© കേരള സർക്കാർ
Government of Kerala
2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
34
No.
} 2015 ആഗസ്റ്റ് 25 25th August 2015 1191 ചിങ്ങം 9 9th Chingam 1191 1937 ഭാദ്രം 3 3rd Bhadra 1937
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ് പരസ്യം
നമ്പർ ബി. 202/2015 (2). 2015 ജൂലൈ 27.
അഞ്ചൽ ജില്ലാ കൃഷിഫാമിലേക്ക് മണ്ണ്/ജല സംരക്ഷണ പ്രവർത്തനങ്ങൾക്കും ഭൂമി നിരപ്പാക്കുന്നതിനുമായി 70 HP-ക്ക് മേൽ ശേഷിയുള്ള വീൽഡ് എസ്കവേറ്ററിന്റെ സേവനം ഏകദേശം 700 മണിക്കൂർ ഫാം സൂപ്ര≠ിന്റെ നിർദ്ദേശാനുസരണം നൽകാൻ താൽപര്യമുള്ളവരിൽ നിന്ന് ദർഘാസുകൾ ക്ഷണിക്കുന്നു.
നിരതദ്രവ്യം—` 5,000.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—3-9-2015 12 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—3-9-2015, 2 മണി.
നിബന്ധനകൾ 14th APRIL 2015] AGRICULTURE DEPARTMENT 59 ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്. ജില്ലാ കൃഷിത്തോട്ടം, കോട്ടുക്കൽ പി. ഒ., അഞ്ചൽ എന്ന വിലാസത്തിൽ മുദ്രവച്ച കവറിൽ നൽകേ≠താണ്. മേൽപ്പറഞ്ഞ നിരക്കല്ലാതെ പ്രത്യേക ബാറ്റ, മറ്റ് ചെലവുകൾ എന്നിവ അനുവദിക്കുന്നതല്ല. കവറിന് പുറത്ത് "വീൽഡ് എസ്കവേറ്ററിന്റെ സേവനം ലഭ്യമാക്കുന്നതിനുള്ള ദർഘാസ് "എന്ന് രേഖപ്പെടുത്തണം. അതോടൊപ്പം ആർ. സി. ബുക്കിന്റെ പകർപ്പും കൂടി സമർപ്പിക്കേ≠താണ്. രജിസ്റ്റേർഡ് ഉടമകളിൽനിന്നും നിയമാനുസൃതം ഉടമ്പടിവച്ച് യന്ത്രം ഏറ്റെടുത്ത് പ്രവർത്തിപ്പിക്കുന്നവർ കരാർ ഉടമ്പടിയുടെ പകർപ്പും കൂടി നൽകേ≠താണ്.
2. ദർഘാസ് സമർപ്പിക്കുന്നവർ ദർഘാസ് ഫോറത്തിൽ പറഞ്ഞിരിക്കുന്ന സമ്മതപത്രം സ്വന്തം ചെലവിൽ ` 100-ന്റെ മുദ്രപത്രത്തിൽ തയ്യാറാക്കി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്.
3. 3-9-2015-ൽ അപ്പോൾ ഹാജരുള്ളവരുടെ സാന്നിധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ ആളിന്റെ ദർഘാസ് താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും മറ്റുള്ളവരുടെ നിരതദ്രവ്യം അപ്പോൾ തന്നെ മടക്കി നൽകുന്നതുമാണ്. ദർഘാസ് തീയതി പൊതു അവധിയായി വരുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്തുതന്നെ ദർഘാസ് നടത്തുന്നതാണ്.
4. ദർഘാസ് നടപടികളിൽ ഫാം സൂപ്ര≠ിന്റെ തീരുമാനം കൊല്ലം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും. ദർഘാസുകൾക്ക് മേലധികാരിയുടെ അംഗീകാരം ലഭിച്ചാൽ ഫാം ആഫീസിൽനിന്ന് ആവശ്യപ്പെടുന്ന പ്രകാരമുള്ള ജോലികൾ നിർദ്ദിഷ്ട സ്ഥലത്തും സമയത്തും ചെയ്തു നൽകേ≠തുമാണ്.
5. ആദ്യ കരാറുകാരൻ ജോലിയിൽ വീഴ്ചയോ കാല താമസമോ വരുത്തിയാൽ തൊട്ടടുത്ത കരാറുകാരന് കരാർ നൽകുന്നതും സർക്കാരിനു≠ായ നഷ്ടം വീഴ്ചവരുത്തിയ ആളുടെ പക്കൽനിന്നും ഈടാക്കുന്നതുമാണ്.
6. സർക്കാർ ദർഘാസുകൾക്കുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഫാം ആഫീസിൽനിന്ന് നേരിട്ടോ ഫോൺ മുഖേനയോ അറിയാവുന്നതാണ്.
(ഒപ്പ്) ജില്ലാ കൃഷിത്തോട്ടം, അഞ്ചൽ, കോട്ടുക്കൽ പി. ഒ. ഫോൺ-0475 2270447. സൂപ്ര≠്.
ദർഘാസ് പരസ്യം
നമ്പർ എഇ (3) 404/2015. 2015 ആഗസ്റ്റ് 3.
േ ക ര ള ഗ വ ർ ണ്ണ ർ ക്ക ു േ വ ≠ ി ക ൃ ഷ ി അ സ ി സ്റ്റ ന്റ ് ദർഘാസുകൾ 3-9-2015-ാം തീയതി വൈകുന്നേരം 2 മണിവരെ രജിസ്റ്റേർഡ് തപാൽ മുഖാന്തിരം സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും
1 എഇ(3)404/2015— കോക്കനട്ട് നഴ്സറി
വൈറ്റിലയിൽ നിലവിലുള്ള കുളത്തിന്റെ പുനരുദ്ധാരണം —` 50,000 1,250 2 എഇ(3)404(എ)/2015— കോക്കനട്ട് നഴ്സറി
വൈറ്റിലയിൽ ഹാർഡനിംഗ് യൂണിറ്റിന്റെ നിർമ്മാണം—` 4,30,000 10,800 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 300 + വാറ്റ്, ക്രമനമ്പർ 2-ന് ` 900 + വാറ്റ്.
പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 1 മാസം, ക്രമനമ്പർ 2-ന് 2 മാസം.
ദർഘാസ് പ്രമാണം നെട്ടൂരിലുള്ള മരട് കാർഷിക അർബൻ മൊത്ത വിപണന മാർക്കറ്റിനോട് അനുബന്ധിച്ചുള്ള എറണാകുളം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും 1-9-2015-ന് ഒരു മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടു കൊ≠ുള്ള അപേക്ഷ സമർപ്പിക്കേ≠തും നി›ിത വില നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.
ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അത് കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതുമാണ്. പൂരിപ്പിച്ച ദർഘാസിനോടൊപ്പം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), എറണാകുളത്തിന്റെ പേരിൽ നി›ിത തുകയ്ക്കുള്ള നിരതദ്രവ്യവും ദർഘാസിന് ` 500-ന്റെ മുദ്രപത്രത്തിൽ പ്രിലിമിനറി കരാറും സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ക്രമനമ്പർ 2-ന് പ്രസ്തുത പ്രവർത്തി ചെയ്യുന്നതിന്റെ 5 വർഷത്തെ മുൻപരിചയം വേണം. കൂടാതെ മുൻപരിചയം തെളിയിക്കുന്ന രേഖ ദർഘാസിനോടൊപ്പം ഹാജരാക്കണം. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കുവാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയർ, എറണാകുളത്തിന് ഉ≠ായിരിക്കുന്നതാണ്.