢം 24 24th Ashadha 1936

PART III

Commissionerate of Land Revenue

MALAPPURAM DISTRICT

തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ

നടപടിക്രമം

(ഹാജർ: കെ. ഗോപാലൻ)

നമ്പർ ജെ-15148/2013.

2014 ജൂൺ 10.

വിഷയം:— എം. എൽ. ആർ. നിയമം-തിരൂരങ്ങാടി താലൂക്ക്, കണ്ണമംഗലം വില്ലേജ്—റി.സ. 398/3,4-ൽപ്പെട്ട 89 സെന്റ ് നി. കെ. ഭൂമി— പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നത്—അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നത്— സംബന്ധിച്ച്.

സൂചന:— (1) ശ്രീ. കുഞ്ഞിമൊയ്തീൻ കുട്ടി മുതൽ പേർ S/o നാത്താം കോടൻ പാത്തുമ്മക്കുട്ടി, ഉത്തൻ നല്ലേങ്ങര, ചേറൂർ (പി.ഒ.) കണ്ണമംഗലം വില്ലേജ് എന്നവരുടെ അപേക്ഷ.

(2) തിരൂരങ്ങാടി അഡീഷണൽ തഹശീൽദാ രുടെ 23-12-2013-ലെ ജി2-13205/2013 നമ്പർ റിപ്പോർട്ട്.

തിരൂരങ്ങാടി തഹശീൽദാർ ടി ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി റവന്യൂ റിക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും അപേക്ഷകനിൽനിന്നും കുടിശ്ശിക അടക്കമുള്ള ഭൂനികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠തുമാണ്.

റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്)

തിരൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.

തിരൂരങ്ങാടി താലൂക്ക്, കണ്ണമംഗലം വില്ലേജ്, റി. സ. 398/3-ൽ 37 സെന്റ ് ഭൂമിയും 398/4-ൽ 52 സെന്റ ് ഭൂമിയും ഉൾപ്പെടെ 89 സെന്റ ് ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി സൂചന (1) പ്രകാരം അപേക്ഷ ലഭിക്കുകയു≠ായി. ടി അപേക്ഷയിൻമേൽ തിരൂരങ്ങാടി തഹശീൽദാർ മുഖേന അന്വേഷണം നടത്തുകയും തഹശീൽദാർ സൂചന (2) പ്രകാരം റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടു≠്.

കണ്ണമംഗലം വില്ലേജ്, ചേറൂർ അംശം റി. സ. നമ്പർ 398/3-ൽ 37 സെന്റ ് ഭൂമിയും, 398/4-ൽ 52 സെന്റ ് ഭൂമിയും ഉൾപ്പെടെ 89 സെന്റ ് ഭൂമി ശ്രീമതി നാത്താം കോടൻ പാത്തുമ്മക്കുട്ടി, w/o ഉത്തൻ നല്ലേങ്ങര മുഹമ്മദ് എന്നവരുടെ കൈവശാനുഭവത്തിലു≠ായിരുന്നതും ടിയാളുടെ മരണശേഷം മക്കളായ ശ്രീ. കുഞ്ഞിമൊയ്തീൻ കുട്ടി മുതൽപേരുടെ അധീനതയിലും അനുഭവത്തിലുള്ളതുമാണെന്നും 1993-94 സാമ്പത്തികവർഷം വരെ ഒ.ബി.ടി. ഇനത്തിൽ ഭൂനികുതി ഒടു ക്കിയിട്ടുള്ളതാണെന്നും പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പഞ്ചായത്തിൽ നിക്ഷിപ്തമല്ലാത്ത ഭുമിയാണെന്നും തഹശീൽദാർ റിപ്പോർട്ടാക്കിയിട്ടു≠്. കൂടാതെ കക്ഷിയുടെ ആധാരത്തിൽ സർവ്വെ നമ്പർ 398/5 എന്ന് രേഖപ്പെടുത്തിയത് ശരിയല്ലെന്നും ടിയാളുടെ കൈവശമുള്ളത് 398/3, 398/4 എന്നീ നമ്പരുകളിൽ ഉള്ള വസ്തുക്കളാണെന്നും തഹശീൽദാർ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടു≠്.

തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടി ഭൂമി യിൽ അവകാശം തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം ഹാജരാകുന്നതിന് അപേക്ഷകർക്ക് നോട്ടീസ് നൽകുകയും, 8-1-2014-ന് ഭൂമിയുടെ കൈവശക്കാരിലൊരാളായ അബ്ദുൾ മജീദിന്റെ ഭാര്യ ആയിഷ ഹാജരാവുകയുമു≠ായി. ടി സ്ഥലത്ത് വീട് വെച്ച് താമസിച്ചുവരികയാണെന്നും നികുതി അടവാക്കുന്നതിന് അനുമതി നൽകണമെന്നും അപേക്ഷിച്ചു. 22-1-2014-ന് സ്ഥലം നേരിൽ പരിശോധിച്ചു. സ്ഥലം 'പാറ' സ്ഥലമാണെന്നും തഹശീൽദാരുടെ റിപ്പോർട്ട് ശരിയാണെന്നും പരിശോധനയിൽ ബോദ്ധ്യപ്പെട്ടു.

സ്ഥല പരിശോധനയുടെയും തഹശീൽദാരുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ തിരൂരങ്ങാടി താലൂക്ക്, കണ്ണമംഗലം വില്ലേജ് റി.സ. 398/3, 4-ൽപ്പെട്ട 89 സെന്റ ് നി. കെ. ഭൂമി അപേക്ഷകരായ ശ്രീ. കുഞ്ഞിമൊയ്തീൻകുട്ടി മുതൽപേർ D/o നാത്താം കോടൻ പാത്തുമ്മക്കുട്ടി, ഉത്തൻ നല്ലേങ്ങര, ചേറൂർ (പി.ഒ.) കണ്ണമംഗലം വില്ലേജ് എന്നവരുടെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്തു നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചു കൊ≠ുള്ള നോട്ടീസ് 11-3-2014-ലെ 10/2014-ാം നമ്പർ കേരള ഗസറ്റിലും താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷി ഭവൻ നോട്ടീസ് ബോർഡുകളിലും പരസ്യപ്പെടുത്തിയി രുന്നുവെങ്കിലും ആരും തന്നെ ആക്ഷേപമോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.

മേൽ സാഹചര്യത്തിൽ തിരൂരങ്ങാടി താലൂക്ക്, കണ്ണമംഗലം വില്ലേജ് റി.സ. 398/3, 4-ൽപ്പെട്ട 89 സെന്റ ് നി. കെ. ഭൂമി അപേക്ഷകനായ ശ്രീ. കുഞ്ഞിമൊയ്തീൻ കുട്ടി മുതൽപേർ D/o നാത്താം കോടൻ പാത്തുമ്മക്കുട്ടി, ഉത്തൻ നല്ലേങ്ങര, ചേറൂർ (പി.ഒ.) കണ്ണമംഗലം വില്ലേജ് എന്നവരുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു.
Cite this issue. Kerala Gazette, Government of Kerala, 15 July 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-07-15.part_3_clr_1_proceedings_tirur/. Archive identifier in.gazette.kerala_new.2014-07-15.part_3_clr_1_proceedings_tirur.