Servants of Knowledge
Kerala Gazette · Government of Kerala

Notifications (Kollam)

Published 04 November 2014

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-11-04.part_3_clr_1_notice_kollam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

43

No.

} 2014 നവംബർ 4 4th November 2014 1190 തുലാം 18 18th Thulam 1190 1936 കാർത്തികം 13 13th Karthika 1936

PART III

Commissionerate of Land Revenue

KOLLAM DISTRICT

വി⁄ാപനം

[2007-ലെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ 6-ാം വകുപ്പ് (i)-ാം ഉപവകുപ്പ് (b) ഖfiപ്രകാരം]

(1)

നമ്പർ എം9-2792/14. 2014 സെപ്റ്റംബർ 4.

കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിൽ തൃക്കടവൂർ വില്ലേജിൽ കുരീപ്പുഴ ചേരിയിൽ കാട്ടുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ മണിയൻ പിള്ള മകൻ 22 വയസ്സുള്ള അരുൺ എന്ന നിങ്ങൾ നിരന്തരമായ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നതായും നിങ്ങളുടെ ടി പ്രവർത്തനങ്ങൾ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സമാധാനകാംക്ഷികളായ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിക്കുന്നതായും നിങ്ങളുടെ സാന്നിദ്ധ്യം ജനങ്ങളിൽ അരക്ഷിതാവസ്ഥയും ഭീതിയും ജനിപ്പിക്കുന്നതായും കൊല്ലം സിറ്റി പോലീസ് കമ്മീഷണർ തന്റെ 28-12-2013-ലെ GL/52/KAAPP/13/QC നമ്പർ റിപ്പോർട്ട് പ്രകാരം ബോധിപ്പി ച്ചതിന്റെ അടിസ്ഥാനത്തിൽ നിങ്ങളെ 2007-ലെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ വകുപ്പ് 3(1) പ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് ഈ കാര്യാലയത്തിലെ 10-2-2014-ലെ എം. 9-2792/KAAPP/14 നമ്പർ ഉത്തരവ് പ്രകാരം നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അന്നേദിവസം മുതൽ നിങ്ങൾ ഒളിവിൽ പോയിരിക്കുന്നതിനാൽ നിങ്ങളെ അറസ്റ്റ് ചെയ്യുന്നതിനും മേൽപ്പറഞ്ഞ ഉത്തരവ് നടപ്പിലാക്കുന്നതിനും സാധിച്ചിട്ടില്ല എന്നും ആയതിനാൽ നിങ്ങൾക്കെതിരെ പ്രസ്തുത നിയമത്തിലെ 6-ാം വകുപ്പ് പ്രകാരമുള്ള നടപടികൾ സ്വീകരിക്കണമെന്നും കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ആവശ്യപ്പെട്ടിട്ടു≠്.

മേൽ വിവരിച്ച സാഹചര്യത്തിൽ 2007-ലെ കേരള

സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ 6-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (b) ഖfiപ്രകാരം പുറപ്പെടുവിക്കുന്ന ഈ ഗസറ്റ് വി⁄ാപനം പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ

7 ദിവസത്തിനകം നിങ്ങൾ അഞ്ചാലുംമൂട് പോലീസ്

സ്റ്റേഷനിൽ സബ് ഇൻസ്പെക്ടർ മുമ്പാകെ ഹാജരാകണമെന്ന്

ഇതിനാൽ ഉത്തരവാകുന്നു. ഈ ഉത്തരവ് പാലിക്കുന്നതിൽ

വീഴ്ചവരുത്തുന്നപക്ഷം നിങ്ങളെ ര≠് വർഷക്കാലംവരെ

ആകുന്ന തടവ് ശിക്ഷയ്ക്കോ അല്ലെങ്കിൽ പിഴയ്ക്കോ

അല്ലെങ്കിൽ ര≠ിനുംകൂടിയോ ശിക്ഷിക്കപ്പെടാവുന്നതാണെന്നും

മേൽ വകുപ്പിലെ (എ) ഖfiപ്രകാരമുള്ള നടപടികൾക്ക്

നിങ്ങൾ വിധേയനാകുന്നതാണെന്നും ഇതിനാൽ അറിയിക്കുന്നു.

(2)

നമ്പർ എം9-62618/2013. 2014 സെപ്റ്റംബർ 4.

കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിൽ ആദിച്ചനല്ലൂർ

വില്ലേജിൽ തഴുത്തല കൊട്ടുംപുറം റ്റി. കെ. ഹൗസിൽ

തങ്കപ്പൻ മകൻ 46 വയസ്സുള്ള യൂജിൻ ഷാൻ എന്ന നിങ്ങൾ

നിരന്തരമായ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു

വരുന്നതായും നിങ്ങളുടെ ടി പ്രവർത്തനങ്ങൾ കൊട്ടിയം

പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സമാധാന

കാംക്ഷികളായ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി

സൃഷ്ടിക്കുന്നതായും നിങ്ങളുടെ സാന്നിദ്ധ്യം ജനങ്ങളിൽ

അരക്ഷിതാവസ്ഥയും ഭീതിയും ജനിപ്പിക്കുന്നതായും കൊല്ലം

സിറ്റി പോലീസ് കമ്മീഷണർ തന്റെ 15-11-2013-ലെ GL/42/KAAPA/13/QC നമ്പർ റിപ്പോർട്ട് പ്രകാരം ബോധിപ്പി ച്ചതിന്റെ അടിസ്ഥാനത്തിൽ നിങ്ങളെ 2007-ലെ കേരള

സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ വകുപ്പ് 3(1), 13(2)(1) പ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് ഈ കാര്യാലയത്തിലെ 19-12-2013-ലെ എം9-62618/KAAPA/13 നമ്പർ ഉത്തരവ് പ്രകാരം നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അന്നേ

ദിവസം മുതൽ നിങ്ങൾ ഒളിവിൽ പോയിരിക്കുന്നതിനാൽ

നിങ്ങളെ അറസ്റ്റ് ചെയ്യുന്നതിനും മേൽപ്പറഞ്ഞ ഉത്തരവ്

നടപ്പിലാക്കുന്നതിനും സാധിച്ചിട്ടില്ല എന്നും ആയതിനാൽ

നിങ്ങൾക്കെതിരെ പ്രസ്തുത നിയമത്തിലെ 6-ാം വകുപ്പ്

പ്രകാരമുള്ള നടപടികൾ സ്വീകരിക്കണമെന്നും കൊല്ലം സിറ്റി

പോലീസ് കമ്മീഷണർ ആവശ്യപ്പെട്ടിട്ടു≠്.

മേൽ വിവരിച്ച സാഹചര്യത്തിൽ 2007-ലെ കേരള

സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ 6-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (b) ഖfiപ്രകാരം പുറപ്പെടുവിക്കുന്ന ഈ ഗസറ്റ് വി⁄ാപനം പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ

7 ദിവസത്തിനകം നിങ്ങൾ കൊട്ടിയം പോലീസ് സ്റ്റേഷനിൽ

സബ് ഇൻസ്പെക്ടർ മുമ്പാകെ ഹാജരാകണമെന്ന് ഇതിനാൽ

ഉത്തരവാകുന്നു. ഈ ഉത്തരവ് പലിക്കുന്നതിൽ വീഴ്ച

വരുത്തുന്നപക്ഷം നിങ്ങളെ ര≠് വർഷക്കാലംവരെയാകുന്ന

തടവ് ശിക്ഷയ്ക്കോ അല്ലെങ്കിൽ പിഴയ്ക്കോ അല്ലെങ്കിൽ

ര≠ിനുംകൂടിയോ ശിക്ഷിക്കപ്പെടാവുന്നതാണെന്നും മേൽ

വകുപ്പിലെ (എ) ഖfiപ്രകാരമുള്ള നടപടികൾക്ക് നിങ്ങൾ

വിധേയനാകുന്നതാണെന്നും ഇതിനാൽ അറിയിക്കുന്നു.

(ഒപ്പ്) കളക്ടറേറ്റ്, ജില്ലാ മജിസ്ട്രേറ്റിന്റെ ചുമതലയുള്ള കൊല്ലം. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്.
Cite this issue. Kerala Gazette, Government of Kerala, 04 November 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-11-04.part_3_clr_1_notice_kollam/. Archive identifier in.gazette.kerala_new.2014-11-04.part_3_clr_1_notice_kollam.