Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 05 May 2015

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-05-05.part_3_Agriculture-67-68-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

18

No.

} 2015 മേയ് 5 5th May 2015 1190 മേടം 21 21st Medam 1190 1937 വൈശാഖം 15 15th Vaisakha 1937

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ് പരസ്യം

നമ്പർ ടി. ബി-(1) 2123/15. 2015 ഏപ്രിൽ 13.

തൃശ്ശൂർ പ്രിൻസിപ്പൽ കൃഷി ഓഫീസിൽനിന്നും 2015-16 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ കൃഷി വകുപ്പിന് ആവശ്യമായ വിത്തുതേങ്ങ, തെങ്ങിൻ തൈകൾ, മറ്റ് നടീൽ വസ്തുക്കൾ മുതലായവ വിവിധ ഉൽപ്പാദന കേന്ദ്രങ്ങളിലേക്കും ഉൽപ്പാദന കേന്ദ്രങ്ങളിൽനിന്നും വിവിധ കീഴാഫീസുകളിലേക്കും എത്തിക്കുന്നതിന് പേരെഴുതി മുദ്രവച്ച ദർഘാസുകൾ താൽപ്പര്യമുള്ള ലോറി ഉടമകളിൽനിന്നും താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി ക്ഷണിച്ചുകൊള്ളുന്നു. ഉദ്ദേശം ` 3 ലക്ഷത്തിന്റെ ചെലവ് പ്രതീക്ഷിക്കുന്നു.

വ്യവസ്ഥകൾ

1. കരാർ പ്രാബല്യമാകുന്നതു മുതൽ 31-5-2016 വരെ 3. (എ) വലിയ ലോറികളിൽ ചുരുങ്ങിയത് 4500 എണ്ണം D × T വിത്തുതേങ്ങകളോ ഒറ്റത്തട്ടിൽ 1500 എണ്ണം തെങ്ങിൽ തൈകളോ (കുത്തനെ), കുരുമുളക് വള്ളികൾ നട്ട 2000 കവറുകളോ കയറ്റാൻ പര്യാപ്തമായിരിക്കണം.

(ബി) മിനി ലോറിയിൽ ചുരുങ്ങിയത് 1000 എണ്ണം വിത്തുതേങ്ങകളോ ഒറ്റത്തട്ടിൽ 750 എണ്ണം തെങ്ങിൻ തൈകളോ (കുത്തനെ) കയറ്റാൻ പര്യാപ്തമായിരിക്കണം.

4. വാടക ട്രിപ്പിന് ഓടുന്ന കിലോമീറ്ററിന് ഇത്ര എന്ന അടിസ്ഥാനത്തിലായിരിക്കണം (റണ്ണിംഗ് കിലോമീറ്ററിന് ഇത്ര എന്ന നിരക്കിലായിരിക്കണം).

5. കൃഷി വകുപ്പിന്റെ വാഹനങ്ങളും ഇതേ ആവശ്യത്തിന് ബാധകമായിരിക്കുന്നതാണ്. ഉപയോഗിക്കുന്നതായിരിക്കും. പ്രസ്തുത വാഹനങ്ങളുടെ ലഭ്യത കുറവ് വരുന്നപക്ഷം മാത്രമാണ് മേൽപ്പടി വാഹനങ്ങൾ ഉപയോഗിക്കുകയുള്ളൂ. 2. കരാർ പ്രകാരം കുറഞ്ഞത് 4 ലോറികളെങ്കിലും ഒരേ സമയം ഏർപ്പെടുത്തുവാൻ സാധിക്കണം. (ഫ്ളീറ്റ് ഓണർമാർക്ക് മുൻഗണന നൽകുന്നതാണ്.) 23 5th May 2015] AGRICULTURE DEPARTMENT 68

ദർഘാസ് ഫോറങ്ങൾ ` 600 + വാറ്റ് നിരക്കിൽ പ്രിൻസിപ്പൽ കൃഷി ഓഫീസിൽനിന്നും വിലയ്ക്കോ മണിയോർഡർ മുഖേനയോ 16-5-2015, 1 മണി വരെ വാങ്ങാവുന്നതാണ്. ദർഘാസ് ഫോറത്തിന്റെ അധിക പകർപ്പുകൾ ` 300 + വാറ്റ് നിരക്കിൽ ലഭിക്കുന്നതാണ്.

ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് ഉൾക്കൊള്ളുന്ന കവറിന് പുറത്ത് "2015-16 വർഷത്തിൽ ഉൽപാദനോപാധികൾ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ്" എന്നെഴുതി പ്രിൻസിപ്പൽ കൃഷി ഓഫീസർ, ശ‡ൻ ആർക്കേഡ്, തൃശ്ശൂർ-1 എന്ന മേൽവിലാസത്തിൽ സമർപ്പിക്കേ≠താണ്. മുദ്രവച്ച ദർഘാസിനോടൊപ്പം തൃശ്ശൂരിൽ മാറാവുന്നതും പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ പേരിൽ എടുത്തതുമായ ` 3,000-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് നിരതദ്രവ്യമായി അടക്കം ചെയ്യേ≠താണ്. കൂടാതെ ദർഘാസുകാരൻ ` 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക കരാറും ദർഘാസിനോടൊപ്പം വെച്ചിരിക്കേ≠താണ്. ദർഘാസുകൾ 16-5-2015 3 മണിവരെ സ്വീകരിക്കുന്നതും ആയവ അന്നേ ദിവസം 4 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ നിയമാനുസൃതം നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ദർഘാസ് മേലധികാരികളുടെ ഉത്തരവിന് വിധേയമായി അംഗീകരി ക്കുന്നതുമാണ്. എന്തെങ്കിലും കാരണവശാൽ അന്നേ ദിവസം അവധി പ്രഖ്യാപിക്കപ്പെട്ടാൽ അതിനടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് ദർഘാസ് തുറക്കുന്നതായിരിക്കും. നിരതദ്രവ്യം നൽകാത്തതോ മുദ്രപത്രത്തിൽ കരാർ അടക്കം ചെയ്യാത്തതോ വൈകി ലഭിക്കുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

ദർഘാസ് അംഗീകരിക്കുന്ന കരാറുകാരൻ ` 15,000 (പതിനയ്യായിരം രൂപ മാത്രം) സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകേ≠തും ` 100-ന്റെ മുദ്രപ്പത്രത്തിൽ കരാർ ഒപ്പിടേ≠തുമാണ്.

യാതൊരു കാരണവും കാണിക്കാതെ ദർഘാസ് റദ്ദ് ചെയ്യുന്നതിനും ദർഘാസ് സംബന്ധിച്ച ഏതൊരു തീരുമാനമെടുക്കുന്നതിനും പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് അധികാരമു≠ായിരിക്കുന്നതാണ്. വ്യവസ്ഥകളിലും നിബന്ധനകളിലും നിലവിലുള്ള എല്ലാ സർക്കാർ നടപടിക്രമങ്ങളും കരാറുകാരൻ പാലിക്കുവാൻ ബാധ്യസ്ഥനാണ്. ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പ്രിൻസിപ്പൽ കൃഷി ഓഫീസിൽ നിന്നും നേരിട്ടറിയാവുന്നതാണ്.

നിബന്ധനകൾ

1. കരാറുകാരൻ ഒരേ സമയം 4 ലോറികൾ ഏർപ്പെടുത്തുവാൻ സാധിക്കുന്നവരാകണം.

3. ലോറി വാടക രേഖപ്പെടുത്തുന്നത് ട്രിപ്പിന് ഓടുന്ന ഓരോ കിലോമീറ്ററിന് ഇത്ര രൂപ എന്നായിരിക്കണം. പ്രസ്തുത നിരക്ക് 31-5-2016 വരെ സ്ഥിരവു മായിരിക്കണം.

4. ഒരു സ്ഥലത്തുനിന്ന് നടീൽ വസ്തുക്കൾ കയറ്റി ലക്ഷ്യസ്ഥാനത്തെത്തിയ ദൂരത്തിനാണ് ഓടിയ കിലോമീറ്ററായി കണക്കാക്കി വാടക നൽകുന്നത്. ആയതിന് ഏറ്റവും കുറഞ്ഞ ദൂരമായിരിക്കണം ഉപയോഗിക്കേ≠ത്.

5. വാഹനങ്ങൾ കാത്തുനിൽക്കുന്ന സമയത്തിന് വെയിറ്റിംഗ് ചാർ÷് നൽകുന്നതല്ല.

6. ലോറികൾ ആവശ്യമുള്ളപ്പോൾ മാത്രം വിളിക്കുന്ന തായിരിക്കും.

7. ഡിപ്പാർട്ട്മെന്റ ് വാഹനങ്ങളും ഇതേ ആവശ്യത്തിനായി ഉപയോഗിക്കുന്നതായിരിക്കും.

8. ഈ കരാർ പ്രകാരം നൽകുന്ന വാടക തുകയ്ക്ക് നിയമപ്രകാരമുള്ള ആദായ നികുതി കിഴിവ് ബാധകമായിരിക്കും.

9. അസ്സൽ ടെ≠ർ ഫോറത്തിന്റെ എല്ലാ പേജുകളും ഒപ്പിടേ≠താണ്.

10. ടെ≠റിനോടൊപ്പം നിരതദ്രവ്യമായ ` 3,000 പ്രിൻസിപ്പൽ ക്യഷി ഓഫീസർ, ശ‡ൻ ആർക്കേഡ്, തൃശ്ശൂർ-1 എന്ന പേരിൽ ഡിമാന്റ ് ഡ്രാഫ്റ്റായി സമർപ്പിക്കേ≠താണ്.

11. സാധനങ്ങൾ കടത്തുമ്പോൾ ഉ≠ാകാവുന്ന എല്ലാ നഷ്ടങ്ങളും കരാറുകാരൻ വഹിക്കേ≠തും, നഷ്ടം സംഭവിക്കുന്ന സാധനങ്ങളുടെ തുക കണക്കാക്കി ന ി ര ത ്ര ദ വ ്യ ത്ത ി ൽ / ക ട ത്ത ു ക ൂ ല ി യ ി ൽ ന ി ന്ന ു ം ഈടാക്കുന്നതുമാണ്.

12. ടെ≠ർ അംഗീകരിച്ചശേഷം നിബന്ധനകൾ പാലിക്കാതെ വന്നാൽ കൃഷി ഡയറക്ടറുടെ അനുമതിക്ക് വിധേയമായി തൊട്ടടുത്ത ദർഘാസുകാരന് കരാർ നൽകുന്നതും നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്.

13. പ്രിൻസിപ്പൽ കൃഷി ഓഫീസർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്നതനുസരിച്ച് ആവശ്യമായ എണ്ണം ലോറികൾ സാധനങ്ങൾ കൊ≠ുപോകുന്ന തിനായി ലഭ്യമാക്കേ≠താണ്.

14. ലേലം കൊ≠യാൾ നടീൽ വസ്തുക്കൾ കൊ≠ുപോകുവാൻ ഉപയോഗിച്ച വാഹനങ്ങളുടെ ആർ. സി. ബുക്കിന്റെ പകർപ്പ് ലഭ്യമാക്കേ≠താണ്.

15. കരാറുകാരന്റെ ക്ലെയിമിൽ നടീൽ വസ്തുക്കൾ കൊ≠ുപോകുമ്പോൾ അനുഗമിച്ച ഉദ്യോഗസ്ഥന്റെ ഒപ്പും, ഏറ്റവും കുറഞ്ഞ ദൂരത്തിലൂടെയാണ് ആയവ കൊ≠ുപോയതെന്നുമുള്ള സാക്ഷ്യപ്പെടുത്തലും നിർബന്ധമായും ഉ≠ായിരിക്കേ≠താണ്. കൂടാതെ ക്ലെയിമിൽ സ്റ്റാർട്ടിംഗ് കിലോമീറ്ററും, എന്റ ിംഗ് കിലോമീറ്ററും ആകെ സഞ്ചരിച്ച ദൂരവും രേഖപ്പെടുത്തേ≠താണ്.

പ്രിൻസിപ്പൽ കൃഷി ഓഫീസ്, (ഒപ്പ്) തൃശ്ശൂർ. പ്രിൻസിപ്പൽ കൃഷി ഓഫീസർ. 2. വലിയ ലോറികളിൽ ചുരുങ്ങിയത് 4500 D × T വിത്തുതേങ്ങകളോ കുത്തനെ നിർത്താവുന്ന തരത്തിൽ 1500 തെങ്ങിൻ തൈകളോ കുരുമുളക് വള്ളികൾ നട്ട 2000 കവറുകളോ കയറ്റുവാൻ പര്യാപ്തമായിരിക്കണം. മിനി ലോറികളിൽ ചുരുങ്ങിയത് 1000 D × T വിത്തുതേങ്ങകളോ കുത്തനെ നിർത്താവുന്ന തരത്തിൽ 750 തെങ്ങിൻ തൈകളോ കയറ്റുവാൻ പര്യാപ്തമായിരിക്കണം. 24
Cite this issue. Kerala Gazette, Government of Kerala, 05 May 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-05-05.part_3_Agriculture-67-68-/. Archive identifier in.gazette.kerala_new.2015-05-05.part_3_Agriculture-67-68-.