Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala 2015
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ തിരുവനന്തപുരം, ചൊവ്വ
13
No. Thiruvananthapuram,
Vol. IV
}
}
Tuesday
2015 മാർച്ച് 31 31st March 2015 1190 മീനം 17 17th Meenam 1190 1937 ചൈത്രം 10 10th Chaithra 1937
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ് പരസ്യം
നമ്പർ ഇ (5)-1227/2015. 2015 ഫെബ്രുവരി 26.
ഇടുക്കി ജില്ലയിലെ വിവിധ കൃഷിഭവനുകളിലും കൃഷിഭവനു
കളിൽ നിന്ന് നിർദ്ദേശിക്കുന്ന സ്ഥലങ്ങളിലും ജില്ലയിലെ കൃഷി
വകുപ്പിന് കീഴിലുള്ള മറ്റ് ഓഫീസുകളിലും 2015-16 വർഷം ഈ
ഓഫീസിൽനിന്നും നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽനിന്നും വിത്ത്,
നടീൽ വസ്തുക്കൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവ ശേഖരിച്ച്
എത്തിക്കുന്നതിന് സ്വകാര്യ ലോറി ഉടമകളിൽനിന്നും ലോറി
കോൺട്രാക്ടർമാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു
കൊള്ളുന്നു.
ഇടുക്കി പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ പേരിൽ എടുത്തി
ട്ടുള്ളതും തൊടുപുഴയിലെ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ 31ST MARCH 2015] AGRICULTURE DEPARTMENT 50 ദർഘാസുകൾക്ക് ബാധകമായ എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. ഇതോടൊപ്പം ചേർത്തിട്ടുള്ള പ്രത്യേക നിബന്ധനകൾക്ക് വിധേയമായി മാത്രമേ ടെ≠ർ സ്വീകരിക്കുകയുള്ളു. ദർഘാസുകൾ സീൽ ചെയ്ത കവറുകളിൽ സമർപ്പിക്കേ≠താണ്. കവറിന് മുകളിൽ ദർഘാസ് നമ്പരും, വിത്ത്, നടീൽ വസ്തുക്കൾ തുടങ്ങിയവ വിതരണം നടത്തുന്നതിലേക്ക് ലോറി വാടകയ്ക്ക് എടുക്കുന്നതിനുള്ള ദർഘാസ് എന്നും രേഖപ്പെടുത്തേ≠താണ്. സീൽ ചെയ്ത കവറിന് പുറത്ത് പ്രിൻസിപ്പൽ കൃഷി ഓഫീസർ, ഇടുക്കി മിനി സിവിൽ സ്റ്റേഷൻ, തൊടുപുഴ എന്നും ടെ≠ർ നൽകുന്ന ആളുടെ പേരും മേൽവിലാസവും വ്യകതമായി രേഖപ്പെടുത്തേ≠താണ്.
ദർഘാസ് ഫോറം ആവശ്യമുള്ളവർ ഫോറം ഒന്നിന് വിലയായി അടങ്കൽ തുകയുടെ 0.2% രൂപയും ടി തുകയുടെ 4 ശതമാനം വാറ്റ് നികുതിയും അടച്ച് പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ്.
ഫോറം വിൽപ്പന 2015 ഏപ്രിൽ 9-ാം തീയതി പകൽ 11 മണിവരെ ഈ ഓഫീസിൽ നിന്നും നടത്തുന്നതാണ്.
നിബന്ധനകൾ
1. ഒരു ലോറിയിൽ ഒരു സമയം കയറ്റേ≠ സാധന ങ്ങളുടെ കുറഞ്ഞ അളവ് താഴെ കൊടുക്കുന്നു.
1. തെങ്ങിൻ തൈകളുടെ എണ്ണം—1500 2. കുരുമുളക് വള്ളികൾ—5000
3. മറ്റ് ഫലവൃക്ഷ ഗ്രാഫ്റ്റുകൾ ഉൾപ്പെടെയുള്ള കൂട തൈകൾ—1000
4. ഗ്രോബാഗുകൾ (തൈകളില്ലാതെ)—325 5. വാഴ വിത്തുകൾ (ടിഷ്യുകൾച്ചർ)—1500 2. വാഹനങ്ങൾ ടെ≠ർ പ്രകാരമുള്ള ലോഡോടുകൂടി ഓടുന്നതിന് ആവശ്യമായ നിരക്ക് ഒരു കിലോമീറ്ററിന് എന്ന കണക്കിൽ സാധാരണ റോഡ്, ഹൈറേഞ്ച് റോഡ് എന്ന് പ്രത്യേകം തിരിച്ച് ദർഘാസുകളിൽ വ്യ‡മായി എഴുതിയിരിക്കണം. ലോഡോടു കൂടിയല്ലാതെ ഓട്ടത്തിന് ചാർ÷് നൽകുന്നതല്ല.
3. ട്രാൻസ്പോർട്ടിംഗിൽ നടീൽ വസ്തുക്കൾക്കോ മറ്റ് സാധനങ്ങൾക്കോ നാശം സംഭവിക്കുകയോ ഏതെങ്കിലും തരത്തിൽ ഗുണമേൻമ നഷ്ടപ്പെടുകയോ എണ്ണത്തിൽ കുറവുവരുകയോ ചെയ്താൽ ആയതിന്റെ നിയമാനുസൃത വിലയുടെ മൂന്നിരിട്ടി വില കോൺട്രാക്ടറിൽ നിന്ന് ഈടാക്കുന്നതാണ്.
യാതൊരു കാരണവശാലും കവറുകളിൽ വളർത്തിയ തൈകൾ ഒന്നിനുമുകളിൽ മറ്റൊന്നായി കയറ്റി വയ്ക്കാൻ പാടില്ലാത്തതാകുന്നു.
4. പ്രിൻസിപ്പൽ കൃഷി ഓഫീസർ നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ നിർദ്ദേശിക്കുന്ന വിധത്തിൽ കേരള സംസ്ഥാനത്തിനുള്ളിൽ നിർദ്ദിഷ്ട സമയപരിധി ക്കുള്ളിൽ വസ്തുക്കൾ ട്രാൻസ്പോർട്ട് ചെയ്യേ≠തും ഏറ്റവും ദൂരം കുറഞ്ഞ മാർഗ്ഗേന ട്രാൻസ്പോർട്ടിംഗ് നടത്തേ≠തുമാണ്.
5. വിതരണ വസ്തുക്കളുടെ പട്ടികയും വാഹനങ്ങളുടെ സഞ്ചാരക്രമത്തിനുള്ള ഉത്തരവും കോൺട്രാക്ടർ തന്നെ ഈ ഓഫീസിൽ നിന്നും വാങ്ങേ≠തും ട്രാൻസ്പോർട്ടിംഗ് ബില്ലിൽ ഒപ്പം ഡ്യൂട്ടിക്ക് നിയോഗി ക്കപ്പെടുന്ന ഉദ്യോഗസ്ഥന്റെ ഒപ്പും ഏറ്റവും ദൂരം കുറഞ്ഞ മാർഗ്ഗത്തിലൂടെയാണ് നടീൽ വസ്തുക്കൾ ട്രാൻസ്പോർട്ട് ചെയ്തത് എന്ന സാക്ഷ്യപത്രവും നൽകേ≠താണ്. ഓരോ ദിവസവും ആരംഭിക്കുന്ന കിലോമീറ്ററും ട്രിപ്പ് അവസാനിക്കുന്ന കിലോമീറ്ററും പ്രത്യേകം കാണിച്ചിരിക്കണം.
6. ട്രാൻസ്പോർട്ടിംഗ് പ്രവർത്തിക്കിടയിൽ ഉ≠ാകുന്ന അപകടങ്ങൾക്കും അതുമൂലമുള്ള നാശനഷ്ടങ്ങൾക്കും കരാറുകാരൻ പൂർണ്ണമായും ഉത്തരവാദിയായിരിക്കും.
7. കരാറുകാരനിൽനിന്നും അതാത് കാലങ്ങളിൽ നിലവിലുള്ള നിരക്കിലുള്ള ആദായ നികുതി മുതലായ നികുതികൾ ഈടാക്കുന്നതാണ്.
8. ഒരേ സമയം കൂടുതൽ വാഹനങ്ങൾ ആവശ്യമായി വരുന്ന സാഹചര്യത്തിൽ ആയത് ലഭ്യമാക്കേ≠താണ്.
9. വ്യവസ്ഥകൾക്ക് വിധേയമായി ലോറി കോൺട്രാക്ടർ പ്രവർത്തിക്കാതിരിക്കുകയോ നി›ിത സമയപരിധി ക്കുള്ളിൽ നടീൽ വസ്തുക്കളുടെ വിതരണം പൂർത്തി യാക്കാതിരിക്കുകയോ ചെയ്യുന്ന പക്ഷം കോൺട്രാക്ട് റദ്ദാക്കുന്നതിനുള്ള അധികാരം പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് ഉ≠ായിരിക്കുന്നതാണ്. മാത്രമല്ല, ആയതുമൂലം ഉ≠ാകുന്ന എല്ലാ നാശനഷ്ടങ്ങൾക്കും പൂർണ്ണ ഉത്തരവാദിത്വം കോൺട്രാക്ടർക്ക് മാത്രമായി രിക്കുന്നതാണ്. ടി നഷ്ടം റവന്യൂ റിക്കവറി അടക്കമുള്ള നിയമാനുസൃത മാർഗ്ഗങ്ങളിലൂടെ ഈടാക്കുന്നതാണ്.
പ്രിൻസിപ്പൽ കൃഷി പ്രിൻസിപ്പൽ കൃഷി ഓഫീസ്, (ഒപ്പ്) ഇടുക്കി, തൊടുപുഴ. ഓഫീസർ.