Kerala Gazette No. 49 dated 16th December 2014.
PART I
Section iii
കേരള സർക്കാർ
നിയമ (നിയമനിർമ്മാണം-ഡി) വകുപ്പ്
വി⁄ാപനം
2014 ഒക്ടോബർ 16 നമ്പർ 21182/ലെഗ്.ഡി2/2014/നിയമം. തിരുവനന്തപുരം, 1190 കന്നി 30
1936 ആശ്വിനം 24.
2014 ഒക്ടോബർ 16-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ ഇനി പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,
സി. രമണി,
നിയമവകുപ്പ് സ്പെഷ്യൽ
സെക്രട്ടറി.
22014-ലെ 25-ാം നമ്പർ ഓർഡിനൻസ്
2014-ലെ കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ
(യാത്രക്കാർക്കുള്ള വ്യ‡ിപര അപകട സമൂഹ ഇൻഷ്വറൻസ്,
യാത്രക്കാർക്കുള്ള മെച്ചപ്പെട്ട സൗകര്യങ്ങൾ, ജീവനക്കാരുടെ
സാമൂഹ്യ സുരക്ഷ, യാത്രാ ടിക്കറ്റിൻമേലുള്ള സെസ്സ്)
ഓർഡിനൻസ്
ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിയഞ്ചാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.
കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ, യാത്രക്കാർക്ക് വ്യ‡ിപര അപകട സമൂഹ ഇൻഷ്വറൻസ് പരിരക്ഷയ്ക്കും മെച്ചപ്പെട്ട വ്യ‡ിപര സൗകര്യങ്ങൾക്കും കോർപ്പറേഷന്റെ സേവനത്തിൽ നിന്നു വിരമിച്ചതോ വിരമിക്കുന്നതോ ആയ ജീവനക്കാർക്ക് സാമൂഹ്യ സുരക്ഷാനടപടികൾക്കും, യാത്രാടിക്കറ്റി∑േൽ സെസ്സ് ചുമത്തുന്നതിനും വ്യവസ്ഥ ചെയ്യുന്നതിനുള്ള
ഒരു
ഓർഡിനൻസ്
പീഠിക.—കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നടത്തുന്ന സ്റ്റേജ് കാര്യേജ് ബസ്സുകളിലെ യാത്രക്കാർക്ക് വ്യ‡ിപര അപകട സമൂഹ ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതും യാത്രക്കാർക്ക് വ്യ‡ിപര സൗകര്യങ്ങളും കോർപ്പറേഷന്റെ സേവനത്തിൽ നിന്നും വിരമിച്ചതോ വിരമിക്കുന്നതോ ആയ ജീവനക്കാർക്ക് കൂടി സാമൂഹ്യ സുരക്ഷാ നടപടികൾ വ്യാപിപ്പിക്കുന്നതും ആവശ്യവും യു‡വും ആയിരിക്കുമെന്നതിനാലും ;
കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും താൻ സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും;
3ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖfiപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെ പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു:—
1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ഓർഡിനൻസിന്് 2014-ലെ കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (യാത്രക്കാർക്കുള്ള വ്യ‡ിപര അപകട സമൂഹ ഇൻഷ്വറൻസ്, യാത്രാക്കാർക്കുള്ള മെച്ചപ്പെട്ട സൗകര്യങ്ങൾ, ജീവന ക്കാരുടെ സാമൂഹ്യ സുരക്ഷ, യാത്രാടിക്കറ്റി∑േലുള്ള സെസ്സ്) ഓർഡിനൻസ് എന്ന് പേര് പറയാം.
(2) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ.—ഈ ഓർഡിനൻസിൽ, സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,—
(എ) "കോർപ്പറേഷൻ" എന്നാൽ 1950-ലെ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻസ് ആക്റ്റിന്റെ (1950-ലെ 64-ാം കേന്ദ്ര ആക്റ്റ്) 3-ാം വകുപ്പ് പ്രകാരം സ്ഥാപിക്കപ്പെട്ട കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ എന്നർ∞മാകുന്നു;
(ബി) "നിധി" എന്നാൽ 1950-ലെ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻസ് ആക്റ്റിന്റെ (1950-ലെ 64-ാം കേന്ദ്ര ആക്റ്റ്) 27-ാം വകുപ്പ് പ്രകാരം രൂപീകരിച്ച കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ നിധി എന്നർ∞മാകുന്നു;
(സി) "സർക്കാർ" എന്നാൽ കേരള സർക്കാർ എന്നർ∞മാകുന്നു;
(ഡി) "യാത്രക്കാരൻ" എന്നാൽ കോർപ്പറേഷൻ നടത്തുന്ന ഒരു സ്റ്റേജ് ക്യാരേജ് ബസ്സിൽ ഒരു യാത്രാ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന ഏതൊരാളും എന്നർ∞ മാകുന്നതും അതിൽ ഒരു കുട്ടിയും ടിക്കറ്റ് ചാർ÷് നിരക്കിൽ ഇളവിന് അർഹരായ മറ്റേതൊരാളും ഉൾപ്പെടുന്നതുമാകുന്നു;
(ഇ) "യാത്രക്കാർക്കുളള സൗകര്യങ്ങളിൽ" കാത്തിരിപ്പിനുളള മുറി, ശൗചാലയം, കുടിവെളളത്തിനുളള സൗകര്യങ്ങൾ, പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ്;
(എഫ്) "പെൻഷൻ" എന്നാൽ കോർപ്പറേഷന്റെ സേവനത്തിൽ നിന്നും പ്രായംപറ്റി വിരമിച്ച ജീവനക്കാർക്ക് ഈ ഓർഡിനൻസ് പ്രാബല്യത്തിൽ വന്ന സമയം നിലവിലുളള നിയമങ്ങൾ പ്രകാരം അങ്ങനെയുളള ജീവനക്കാർക്ക് ലഭിക്കാൻ അർഹത യുളള പെൻഷൻ എന്നർ∞മാകുന്നു;
(ജി) "നിർണ്ണയിക്കപ്പെട്ട" എന്നാൽ ഈ ഓർഡിനൻസ് പ്രകാരം ഉ≠ാക്കിയ ചട്ടങ്ങളാൽ നിർണ്ണയിക്കപ്പെട്ട എന്നർ∞മാകുന്നു;
4(എച്ച്) "പട്ടിക" എന്നാൽ ഈ ഓർഡിനൻസിലുളള പട്ടിക എന്നർ∞മാകുന്നു;
(എെ) "പദ്ധതി" എന്നാൽ ഈ ഓർഡിനൻസ് പ്രകാരം ഉ≠ാക്കിയ ഒരു പദ്ധതി എന്നർ∞മാകുന്നു;
(ജെ) "സാമൂഹ്യ സുരക്ഷ" എന്നതിൽ കോർപ്പറേഷന്റെ സേവനത്തിൽ നിന്നും വിരമിച്ചതോ വിരമിക്കുന്നതോ ആയ ജീവനക്കാർക്ക് പെൻഷൻ നൽകുന്നത് ഉൾപ്പെടുന്നതാകുന്നു;
3. പദ്ധതികൾ ഉ≠ാക്കുന്നതിനുളള കോർപ്പറേഷന്റെ അധികാരം.—(1) കോർപ്പറേഷന്, അതിന്റെ യാത്രക്കാർക്കുവേ≠ി യാത്രക്കാർക്കുളള വ്യ‡ിപര അപകട സമൂഹ ഇൻഷ്വറൻസ് പരിരക്ഷ, യാത്രക്കാർക്കുളള മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങൾ എന്നിവയും കോർപ്പറേ ഷന്റെ സേവനത്തിൽ നിന്നും വിരമിച്ചതോ വിരമിക്കുന്നതോ ആയ ജീവനക്കാർക്ക് സാമൂഹ്യ സുരക്ഷാ നടപടികളും ഏർപ്പെടുത്തുന്നതിനായി, ഗസറ്റ് വി⁄ാപനം വഴി, പദ്ധതികൾ ഉ≠ാക്കാവുന്നതാണ്.
(2) ഈ ഓർഡിനൻസിലെ വ്യവസ്ഥകൾക്ക് വിധേയമായി,—
(എ) കോർപ്പറേഷന്, വ്യ‡ിപര അപകട സമൂഹ ഇൻഷ്വറൻസ് പരിരക്ഷയ്ക്കു വേ≠ിയുളള ഒരു പദ്ധതിയിൽ,—
(i) സർക്കാരിന്റെ മുൻകൂർ അനുമതിയോടുകൂടി, ഒരു ഇന്ത്യൻ ഇൻഷ്വറൻസ് കമ്പനിയുമായി ചേർന്ന് യാത്രാക്കാർക്കുളള ഇൻഷ്വറൻസ് പരിരക്ഷയ്ക്കു വേ≠ിയുളള ക്രമീകരണങ്ങൾക്കുവേ≠ിയും;
(ii) ഇൻഷ്വറൻസ് പരിരക്ഷയുടെ പരിധി നി›യിക്കുന്നതിനുളള ആവശ്യത്തി ലേക്കായി യാത്രക്കാരെ തരം തിരിക്കുന്നതിനും;
(iii) ഇൻഷ്വറൻസ് തുക നൽകുന്നതിന് അനുവർത്തിക്കേ≠ നപടിക്രമങ്ങളും;
(iv) പരിക്കുകളുടെ സ്വഭാവത്തിനനുസൃതമായും മരണം സംഭവിക്കുന്ന സംഗതിയിലും ഇൻഷ്വറൻസ് തുക ലഭിക്കുന്നതിനുളള യാത്രാക്കാരന്റെ അർഹതയും;
(v) യാത്രക്കാരെ ചികിൽസക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കലും തുക നൽകുന്നതിനുളള നടപടിക്രമങ്ങളും;
(vi) പദ്ധതിയിൻ കീഴിലുള്ള ഏത് തർക്കവും പരിഹരിക്കുന്നതിനുള്ള സംവിധാനമു≠ാക്കുന്നതിനും;
(vii) പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിന് ആവശ്യമായ അങ്ങനെയുള്ള മറ്റ് കാര്യങ്ങൾക്കും;
വ്യവസ്ഥ ചെയ്യാവുന്നതാണ്.
5(ബി) മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങൾക്ക് വേ≠ിയുള്ള ഒരു പദ്ധതിയിൽ, കോർപ്പറേഷന്,—
(i) യാത്രക്കാർക്ക് ലഭ്യമാക്കാവുന്ന യാത്രാ സൗകര്യങ്ങൾ വിനിർദ്ദേശി ക്കാവുന്നതാണ്;
(ii) യാത്രക്കാർക്കുള്ള സൗകര്യങ്ങളുടെ നടത്തിപ്പിനും പരിപാലനത്തിനും വ്യവസ്ഥ ചെയ്യാവുന്നതാണ്;
(iii) യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനായി ഏത് സൗകര്യവും ഏർപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങൾക്കുവേ≠ി വ്യവസ്ഥ ചെയ്യാവുന്നതാണ്.
(സി) ജീവനക്കാർക്കുവേ≠ിയുള്ള സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ, കോർപ്പറേഷന്,—
(i) കോർപ്പറേഷന്റെ സേവനത്തിൽ നിന്ന്് വിരമിച്ചതോ വിരമിക്കുന്നതോ ആയ അതിന്റെ ജീവനക്കാർക്ക്, ഈ ആവശ്യത്തിനുള്ള ചെലവ് കോർപ്പറേഷന് മറ്റു വിധത്തിൽ വഹിക്കാൻ കഴിയാതെവരുന്ന സംഗതിയിൽ, പെൻഷൻ നൽകുന്നതിന് വേ≠ി വ്യവസ്ഥ ചെയ്യാവുന്നതാണ്;
(ii) പെൻഷൻ നൽകുന്നതിലേക്കായി ഏതെങ്കിലും തുക ക്രമപ്പെടുത്തുന്നതിന് വ്യവസ്ഥ ചെയ്യാവുന്നതാണ്്;
(iii) നിധിയിലേക്ക് വരവ് വച്ച തുക, കോർപ്പറേഷന്റെ സേവനത്തിൽ നിന്നും വിരമിച്ചതോ വിരമിക്കുന്നതോ ആയ അതിന്റെ ജീവനക്കാരുടെ നേട്ടത്തിനായി, താല്ക്കാലികമായി ക്രമപ്പെടുത്തുന്നതിന് വ്യവസ്ഥ ചെയ്യാവുന്നതാണ്.
(3) ഈ ഓർഡിനൻസിൻ കീഴിൽ ഉ≠ാക്കിയ ഒരോ പദ്ധതിയും അത് ഗസറ്റിൽ പ്രസിദ്ധീകരിച്ചാലുടൻ നിയമസഭ മുമ്പാകെ വയ്ക്കേ≠താണ്.
വിശദീകരണം.—ഈ വകുപ്പിന്റെ ആവശ്യങ്ങൾക്കായി "ഇന്ത്യൻ ഇൻഷ്വറൻസ് കമ്പനി " എന്ന പദപ്രയോഗത്തിന് 1938-ലെ ഇൻഷ്വറൻസ് ആക്റ്റിലെ (1938-ലെ 4-ാം കേന്ദ്ര ആക്റ്റ്്) 2-ാം വകുപ്പ് (7 എ) ഖfiത്തിൽ ആ പദപ്രയോഗ ത്തിനു നൽകിയിട്ടുള്ള അതേ അർ∞ം ഉ≠ായിരിക്കുന്നതാണ്.
4. യാത്രാ ടിക്കറ്റി∑േൽ സെസ്സ് ചുമത്തലും പിരിച്ചെടുക്കലും.—(1) ഈ ഓർഡിനൻസ് പ്രകാരമുള്ള പദ്ധതികളുടെ ആവശ്യങ്ങളിലേക്കായി ഒരു സെസ്സ,് കോർപ്പറേഷന്റെ യാത്രാടിക്കറ്റുകളിൻമേലുള്ള ഒരു സെസ്സ്, പട്ടികയിൽ വിനിർദ്ദേശിച്ചിട്ടുള്ള നിരക്കുകളിൽ ചുമത്തുകയും പിരിച്ചെടുക്കുകയും ചെയ്യേ≠താണ്.
6(2) കോർപ്പറേഷൻ നടത്തുന്ന സ്റ്റേജ് കാര്യേജ് ബസ്സുകളിൽ യാത്ര ചെയ്യുന്ന ഓരോ ആളും, അയാൾക്ക് യാത്രാടിക്കറ്റ് നൽകിയാലുടൻ, യാത്രാക്കുലിയോടൊപ്പം (1)-ാം ഉപവകുപ്പ് പ്രകാരമുള്ള സെസ്സ് നൽകുവാൻ ബാദ്ധ്യസ്ഥനായിരിക്കുന്നതാണ്.
(3) (2)-ാം ഉപവകുപ്പ് പ്രകാരം നൽകുന്ന ടിക്കറ്റുകളിൽ സെസ്സ് തുക ഉൾക്കൊള്ളേ≠തും ആയത് ടിക്കറ്റിൽ പ്രത്യേകമായി കാണിക്കേ≠തുമാണ്.
(4) (1)-ാം ഉപവകുപ്പ് പ്രകാരം ചുമത്തിയിട്ടുള്ള സെസ്സ്, തൽസമയം പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമത്തിൻ കീഴിൽ റോഡി∑േലോ യാത്രക്കാരിലോ വാഹനങ്ങളി∑േലോ ചുമത്താവുന്ന ഏതെങ്കിലും സെസ്സിനോ തീരുവയ്ക്കോ നികുതിക്കോ പുറമെയായിരിക്കുന്നതാണ്.
(5) (2)-ാം ഉപവകുപ്പ് പ്രകാരം പിരിച്ചെടുത്ത സെസ്സ് തുക നിർണ്ണയിക്ക പ്പെടാവുന്ന രീതിയിൽ ആദ്യം സംസ്ഥാന സഞ്ചിത നിധിയിലേക്ക് വരവ് വയ്ക്കേ≠താണ്.
(6) പിരിച്ചെടുത്ത സെസ്സ് തുക ഓരോ മൂന്ന് മാസംകൂടുമ്പോഴും നിർണ്ണയിക്കപ്പെടാവുന്ന രീതിയിൽ, കോർപ്പറേഷന്റെ നിധിയിലേക്ക് സർക്കാർ നൽകേ≠താണ്.
(7) (6)-ാം ഉപവകുപ്പ് പ്രകാരം കോർപ്പറേഷന് സർക്കാർ നൽകുന്ന തുക നിധിയിലേക്ക് വരവുവയ്ക്കേ≠തും ഒരു പ്രത്യേക അക്കൗ≠് ശീർഷകത്തിൻകീഴിൽ സൂക്ഷിക്കേ≠തുമാണ്.
5. യാത്രക്കാരുടെ അവകാശങ്ങൾ.—(1) ഈ ആക്റ്റിൻ കീഴിൽ ഉ≠ാക്കിയിട്ടുള്ള പദ്ധതിപ്രകാരമുള്ള, യാത്രക്കാർക്കുള്ള വ്യ‡ിപര അപകട സമൂഹ ഇൻഷ്വറൻസ് പരിരക്ഷയുടെ ആനുകൂല്യം ലഭിക്കന്നതിന് ഒരോ യാത്രക്കാരനും അർഹത ഉ≠ായിരിക്കുന്നതാണ്.
(2) അങ്ങനെയുള്ള ഇൻഷ്വറൻസ് പരിരക്ഷ സംബന്ധിച്ച കോർപ്പറേഷന്റെ തീരുമാനംമുലം സങ്കടമനുഭവിക്കുന്ന ഏതൊരു യാത്രക്കാരനും പദ്ധതിയിൽ വിനിർദ്ദേശിച്ചേക്കാവുന്ന അങ്ങനെയുള്ള അധികാരസ്ഥാനത്തിനു മുമ്പാകെ ഒരു പരാതി സമർപ്പിക്കാവുന്നതാണ്.
(3) പദ്ധതിയിൻകീഴിലുള്ള ഏതെങ്കിലും അധികാരസ്ഥാനത്തിന്റെ തീരുമാനംമൂലം സങ്കടമനുഭവിക്കുന്ന ഏതൊരു യാത്രക്കാരനും ഉത്തരവ് കൈപ്പറ്റിയ തീയതി മുതൽ അറുപത് ദിവസത്തിനകം സർക്കാർ മുമ്പാകെ അപ്പീൽ നൽകാവുന്നതാണ്.
6. പട്ടിക ഭേദഗതി ചെയ്യുന്നതിനുള്ള അധികാരം.—(1) സർക്കാരിന്, നിയമസഭ സമ്മേളനത്തിലല്ലാത്ത സന്ദർഭത്തിൽ, പൊതുതാൽപ്പര്യാർ∞മോ കോർപ്പറേഷന്റെ ശിപാർശയി∑േലോ, ഗസറ്റ് വി⁄ാപനം വഴി, പട്ടികയിൽ വിനിർദ്ദേശിച്ചിട്ടുള്ള സെസ്സ് നിരക്ക് വർദ്ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതിനുള്ള ആവശ്യത്തിനായി പട്ടിക ഭേദഗതി ചെയ്യാവുന്നതാണ്.
7(2) (1)-ാം ഉപവകുപ്പുപ്രകാരം പുറപ്പെടുവിക്കുന്ന ഓരോ വി⁄ാപനവും ആയതിന്റെ കാരണങ്ങൾ വ്യ‡മാക്കികൊ≠്, നിയമസഭ മുമ്പാകെ അതിന്റെ തൊട്ടടുത്ത സമ്മേളനത്തിൽ വയ്ക്കേ≠തും നിയമസഭയുടെ അങ്ങനെയുള്ള സമ്മേളന കാലത്ത് അങ്ങനെയുള്ള ഒരോ വി⁄ാപനത്തിനും പകരമായി സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരേ≠തുമാണ്.
(3) (1)-ാം ഉപവകുപ്പു പ്രകാരം പുറപ്പെടുവിച്ച ഒരു വി⁄ാപനത്തിനു പകരം (2)-ാം ഉപവകുപ്പിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരാത്തപക്ഷം ആ വി⁄ാപനം അങ്ങനെയുള്ള സമ്മേളനം അവസാനിക്കുന്നതോടെ പ്രാബല്യത്തിലില്ലാതായതായി കരുതപ്പെടുന്നതാണ്.
7. സെസ്സ് ചുമത്തുന്നതും പിരിച്ചെടുക്കുന്നതും നിർത്തലാക്കുന്നതിനും പുനxസ്ഥാപിക്കുന്നതിനുമുള്ള അധികാരം.—(1) സർക്കാരിന്, പൊതുതാൽപ്പര്യാർ∞മോ കോർപ്പറേഷന്റെ ശിപാർശയി∑േലോ, ഗസറ്റിൽ പ്രസിദ്ധീകരിച്ച ഉത്തരവു മുഖേന, ഏതു സമയത്തും, ഈ ഓർഡിനൻസ് പ്രകാരമുള്ള സെസ്സ് ചുമത്തുന്നതും പിരിച്ചെടുക്കുന്നതും നിർത്തിവയ്ക്കാവുന്നതും അതേ രീതിയിൽ, സർക്കാരിന്, ഏതു സമയത്തും, അങ്ങനെയുള്ള സെസ്സ് ചുമത്തുന്നതും പിരിച്ചെടുക്കുന്നതും പുനxസ്ഥാപി ക്കാവുന്നതുമാണ്.
(2) (1)-ാം ഉപവകുപ്പുപ്രകാരം സെസ്സ് ചുമത്തുന്നതും പിരിച്ചെടുക്കുന്നതും നിർത്തലാക്കുന്ന സംഗതിയിൽ, കോർപ്പറേഷന്, ഈ ഓർഡിനൻസിൻ കീഴിലുള്ള ഏതെങ്കിലും അല്ലെങ്കിൽ എല്ലാ പദ്ധതികളും നിർത്തലാക്കുകയോ തുടരുകയോ ചെയ്യാവുന്നതാണ്:
എന്നാൽ, അങ്ങനെയുള്ള ഏതെങ്കിലും പദ്ധതി കോർപ്പറേഷൻ നിർത്തലാക്കുന്ന സംഗതിയിൽ, അങ്ങനെയുള്ള പദ്ധതിയിൻകീഴിലുള്ള എല്ലാ അവകാശവാദങ്ങളും അങ്ങനെയുള്ള പദ്ധതി നിർത്തലാക്കിയാലുടൻ അത് തീർപ്പാക്കിയിരിക്കേ≠താണ്.
8. സിവിൽ കോടതികളുടെ അധികാരിതയ്ക്ക് വിലക്ക്.—ഈ ഓർഡിനൻസിൻ കീഴിൽ ഉ≠ാക്കിയിട്ടുള്ള ഒരു പദ്ധതിപ്രകാരം അധികാരപ്പെടുത്തപ്പെട്ടതോ നിയമിക്കപ്പെട്ടതോ ആയ ഏതെങ്കിലും അധികാരസ്ഥാനമോ ഉദ്യോഗസ്ഥനോ ഒത്തു തീർപ്പാക്കേ≠തോ തീരുമാനിക്കേ≠തോ കൈകാര്യം ചെയ്യേ≠തോ ആയ ഏതെങ്കിലും പ്രശ്നമോ തർക്കമോ ഒത്തുതീർപ്പാക്കുന്നതിനോ തീരുമാനിക്കുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ യാതൊരു സിവിൽ കോടതിക്കും അധികാരിത ഉ≠ായിരിക്കുന്നതല്ല.
9. ചട്ടങ്ങൾ ഉ≠ാക്കുന്നതിനുള്ള അധികാരം.—(1) സർക്കാരിന്, ഗസറ്റ് വി⁄ാപനം വഴി, ഈ ഓർഡിനൻസിന്റെ ഉദ്ദേശ്യങ്ങൾ നടപ്പിലാക്കുന്നതിനായി ചട്ടങ്ങൾ ഉ≠ാക്കാവുന്നതാണ്.
8(2) ഈ ഓർഡിനൻസിൻ കീഴിൽ ഉ≠ാക്കിയ ഓരോ ചട്ടവും അതു≠ാക്കിയ തിനുശേഷം, കഴിയുന്നത്ര വേഗം, നിയമസഭ സമ്മേളനത്തിൽ ആയിരിക്കുമ്പോൾ അതിന്റെ മുമ്പാകെ, അത് ഒരു സമ്മേളനത്തിലോ തുടർച്ചയായ ര≠് സമ്മേളനങ്ങളി ലോപെടാവുന്ന, ആകെ പതിനാല് ദിവസകാലത്തേക്ക് വയ്ക്കേ≠തും, അപ്രകാരം അത് ഏത് സമ്മേളനത്തിൽ വയ്ക്കുന്നുവോ ആ സമ്മേളനമോ തൊട്ടടുത്തുവരുന്ന സമ്മേളനമോ അവസാനിക്കുന്നതിനു മുമ്പ് നിയമസഭ പ്രസ്തുത ചട്ടത്തിൽ എന്തെങ്കിലും രൂപഭേദം വരുത്തുകയോ അല്ലെങ്കിൽ ആ ചട്ടം ഉ≠ാക്കേ≠തില്ലെന്ന് തീരുമാനിക്കുകയോ ചെയ്യുന്നപക്ഷം, ആ ചട്ടത്തിന് അതിനുശേഷം, അതതു സംഗതിപോലെ, അങ്ങനെ രൂപഭേദം വരുത്തിയ രൂപത്തിൽ മാത്രം പ്രാബല്യ മു≠ായിരിക്കുകയോ അല്ലെങ്കിൽ യാതൊരു പ്രാബല്യവും ഇല്ലാതിരിക്കുകയോ ചെയ്യുന്നതും ആകുന്നു; എന്നിരുന്നാലും, അങ്ങനെയുള്ള ഏതെങ്കിലും രൂപഭേദപ്പെടുത്തലോ റദ്ദാക്കലോ ആ ചട്ടപ്രകാരം മുമ്പ് ചെയ്തിട്ടുള്ള ഏതെങ്കിലും സംഗതിയുടെ സാധുതയ്ക്ക് ഭംഗം വരാത്ത വിധത്തിലായിരിക്കേ≠താണ്.
പട്ടിക
[4(1) വകുപ്പ് കാണുക]
ക്രമ ടിക്കറ്റ് നിരക്ക് സെസ്സ് തുക നമ്പർ പ്രകാരമുള്ള …ാബ് (രൂപയിൽ) (1)
(2)
(3)
1
14 രൂപ വരെ ഇല്ല 2 15 രൂപ മുതൽ 24 രൂപ വരെ ഒന്ന് 3 25 രൂപ മുതൽ 49 രൂപ വരെ ര≠് 4 50 രൂപ മുതൽ 74 രൂപ വരെ മൂന്ന് 5 75 രൂപ മുതൽ 99 രൂപ വരെ നാല് 6 100 രൂപയും അതിനു മുകളിലും പത്ത്
പി. സദാശിവം, ഗവർണ്ണർ.
(ശരിത്തർ÷മ)
കെ. എസ്. മധുസൂദനൻ, അഡീഷണൽ നിയമ സെക്രട്ടറി.