Servants of Knowledge
Kerala Gazette · Government of Kerala

The Kerala Motor Vehicle Tax Taxation Amendment) Ordinance, 2014 (Ordinance No. 30 of 2014)

Published 30 December 2014

Department
Law (Legislation-D) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2014-12-30.part_1_Motor
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 51 dated 30th December 2014.

PART I

Section iii

കേരള സർക്കാർ

നിയമ (നിയമനിർമ്മാണം-ഡി) വകുപ്പ്

വി⁄ാപനം

നമ്പർ 23704/ലെഗ്.-ഡി2/2014/നിയമം. തിരുവനന്തപുരം,

2014 നവംബർ 13 1190 തുലാം 27

1936 കാർത്തികം 22.

2014 നവംബർ 13-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെ പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,

സി. രമണി,

സ്പെഷ്യൽ സെക്രട്ടറി (നിയമം).

G. 61/2014/DTP. 172

2014-ലെ 30-ാം നമ്പർ ഓർഡിനൻസ്

2014-ലെ കേരള മോട്ടോർ വാഹന നികുതി ചുമത്തൽ (ഭേദഗതി)

ഓർഡിനൻസ്

ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിയഞ്ചാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.

1976-ലെ കേരള മോട്ടോർ വാഹന നികുതി ചുമത്തൽ ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ഓർഡിനൻസ്

പീഠിക.—1976-ലെ കേരള മോട്ടോർ വാഹന നികുതി ചുമത്തൽ ആക്റ്റ് ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കുകയാലും ;

കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും താൻ സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും ;

ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖfiപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെ പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു:—

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ഓർഡിനൻസിന് 2014-ലെ കേരള മോട്ടോർ വാഹന നികുതി ചുമത്തൽ (ഭേദഗതി) ഓർഡിനൻസ് എന്ന് പേര് പറയാം.

(2) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

2. 1976-ലെ 19-ാം ആക്റ്റ് താൽക്കാലികമായി ഭേദഗതി ചെയ്യപ്പെടേ≠താണ്.—ഈ ഓർഡിനൻസ് പ്രാബല്യത്തിലിരിക്കുന്ന കാലയളവിൽ 1976-ലെ കേരള മോട്ടോർ വാഹന നികുതി ചുമത്തൽ ആക്റ്റിന് (1976-ലെ 19) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 3-ം 4-ം വകുപ്പുകളിൽ വിനിർദ്ദേശിച്ചിട്ടുള്ള ഭേദഗതികൾക്ക് വിധേയമായി പ്രാബല്യമു≠ായിരിക്കുന്നതാണ്.

18 3

3. 4-ാം വകുപ്പിനുള്ള ഭേദഗതി.—പ്രധാന ആക്റ്റിലെ 4-ാം വകുപ്പിൽ, (8)-ാം ഉപവകുപ്പിനുശേഷം താഴെ പറയുന്ന ക്ലിപ്തനിബന്ധന ചേർക്കേ≠താണ്, അതായത്:—

"എന്നാൽ, നൽകേ≠ിയിരുന്ന നികുതി നിർണ്ണയിക്കപ്പെട്ട കാലയളവിനുള്ളിൽ നൽകിയിട്ടില്ലാത്ത സംഗതിയിൽ, ഈ ആക്റ്റിന്റെ 22-ാം വകുപ്പ് പ്രകാരം സർക്കാർ അനുവദിച്ചിട്ടുള്ള കുറഞ്ഞതോ പുതുക്കിയതോ ആയ നിരക്കിൽ നികുതി ഒടുക്കുന്നതിന് (3)-ാം ഉപവകുപ്പിന്റെ (ബി) ഖfiത്തിലെയും (7)-ാം ഉപവകുപ്പിലെയും (8)-ാം ഉപവകുപ്പിലെയും വ്യവസ്ഥകൾ ബാധകമായിരിക്കുന്നതല്ല.".

4. അനുബന്ധത്തിനുള്ള ഭേദഗതി.—പ്രധാന ആക്റ്റിൽ, അനുബന്ധം I-ൽ, ക്രമനമ്പർ എ-യിൽ,—

(എ) 7-ാം ഇനത്തിനും അതിനെതിരെയുള്ള (2)-ം (3)-ം കോളങ്ങളിലെ ഉൾക്കുറിപ്പുകൾക്കും പകരം താഴെ പറയുന്ന ക്രമനമ്പരുകളും ഉൾക്കുറിപ്പുകളും യഥാക്രമം ചേർക്കേ≠താണ്, അതായത്:—

"7. ക്രയമൂല്യം പതിനഞ്ച് ലക്ഷം രൂപയിൽ വാഹനത്തിന്റെ കൂടുതലും ഇരുപത് ലക്ഷം രൂപ വരെ ക്രയമൂല്യത്തിന്റെ 15% ഉള്ളതും വ്യ‡ിപരമായ ഉപയോഗത്തിനുള്ളതുമായ മോട്ടോർ കാറുകളും സ്വകാര്യ സർവ്വീസ് വാഹനവും (നോൺ ട്രാൻസ്പോർട്ട് വെഹിക്കിൾസ്)

7എ. ക്രയമൂല്യം ഇരുപത് ലക്ഷം രൂപയിൽ വാഹനത്തിന്റെ കൂടുതലുള്ളതും വ്യ‡ിപരമായ ക്രയമൂല്യത്തിന്റെ 20%"; ഉപയോഗത്തിനുള്ളതുമായ മോട്ടോർ കാറുകളും സ്വകാര്യ സർവ്വീസ് വാഹനവും (നോൺ ട്രാൻസ്പോർട്ട് വെഹിക്കിൾസ്)

(ബി) ക്രമനമ്പർ 8-നും അതിനെതിരെയുള്ള (2)-ം (3)-ം കോളങ്ങളിലെ ഉൾക്കുറിപ്പുകൾക്കും പകരം താഴെ പറയുന്ന ക്രമനമ്പരുകളും ഉൾക്കുറിപ്പുകളും യഥാക്രമം ചേർക്കേ≠താണ്, അതായത്:—

"8. 1500 സി.സി.-യ്ക്ക് താഴെ ക്യുബിക് വാഹനത്തിന്റെ കപ്പാസിറ്റിയുള്ളതും ക്രയമൂല്യം ക്രയമൂല്യത്തിന്റെ 6% ഇരുപത് ലക്ഷം രൂപ വരെയുള്ളതുമായ മോട്ടോർ ക്യാബുകൾ

8എ. 1500 സി.സി.-യ്ക്ക് താഴെ ക്യുബിക് വാഹനത്തിന്റെ കപ്പാസിറ്റിയുള്ളതും ക്രയമൂല്യം ക്രയമൂല്യത്തിന്റെ 20%"; ഇരുപത് ലക്ഷം രൂപയ്ക്ക് മുകളിലുമുള്ള മോട്ടോർ ക്യാബുകൾ19 4 (സി) ക്രമനമ്പർ 10-നും അതിനെതിരെയുള്ള (2)-ം (3)-ം കോളങ്ങളിലെ ഉൾക്കുറിപ്പുകൾക്കും പകരം താഴെ പറയുന്ന ക്രമനമ്പരുകളും ഉൾക്കുറിപ്പുകളും യഥാക്രമം ചേർക്കേ≠താണ്, അതായത്:—

"10. 1500 സി.സി.-യ്ക്ക് താഴെ ക്യുബിക് വാഹനത്തിന്റെ കപ്പാസിറ്റിയുള്ളതും ക്രയമൂല്യം ക്രയമൂല്യത്തിന്റെ 10% പത്ത് ലക്ഷം രൂപയിൽ കൂടുതലും ഇരുപത് ലക്ഷം രൂപ വരെയുള്ളതുമായ ടൂറിസ്റ്റ് മോട്ടോർ ക്യാബുകൾ

10എ. 1500 സി.സി.-യ്ക്ക് താഴെ ക്യുബിക് വാഹനത്തിന്റെ കപ്പാസിറ്റിയുള്ളതും ക്രയമൂല്യം ക്രയമൂല്യത്തിന്റെ 20%"; ഇരുപത് ലക്ഷം രൂപയ്ക്ക് മുകളിൽ ഉള്ളതുമായ മോട്ടോർ ക്യാബുകൾ

(ഡി) ക്രമനമ്പർ 12-നും അതിനെതിരെയുള്ള (2)-ം (3)-ം കോളങ്ങളിലെ ഉൾക്കുറിപ്പുകൾക്കും പകരം താഴെ പറയുന്ന ക്രമനമ്പരുകളും ഉൾക്കുറിപ്പുകളും യഥാക്രമം ചേർക്കേ≠താണ്, അതായത്:—

"12. 1500 സി.സി.-യും അതിനു മുകളിലും വാഹനത്തിന്റെ ക്യുബിക് കപ്പാസിറ്റിയുള്ളതും ക്രയമൂല്യം ക്രയമൂല്യത്തിന്റെ 15% പതിനഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലും ഇരുപത് ലക്ഷം രൂപ വരെയുള്ളതുമായ മോട്ടോർ ക്യാബുകളും ടൂറിസ്റ്റ് മോട്ടോർ ക്യാബുകളും

12എ. 1500 സി.സി.-യും അതിൽ കൂടുതലും വാഹനത്തിന്റെ ക്യുബിക് കപ്പാസിറ്റിയുള്ളതും ക്രയമൂല്യം ക്രയമൂല്യത്തിന്റെ 20%". ഇരുപത് ലക്ഷം രൂപയിൽ കൂടുതലുള്ളതുമായ മോട്ടോർ ക്യാബുകളും ടൂറിസ്റ്റ് മോട്ടോർ ക്യാബുകളും

പി. സദാശിവം,

ഗവർണ്ണർ.

(ശരിത്തർ÷മ)

കെ. എസ്. മധുസൂദനൻ, അഡീഷണൽ നിയമ സെക്രട്ടറി.

20
Cite this issue. Kerala Gazette, Government of Kerala, 30 December 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-12-30.part_1_Motor/. Archive identifier in.gazette.kerala_new.2014-12-30.part_1_Motor.