Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration—Registration Certificate and Categorical Statements

Published 21 April 2015

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-04-21.part_3_Co-operative-49-54
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

16

No. Thiruvananthapuram,

Vol. IV

} }

Tuesday

2015 ഏപ്രിൽ 21 21st April 2015 1190 മേടം 7 7th Medam 1190 1937 വൈശാഖം 1 1st Vaisakha 1937

PART III

Co-operative Department

കൊല്ലം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(ഹാജർ: കെ. എം. രാഘവൻ ഉണ്ണിത്താൻ)

നമ്പർ എ.ഇ.എൽ. 3673/1996/കെ.ഡിസ്.

2015 ഫെബ്രുവരി 20.

വിഷയം :— ക്യു. 144-ാം നമ്പർ കു≠റ അർബൻ സഹകരണ ബാങ്കിന്റെ അന്തിമ സമാപ്തീകരണം—രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന:—(1) ഈ ആഫീസിലെ 22-4-1991-ലെ സി.ആർ.ബി. 7624/90-ാം നമ്പർ ഉത്തരവ്.

(2) 25-10-2013-ലെ മനോരമ, കേരള കൗമുദി പത്രപ്പരസ്യം.

(3) 23-1-2015-ൽ ബഹു. സഹകരണ സംഘം രജിസ്ട്രാറുടെ ചേംബറിൽ കൂടിയ യോഗതീരുമാനം.

(4) ഈ ആഫീസിലെ 13-2-2015-ലെ 3673/96 നമ്പർ ഉത്തരവ്.

(5) അവസാന പൊതുയോഗം സംബന്ധിച്ച് 25-1-2015-ലെ പത്രപ്പരസ്യം.

(6) കൊല്ലം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ വടക്കേവിള യൂണിറ്റ് ഇൻസ്പെക്ടർ/ലിക്വിഡേറ്ററുടെ 18-2-2015-ലെ നടപടി ഉത്തരവ്.

(7) കൊല്ലം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 18-2-2014-ലെ കത്ത്.

50 KERALA GAZETTE [PART III

ക്യൂ. 144-ാം നമ്പർ കു≠റ അർബൻ സഹകരണ ബാങ്ക് (ക്ലിപ്തം) സൂചന (1) ഉത്തരവ് പ്രകാരം സമാപ്തീകരണത്തിലാവുകയും കൊല്ലം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ വടക്കേവിള യൂണിറ്റ് ഇൻസ്പെക്ടർ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി 24-4-1991-ൽ ചാർ÷െടുക്കുകയും സംഘത്തിന്റെ ആസ്തി ബാദ്ധ്യതകൾ ഏറ്റെടുക്കുകയും ചെയ്തു. സംഘത്തിന് കിട്ടാനുള്ള മുതലുകളിൽ പിരിച്ചെടുക്കാൻ കഴിയുന്ന മുതലുകൾ എല്ലാംതന്നെ പിരിച്ചെടുക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ ബാദ്ധ്യതകൾ കൊടുത്തു നൽകുകയും ചെയ്തു. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 11-10-2011-ലെ UBD (T) No. 386/12.00.001/2013-കത്ത് പ്രകാരം നിക്ഷേപയിനത്തിൽ കിട്ടാനുള്ള തുക സംബന്ധിച്ച് സൂചന (2) പ്രകാരം പത്രപ്പരസ്യം നൽകിയെങ്കിലും ആരുംതന്നെ ക്ലെയിം സമർപ്പിച്ചിട്ടില്ലാത്തതുമാണ്. സമാപ്തീകരണ കാലത്തെ വരവു ചെലവു കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ഇൻസ്പെക്ടർ പരിശോധിച്ച് ബോദ്ധ്യപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ 25,95,393.87 രൂപയുടെ ബാദ്ധ്യതകളും 24,79,647.20 രൂപയുടെ ആസ്തികളും സൂചന (3) പ്രകാരം എഴുതിതള്ളി ഉത്തരവായിട്ടുള്ളതുമാണ്.

സംഘത്തിന്റെ അവസാന പൊതുയോഗം 13-2-2015-ന് കൊല്ലം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിൽവെച്ച് കൂടുന്നത് സംബന്ധിച്ച് സൂചന (5) പ്രകാരം പത്രപ്പരസ്യം നൽകിയെങ്കിലും ആരുംതന്നെ ഹാജരായിട്ടില്ലാത്തതും സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് ലിക്വിഡേറ്റർ സൂചന (6) പ്രകാരം ഉത്തരവായിട്ടുള്ളതുമാണ്. 1969-ലെ കേരള സഹകരണസംഘം നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദു ചെയ്ത് ഉത്തരവാകണമെന്ന് സൂചന (7) പ്രകാരം കൊല്ലം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടുള്ള സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

ക്യൂ. 144-ാം നമ്പർ കു≠റ അർബൻ സഹകരണ ബാങ്കിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 അനുസരിച്ച് ഇതിനാൽ റദ്ദു ചെയ്ത് ഉത്തരവാകുന്നു. സംഘത്തിന്റെ റിക്കാർഡുകളും കണക്കുകളും സംഘത്തിന്റെ ലിക്വിഡേറ്റർ മൂന്നു വർഷത്തേക്ക് സൂക്ഷിക്കേ≠തും അതിനുശേഷം ഈ ആഫീസിൽനിന്നും മുൻകൂട്ടിയുള്ള അനുവാദം വാങ്ങി നശിപ്പിക്കേ≠തുമാണ്.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, കൊല്ലം.

(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

REGISTRATION CERTIFICATE

4. Liability—Limited.

I do hereby certify in exercise of the powers

5. Area of operation—whole area of Kollam conferred on me under Section 7 of the Kerala

Corporation

Co-operative Societies Act, 1969 (Act 21 of 1969) that the

following societies, the particulars which are furnished

6. Main Object—As per bye law clause 4.

in the Categorical Statements are registered by me as

Co-operative Societies under the said Act on the

7. Type of Society—Urban Co-operative Societies basis of limited liability and that the bye-laws of the

Rule 15 (1)A 3(a) of KCS Act & Rule. undermentioned societies are also hereby registered under

the said section.

8. Authorized Share Capital:—` 5,50,00,000 Categorical Statements

(Rupees Five Crore and Fifty Lakhs only) (1)

(1) 100000 'A' Class share of ` 250 each.

No. O-7362/2014. 4th March 2015.

(2) 50000 'B' Class share of ` 500 each 1. Name of Society—Venad Urban Co-operative

Society Ltd. No. Q. 1619.

(3) 100000 'C' Class share of ` 50 each.

2. Date of Registration—4-3-2015.

9. Maximum Borrowing Power—100 times of total 3. Address—Venad Urban Co-operative Society Ltd.

No. Q. 1619, Mundakkal P. O., Kollam-691 001.

paid up Share Capital and Reserve Fund.

258 21st APRIL 2015] CO-OPERATIVE DEPARTMENT 51

(2)

No. O-7882/2014. 4th March 2015.

1. Name of Society—Kollam District Road Transport Co-operative Society Ltd. No. Q. 1620.

2. Date of Registration—4-3-2015.

3. Address—Kollam District Road Transport Co-operative Society Ltd. No. Q. 1620, Pathanapuram P. O.

4. Liability—Limited.

5. Area of operation—Kollam District only.

6. Main Object—As per Bye law clause-2

7. Type of Society—Miscellaneous Society-Motor Transport Society Rule 15 (12) (2) of KCS Act & Rule

8. Authorised Share Capital —` 50,00,000

(Rupees Fifty Lakhs only)

(1) 25000 'A' Class share of ` 100 each.

(2) 4000 'B' Class share of ` 500 each.

(3) 10000 'C' Class share of ` 50 each.

9. Maximum Borrowing Power—150 times of total paid up Share Capital and Reserve Fund.

(3)

No. O-8695/2014. 4th March 2015.

1. Name and Number of the Society—Kollam Taluk Vanitha Co-operative Society Ltd. No. Q. 1621 2. Date of Registration—4-3-2015

3. Address—Kollam Taluk Vanitha Co-operative Society Ltd. No. Q 1621,Vadakkevila P. O.- 691 010.

4. Liability—Limited.

5. Area of operation—Whole of Kollam Taluk 6. Main Object—As per Bye Law clause-3 7. Type of Society—Vanitha Co-operative Society rule 15 (10) (1) of KCS Act & Rule.

8. Authorised Share Capital—` 8,00,000 (Rupees Eight lakhs only.)

(1) 5000 'A' Class share of ` 100 each.

(2) 500 'B' Class share of ` 500 each.

(3) 5000 'C' Class share of ` 10 each.

8. Maximum Borrowing Power—20 times of total paid up Share Capital and Reserve Fund.

Office of the Joint Registrar (Sd.) of Co-operative Societies (General), Joint Registrar Kollam.

(General).

ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(ഹാജർ : ശ്രീ. ആർ. വിജയപ്രദീപൻ)

നമ്പർ എ.ഇ.എൽ-3884/13/കെ.ഡിസ്.

2014 ഡിസംബർ 24.

വിഷയം :—സഹകരണ വകുപ്പ്—സമാപ്തീകരണം—എെ.506-ാം നമ്പർ ഹൈറേഞ്ച് ലേബർ കോൺട്രാക്ട് സഹകരണ സംഘം—സമാപ്തീകരണം പൂർത്തിയായതിനാൽ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്—സംബന്ധിച്ച്.

സൂചന:—(1) ഈ ആഫീസിലെ 2-12-2009-ലെ SCTM/5814/09-ാം നമ്പർ ഉത്തരവ്.

(2) സംഘം ലിക്വിഡേറ്ററുടെ 25-7-2014-ലെ സി. 2585/2009-ാം നമ്പർ നടപടിക്രമം.

(3) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഉടുമ്പൻചോലയുടെ 25-11-2014-ലെ സി. 2585/08-ാം നമ്പർ കത്ത്.

എെ 506-ാം നമ്പർ ഹൈറേഞ്ച് ലേബർ കോൺട്രാക്ട് സഹകരണ സംഘം പ്രവർത്തനരഹിതമായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71(1) പ്രകാരം സംഘം പ്രവർത്തനം സമാപ്തീകരണത്തിന് സൂചന (1) മുഖേന ഉത്തരവാകുകയും ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'സി' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 29-12-2011-ൽ ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്യുകയു≠ായി.

സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്യണമെന്നും ലിക്വിഡേറ്റർ സൂചന (2) പ്രകാരം അപേക്ഷ നൽകുകയും ആയത് ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (3) പ്രകാരം ശുപാർശ ചെയ്ത് സമർപ്പിക്കുകയും ചെയ്തിട്ടു≠്.

സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ. ഇ. എൽ. ആഡിറ്റർ പരിശോധിച്ച് ബോദ്ധ്യപ്പെട്ടിട്ടു≠്. സംഘത്തിൽ നിലവിൽ ആസ്തി ബാധ്യതകൾ യാതൊന്നും നിലനിൽക്കുന്നില്ല. മേൽ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

259 52 KERALA GAZETTE [PART III

കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് എെ.506-ാം നമ്പർ ഹൈറേഞ്ച് ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്ത് ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കുംവിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠തും ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്ക് വിധേയമായി ആയവ നശിപ്പിക്കാവുന്നതുമാണ്.

എെ.506-ാം നമ്പർ ഹൈറേഞ്ച് ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്റർ ഉടുമ്പൻചോല സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ സി യൂണിറ്റ് ഇൻസ്പെക്ടറുടെ അന്തിമ സമാപ്തീകരണ നടപടിക്രമത്തിന്റെ പകർപ്പ്

നമ്പർ സി-2585/2009.

2014 ജൂലൈ 25.

വിഷയം :—ഹൈറേഞ്ച് ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ അന്തിമ സമാപ്തീകരണ റിപ്പോർട്ട് സമർപ്പിക്കുന്നത്—സംബന്ധിച്ച്.

സൂചന:—(1) ബഹു: ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളുടെ 2-12-2009-ലെ എസ്. സി. റ്റി. എം./5814/2009-ാം നമ്പർ സമാപ്തീകരണ ഉത്തരവ്.

(2) ബഹു: ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളുടെ 13-3-2014-ലെ എ.ഇ.എൽ.-3884/13 നമ്പർ ഉത്തരവ്.

സൂചന (1) ഉത്തരവുപ്രകാരം ഹൈറേഞ്ച് ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കു ന്നതിന് ഉത്തരവായിട്ടുള്ളതും ആയതിന്റെ അടിസ്ഥാനത്തിൽ ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ സി യൂണിറ്റ് ഇൻസ്പെക്ടറെ ഹൈറേഞ്ച് ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതുമാണ്. സി യൂണിറ്റ് ഇൻസ്പെക്ടർ 29-12-2011-ൽ സംഘത്തിൽ ലിക്വിഡേറ്ററായി ചുമതലയേറ്റു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചാർ÷െടുത്ത തീയതിയിലെ ബാക്കിപത്രം തയ്യാറാക്കി. സംഘത്തിന്റെ 29-12-2011-ലെ ബാക്കിപത്രം ചുവടെ ചേർക്കുന്നു.

Balance Sheet as on 29-12-2011

Liability Amount Asset Amount

`

` 1 Share Capital 7500.00 1. Cash at Bank 5000.00 2 Reserve for E & C objected 4350.00 2. Advance due to 7100.00 3 Estt. Contingency 850.00 3. Net Loss 4700.00 (Affiliation fee)

4 Advance due by 4100.00

Total 16800.00

16800.00

സംഘം റിക്കാർഡുകൾ ലഭ്യമാകുന്നതിനും ആസ്തി ബാദ്ധ്യതകൾ സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുമായി സംഘത്തിന്റെ ചീഫ് പ്രൊമോട്ടർ ശ്രീ. സജയൻ പി. ജോസ് എന്നയാൾക്ക് 23-1-2012-ൽ രജിസ്റ്റേർഡ് നോട്ടീസ് അയച്ചുവെങ്കിലും ടിയാളിൽ നിന്നും യാതൊരു പ്രതികരണവും ലഭിച്ചില്ല.

സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുകകൾ ലഭിക്കാനു≠െങ്കിൽ ആയത് ര≠ു മാസത്തിനകം റിപ്പോർട്ട് ചെയ്യുന്നതിനായി കേരള സഹകരണ സംഘം നിയമം ചട്ടം 69 (2) ഇപ്രകാരമുള്ള ക്ലെയിം നോട്ടീസ് 22-10-2012-ൽ ലിക്വിഡേറ്റർ പരസ്യപ്പെടുത്തി. എന്നാൽ യാതൊരുവിധത്തിലുമുള്ള ക്ലെയിം/അവകാശങ്ങൾ നാളിതുവരെ ലഭിച്ചിട്ടില്ല.

സംഘം രൂപീകരണ സമയത്ത് ചീഫ് പ്രൊമോട്ടറുടെ പേരിൽ ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ അടിമാലി ശാഖയിൽ നിക്ഷേപിച്ചിരുന്ന പ്രാഥമിക ഓഹരിമൂലധനം ` 5,000 പിൻവലിച്ച് ലിക്വിഡേറ്ററുടെ പേരിൽ ജില്ലാ ബാങ്കിന്റെ നെടുങ്ക≠ം ശാഖയിൽ JSB 80-ാം നമ്പർ അക്കൗ≠ിലേക്ക് 4-1-2013-ൽ നിക്ഷേപിക്കുകയും ചെയ്തു. ഈടാക്കിയെടുത്ത മേൽപ്പടി ` 5,000 -ൽ നിന്നും നിയമാനുസൃത തുകകൾ ലിക്വിഡേഷൻ ചാർ÷ായി സർക്കാരിലേക്കും കോമൺ ലിക്വിഡേഷൻ ഫ≠ിലേക്കും അടച്ചിട്ടു≠്. കൂടാതെ 2011-12 വർഷം വരെയുള്ള സംഘം അഫിലിയേഷൻ ഫീസും അടച്ചിട്ടു≠്. സംഘത്തിന്റെ അവസാന ആഡിറ്റ് സർട്ടിഫിക്കറ്റും (2006-07) ആഡിറ്റ് നോട്ടും പരിശോധിച്ചതിൽ സംഘത്തിന്റെ ഡ്യൂ റ്റു കണക്കിൽ ചീഫ് പ്രൊമോട്ടറിൽ നിന്നും ````` 2,750 ലഭിക്കാനുള്ളതായും ഡ്യൂ ബൈ കണക്കിൽ ടിയാന് ` 4,100 കൊടുക്കാനുള്ളതായും ബാക്കി നിൽപ്പു≠്. ചീഫ് പ്രൊമോട്ടർ ശ്രീ. സജയൻ പി. ജോസിന് സംഘത്തിൽ നിന്നും ലഭിക്കാനുള്ള ` 4,100-ൽ നിന്നും ടിയാൻ സംഘത്തിലേക്ക് കൊടുക്കുവാനുള്ള ` 2,750 തട്ടിക്കിഴിക്കുന്നതിനും ബാക്കിയുള്ള ` 1,350 ടിയാന് നൽകുന്നതിനും 12-4-2013-ലെ ഒന്നാം നമ്പർ തീരുമാനപ്രകാരം ലിക്വിഡേറ്റർ തീരുമാനിക്കുകയും ടിയാന് നോട്ടീസ് അയയ്ക്കുകയും ചെയ്തു. 19-7-2013-ൽ ലിക്വിഡേറ്ററുടെ ബാങ്ക്260 21st APRIL 2015] CO-OPERATIVE DEPARTMENT 53 അക്കൗ≠ിൽ നിന്നും ` 1,350 പിൻവലിച്ച് ചീഫ് പ്രൊമോട്ടർ ശ്രീ. സജയൻ പി. ജോസിന് മേൽപ്പറഞ്ഞ ` 1,350 വൗച്ചർ വാങ്ങി നൽകുകയും ചെയ്തിട്ടു≠്. ചീഫ് പ്രൊമോട്ടറുടെ പേരിൽ സംഘം ആഡിറ്റ് നോട്ട് പ്രകാരം ഡ്യൂ റ്റു., ഡ്യൂ ബൈ ഇനങ്ങളിൽ ട്രാൻസ്ഫർ എൻട്രി മുഖേന തട്ടിക്കിഴിച്ചതാണ് മേൽപ്പറഞ്ഞ ` 2,750 ആയത് ഒരു ക്യാഷ് കളക്ഷൻ അല്ലാത്തതിനാൽ ടി തുക കോമൺ ലിക്വിഡേഷൻ ഫ≠്, ലിക്വിഡേഷൻ ചാർ÷് എന്നിവയ്ക്കായി പരിഗണിച്ചില്ല.

നാളിതുവരെയുള്ള കണക്കുകൾ എ.ഇ.എൽ. ആഡിറ്റിനും വിധേയമാക്കിയിട്ടു≠്. ടി കണക്കുകൾ പ്രകാരം ഈടാക്കിയെടുക്കാൻ കഴിയാത്ത ബാദ്ധ്യതകൾ എഴുതിത്തള്ളുന്നതിനും കൊടുത്തുതീർക്കാൻ കഴിയാത്ത ആസ്തികൾ കുറവ് ചെയ്യുന്നതിനും ബാക്കി ലിക്വിഡേറ്ററുടെ പേരിൽ ബാങ്ക് അക്കൗ≠ിലുള്ള ` 1,300 ഉടുമ്പൻചോല സർക്കിൾ സഹകരണ യൂണിയന് സംഭാവന ചെയ്യുന്നതിനും ബഹു: ജോയിന്റ ് രജിസ്ട്രാർ സൂചന (2) പ്രകാരം അനുവാദം നൽകിയിട്ടുള്ളതാണ്. ഇതിൻപ്രകാരം ലിക്വിഡേറ്ററുടെ പേരിലുള്ള ബാങ്ക് നിക്ഷേപം പിൻവലിച്ച് ഉടുമ്പൻചോല സർക്കിൾ സഹകരണ യൂണിയന് സംഭാവന ചെയ്തിട്ടുള്ളതുമാണ്.

മേൽപ്രകാരം ഈടാക്കിയെടുക്കാൻ സാധിച്ച ആസ്തികൾ പണമാക്കി മാറ്റിയെടുക്കുകയും ലിക്വിഡേഷൻ സംബന്ധിച്ച ചെലവുകളും ഉൾപ്പെടുന്ന ലിക്വിഡേഷൻ കാലയളവിലെ വരവ് ചെലവ് കണക്കുകളും ലാഭനഷ്ടകണക്കുകളും ചുവടെ ചേർക്കുന്നു.

Receipts and Payments Statement from 30-12-2011 to 25-7-2014

Receipts

Payments

Particulars Amount Particulars Amount

`

` Withdrawal from Bank a/c 5000.00 Deposit in Liquidator a/c 5000.00 Liquidator a/c (withdrawal from Liquidation Charge 750.00 Liquidators Bank a/c) 5000.00 Common Liquidation fund 250.00 Interest on Deposit 44.00 Affiliation fee 1350.00 Due to-

Chief Promoter

Donation to Circle Co-op: Union 1344.00 advance 2750.00 Due by-

Chief Promoter

advance 4100.00 Total 12794.00

12794.00 Opening Balance Nil Closing Balance Nil Grand Total 12794.00

12794.00

Profit and Loss Account from 30-12-2011 to 25-7-2014

Expenditure Amount

Income Amount

`

` Affilitation fee 500.00

Common Liquidation fund 250.00 Interest on Deposit 44.00 Liquidation Charge 750.00

Donation to Circle Co-op. Union 1344.00 Liquidation Loss 1300.00 Total 2844.00

Total 1344.00 Profit

Loss

1500.00 Grand Total 2844.00 Grand Total 2844.00 Loss of the year b/d

1500.00

Loss of Previous year 4700.00 Net Loss 6200.00

Grand Total 6200.00 Grand Total 6200.00

Gaz. No. 16/2015/DTP (Co-operative). 26154 KERALA GAZETTE [PART III

Balance Sheet as on 25-7-2014

Liabilities Amount Assets Amount

`````

````` 1. Share Capital 7500.00 1. Cash at Bank 1300.00 2. Reserve for E&C 4350.00 2. Advance due to 4350.00

3. Net Loss 6200.00 Total 11850.00

Total 11850.00

സംഘം കണക്കിൽ ബാക്കി നിൽക്കുന്നതിൽ ഈടാക്കിയെടുക്കാൻ കഴിയാത്തതും കൊടുത്തുതീർക്കുവാൻ കഴിയാത്തതുമായ ആസ്തി ബാദ്ധ്യതകളെ സംഘം കണക്കിൽ നിന്നും തട്ടിക്കിഴിക്കുന്നതിന് സൂചന (2) പ്രകാരം അനുവാദം നൽകി ഉത്തരവായിട്ടുള്ള താണ്. ഇതുപ്രകാരം എഴുതിത്തള്ളിയ ആസ്തി ബാദ്ധ്യതകളുടെ വിവരം ചുവടെ ചേർക്കുന്നു.

ഓഹരി മൂലധനം—` 7,500, കിട്ടാനുള്ള തുകയ്ക്കുള്ള കരുതൽ—` 4,350 എന്നിങ്ങനെ ആകെ—` 11,850 രൂപയുടെ ബാദ്ധ്യതകൾ കുറവ് ചെയ്യുകയും.

അഡ്വാൻസ് ഡ്യൂ റ്റു—` 4,350 അറ്റനഷ്ടം—` 6,200 എന്നീ ആസ്തികൾ എഴുതിത്തള്ളുകയും

സൂചന (2) ഉത്തരവ് പ്രകാരം ലിക്വിഡേറ്ററുടെ പേരിലുള്ള മിച്ചഫ≠ായ 1,300 രൂപയുടെ ബാങ്ക് നിക്ഷേപം പിൻവലിച്ച് ഉടുമ്പൻചോല സർക്കിൾ സഹകരണ യൂണിയന് സംഭാവന ചെയ്യുകയും ചെയ്തിട്ടുള്ളതുമാണ്.

ഈ തുകകൾ എഴുതിത്തള്ളിയതോടെ സംഘത്തിന്റെ ആസ്തി ബാദ്ധ്യതകളുടെ തുക പൂജ്യമായി മാറിയിരിക്കുന്നു.

സംഘത്തിന്റെ 2006-07 വരെയുള്ള ആഡിറ്റ് പൂർത്തിയായിട്ടു≠്. ആഡിറ്റ് സർട്ടിഫിക്കറ്റ് പ്രകാരം സംഘം സർക്കാരിലേക്ക് യാതൊരു വിധത്തിലുമുള്ള തുകകളും അടയ്ക്കുവാനില്ല.

നിലവിലുള്ള അംഗങ്ങളുടെ വിവരങ്ങൾ ക≠െത്തുവാൻ സാധിക്കാത്തതിനാലും യോഗം വിളിച്ചുചേർക്കുന്നതിന് നടപടി സ്വീകരിക്കുന്നതിനാവശ്യമായ ഫ≠് സംഘത്തിൽ ഇല്ലാത്ത സാഹചര്യത്തിലും അന്തിമ പൊതുയോഗം വിളിച്ചുചേർക്കുന്നതിന് കഴിഞ്ഞിട്ടില്ല. ആകയാൽ ലിക്വിഡേഷൻ സംബന്ധിച്ച വരവ് ചെലവ് കണക്കുകൾ അംഗീകരിക്കുകയും സംഘത്തിന്റെ പ്രവർത്തനം അന്തിമമായി സമാപ്തീകരിക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു.

ലിക്വിഡേഷൻ സംബന്ധമായ കണക്കുകൾ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ.ഇ.എൽ.

ആഡിറ്റർ ആഡിറ്റ് ചെയ്തിട്ടു≠്.

മേൽ സാഹചര്യത്തിൽ, എെ. 506-ാം നമ്പർ ഹൈറേഞ്ച് ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ സമാപ്തീകരണ നടപടികൾ 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 73 പ്രകാരം പൂർത്തിയായിട്ടു≠്.

സഹകരണ സംഘം നിയമം വകുപ്പ് 73 (3)-ന് വിധേയമായി തൽസബന്ധമായ റിപ്പോർട്ട് ഇതിനാൽ സമർപ്പിക്കുന്നു.

മേൽ സാഹചര്യത്തിൽ, എെ. 506-ാം നമ്പർ ഹൈറേഞ്ച് ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം റദ്ദുചെയ്യാവുന്നതാണെന്ന് ശുപാർശ ചെയ്തുകൊള്ളുന്നു.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ ഓഫീസ്, ഇടുക്കി.

(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

262
Cite this issue. Kerala Gazette, Government of Kerala, 21 April 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-04-21.part_3_Co-operative-49-54/. Archive identifier in.gazette.kerala_new.2015-04-21.part_3_Co-operative-49-54.