Servants of Knowledge
Kerala Gazette · Government of Kerala

Re-Auction Notices—Auction Notice

Published 05 May 2015

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-05-05.part_3_Police-59-61-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

18

}

No.

2015 മേയ് 5 5th May 2015 1190 മേടം 21 21st Medam 1190 1937 വൈശാഖം 15 15th Vaisakha 1937

PART III

Police Department

പുനർ ലേല പരസ്യം

നമ്പർ ജി2(ബി)/13669/2014/ഇ.സി. 2015 ഏപ്രിൽ കൊച്ചി സിറ്റി ഹിൽ പാലസ് പോലീസ് സർക്കിളിന് കീഴിലുള്ള പഴയ പോലീസ് സ്റ്റേഷന്റെയും വനിതാ സെൽ, ഫിംഗർ പ്രിന്റ ് ബ്യൂറോ പരിസരത്തും അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ (മഴമരം-3) മുറിച്ച് നീക്കുന്നതിന് 17-1-2013, 19-2-2014 എന്നീ തീയതികളിലെ ഉത്തരവ് നമ്പർ ഇ3-1520/12, ഇ3-129/2014 പ്രകാരം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററിൽനിന്നും അനുമതി ലഭിച്ചിട്ടുള്ളതാണ്. 13-8-2014, 7-11-2014 എന്നീ തീയതികളിലെ എൻ 5/68414/2014/PHQ നമ്പരായുള്ള ഉത്തരവ് പ്രകാരം ടി മരങ്ങൾ പൊതു ലേലം നടത്തുന്നതിനായി ബഹുമാനപ്പെട്ട സംസ്ഥാന പോലീസ് മേധാവിയും ഉത്തരവായിട്ടുള്ളതാണ്.

ടി ഉത്തരവുകൾ പ്രകാരം പ്രസ്തുത മരങ്ങൾ 2015 മേയ് മാസം 5-ാം തീയതി 11 മണിക്ക് ഹിൽ പാലസ് പോലീസ് സ്റ്റേഷനിൽ വച്ച് ദർഘാസ്/ലേലം വഴി വിൽപ്പന നടത്തുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി നിരതദ്രവ്യമായി ` 500 (അഞ്ഞൂറ് രൂപ മാത്രം) കെട്ടിവെച്ച് ലേലത്തിൽ പങ്കുകൊള്ളേ≠തുമാണ്.

മേൽ പറഞ്ഞ മരങ്ങളുടെ വിൽപ്പനയ്ക്ക് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകൾ ലേല തലേന്ന് അതായത് 2015 മേയ് 4-ാം തീയതി വൈകിട്ട് 5 മണി വരെ കൊച്ചി സിറ്റി ജില്ലാ പോലീസ് മേധാവിയുടെ ഓഫീ സിൽ സ്വീകരിക്കുന്നതാണ്. ചട്ടപ്രകാരമുള്ള ദർഘാസിനോ ടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും കൊച്ചി സിറ്റി ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ നിരതദ്രവ്യത്തിന് തുല്യമായ തുകയുടെ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. കവറിനുമുകളിൽ ''ഹിൽ പാലസ് പോലീസ് സ്റ്റേഷൻ പരിസരത്തുള്ള മരങ്ങളുടെ ലേലത്തിനുള്ള ദർഘാസ്'' എന്ന് പ്രത്യേകമായി എഴുതേ≠താണ്.

പരസ്യ ലേലം കഴിഞ്ഞയുടൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നിൽവച്ച് ദർഘാസുകൾ തുറക്കുന്നതും പരസ്യ ലേലത്തിൽ അഥവാ ദർഘാസിൽ ഏതിലാണോ കൂടുതൽ തുകയുള്ളത് ടി തുകയ്ക്ക് ലേലം താത്ക്കാലികമായി ഉറപ്പിക്കുന്നതും ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ നിരതദ്രവ്യം കഴിച്ച് ലേല സ്ഥലത്തുവച്ച് അപ്പോൾതന്നെ ലേലം കൊ≠യാൾ അടച്ച് രശീത് വാങ്ങേ≠തുമാണ്. ബാക്കി തുക നികുതി ഉൾപ്പെടെ (14.5% വാറ്റ്, ആകെ തുക മേൽ 5% വന വികസന നികുതി) ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് തീയതി മുതൽ 10 ദിവസത്തിനകം അടച്ച് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങൾ മുറിച്ച് നീക്കം ചെയ്യേ≠താണ്.

5th MAY 2015] POLICE DEPARTMENT 60

ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുക യാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി മരങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ സർക്കാരിനു≠ാകുന്ന നഷ്ടം മുൻ ലേലക്കാരനിൽനിന്ന് ഈടാക്കുന്നതും മറിച്ച് കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻ ലേലക്കാരന് യാതൊരുവിധ അവകാശമോ അർഹതയോ ഉ≠ായിരിക്കുന്നതുമല്ല.

ലേലം നി›യിച്ചിരിക്കുന്ന മരങ്ങൾ ലേല തീയതിക്ക് മുൻപുള്ള 3 പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് ജില്ലാ പോലീസ് മേധാവിയുടെ/ഹിൽ പാലസ് പോലീസ് സർക്കിൾ ഇൻസ്പെക്ടറുടെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്. യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലം നിർത്തി വയ്ക്കുന്നതിനും ലേലം/ ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനും ലേല നടപടിക്രമങ്ങൾ റദ്ദ് ചെയ്യുന്നതിനും കൊച്ചി സിറ്റി ജില്ലാ പോലീസ് മേധാവിക്ക് അധികാരമു≠ായിരിക്കും. ലേലം സംബന്ധിച്ച് കൊച്ചി സിറ്റി ജില്ലാ പോലീസ് മേധാവിയുടെ തീരുമാനം അന്തിമമായിരിക്കും.

(ഒപ്പ്) സിറ്റി പോലീസ് ഓഫീസ്, കൊച്ചി സിറ്റി ജില്ലാ പോലീസ് മേധാവി. കൊച്ചി.

പുനർ ലേല പരസ്യം

നമ്പർ ഡി4(a)-6649/2015/സി.സി. 2015 ഏപ്രിൽ 10.

കോഴിക്കോട് ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള മാലൂർക്കുന്ന് എ. ആർ. ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ള ഉപയോഗശൂന്യമായ വിവിധയിനം ടയറുകൾ, എണ്ണ, സ്പെയർ പാർട്സുകൾ, വിവിധയിനം ട്യൂബുകൾ തുടങ്ങിയവ 15-5-2015-ാം തീയതി രാവിലെ 11 മണിക്ക് മാലൂർക്കുന്ന് എ. ആർ. ക്യാമ്പിൽവച്ച് പരസ്യമായി ലേലം ചെയ്ത് വില്പന നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ടി സാധനങ്ങൾക്ക് നി›യിച്ചിട്ടുള്ള നിരതദ്രവ്യമായ ` 3,450 ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് അടച്ച് രസീത് വാങ്ങേ≠താണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ച് കൊടുക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലം തുടങ്ങുന്നതിന് മുമ്പ് അവരുടെ തിരിച്ചറിയൽ രേഖകളും മേൽവിലാസം തെളിയിക്കുന്ന രേഖകളും ലേലം നടത്തുന്ന ഉദ്യോഗസ്ഥനെ കാണിച്ച് ബോദ്ധ്യപ്പെടുത്തേ≠താണ്. കൂടാതെ ടി സാധനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ മുൻകൂട്ടി മുദ്രചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ ഡെപ്യൂട്ടി കമാ≠ന്റ ് ആംഡ് റിസർവ്, കോഴിക്കോട് സിറ്റി എന്ന വിലാസത്തിൽ 13-5-2015-ാം തീയതി വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി എത്തിക്കേ≠താണ്. ദർഘാസിനോ ടൊപ്പം ലേലപരസ്യത്തിലുള്ള നിരതദ്രവ്യം കെട്ടിവച്ചതിനുള്ള രസീത് ഉൾപ്പെടുത്തിയിരിക്കണം. കവറിന്റെ മുകളിൽ ''ഉപയോഗശൂന്യമായ ടയറുകൾ, എണ്ണ, സ്പെയർ പാർട്സുകൾ എന്നിവ വാങ്ങുന്നതിനുള്ള ദർഘാസ്'' എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം. ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണിക്കുന്നയാൾക്ക് വിൽപ്പന താൽക്കാലിക മായി ഉറപ്പിക്കുന്നതും ലേലം കൊ≠യാൾ അപ്പോൾ തന്നെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യയും നിലവിലുള്ള നിരക്കിൽ വിൽപ്പന നികുതിയും ലേല സ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി പത്ത് ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ ടി സാധനങ്ങൾ നീക്കം ചെയ്യേ≠തുമാണ്.

ഏതെങ്കിലും കാരണവശാൽ ലേലം കൊ≠യാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി സാധനങ്ങൾ പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആ തുക മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതുമാണ്. പുനർ ലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാന് ആയതിന് അവകാശം ഉ≠ായിരിക്കുന്നതല്ല.

ലേലത്തിനായി നീക്കിവച്ചിട്ടുള്ള ടി സാധനങ്ങൾ ലേലത്തിന് മുമ്പുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണിവരെയുള്ള ഏതെങ്കിലും സമയത്ത് എ. ആർ. മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടറുടെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്.

കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്ക് ഉചിതമെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേലം നിർത്തിവയ്ക്കുന്നതിനുള്ള അധികാരമു≠ായിരിക്കും സിറ്റി പോലീസ് ഓഫീസ്, (ഒപ്പ്) കോഴിക്കോട്. ജില്ലാ പോലീസ് മേധാവി.

ലേല പരസ്യം

നമ്പർ സി1-1686/2013/SB-KR. 2015 ഏപ്രിൽ 10.

കോഴിക്കോട് സ്പെഷ്യൽ ബ്രാഞ്ച് സൂപ്ര≠് ഓഫ് പോലീസിന്റെ അധീനതയിലുള്ളതും ഇപ്പോൾ വയനാട് സ്പെഷ്യൽ ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്ര≠് ഓഫ് പോലീസിന്റെ ഓഫീസിൽ സൂക്ഷിച്ചിട്ടുള്ളതും പോലീസ് വകുപ്പിന്റെ വാഹനങ്ങൾക്ക് ആവശ്യമില്ലാത്തതുമായ വിവിധ ഇനം സ്പെയർ പാർട്സുകൾ, ബാറ്ററി, ടയറുകൾ മുതലായവ 12-5-2015 പകൽ 11 മണിക്ക് പ്രസ്തുത ഓഫീസിൽ വച്ച് പരസ്യമായി ലേലം/ദർഘാസ് വഴി വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ` 250 നിരതദ്രവ്യം ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങിക്കേ≠തും കൃത്യസമയത്ത് ലേലസ്ഥലത്ത് ഹാജരാകേ≠തുമാണ്. ലേലം കഴിഞ്ഞാൽ ഉടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം മടക്കി കൊടുക്കുന്നതാണ്.

കൂടാതെ 11-5-2015-ാം തീയതി 4 മണിക്കുമുൻപ് കിട്ടത്തക്കവണ്ണം സീൽ ചെയ്ത കവറിൽ വെള്ളക്കടലാസിൽ നേരിട്ടോ തപാൽമാർഗ്ഗമോ കോഴിക്കോട് സ്പെഷ്യൽ ബ്രാഞ്ച് സൂപ്ര≠് ഓഫ് പോലീസിന്റെ ഓഫീസിൽ ലഭിക്കുന്ന ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസിനൊപ്പം മേൽപ്പറഞ്ഞ നിരതദ്രവ്യം കോഴിക്കോട് സ്പെഷ്യൽ ബ്രാഞ്ച് സൂപ്ര≠് ഓഫ് പോലീസിന്റെ ഓഫീസിൽ കെട്ടിവെച്ചതിന്റെ രശീതും ഉ≠ായിരിക്കേ≠താണ്. രശീത് ഇല്ലാത്ത ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസ് അയയ്ക്കുന്ന കവറിന് മുകളിൽ ''ഉപയോഗശൂന്യമായ സ്പെയർ പാർട്സുകൾ ലേലത്തിനുള്ള ദർഘാസ്" എന്ന് പ്രത്യേകം എഴുതണം.

318 5th MAY 2015] POLICE DEPARTMENT 61

പുനർലേലത്തിൽ ഉ≠ാകുന്ന നഷ്ടത്തിൽ ലേലം കൊ≠യാൾ ഉത്തരവാദിയാകുന്നതും മറിച്ച് ലാഭത്തിൽ അനർഹനുമായിരിക്കും. മേൽപ്പറഞ്ഞ സാധനങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ 4 മണി വരെയുള്ള സമയത്ത് വയനാട് സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിൽ ഡെപ്യൂട്ടി സൂപ്ര≠് ഓഫ് പോലീസിന്റെ അനുവാദത്തോടെ പരിശോധിക്കാവുന്നതാണ്.

ദർഘാസുകൾ നൽകിയിട്ടുള്ളവർ നിർദ്ദിഷ്ട സ്ഥലത്തും സമയത്തും ഹാജരാകേ≠താണ്. ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണുന്ന ആൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻ തന്നെ ലേല/ദർഘാസിലെ തുകയുടെ പകുതി സംഖ്യ (നിരതദ്രവ്യം കഴിച്ച്) ലേല സ്ഥലത്ത് വെച്ചു തന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യയും സെയിൽസ് ടാക്സും ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി 10 ദിവസത്തിനകം അടച്ച് സ്വന്തം ഉത്തര വാദിത്വത്തിൽ ലേല സാധനങ്ങൾ നീക്കം ചെയ്യേ≠തുമാണ്.

യാതൊരു കാരണവും കൂടാതെ ലേലം നിർത്തി വെക്കുന്നതിനും ലേലം അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം കോഴിക്കോട് സ്പെഷ്യൽ ബ്രാഞ്ച് സൂപ്ര≠് ഓഫ് പോലീസിനു≠ായിരിക്കുന്നതാണ്.

ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ടി നിബന്ധനകൾ ലംഘിക്കുക യാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും.

എസ്. ബി. സി. എെ. ഡി. റേഞ്ച്, (ഒപ്പ്) കോഴിക്കോട്. ഡെപ്യൂട്ടി പോലീസ് സൂപ്ര≠്.

319
Cite this issue. Kerala Gazette, Government of Kerala, 05 May 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-05-05.part_3_Police-59-61-/. Archive identifier in.gazette.kerala_new.2015-05-05.part_3_Police-59-61-.