© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
7
No.
} 2015 ഫെബ്രുവരി 17 17th February 2015 1190 കുംഭം 5 5th Kumbham 1190 1936 മാഘം 28 28th Magha 1936
PART III
Police Department
ലേല പരസ്യം
നമ്പർ ഇ2-6319/2013/കെ.ഇ.പി.എ. 2015 ജനുവരി 20.
തൃശ്ശൂർ കേരള പോലീസ് അക്കാദമി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസിന്റെ അധീനതയിലുള്ളതും കേരള പോലീസ് അക്കാദമിയിലെ മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടറുടെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതും പോലീസ് വകുപ്പിന് ഉപയോഗമില്ലാത്തതുമായ താഴെ പറയുന്ന വാഹനം ലേലം/ദർഘാസ് വഴി പരസ്യമായി വിൽപ്പന നടത്തുന്നതാണ്.
രജിസ്റ്റർ നമ്പർ—കെ. എൽ. 01 എക്സ് 9137.
ഇനം, മോഡൽ—അംബാസിഡർ കാർ—2002.
നിരതദ്രവ്യം—` 1,500. ലേല തീയതിയും സമയവും—23-2-2015-ന് പകൽ 11 മണി.
ലേല സ്ഥലം—മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടറുടെ കാര്യാലയം, കേരള പോലീസ് അക്കാദമി, രാമവർമ്മപുരം, തൃശ്ശൂർ.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് മേൽപ്പറഞ്ഞ നിരക്കി ലുള്ള നിരതദ്രവ്യം ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങിയിരി ക്കേ≠തും കൃത്യസമയത്ത് ലേലസ്ഥലത്ത് ഹാജരായിരി ക്കേ≠തുമാണ്.
മേൽപ്പറഞ്ഞ ലേലത്തിന് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ കേരള പോലീസ് അക്കാദമി ഇൻസ്പെക്ടർ ജനറലിന്റെ കാര്യാലയത്തിൽ 21-2-2015-ാം തീയതി 4 മണിക്ക് മുമ്പായി ലഭിക്കേ≠താണ്. ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽ നിന്നും ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, കേരള പോലീസ് അക്കാദമിയുടെ പേരിലെടുത്ത ഡിമാന്റ ് ഡ്രാഫ്റ്റ് അല്ലെങ്കിൽ നിരതദ്രവ്യം അടച്ച രസീത് അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ അടക്കം ചെയ്ത കവറിനു മുകളിൽ ''വാഹന ലേലത്തിനുള്ള ദർഘാസ്'' എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്.
പരസ്യലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ, ദർഘാസിലോ ഏതിലാണോ തുക കൂടുതൽ ആയതിന് ലേലം ഉറപ്പിക്കുന്നതാണ്. ലേലം/ദർഘാസ് നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ്. ലേല ത്തിൽ എടുത്തയാൾ ഉടൻതന്നെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ (നിരതദ്രവ്യം കഴിച്ച്) ലേലസ്ഥലത്ത് വെച്ചു തന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമുള്ള നികുതിയും അടച്ച് സ്വന്തം ചെലവിൽ ലേലവസ്തുക്കൾ (വാഹനം) നീക്കം ചെയ്യേ≠താണ്.
ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർ17th FEB. 2015] POLICE DEPARTMENT 16 ലേലത്തിൽ സർക്കാരിനു≠ാകുന്ന നഷ്ടം മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതും മറിച്ച് കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻ ലേലക്കാരന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതല്ല.
മേൽപ്പറഞ്ഞ വാഹനം ലേല തീയതിക്ക് മുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ 5 മണിവരെ ഏതെങ്കിലും സമയത്ത് കേരള പോലീസ് അക്കാദമിയിലെ മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടറുടെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.
യു‡മെന്നു തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലം നിർത്തിവയ്ക്കുന്നതിനും ലേല/ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനും ലേല നടപടി റദ്ദ് ചെയ്യുന്നതിനുമുള്ള അധികാരം കെ. ഇ. പി. എ.-യിലെ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസിൽ നിക്ഷിപ്തമാണ്.
പോലീസ് ഇൻസ്പെക്ടർ ജനറൽ (ട്രെയിനിംഗ്)-ന്റെ കാര്യാലയം, (ഒപ്പ്) കേരള പോലീസ് അക്കാദമി, എെ. ജി. പി. (ട്രെയിനിംഗ്), രാമവർമ്മപുരം-680 631. കേരള പോലീസ് അക്കാദമി.
ലേല പരസ്യം
നമ്പർ F1-2019/CB HHW III/KKD/14. 2015 ജനുവരി 22.
കോഴിക്കോട് ക്രൈംബ്രാഞ്ച് എച്ച്.എച്ച്. ഡബ്ല്യൂ.-III വിഭാഗം പോലീസ് സൂപ്ര≠ിന്റെ കാര്യാലയത്തിലെ സ്റ്റോറിൽ സൂക്ഷിച്ചിട്ടുള്ള ഡിപ്പാർട്ടുമെന്റിന് ഉപയോഗയോഗ്യമല്ലാത്ത വാഹനത്തിന്റെ സ്പെയർ പാർട്ട്സുകൾ ടയർ, ട്യൂബ്, കരിഓയിൽ എന്നിവ 2015 മാർച്ച് മാസം 4-ാം തീയതി ബുധനാഴ്ച രാവിലെ 11 മണിക്ക് പ്രസ്തുത ഓഫീസ് പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങു ന്നതിന് ഒരു മണിക്കൂർ മുമ്പ് ` 500 നിരതദ്രവ്യം കെട്ടിവച്ച് രസീത് കൈപ്പറ്റേ≠തുമാണ്. സീൽ ചെയ്ത കവറിൽ ദർഘാസുകൾ സമർപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ 2015 മാർച്ച് 1-ാം തീയതിക്കുമുമ്പ് തപാൽമാർഗ്ഗമോ നേരിട്ടോ പ്രസ്തുത ഓഫീസിൽ എത്തിക്കേ≠താണ്.
പരസ്യമായി ലേലം ചെയ്താലുടൻ സീൽ ചെയ്ത ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണുന്ന ആൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻതന്നെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ വിൽപ്പന നികുതി ഉൾപ്പെടെ (നിരതദ്രവ്യം കിഴിച്ച്) ലേലസ്ഥലത്തു വെച്ചുതന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി 10 ദിവസത്തി നുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ലേല വസ്തുക്കൾ നീക്കം ചെയ്യേ≠തുമാണ്. ലേലം കൊ≠ ആൾ മുകളിൽ പറഞ്ഞ നിബന്ധനകൾ ലംഘിക്കപ്പെട്ടാൽ ടിയാന്റെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും സാധനങ്ങൾ പുനർ ലേലം ചെയ്യുന്നതുമാണ്.
പുനർലേലത്തിൽ ഡിപ്പാർട്ട്മെന്റ ിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠ ആൾ ഉത്തരവാദി ആകുന്നതായിരിക്കും. കൂടുതൽ ലേലത്തുക ലഭിച്ചാൽ ടിയാൻ അതിന് അവകാശിയായിരിക്കുന്നതുമല്ല. ലേല വസ്തുക്കൾ ലേല തീയതിക്കു മുമ്പുള്ള 5 പ്രവർത്തി ദിവസങ്ങളിൽ പോലീസ് സൂപ്ര≠ിന്റെ അനുമതിയോടുകൂടി ഓഫീസിൽ വെച്ച് പരിശോധിക്കാവുന്നതാണ്.
ലേലം/ദർഘാസ് ഒഴിവാക്കുന്നതിനും ലേല നടപടികൾ റദ്ദു ചെയ്യുന്നതിനും സി. ബി. സി. എെ. ഡി. എച്ച്. എച്ച്. ഡബ്ല്യു-3, പോലീസ് സൂപ്ര≠ിന്റെ തീരുമാനം അന്തിമമായിരിക്കും.
(ഒപ്പ്) പോലീസ് സൂപ്ര≠ിന്റെ കാര്യാലയം, സി. ബി. സി. എെ. ഡി. എച്ച്. എച്ച്. ഡബ്ല്യൂ.-3, കോഴിക്കോട്. പോലീസ് സൂപ്ര≠്.
പുനർ ലേല പരസ്യം
നമ്പർ ഇ2/23987/2011/വ. 2015 ജനുവരി 19.
വയനാട് ജില്ലാ പോലീസ് മേധാവിയുടെ അധീനത യിലുള്ളതും പുത്തൂർവയൽ സായുധസേനാ ക്യാമ്പിൽ സൂക്ഷിച്ചുവരുന്നതും പോലീസ് വകുപ്പിന് ഉപയോഗമില്ലാത്ത തുമായ താഴെ പറയുന്ന വാഹനം 12-3-2015 പകൽ 11 മണിക്ക് പുത്തൂർവയൽ സായുധസേനാ ക്യാമ്പിൽവച്ച് പരസ്യമായി ദർഘാസ്/പുനർലേലം വഴി വിൽപ്പന നടത്തുന്നതാണ്.
വാഹന രജിസ്ട്രേഷൻ നമ്പർ—കെ.എൽ.-12എ-1718.
വാഹനം—ബസ്.
മോഡൽ—1998. നിരതദ്രവ്യം—` 12,000. പുനർലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്ത് ലേലം നടക്കുന്ന സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് മേൽ പറഞ്ഞ വാഹനത്തിന് നി›യിച്ചിട്ടുള്ള നിരതദ്രവ്യം ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാൽ ഉടൻ ലേലം നഷ്ടപ്പെട്ടവർക്ക് തങ്ങൾ ഒടുക്കിയ നിരതദ്രവ്യം തിരിച്ച് കൊടുക്കുന്നതാണ്.
കൂടാതെ ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി സീൽ ചെയ്ത കവറുകളിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ ജില്ലാ പോലീസ് മേധാവി, ജില്ലാ പോലീസ് ഓഫീസ് വയനാട്, പുത്തൂർവയൽ പി. ഒ., കൽപ്പറ്റ, വയനാട് എന്ന വിലാസത്തിൽ 11-3-2015-ന് 3 മണിവരെ സ്വീകരിക്കുന്നതാണ്. ദർഘാസിനൊപ്പം മേൽ പറഞ്ഞ തുകയ്ക്ക് ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസ് അടക്കം ചെയ്ത കവറിനുപുറത്ത് "ഡിപ്പാർട്ട്മെന്റ ് വാഹനം ലേലത്തിൽ വാങ്ങാനുള്ള ദർഘാസ്, വാഹന നമ്പർ KL-12-A-1718'' എന്ന് പ്രത്യേകം രേഖപ്പെടുത്തേ≠താണ്. ദർഘാസുകൾ നൽകിയിട്ടുള്ളവർ ലേലസ്ഥലത്ത് നിർദ്ദിഷ്ട സമയത്ത് ഹാജരാ കേ≠താണ്. ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലേയോ ദർഘാസിലേയോ തുകയിൽ ഏതാണോ കൂടുതൽ ആയത് സർക്കാർ നി›യിച്ച തുകയോ അതിൽ കൂടുതലോ ആണെങ്കിൽ ആയതിന് ലേലം താൽക്കാലി കമായി ഉറപ്പിക്കുന്നതുമാണ്. വാഹനം ലേലത്തിൽ എടുത്തയാൾ ഉടൻതന്നെ ലേലം/ദർഘാസ് തുകയിൽ പകുതി സംഖ്യ (നിരതദ്രവ്യം കിഴിച്ച്) ലേലസ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠തും ബാക്കി തുക (മുഴുവൻ തുകയുടേയും നികുതിസഹിതം) ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കൈപ്പറ്റി 10 ദിവസത്തിനകം അടച്ച് സ്വന്തം ചെലവിൽ വാഹനം നീക്കം ചെയ്യേ≠താണ്.
17th FEB. 2015] POLICE DEPARTMENT 17സേനാ ക്യാമ്പിലെ അസിസ്റ്റന്റ ് കമാ≠ന്റ ിന്റെ മുൻകൂർ
അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്. സർക്കാർ
വാഹനങ്ങൾ ലേലം ചെയ്യുന്നതിന് നിഷ്കർഷിച്ചിട്ടുള്ള എല്ലാ
നിയമങ്ങളും ഈ ലേലത്തിനും ബാധകമാണ്. യു‡മെന്ന്
തോന്നുന്നപക്ഷം യാതൊരു കാരണവും കാണിക്കാതെ ലേലം
മാറ്റിവയ്ക്കുന്നതിനോ ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുന്ന
തിനോ ഉള്ള പൂർണ്ണ അധികാരം വയനാട് ജില്ലാ പോലീസ് ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ടിയാൻ അടച്ച മുഴുവൻ തുകയും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം നടത്തുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയാവുന്നതും നഷ്ടപ്പെട്ട സംഖ്യ ടിയാനിൽനിന്ന് ഈടാക്കാൻ നടപടി സ്വീകരിക്കുന്നതുമാണ്. പുനർ ലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാൻ ആയതിന് അവകാശി ആയിരിക്കുന്നതല്ല.
മേധാവിക്ക് ഉ≠ായിരിക്കുന്നതാണ്.
ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്) വയനാട്, കൽപ്പറ്റ നോർത്ത്. ജില്ലാ പോലീസ് മേധാവി.
ലേലം ചെയ്യുന്ന വാഹനങ്ങൾ ലേലത്തീയതിക്കുമുമ്പുള്ള 10 പ്രവർത്തി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള സമയത്ത് വയനാട് സായുധ