Servants of Knowledge
Kerala Gazette · Government of Kerala

Gandhiji University (Amendment) Act, 1987 (Act No. 13 of 1987)

Published 23 September 2014

Department
Law (Legislation-C) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2014-09-23.pdf_2014_37_Part_1_law_c_dept
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 37 dated 23rd September 2014.

PART I

Section iii

കേരള സർക്കാർ

നിയമ (നിയമനിർമ്മാണം-സി) വകുപ്പ്

വി⁄ാപനം

നമ്പർ 8938/ലെഗ്.സി1/87/നിയമം. തീയതി, തിരുവനന്തപുരം,

1987 ജൂലൈ 7 1909 ആഷാഢം 16.

കേരള സംസ്ഥാന നിയമസഭയുടെ താഴെ പറയുന്ന ആക്റ്റ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു. നിയമസഭ പാസ്സാക്കിയ പ്രകാരമുള്ള ബില്ലിന് 1987 ജൂലൈ 7-ാം തീയതി ഗവർണ്ണറുടെ അനുമതി ലഭിച്ചു.

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,

എൽ. മനോഹരൻ,

നിയമ സെക്രട്ടറി.

G. 44/2014/S-711 2

1987-ലെ 13-ാം ആക്റ്റ്

1987-ലെ ഗാന്ധിജി സർവ്വകലാശാല (ഭേദഗതി) ആക്റ്റ്

1985-ലെ ഗാന്ധിജി സർവ്വകലാശാല ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനും അതിന് ആനുഷംഗികമായ ചില കാര്യങ്ങൾക്കും വേ≠ിയുള്ള

ഒരു

ആക്റ്റ്

പീഠിക.—1985-ലെ ഗാന്ധിജി സർവ്വകലാശാല ആക്റ്റ് ഇനി കാണുന്ന ആവശ്യങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കുകയാൽ ;

ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മുപ്പത്തിയെട്ടാം സംവത്സരത്തിൽ താഴെ പറയും പ്രകാരം നിയമമു≠ാക്കുന്നു:—

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്റ്റിന് 1987-ലെ ഗാന്ധിജി സർവ്വകലാശാല (ഭേദഗതി) ആക്റ്റ്് എന്ന് പേര് പറയാം.

(2) ഇത് 1987 ജൂൺ 1-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠താണ്.

2. 10-ാം വകുപ്പിന്റെ ഭേദഗതി.—1985-ലെ ഗാന്ധിജി സർവ്വകലാശാല ആക്റ്റിൽ (1985-ലെ 12) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 10-ാം വകുപ്പിൽ,—

(എ) (4)-ാം ഉപവകുപ്പിൽ, ''അതിനെ നിയമിച്ചു മൂന്നു മാസ കാലയളവിനകം'' എന്ന വാക്കുകൾക്കു പകരം ''അതിനെ നിയമിച്ച് അഞ്ച് മാസ കാലയളവിനകമോ അല്ലെങ്കിൽ ഇതിലേക്കായി, ചാൻസലർ വിനിർദ്ദേശിച്ചേക്കാവുന്ന, ഒരു മാസത്തിൽ കൂടുതലല്ലാത്ത, അങ്ങനെയുള്ള അധിക കാലയളവിനകമോ'' എന്ന വാക്കുകൾ ചേർക്കേ≠താണ്;

(ബി) (6)-ാം ഉപവകുപ്പിൽ, ''(4)-ാം ഉപവകുപ്പിൽ വിനിർദ്ദേശിച്ചിട്ടുള്ള'' എന്ന വാക്കുകൾക്കും ബ്രാക്കറ്റുകൾക്കും അക്കത്തിനും പകരം ''(4)-ാം ഉപവകുപ്പിലോ അതിനു കീഴിലോ വിനിർദ്ദേശിച്ചിട്ടുള്ള'' എന്ന വാക്കുകളും ബ്രാക്കറ്റുകളും അക്കവും ചേർക്കേ≠താണ്;

12 3

(സി) (7 )-ാം ഉപവകുപ്പിൽ ''(4)-ാം ഉപവകുപ്പിൽ വിനിർദ്ദേശിച്ചിട്ടുള്ള'' എന്ന വാക്കുകൾക്കും ബ്രാക്കറ്റുകൾക്കും അക്കത്തിനും പകരം ''(4)-ാം ഉപവകുപ്പിലോ അതിനു കീഴിലോ വിനിർദ്ദേശിച്ചിട്ടുള്ള'' എന്ന വാക്കുകളും ബ്രാക്കറ്റുകളും അക്കവും ചേർക്കേ≠താണ്.

3. കമ്മിറ്റിയുടെ പുനരു÷ീവനവും സാധൂകരണവും.—പ്രധാന ആക്റ്റിലോ തൽസമയം പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമത്തിലോ എന്ത് തന്നെ അടങ്ങിയി രുന്നാലും, 1987 ജൂൺ 2-ാം തീയതി കാലാവധി കഴിഞ്ഞ, 1987 മാർച്ച് 3-ാം തീയതിയിലെ ജി. എസ്. 3-5895/86-ാം നമ്പർ വി⁄ാപന പ്രകാരം പ്രധാന ആക്റ്റിലെ 10-ാം വകുപ്പിൻ കീഴിൽ ചാൻസലർ നിയമിച്ച കമ്മിറ്റിയിലെ അംഗങ്ങളുടെ ഉദ്യോഗ കാലാവധി, ഈ ആക്റ്റ് ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ പ്രാബല്യത്തോടെ വീ≠ും നിലവിൽ വരുന്നതും അതനുസരിച്ച്, ചാൻസലറോ അല്ലെങ്കിൽ പ്രസ്തുത കമ്മിറ്റിയോ അല്ലെങ്കിൽ മറ്റേതെങ്കിലും ആളോ അല്ലെങ്കിൽ അധികാരസ്ഥാനമോ പ്രധാന ആക്റ്റ് പ്രകാരമോ അതിൻ കീഴിലോ നൽകപ്പെട്ട അധികാരങ്ങളുടെയും ചുമതലകളുടെയും നിർവ്വഹണം എന്ന് കരുതപ്പെടുന്ന നിലയിൽ ചെയ്തതോ െ ച േ യ്യ ≠ േ ത ാ ആ യ ഏ െ ത ങ്ക ി ല ു ം ക ാ ര ്യ േ മ ാ അ െ ല്ല ങ്ക ി ൽ എ ട ു ത്ത േ ത ാ എടുക്കേ≠തോ ആയ ഏതെങ്കിലും നടപടിയോ മേൽപ്പറഞ്ഞ കമ്മിറ്റിയുടെ ഉദ്യോഗ കാലാവധി പ്രസ്തുത തീയതിയിൽ കഴിഞ്ഞിരുന്നു എന്ന കാരണത്താൽ മാത്രം അസാധുവായോ അല്ലെങ്കിൽ എപ്പോഴെങ്കിലും അസാധുവാണെന്നോ കരുതപ്പെടുന്നതല്ലാത്തതും ആകുന്നു.

(ശരിത്തർ÷മ)

കെ. എസ്. മധുസൂദനൻ, നിയമ വകുപ്പ് അഡീഷണൽ സെക്രട്ടറി.

13
Cite this issue. Kerala Gazette, Government of Kerala, 23 September 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-09-23.pdf_2014_37_Part_1_law_c_dept/. Archive identifier in.gazette.kerala_new.2014-09-23.pdf_2014_37_Part_1_law_c_dept.