Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration

Published 27 January 2015

Department
Industries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-01-27.part_3_Industries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

4

No. Thiruvananthapuram,

Vol. IV

} }

Tuesday

2015 ജനുവരി 27 27th January 2015 1190 മകരം 13 13th Makaram 1190 1936 മാഘം 7 7th Magha 1936

PART III

Industries Department

തിരുവനന്തപുരം ജില്ലാ കയർ വികസന ഡയറക്ടറുടെ നടപടിക്രമം

(ഹാജർ: ഡോ. കെ. മദനൻ)

നമ്പർ സി.എസ്.5/4486/91.

2011 ഡിസംബർ 20.

വിഷയം:_കയർ വികസനം—ചിറയിൻകീഴ്-വെട്ടൂർ കയർ വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ 124-ന്റെ സമാപ്തീകരണം—സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന:_(1) 25-4-1964-ൽ കയർ സ്പെഷ്യൽ ആഫീസർ പുറപ്പെടുവിച്ച ജിഎഎൽ/7005/63-ാം നമ്പർ സമാപ്തീകരണ ഉത്തരവ്.

(2) ലിക്വിഡേറ്ററുടെ 23-3-2010-ാം തീയതിയിലെ സിഎെ-എൽ/124/07-ാം നമ്പർ നടപടിക്രമം.

(3) ലിക്വിഡേറ്ററുടെ 26-7-2010-ാം തീയതിയിലെ അന്തിമ സമാപ്തീകരണ ശുപാർശയോടുകൂടിയ റിപ്പോർട്ടും അനുബന്ധ രേഖകളും.

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ്-വെട്ടൂർ കയർ വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ 124-എന്ന കയർ സംഘം 15-11-1955-ൽ രജിസ്റ്റർ ചെയ്തു പ്രവർത്തനം ആരംഭിച്ചിരുന്നു. ക്രമേണ പ്രവർത്തനരഹിതമായ ടി സംഘത്തെ സമാപ്തീകരിച്ചുകൊ≠് സൂചന (1) പ്രകാരം കയർ-സ്പെഷ്യൽ ആഫീസർ ഉത്തരവ് പുറപ്പെടുവിച്ചു.

ആയതനുസരിച്ച് 6-5-1964-ൽ ഒന്നാമത്തെ ലിക്വിഡേറ്റർ ചാർ÷് ഏറ്റെടുക്കുകയും 20-7-1965-ലെ കേരള ഗസറ്റ് വഴി ക്ലെയിം നോട്ടീസ് പ്രസിദ്ധീകരിക്കുകയും ചെയ്തു എങ്കിലും യാതൊരു ക്ലെയിമുകളും ലഭിക്കുകയു≠ായില്ല.

27th JAN. 2015] INDUSTRIES DEPARTMENT 14

ലിക്വിഡേറ്ററുടെ 30-6-2009-ലെ എൽ. എെ. സി./124/07 പ്രകാരം സർക്കാർ കുടിശ്ശിക ഇനത്തിൽ ` 21,546 ചിറയിൻകീഴ് സബ് ട്രഷറിയിൽ 13-1-1993-ൽ അടച്ചിട്ടു≠്. 30-11-2009-ലെ അസിസ്റ്റന്റ ് രജിസ്ട്രാർ അംഗീകരിച്ച അവസാന ബാലൻസ് ഷീറ്റ് പ്രകാരമുള്ള ` 31,711-ന്റെ ആസ്തി ബാദ്ധ്യത മുഴുവൻ എഴുതിത്തള്ളിക്കൊ≠് ലിക്വിഡേറ്റർ 23-3-2010-ൽ നടപടിക്രമം പുറപ്പെടുവിച്ചത്, 27-5-2010-ലെ ഇതേ നമ്പർ കത്ത് പ്രകാരം കയർ വികസന ഡയറക്ടർ അംഗീകരിച്ചിട്ടു≠്. സംഘത്തിന് സർക്കാരിൽ യാതൊരു ബാദ്ധ്യതയും ബാക്കി നിൽക്കുന്നില്ല.

മേൽ വസ്തുതകളുടെ വെളിച്ചത്തിൽ വെട്ടൂർ സി. വി. സി. എസ്. നമ്പർ 124-ന്റെ എല്ലാ സമാപ്തീകരണ നടപടികളും പൂർത്തീകരിച്ചിട്ടുള്ളതിനാൽ ടി സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമം സെക്ഷൻ 74 പ്രകാരം റദ്ദ് ചെയ്യാവുന്ന താണെന്ന് 21-7-2011-ലെ അന്തിമ പൊതുയോഗ നടപടിക്രമപ്രകാരം ലിക്വിഡേറ്റർ ശുപാർശ ചെയ്തിരുന്നു.

ഉത്തരവ്

മേൽ പ്രസ്താവിച്ച സാഹചര്യത്തിൽ വെട്ടൂർ കയർ വ്യവസായ സഹകരണ സംഘം ലിമിറ്റഡ് നമ്പർ 124-ന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന ലിക്വിഡേറ്ററുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേരള സഹകരണ സംഘം നിയമം 1969 സെക്ഷൻ 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഇതിനാൽ ഉത്തരവാകുന്നു. സംഘത്തിന്റെ മുഴുവൻ രേഖകളും ഉത്തരവു തീയതി മുതൽ മൂന്ന് വർഷക്കാലം വരെ സംഘം ലിക്വിഡേറ്ററുടെ അധീനതയിൽ സൂക്ഷിക്കേ≠തും, കാലാവധി പൂർത്തിയാകുന്നമുറയ്ക്ക് രജിസ്ട്രാറുടെ (കയർ വികസന ഡയറക്ടറുടെ) അംഗീകാരത്തോടുകൂടി നശിപ്പിക്കാവുന്നതുമാണ്.

കയർ വികസന ഡയറക്ടറുടെ കാര്യാലയം,

ശാസ്തമംഗലം,

(ഒപ്പ്) തിരുവനന്തപുരം.

കയർ വികസന ഡയറക്ടർ.

പത്തനംതിട്ട ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ നടപടിക്രമം

(ഹാജർ : ആർ. രമേശ് ചന്ദ്രൻ)

നമ്പർ ഡി/4867/14.

2014 ഡിസംബർ 3.

വിഷയം:—വ്യവസായം—സഹകരണം—റാന്നി ബ്ലോക്ക് മാച്ചുവർക്കേഴ്സ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എസ്. ഇൻഡ് ക്യു-242—ലിക്വിഡേറ്റർ നിയമനം—സംബന്ധിച്ച്.

സൂചന:—ജെ.സി.എെ.(1)-ന്റെ 20-11-2014-ലെ അന്വേഷണ റിപ്പോർട്ട്.

1969-ലെ കേരള സഹകരണസംഘം ആക്ട് പ്രകാരം, രജിസ്റ്റർ ചെയ്ത സംഘമാണ് റാന്നി ബ്ലോക്ക് മാച്ചുവർക്കേഴ്സ് എെ. സി. എസ്. എസ്. ഇൻഡ്. ക്യു-242. ടി സംഘത്തെ സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ സംഘം ഇതുവരേയും ഉൽപ്പാദനം തുടങ്ങിയിട്ടില്ലെന്നും തുടർപ്രവർത്തനം നടത്തുന്നതിന് സാഹചര്യമില്ലാത്ത അവസ്ഥയിലാണെന്നും ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സംഘം വക ആസ്തികൾ കാത്തുസൂക്ഷിക്കേ≠ത് അനിവാര്യമായതിനാൽ സംഘം സമാപ്തീകരിക്കുന്നതിനുവേ≠ നടപടികൾ സ്വീകരിക്കേ≠താണെന്ന് ശുപാർശ ചെയ്തിട്ടുള്ളതിനാൽ താഴെപ്പറയും പ്രകാരം ഉത്തരവാകുന്നു.

ഉത്തരവ്

മേൽ വിവരിച്ച സാഹചര്യത്തിൽ കേരള സഹകരണ നിയമം 71-ാം വകുപ്പുപ്രകാരം എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് റാന്നി ബ്ലോക്ക് മാച്ചുവർക്കേഴ്സ് എെ. സി. എസ്. എസ്. ഇൻഡ്. ക്യു-242-ന്റെ പ്രവർത്തനം ഇതിനാൽ സമാപ്തീ കരിക്കുവാൻ ഉത്തരവാകുന്നു. ഈ ഓഫീസിലെ ജൂനിയർ സഹകരണ ഇൻസ്പെക്ടർ ശ്രീ. ഫൈസൽ, കെ. കെ.-യെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവാകുന്നു. സംഘത്തിന്റെ എല്ലാ ആസ്തികളുടേയും ചുമതല ലിക്വിഡേറ്റർ ഏറ്റെടുത്ത് രജിസ്ട്രാർക്ക് റിപ്പോർട്ട് ചെയ്യേ≠തും സംഘം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ നി›ിത കാലാവധിക്കുള്ളിൽ പൂർത്തിയാക്കേ≠തുമാണ്.

(ഒപ്പ്) ജില്ലാ വ്യവസായ കേന്ദ്രം, പത്തനംതിട്ട.

ജനറൽ മാനേജർ.

294 27th JAN. 2015] INDUSTRIES DEPARTMENT 15

പാലക്കാട് ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ആന്റ ് വ്യവസായ സഹകരണ സംഘം

രജിസ്ട്രാരുടെ നടപടിക്രമം

(ഹാജർ : കെ. എൻ. കൃഷ്ണകുമാർ)

നമ്പർ വി1/9469/2014.

2014 നവംബർ 29.

വിഷയം:—വ്യവസായം—കൈക്കുത്തുപറമ്പ് ഹരിജൻ വനിതാ പ്രിന്റിംഗ് എെ. സി. എസ്. ലിമിറ്റഡ് നമ്പർ എസ്. എെ. എൻ. ഡി.

(പി) 100, നൂറണി, പാലക്കാട്—സമാപ്തീകരണം—ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവാകുന്നത്—സംബന്ധിച്ച്.

വായന:—(1) സീനിയർ സഹകരണ ഇൻസ്പെക്ടർ (വ്യവസായം) പാലക്കാട്-1 ന്റെ 15-11-2014-ലെ എസ്.സി. എെ./എെ.എൻ.ഡി./ പി.കെ.ഡി./2014 നമ്പർ റിപ്പോർട്ട്.

(2) 22-4-2014-ന് ചേർന്ന സംഘം പൊതുയോഗ തീരുമാനം.

കൈക്കുത്തുപറമ്പ് ഹരിജൻ വനിതാ പ്രിന്റിംഗ് എെ. സി. എസ്. ലിമിറ്റഡ് നമ്പർ എസ്. എെ. എൻ. ഡി.(പി)100, നൂറണി, പാലക്കാട് എന്ന സംഘം 24-9-1992-ൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചതാണ്. എസ്. സി. വിഭാഗത്തിൽപ്പെട്ടതും വനിതാ സംഘവുമായ ഇതിന്റെ പ്രധാന പ്രവർത്തനം ലെറ്റർ പ്രസ്സ് ഉപയോഗിച്ചുള്ള പ്ര ിന്റിംഗ് ജോലിയാണ്. തുടക്കത്തിൽ 11 അംഗങ്ങളാണ് സംഘത്തിലു≠ായിരുന്നത്.

സംഘം ഭരണസമിതിയുടെ കാലാവധി 21-7-2014-ന് അവസാനിച്ചിരിക്കുകയാണ്. ഓഫ്സെറ്റ് പ്രിന്ററുകളുടെ വരവോടെ നിലവിൽ സംഘത്തിന്റെ പ്രവർത്തനം തുടരാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും സാമ്പത്തിക പ്രയാസങ്ങളും അംഗങ്ങളുടെ താൽപര്യമില്ലായ്മയും കാരണം സംഘം സമാപ്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനായി വായന (2) പ്രകാരം സംഘം പൊതുയോഗം തീരുമാനിച്ചിട്ടു≠്.

വായന (1) പ്രകാരം സീനിയർ സഹകരണ ഇൻസ്പെക്ടർ (വ്യവസായം), പാലക്കാട് സമർപ്പിച്ച റിപ്പോർട്ടിൽ ഓഫ്സെറ്റ് മെഷീൻ പോലുള്ള പുതിയ അച്ചടി സംവിധാനങ്ങളുടെ വരവോടെ സംഘത്തിന്റെ പ്രവർത്തനം പാടേ നിലച്ചിരിക്കുകയാണെന്നും സാമ്പത്തിക പരാധീനതയും അംഗങ്ങളുടെ താൽപര്യമില്ലായ്മയും കാരണം ഒരു നിലയ്ക്കും മുന്നോട്ടുകൊ≠ുപോകാൻ കഴിയാത്ത അവസ്ഥയിൽ സംഘം സമാപ്തീകരിക്കുന്നതാവും ഉചിതമെന്നും ശുപാർശ ചെയ്തിട്ടു≠്.

ഉത്തരവ്

മേൽ വിവരിച്ച സാഹചര്യത്തിൽ എന്നിൽ നിക്ഷിപ്തമായ അധികാരങ്ങൾ മുൻനിർത്തി 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71(1), 72(1) എന്നിവയുടെ അടിസ്ഥാനത്തിൽ കൈക്കുത്തുപറമ്പ് ഹരിജൻ വനിതാ പ്രിന്റിംഗ് എെ. സി. എസ്.

ലിമിറ്റഡ് നമ്പർ എസ്. എെ. എൻ. ഡി.(പി)100, നൂറണി, പാലക്കാട് എന്ന സംഘത്തെ സമാപ്തീകരിക്കുന്നതിനായി സീനീയർ സഹകരണ ഇൻസ്പെക്ടർ (വ്യവസായം), താലൂക്ക് വ്യവസായ ഓഫീസ്, പാലക്കാടിനെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു.

ലിക്വിഡേറ്റർ എത്രയും പെട്ടെന്നുതന്നെ സംഘത്തിന്റെ ചുമതല ഏറ്റെടുക്കേ≠തും ഈ ഉത്തരവിന്റെ തീയതി മുതൽ 3 വർഷത്തിനകം സംഘം സമാപ്തീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കേ≠തുമാകുന്നു.

.

(ഒപ്പ്)

ജനറൽ മാനേജർ ആന്റ ് രജിസ്ട്രാർ ഓഫ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ്,

ജില്ലാ വ്യവസായ കേന്ദ്രം, പാലക്കാട്.

295
Cite this issue. Kerala Gazette, Government of Kerala, 27 January 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-01-27.part_3_Industries/. Archive identifier in.gazette.kerala_new.2015-01-27.part_3_Industries.