© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
2014 ഡിസംബർ 16
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. III
Tuesday 16th December 2014 1190 ധനു 1
49
No.
} 1st Dhanu 1190 1936 അഗ്രഹായനം 25
25th Agrahayana 1936
PART III
Commissionerate of Land Revenue
THRISSUR DISTRICT
Kodungallur Taluk
ക്വട്ടേഷൻ/ലേല പരസ്യം
നമ്പർ സി3-13095/2014 (1). 2014 നവംബർ 29.
കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് 1190 ധനു മാസം 26-ാം തീയതി മുതൽ (ഇം•ീഷ് തീയതി 2015 ജനുവരി മാസം 10-ാം തീയതി മുതൽ 20-ാം തീയതി വരെ) മകര മാസം 6-ാം തീയതി കൂടിയ 11 ദിവസം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള കമ്പിവേലിക്കകവും പബ്ലിക് റോഡുകളും സർക്കാരിൽ നിന്നും പാട്ടത്തിനു കൊടുത്തിട്ടുള്ള സ്ഥലങ്ങളും നാഷണൽ ഹൈവേ 17-ൽപെട്ട സ്ഥലങ്ങളും റോഡുകളുടെ ഇരുവശവുമുള്ള മാർജിൻ സ്ഥലങ്ങളും പോലീസ് സ്റ്റേഷൻ മൈതാനവും കുളം നികത്തിയ സ്ഥലത്തുകൂടി മകരം 3-ാം തീയതി രാത്രി വടക്കു നിന്നും എഴുന്നള്ളിച്ചു പോരുന്നതിനുള്ള സ്ഥലവും പതിവായി വെടിക്കെട്ടിനുപയോഗിച്ചുവരുന്നതും വെടിപ്പുരയ്ക്ക് തെക്കും കിഴക്കും ഉള്ള മൈതാനങ്ങളും ഒഴിച്ച് കാവിൽ കടവിന് പടിഞ്ഞാറും ശ്രീ കുരുംബ അമ്പലത്തിന് വടക്കോട്ടും പറവൂർ റോഡിൽ കുരുംബ അമ്പലത്തിന് വടക്കോട്ടും കാവിൽ ചന്തയ്ക്കു കിഴക്കോട്ടും ഉള്ള പുറമ്പോക്കു സ്ഥലങ്ങളിൽ കർപ്പൂരവും ക്ഷേത്രത്തിലേക്ക് ജനങ്ങൾക്ക് അത്യാവശ്യമായ സാധനങ്ങളും നീക്കി ബാക്കി സാധനങ്ങൾ കുടിൽ കെട്ടിയും മറ്റും കച്ചവടം ചെയ്യുന്നതിനുള്ള അവകാശം 2014 ഡിസംബർ മാസം 9-ാം തീയതി പകൽ 11 മണിക്ക് കൊടുങ്ങല്ലൂർ താലൂക്ക് ആഫീസ് കോൺഫറൻസ് ഹാളിൽ വച്ച് പരസ്യമായി ക്വട്ടേഷൻ/ലേലം ചെയ്യുന്നതാണ്. ലേലം കൂടാതെ മേൽപ്പറഞ്ഞ പുറമ്പോക്കു സ്ഥലങ്ങളിൽ കച്ചവടം നടത്തുവാൻ മേൽ നി›യങ്ങൾക്കനുസരിച്ച് കൂലി പിരിക്കുന്നതിന് സീൽ ചെയ്ത ക്വട്ടേഷനുകൾ ലേല ദിവസം ലേല സമയത്തിന് ½ മണിക്കൂർ മുൻപ് വരെ സ്വീകരിക്കുന്നതും ലേല തുകയിലോ ക്വട്ടേഷനിലോ ഏതിലാണ് കൂടുതൽ തുക എന്നു നോക്കി കൂടുതൽ തുകക്കാരന് ക്വട്ടേഷൻ/ലേലംകൊ≠ ആൾ ആയി താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതുമാണ്.
നിബന്ധനകൾ
1. ക്വട്ടേഷൻ/ലേലത്തിൽ പങ്കെടുക്കുന്നവർ ` 5,000 വീതം നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. തിരിച്ചറിയൽ കാർഡ് ഹാജരാക്കേ≠തുമാണ്. ക്വട്ടേഷൻ/ലേലം കൊ≠ ആളുടെ നിരതദ്രവ്യ സംഖ്യ ക്വട്ടേഷൻ/ലേല നി›യ പ്രകാരമുള്ള അവധി കഴിഞ്ഞ് ക്വട്ടേഷൻ/ ലേലത്തിൽപ്പെട്ട സ്ഥലം പൂർവ്വ സ്ഥിതിയിലാക്കി ബോദ്ധ്യപ്പെട്ടതിനുശേഷവും മറ്റുള്ളവരുടെ നിരതദ്രവ്യ സംഖ്യ ക്വട്ടേഷൻ/ലേലം കഴിഞ്ഞ ഉടനെയും മടക്കി നൽകുന്നതാണ്.
2. ക്വട്ടേഷൻ/ലേലം കഴിഞ്ഞാൽ ക്വട്ടേഷൻ/ലേലക്കാരൻ ആകെ ക്വട്ടേഷൻ/ലേല സംഖ്യയിൽ മൂന്നിൽ ഒരു ഭാഗത്തിൽ കുറയാത്ത സംഖ്യ ഉടനെയും ബാക്കി സംഖ്യ ക്വട്ടേഷൻ/ലേലം സ്ഥിരപ്പെടുത്തി അറിയിപ്പു കിട്ടിയാൽ ര≠ു ദിവസത്തിനകവും ഈ ആഫീസിൽ അടയ്ക്കേ≠തും ക്വട്ടേഷൻ/ലേലക്കാരന്റെ ചെലവിൽ സർക്കാരിലേക്ക് ബോദ്ധ്യമായ ഒരു കരാർ എഴുതി ഒപ്പിട്ടു തരേ≠തുമാണ്.
3. ര≠ാം വകുപ്പിൽ പറയുംപ്രകാരം ചെയ്യുവാൻ ക്വട്ടേഷൻ/ലേലക്കാരൻ വീഴ്ചവരുത്തിയാൽ ക്വട്ടേഷൻ/ലേലക്കാരൻ അടച്ചിട്ടുള്ള എല്ലാ സംഖ്യകളും സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ടി ക്വട്ടേഷൻ/ ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൻമേൽ വീ≠ും ക്വട്ടേഷൻ/ലേലം നടത്തുന്നതും അപ്രകാരം ക്വട്ടേഷൻ/ലേലം നടത്തുന്നതിൽ സർക്കാരിലേക്ക് വല്ല നഷ്ടവും ഉ≠ാകുന്നതാകയാൽ അത് മുൻ ക്വട്ടേഷൻ/ ലേലക്കാരനോട് നികുതി ബാക്കിയെന്നപോലെയോ മറ്റു വിധത്തിലോ ഈടാക്കുന്നതും ലാഭമു≠ായാൽ ആദ്യ ക്വട്ടേഷൻ/ലേലക്കാരന് അവകാശമില്ലാത്തതുമാകുന്നു.
4. ക്വട്ടേഷൻ/ലേല നി›യപ്രകാരമുള്ള ദിവസങ്ങളിൽ കൂടുതലായി മേൽ പ്രസ്താവിച്ച സ്ഥലങ്ങളിൽ ക്വട്ടേഷൻ/ലേലക്കാരൻ കച്ചവടം നടത്തുകയോ നി›യിച്ച നിരക്കിലധികം കൂലി പിരിക്കുകയോ അതാത് കച്ചവടങ്ങൾ ചെയ്യുവാൻ അനുവദിച്ച നി›ിത സ്ഥലങ്ങളിൽ അല്ലാതെ കച്ചവടം ചെയ്യുവാൻ അനുവദിക്കുകയോ ചെയ്താൽ അത്തരം കുറ്റങ്ങൾക്ക് പിഴശിക്ഷ നി›യിക്കുവാനും വേ≠ിവന്നാൽ ക്വട്ടേഷൻ/ലേലക്കാരനുമായുള്ള കരാർ റദ്ദു ചെയ്യുവാനും ക്വട്ടേഷൻ/ലേല സ്ഥലങ്ങളിലുള്ള കുടിലുകൾ മുതലായവ വിറ്റ് സർക്കാരിലേക്ക് മുതൽകൂട്ടുവാനും കൊടുങ്ങല്ലൂർ തഹശീൽദാർക്ക് അധികാരമു≠ായിരിക്കുന്നതാണ്.
5. (എ) പഴയ താലൂക്കാഫീസിന് തെക്കുവശത്ത് കുളം നികത്തിയ സ്ഥലത്ത് റോഡരികിൽ തെക്കോട്ടും പടിഞ്ഞാറോട്ടും മുഖമായി ഷെÕുകൾ കെട്ടേ≠തും അവിടെ മാത്രം ഓട്, ചെമ്പ്, പിച്ചള സാമാനങ്ങൾ, ജൗളി, മെത്തപ്പായ്, ഇഞ്ച, പഞ്ഞി മുതലായവ മുൻ പതിവുപോലെ വ്യാപാരം നടത്തേ≠താണ്.
(ബി) അ≠ി, പൊരി, ഉഴുന്നുവട, ഈത്തപ്പഴം, നാളികേരം മുതലായവ വടക്കേ നടയിൽ പാലത്തറയ്ക്ക് വടക്കുവശം ആൽത്തറവിട്ട് കിഴക്കോട്ടുള്ള സ്ഥലങ്ങളിൽ മാത്രം കച്ചവടം നടത്തേ≠താണ്.
(സി) മാല, പുസ്തകങ്ങൾ, ശീലത്തരങ്ങൾ, നിലത്ത് വിരിച്ചു ചെയ്യുന്ന കച്ചവടങ്ങൾ മുതലായവ കിഴക്കേനടയിൽ കമ്പിവേലിക്ക് കിഴക്കൂവശം ദേവസ്വം കൊട്ടാരത്തിലേക്ക് പോകുന്നതിന് തെക്ക് വടക്ക് 6 (ആറ്) മീറ്റർ സ്ഥലംവിട്ട് ബാക്കിയുള്ള സ്ഥലത്ത് നടത്തേ≠താണ്.
(ഡി) പലചരക്ക്, കായ്കറി മുതലായ മറ്റെല്ലാത്തരം കച്ചവടങ്ങളും തെക്കേ കുളത്തിന് കിഴക്കുവശമുള്ള മൈതാനത്തുവച്ച് നടത്തേ≠തുമാണ്.
(ഇ) കാപ്പി, ചായ, പലഹാരം, ഹോട്ടൽ മുതലായ കച്ചവടങ്ങൾ പോസ്റ്റാഫീസിന്റെ മതിൽ ഒഴിവാക്കി വെടിപ്പുരവരെയുള്ള സ്ഥലത്ത് കുടിലുകൾ കിഴക്കോട്ടും വടക്കോട്ടും മുഖമായി കെട്ടി അവയിൽ മുൻ പതിവനുസരിച്ച് നടത്തേ≠താണ്.
മേൽ വിവരിച്ച വകുപ്പുകളിൽ ഭേദഗതി വരുത്തു ന്നതിനും മേൽ പറഞ്ഞ പുറമ്പോക്ക് സ്ഥലങ്ങളിൽ എവിടെ യെങ്കിലും കുടിലുകൾ കെട്ടുന്നതോ കച്ചവടം നടത്തുന്നതോ ന ി േ ര ാ ധ ി ക്ക ു ന്ന ത ി ന ു മ ുള്ള അ വ ക ാ ശ ം െ ക ാ ട ു ങ്ങ ല്ല ൂ ർ തഹശീൽദാർക്ക് ഉ≠ായിരിക്കുന്നതും അപ്രകാരമുള്ള തീരുമാനങ്ങൾ ക്വട്ടേഷൻ/ലേലക്കാരൻ അനുസരിക്കാൻ ബാദ്ധ്യസ്ഥനുമായിരിക്കും. വീഴ്ച വരുത്തിയാൽ 4-ാം വകുപ്പ് പ്രകാരമുള്ള ശിക്ഷകൾക്ക് ക്വട്ടേഷൻ/ലേലക്കാരൻ വിധേയനാ കുന്നതുമായിരിക്കും.
6. ഓഫീസുകളുടെ പ്രവർത്തനങ്ങൾക്ക് അസൗകര്യം ഉ≠ാകുന്നവിധത്തിൽ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ ക്വട്ടേഷൻ/ലേലത്തിൽപ്പെട്ട സ്ഥലങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കുകയോ മറ്റുള്ളവരെ ഉപയോഗിക്കുവാൻ അനുവദിക്കുകയോ ചെയ്യാൻ പാടില്ലാത്തതാണ്.
7. ക്ഷേത്രവളപ്പിൽ കമ്പി വേലിക്കകത്ത് യാതൊരുവിധ വ്യാപാരങ്ങളും നടത്താൻ ക്വട്ടേഷൻ/ലേലക്കാരനെ അനുവദിക്കുന്നതല്ലാത്തതും ടി സ്ഥലങ്ങളിൽ കർപ്പൂരം, മഞ്ഞൾ മുതലായ സാധനങ്ങൾ ഈ വർഷത്തെ ദേവസ്വം കുത്തകക്കാർക്കല്ലാതെ വേറെ ആർക്കും വ്യാപാരം ചെയ്യുവാൻ പാടില്ലാത്തതുമാണ്.
8. കച്ചവടക്കാരിൽ നിന്നും താഴെ ചേർക്കുന്ന നിരക്കു പ്രകാരം സംഖ്യ ഈടാക്കേ≠താണ്. ഈ നിരക്ക് കൂട്ടുവാനോ കുറയ്ക്കുവാനോ ഉള്ള അധികാരം കൊടുങ്ങല്ലൂർ തഹശീൽദാർക്ക് ഉ≠ായിരിക്കുന്നതാണ്.
സംഖ്യ ഈടാക്കുമ്പോൾ അച്ചടിച്ച ഫോറത്തിൽ രസീത് നൽകേ≠തും ആയതിന്റെ കൗ≠ർഫോയിൽ കോൺട്രാക്ട് കാലം കഴിഞ്ഞ് ഒരു മാസം വരെ സൂക്ഷിക്കേ≠തും ആവശ്യപ്പെട്ടാൽ ഈ ആഫീസിൽ പരിശോധനയ്ക്ക് ഹാജരാക്കേ≠തുമാണ്.
9. ക്വട്ടേഷൻ/ലേലക്കാരന്റെ സ്വന്തം ചെലവി∑േൽ
കെട്ടിയു≠ാക്കിയ കുടിലുകളിൽ വച്ച് കച്ചവടം
ചെയ്യുന്നതിന് താഴെ കാണിച്ചിരിക്കുന്നതിന്റെ ഇരട്ടിയും
കുടിലുകളുടെ മുൻവശം കെട്ടുന്ന പന്തലിന് 1 ½ ഭാഗം നിരക്കും കൂടി വസൂലാക്കാവുന്നതും അപ്രകാരം
കച്ചവടം ചെയ്യുന്നതിന് മുൻപായി കച്ചവടക്കാരൻ ടി
സ്ഥലങ്ങളിൽ പ്രവേശിച്ച് ക്വട്ടേഷൻ/ലേലക്കാരനുള്ള
സംഖ്യ കൊടുക്കേ≠തും ക്വട്ടേഷൻ/ലേലക്കാരൻ
സംഖ്യ വാങ്ങി രശീതി കൊടുക്കേ≠തുമാണ്.
10. ക്വട്ടേഷൻ/ലേലക്കാരന്റെ പേരിൽ സർക്കാരിലേക്ക് തരേ≠തായ എല്ലാ സംഖ്യകളും കച്ചവടക്കാരിൽ നിന്ന് ക്വട്ടേഷൻ/ലേലക്കാരന് ന്യായമായി കിട്ടേ≠ സംഖ്യകളും വേ≠ിവന്നാൽ നികുതി ബാക്കിയെന്ന പോലെ അതാത് ആളുകളിൽ നിന്ന് ഈടാക്കുന്നതിന് കൊടുങ്ങല്ലൂർ തഹശീൽദാർക്ക് അധികാരമുള്ള തായിരിക്കും.
പട്ടിക
ഇനവിവരം
ക്രമ നമ്പർ
നിരക്ക് (`)
1 ചായ, കാപ്പി (ച. മീ. 1-ന്) 3.00 2 പലഹാരം ,, 3.00 3 ഹോട്ടൽ ,, 5.00 4 ഷാപ്പു കച്ചവടം ,, 3.00 5 പുസ്തകം ,, 0.50 6 ജൗളി ,, 1.00 7 നിലത്തുവിരിച്ചു കച്ചവടം ,, 1.00 ,, 1.00 8 പലചരക്ക് 0.50 9 മെത്തപ്പായ 2-ന് 1.00 തഴപ്പായ 8-ന് 10 പൊരി ഉഴുന്നുവട കുട്ട 1-ന് 1.00 11 മാലക്കച്ചവടം (ച. മീ. 1-ന്) 1.00 12 മുക്കുപ≠ങ്ങൾ ,, 1.00 13 ചെമ്പ്, ഓട് മുതലായവ ,, 6.00 14 അലുമിനിയം ,, 3.00 15 മധുരനാരങ്ങ ചുമട് 1-ന് 5.00 16 നാളികേരം 100 എണ്ണം 5.00 17 ഇഞ്ചക്കോൽ (ച. മീ. 1-ന്) 1.00 18 അടയ്ക്ക, കായ്കനികൾ, ചട്ടി
മുതലായവ ചുമട് 1-ന് 3.00 19 കോഴി എണ്ണം 1-ന് 0.50 20 വിശറി എണ്ണം 12-ന് 0.50 21 സോഡാ ഫാക്ടറി (ച. മീ. 1-ന്) 3.00
വ്യാപാരം, പ്രദർശനം മറ്റ് വിനോദ കാഴ്ചകൾ നടത്തുന്നതിന് നിലവിലുള്ള മറ്റ് നിബന്ധനകൾ ബാധകമായിരിക്കും.
(ഒപ്പ്)
താലൂക്കാഫീസ്, കൊടുങ്ങല്ലൂർ. തഹശീൽദാർ.