Servants of Knowledge
Kerala Gazette · Government of Kerala

Notification of Kozhikode Corporation

Published 29 September 2015

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2015-09-29.part_4_kozhikode-corparation
Languages
English, Malayalam
Published at
Original source ↗
29th SEPT. 2015] KERALA GAZETTE 1634

കോഴിക്കോട് നഗരസഭ

വി⁄ാപനം

[1994-ലെ കേരള മുനിസിപ്പാലിറ്റീസ് ആക്ട് സെക്ഷൻ 282 പ്രകാരം പൊതുജനങ്ങളുടെ അറിവിലേക്ക് പ്രസിദ്ധപ്പെടുത്തുന്നു]

നമ്പർ എ/36/67228/2014.

2015 ആഗസ്റ്റ് 10.

കോഴിക്കോട് നഗരസഭയിലെ പരസ്യ നിരക്കുകൾ താഴെ പറയും പ്രകാരം പുതുക്കുന്നതിനും 19-3-2015-ലെ 3-ാം നമ്പർ കൗൺസിൽ തീരുമാനപ്രകാരം തീരുമാനിച്ചിട്ടു≠്.

പുതുക്കിയ പരസ്യ നികുതി പട്ടികയിൽ വല്ല ആക്ഷേപവുമുള്ളപക്ഷം ആയത് ഈ പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നഗരസഭ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

പട്ടിക

ക്രമ പരസ്യത്തിന്റെ സ്വഭാവവും വിസ്തീർണ്ണവും പുതുക്കിയ നിരക്ക് നമ്പർ

`

(1)

(2)

(3) 1 ദീപാലങ്കാരമല്ലാത്ത ഹോർഡിംഗുകളിൻമേലുള്ള പരസ്യം

(എ) 1 ച. മീറ്റർ വിസ്തീർണ്ണം വരെ

450 (ഒരു വർഷത്തേക്ക്) (ബി) 1 ച. മീറ്റർ മുതൽ 2.50 ച. മീറ്റർ വരെ

900 (ഒരു വർഷത്തേക്ക്) (സി) അധികം വരുന്ന ഓരോ 2.5 ച. മീറ്ററിനും

450 (ഒരു വർഷത്തേക്ക്) 2 പോസ്റ്ററുകൾ

(എ) 1 ച. മീറ്ററിൽ കവിയാത്തവർക്ക്

10 (ഏഴ് ദിവസത്തേക്ക്്) (ബി) 1 ച. മീറ്റർ വരെയുള്ളത്

15 (ഏഴ് ദിവസത്തേക്ക്്) (സി) അധികം വരുന്ന ഓരോ ച. മീറ്ററിനും

10 (ഏഴ് ദിവസത്തേക്ക്്) (ഡി) സിനിമ പോസ്റ്ററുകൾ 1.00 ച. മീ. വരെയുള്ളത്

10 (ഏഴ് ദിവസത്തേക്ക്്) (ഇ) അധികം വരുന്ന ഓരോ ച. മീറ്ററിനോ ഭാഗത്തിനോ

10 (ഏഴ് ദിവസത്തേക്ക്്) 3 വാഹനത്തിൽ വയ്ക്കുന്ന പരസ്യങ്ങൾ

(എ) വിദ്യു—‡ിയിലോ യാന്ത്രിക ശ‡ിയിലോ പ്രവർത്തിക്കുന്ന മോട്ടോർ കാർ,

ലോറി ഒഴികെയുള്ള ഏതു വാഹനത്തിലെ പരസ്യങ്ങൾക്കും 110 (ഏഴ് ദിവസത്തേക്ക്്) (ബി) വിദ്യു—‡ിയിലോ യാന്ത്രിക ശ‡ിയിലോ പ്രവർത്തിക്കുന്ന കാർ, ലോറി

തുടങ്ങിയ വാഹനങ്ങൾ

190 (ഏഴ് ദിവസത്തേക്ക്്) കുറിപ്പ്:—വാഹനങ്ങളിൽ വഹിക്കുന്ന പരസ്യങ്ങൾക്കുള്ള നികുതി വാഹനം യാത്ര ആരംഭിക്കുന്ന കോർപ്പറേഷൻ/ മുനിസിപ്പാലിറ്റി/പഞ്ചായത്ത് ഈടാക്കേ≠താണ്.

4 പരസ്യങ്ങൾ വഹിക്കുന്ന ബോർഡുകൾ

(എ) ദീപാലങ്കാരമാക്കിയ പരസ്യങ്ങൾ

1 ച. മീറ്റർ വരെയുള്ള വിസ്തീർണ്ണം

520 (ഒരു വർഷത്തേക്ക്്) (ബി) 1 ച. മീറ്റർ മുതൽ 2.50 ച. മീ. വരെ

1,200 (ഒരു വർഷത്തേക്ക്്) (സി) അധികം വരുന്ന ഓരോ 2.5 ച. മീറ്ററിനും

520 (ഒരു വർഷത്തേക്ക്്) 5 ബാനറുകൾ

(എ) 3 മീറ്റർ വരെയുള്ളത്

90 (ഏഴ് ദിവസത്തേക്ക്്) (ബി) 3 മീറ്റർ വരെയുള്ളത്

180 (ഏഴ് ദിവസത്തേക്ക്്)540 29th SEPT. 2015] KERALA GAZETTE 1635 (1)

(2)

(3) 6 സ്ക്രീനിൽ പ്രദർശിപ്പിക്കുന്ന റോൾ ഫിലിമുകൾ

(എ) 1 ച. മീറ്റർ വരെയുള്ള സ്ഥലത്തിന്

2,200 (ഒരു വർഷത്തേക്ക്്) (ബി) 1 ച. മീറ്റർ മുതൽ 2.50 ച. മീ. വരെ

2,800 (ഒരു വർഷത്തേക്ക്്) (സി) അധികം വരുന്ന ഓരോ ച. മീറ്ററിനും

2,200 (ഒരു വർഷത്തേക്ക്്) 7 (എ) എൽ. ഡി. സി. പ്രൊജക്ടറുകൾ ഉപയോഗിച്ചുള്ള പരസ്യങ്ങൾ

ഓരോ ച. മീറ്ററിനും അതിന്റെ ഭാഗത്തിന്

400 (ഒരു മാസത്തേക്ക്്)

പരിശോധനാ ഫീസ്

സോൺ 1 സോൺ 2

പെർമിറ്റ് ഫീസ് പരിശോധനാ ഫീസ് പെർമിറ്റ് ഫീസ് പരിശോധനാ ഫീസ്

തുടർന്നുള്ള തുടർന്നുള്ള

ആദ്യ വർഷം ഓരോ വർഷവും ആദ്യ വർഷം ഓരോ വർഷവും

പരിശോധനാ ഫീസ് പരിശോധനാ ഫീസ് പൊതുസ്ഥലങ്ങളിലെ നെയിം ബോർഡുകൾ ഡോക്ടർ/വക്കീൽ മുതലായ പ്രൊഫഷണലുകൾ അനുവാദം വാങ്ങിയാൽ മതി

തറ വാടക ഈടാക്കൽ

541 29th SEPT. 2015] KERALA GAZETTE 1636

കേരള മുനിസിപ്പാലിറ്റീസ് ആക്ട് സെക്ഷൻ 567 (32) പ്രകാരം—ബൈലോകളു≠ാകാൻ

നഗരസഭാ കൗൺസിലിനുള്ള അധികാര പ്രകാരം, കോഴിക്കോട് കോർപ്പറേഷൻ

പൊതുജനങ്ങൾക്കുവേ≠ി പ്രസിദ്ധം ചെയ്യുന്നത്

നമ്പർ ഇ3/135949/2004.

കോഴിക്കോട് നഗരത്തിലെ പൊതു സ്ഥലങ്ങൾ, സ്വകാര്യ സ്ഥലങ്ങൾ നഗരസഭാ വക കെട്ടിടങ്ങൾ, സ്വകാര്യ കെട്ടിടങ്ങൾ, പൊതുനിരത്തുകളുടെ പാർശ്വങ്ങൾ എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കുന്ന പരസ്യ ബോർഡുകൾ, കമാനങ്ങൾ എന്നിവിടങ്ങളിൽ പരസ്യ നികുതി പിരിക്കുന്നതിനുള്ള അവകാശം ലേലം ചെയ്തു കരാറുകാർക്ക് നൽകുന്നതുമൂലം നഗരസഭയ്ക്ക് ഈ കാര്യത്തിൽ വേ≠ത്ര നിയന്ത്രണങ്ങൾ ഇല്ലാത്ത സ്ഥിതിയുള്ളതിനാൽ പൊതു റോഡുകൾ, ജംഗ്ഷനുകൾ, ബെൽ മൗത്തുകൾ, ഫുട്പാത്തുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കാൽ നടയാത്രക്കാർക്കും, വാഹനങ്ങൾക്കും തടസ്സമാം വിധത്തിൽ പരസ്യ ബോർഡുകളും കമാനങ്ങളും സ്ഥാപിക്കുന്നതിന് ഇടവരുകയും ആയത് അപകടങ്ങൾക്കും, ട്രാഫിക് തടസ്സങ്ങൾക്കും, കാൽനട യാത്രക്കാരുടെ സുരക്ഷിതത്വത്തിനും ഭീഷണിയാകുകയും ചെയ്യുന്ന സ്ഥിതി ഒഴിവാക്കുന്നതിന് പരസ്യങ്ങൾ സ്ഥാപിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും സ്ഥായിയായ ഒരു നിയന്ത്രണ സംവിധാനം ഉ≠ാവേ≠ത് അത്യാവശ്യമാണ്. കൂടാതെ പൊതു കെട്ടിടങ്ങളിലും സ്വകാര്യ കെട്ടിടങ്ങളിലും സ്ഥാപിക്കുന്ന കൂറ്റൻ ബോർഡുകളും മറ്റും സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നതിനാൽ ആയത് സ്ഥാപിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തേ≠ത് അത്യാവശ്യമാണ്. ഇത്തരം നിയന്ത്രണങ്ങൾ പൊതു താൽപര്യം മുൻനിർത്തി നിഷ്കർഷിക്കുന്നതിന് നഗര സഭയ്ക്ക് ഉത്തരവാദിത്വമു≠്. ആയതിനാൽ പരസ്യ ബോർഡുകൾ, കമാനങ്ങൾ, പരസ്യങ്ങൾ എന്നിവയ്ക്ക് അനുമതി നൽകുന്നതിനും ഫീസ് ഈടാക്കുന്നതിനും താഴെ കാണിച്ച നടപടിക്രമങ്ങൾ നിഷ്കർഷിക്കാവുന്നതാണ്.

നടപടിക്രമങ്ങൾ

അപേക്ഷ നിർദ്ദിഷ്ട ഫോറത്തിൽ ` 5 കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് ലൊക്കേഷൻ സ്കെച്ച്, ബോർഡിന്റെ πാൻ, ആധാരത്തിന്റെ കോപ്പി, കരമൊടുക്കിയ രശീതി, കെട്ടിട ഉടമയുടെ സമ്മതപത്രം, സ്റ്റബിലിറ്റി സർട്ടിഫിക്കറ്റ്, സ്ഥാപിക്കുന്ന ഏജൻസിയുടെ സത്യവാങ്മൂലം, ബോർഡിന്റെ സ്വഭാവം (ലൈറ്റ് വെയിറ്റ് സ്റ്റീൽ ബോർഡ് ഏതാണത്) എന്നിവ അപേക്ഷയോടൊപ്പം നൽകേ≠തു≠്.

ബോർഡുകളും മറ്റും സ്ഥാപിക്കുന്നതിനുള്ള അനുവാദം നൽകുന്നതിന് താഴെ കാണിച്ച നിരക്കിൽ പരിശോധനാ ഫീസ് ഏർപ്പെടുത്താവുന്നതാണ്. ആയതിന് നഗരസഭയെ സ്ഥലത്തിന്റെ പ്രാധാന്യമനുസരിച്ച് 2 സോണുകളായി തരം തിരിച്ചിരിക്കുന്നു.

സോൺ 1

നാഷണൽ ഹൈവേ, പി. ഡബ്ലു. ഡി. റോഡുകൾ, ബൈപാസുകൾ, കോർപ്പറേഷൻ മേജർ റോഡുകൾ 1 മുതൽ 25 വരെ വാർഡുകൾ.

സോൺ 2

സോൺ 1-ൽ പെടാത്ത റോഡുകളും 26 മുതൽ 30 വരെ വാർഡുകളിലെ സ്ഥലങ്ങളും കോർപ്പറേഷന് അധികാരമുള്ള സ്ഥലങ്ങളിൽ മാസ്റ്റർ ബോർഡുകൾ സ്ഥാപിച്ച്.

നിബന്ധനകൾ

1. ഇതിൽ പ്രദർശിപ്പിക്കുന്ന ഏതുതരം പരസ്യത്തിനും കെ. എം. ആക്ട് 1994-ലെ വകുപ്പ് 271 അനുസരിച്ചുള്ള അനുമതി വാങ്ങേ≠താണ്.

2. അനധികൃത പരസ്യ ബോർഡുകൾ/ഹോർഡിംഗുകൾ എന്നിവയ്ക്ക് മേഖല തിരിച്ച് അസിസ്റ്റ് നമ്പർ അനുവദി ക്കാവുന്നതും ടി നമ്പർ ടി ബോർഡിൽ നിർണ്ണയിക്കപ്പെട്ട സ്ഥാനത്ത് എഴുതി പ്രദർശിപ്പിക്കേ≠തുമാണ്.

3. പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള അനുമതിക്കായി വേ≠ുന്ന അപേക്ഷാ ഫോറം നി›ിത മാതൃകയിൽ തയ്യാറാക്കി നഗരസഭാ ഓഫീസ് വഴി വിൽപ്പന നടത്താവുന്നതാണ്. ഒരു ഫോറത്തിന് ` 100 വില ഈടാക്കാവുന്നതാണ്.

4. തറ വാടകയും പരസ്യ നികുതിയും പിരിക്കുന്നതിനുള്ള കുത്തകാവകാശം കെ. എം. ആക്ട് 1994 വകുപ്പ് 276 പ്രകാരം ഒരു വർഷത്തേക്ക് ലേലം ചെയ്തു കൊടുക്കാവുന്നതാണ്.

5. ബോർഡുകൾ/ഹോർഡിംഗുകൾ/മാസ്റ്റർ ബോർഡുകൾ/ചുവർ പരസ്യങ്ങൾ എന്നിവയ്ക്കുള്ള അനുമതിക്കായി 30 ദിവസത്തിനുമുമ്പും ഇലക്ട്രോണിക്സ് ഡിസ്πേ ബോർഡുകൾ, കെട്ടിടങ്ങൾക്കും എടുപ്പുകൾക്കും മുകളിൽ സ്ഥാപിക്കുന്ന എന്നിവയ്ക്കുള്ള അനുമതിക്കായി 45 ദിവസത്തിനുമുൻപും ആവശ്യമായ രേഖകൾ സഹിതം അപേക്ഷിച്ച് മേൽപറഞ്ഞ 30 ദിവസത്തിനകം തീരുമാനമറിയിക്കുന്നതാണ്.

6. നഗര സൗന്ദര്യത്തിനു വിഘാതമായും, പാർക്കുകളെ മറച്ചുകൊ≠ും നിൽക്കുന്ന ബോർഡുകൾ അടിയന്തിരമായി നീക്കം ചെയ്യാവുന്നതാണ്.

7. ഡോക്ടർ, വക്കീൽ, എഞ്ചിനീയർ തുടങ്ങിയ പ്രൊഫഷണലുകളുടെ നെയിം ബോർഡുകളെ (0.5 മീറ്ററിൽ താഴെയുള്ളവ) പെർമിറ്റ് ഫീയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. അവയ്ക്കുള്ള അനുമതി തറവാടക, പരസ്യ നികുതി എന്നിവ ഈടാക്കി തൊട്ടടുത്തു വരുന്ന മാർച്ച് 31 കഴിയാത്തവിധം പരമാവധി ഒരു വർഷത്തേയ്ക്ക് നൽകാവുന്നതാണ്.

8. ചെറിയ നെയിം ബോർഡുകൾ, ഒഴികെയുള്ള ബോർഡുകൾ, ഫോർഡിംഗുകൾ തുടങ്ങിയവയ്ക്കുള്ള പെർമിറ്റ് ടൗൺ πാനിംഗ് വിഭാഗത്തിൽ നിന്നും നൽകുന്ന മുറയ്ക്ക് എൻ. ഒ. സി., റവന്യൂ വിഭാഗത്തിലേക്ക് അയയ്ക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ അസസ്മെന്റ ് നമ്പർ (പെർമിറ്റ് സഹിതം) നൽകാവുന്നതുമാണ്.

542 29th SEPT. 2015] KERALA GAZETTE 1637

9. ബോർഡിന്റെ സുരക്ഷിതത്വം സംബന്ധിച്ച് പൂർണ്ണ ഉത്തരവാദിത്വം സ്ഥല ഉടമയ്ക്കും ലൈസൻസിക്കുമായിരിക്കും.

10. സ്ട്രക്ചറൽ എഞ്ചിനീയറുടെ സ്ട്രക്ചറൽ സ്റ്റബിലിറ്റി സർട്ടിഫിക്കറ്റ്, കംπീഷൻ റിപ്പോർട്ട് എന്നിവ സർപ്പിക്കേ≠താണ്.

11. ഇങ്ങനെ സമർപ്പിക്കപ്പെടുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ നഗര സഭാ ഉദ്യോഗസ്ഥൻമാർ പരിശോധന നടത്തുന്നതും ആയത് സ്ഥാപിക്കുന്നതിന് നിയമാനുസൃതമല്ലാത്തപക്ഷം ടി പരസ്യബോർഡിന് അനുമതി നിഷേധിക്കുന്നതുമാണ്.

12. നിയമ വിരുദ്ധവും അ"ീലവുമായ പരസ്യങ്ങൾക്ക് പ്രദർശനാനുമതി നൽകുന്നതല്ല.

13. ട്രാഫിക്ക് തടസ്സം, കാഴ്ച മറയ്ക്കുക തുടങ്ങി പൊതു ജനങ്ങൾക്ക് ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടു≠ാക്കുന്നതോ ശല്യമായി തീരുന്നതോ ആയ പരസ്യ ബോർഡുകൾക്ക് അനുമതി നൽകുന്നതല്ല.

14. സ്വകാര്യ വ്യ‡ികൾ സ്ഥാപിക്കുന്ന പരസ്യ പലകകൾ സംബന്ധിച്ചുള്ള പരാതികളിൽ നഗരസഭുടെ തീരുമാനം അന്തിമമായിരിക്കും. നിയമാനുസൃതമല്ലെന്ന് നഗരസഭ ക≠െത്തുന്നപക്ഷം ലൈസൻസിയുടെ സ്വന്തം ചിലവിൽ നീക്കം ചെയ്യേ≠താണ്.

15. പൊതുജനങ്ങൾക്ക് മുറിവോ, ക്ഷതമോ ഉ≠ാകാവുന്ന വിധം ഇരുമ്പു കമ്പികൾ മൂർച്ചയോടുകൂടി ഉന്തി നിൽക്കുന്ന തരത്തിലോ മറ്റോ ബോർഡ് നിർമ്മിക്കുവാൻ പാടുള്ളതല്ല.

16. സ്റ്റീൽ ഫ്രെയിമുകൾ ര≠ു ആവർത്തി അനുയോജ്യമായ പെയിന്റിംഗ് നടത്തേ≠താണ്.

17. പഴകിയതോ തുരുമ്പിച്ചതോ ആയ സ്റ്റീൽ ഫ്രെയിം ഉപയോഗിച്ച് ബോർഡ് നിർമ്മിക്കാൻ പാടുള്ളുതല്ല.

18. റോഡ് സൈഡിൽ സ്ഥാപിക്കുന്ന പരസ്യങ്ങൾക്ക് പ്രസിദ്ധീകരിച്ചിട്ടുള്ള ബൈലോ നിർബന്ധനകൾ ബാധകമാണ്.

19. പരസ്യ ബോർഡിന് നഗരസഭ അനുമതി നൽകിയാൽ ടി ബോർഡിനു താഴെ നഗരസഭ നി›യിക്കുന്ന സ്ഥലത്ത് നഗരസഭ അനുവദിക്കുന്ന ലൈസൻസ് നമ്പർ നിർദ്ദേശിക്കുന്ന നിറത്തിൽ രേഖപ്പെടുത്തേ≠താണ്.

20. പൊതുജനത്തിനോ വാഹനങ്ങൾക്കോ തടസ്സമു≠ാകാതിരിക്കാൻ തറനിരപ്പിൽ നിന്നും കുറഞ്ഞത് 2.5 മീറ്റർ ഉയരത്തിൽ മാത്രമേ ബോർഡ്/ഹോർഡിംഗ് തുടങ്ങിയവ സ്ഥാപിക്കുവാൻ പാടുള്ളൂ.

21. സ്റ്റീൽ പരസ്യബോർഡാണ് സ്ഥാപിക്കുന്നത് എങ്കിൽ ബോർഡിന്റെ ഉയരം 3 മീറ്റർ ആയി നിജപ്പെടുത്തിയിരിക്കുന്നു. എന്നാൽ ലൈറ്റ് വെയിറ്റ് മോഡേൺ πാസ്റ്റിക് പ്രിന്റെഡ് ബോർഡാണ് സ്ഥാപിക്കുന്നത് എങ്കിൽ ബോർഡിന്റെ ഉയരം 5 മീറ്റർ വരെ ആകാവുന്നതാണ്. ഗ്രൗ≠് ലവലിൽ നിന്നുമാണ് ബോർഡ് സ്ഥാപിക്കുന്നതെങ്കിൽ ലൈസൻസ്ഡ് എഞ്ചിനീയറുടെ സ്ട്രെക്ചറൽ സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്. ഏതെങ്കിലും രീതിയിലുള്ള അപകടമു≠ാകുന്നപക്ഷം ബോർഡ് സ്ഥാപിച്ച പരസ്യ ഏജൻസിക്കും സർട്ടിഫിക്കറ്റ് നൽകിയ ലൈസൻസ്ഡ് എഞ്ചിനീയർക്കുമായിരിക്കും ഉത്തരവാദിത്വം സത്യവാങ്മൂലം ഹാജരാക്കേ≠താണ്.

22. 10 മീറ്ററിൽ കൂടുതൽ ഉയരമുള്ള കെട്ടിടങ്ങൾക്ക് മുകളിൽ ഹെവി വെയിറ്റ് സ്റ്റീൽ ഫ്രെയിംഡ് ബോർഡുകൾ അനുവദിക്കുന്നതല്ല. എന്നാൽ ലൈറ്റ് വെയ്റ്റ് πാസ്റ്റിക് ബോർഡുകൾ അനുവദിക്കുന്നത് പരിഗണിക്കാവുന്നതാണ്. 10 മീറ്ററിന് താഴെയുള്ള എല്ലാ ബോർഡുകൾക്കും സ്ട്രെക്ചറൽ സ്റ്റബിലിറ്റി സർട്ടിഫിക്കറ്റ് സ്ട്രക്ചറർ എഞ്ചിനീയറിൽ നിന്നും നിർബന്ധമായും ഹാജരാക്കേ≠താണ്. ടി ബോർഡ് മൂലം അപകടം ഉ≠ായാൽ ഉത്തരവാദിത്വം കെട്ടിട ഉടമയ്ക്കും പരസ്യ ഏജൻസിക്കും മാത്രം ആയിരിക്കുമെന്ന സത്യവാങ്മൂലം കൂടി ഹാജരാക്കണം. എല്ലാ പരസ്യ ബോർഡുകളുടേയും അനുമതി/കാലാവധി അതേ സാമ്പത്തിക വർഷം അസാനിക്കുന്നതാണ്. സ്ഥാപിച്ചു കഴിഞ്ഞാൽ ബോർഡിനു കംπീഷൻ πാൻ സമർപ്പിക്കേ≠താണ്.

23. നിലവിലുള്ള പരസ്യ ബോർഡുകൾ/നിയമാനുസൃത ഫീസുകൾ നൽകി റഗുലറൈസ് ചെയ്യേ≠താണ്.

24. സ്ഥാപനങ്ങളുടെയോ കടകളുടെയോ മുമ്പിൽ ടി സ്ഥാപനത്തിന്റെയോ കടയുടെയോ പേര് പ്രദർശിപ്പിച്ചിട്ടുള്ള ബോർഡുകൾക്ക് അനുമതി ആവശ്യമില്ല.

ആർച്ചുകൾ (താൽക്കാലികം)

1. നഗരസഭാ പരിധിക്കുള്ളിൽ പ്രധാന ജംഗ്ഷനുകളിലോ ഗതാഗത തടസ്സം ഉ≠ാവാൻ സാധ്യതയുള്ള റോഡുകളിലോ ആർച്ചുകൾ നിർമ്മിക്കാൻ അനുവദിക്കുകയില്ല.

2. താൽക്കാലിക ആർച്ചുകൾ നിർമ്മിക്കുന്നതിനുമുമ്പായി ടി ആർച്ച് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ സ്കെച്ച് സഹിതം അപേക്ഷ ഇതര രേഖകളോടൊപ്പം ഒരു മാസം മുമ്പ് സമർപ്പിക്കേ≠താണ്.

3. കാൽനട യാത്രക്കാർക്കോ ഗതാഗതത്തിനോ തടസ്സം വരുന്ന തരത്തിൽ ആർച്ച് നിർമ്മിക്കാൻ പാടില്ല.

(ഒപ്പ്)

സെക്രട്ടറി, കേഴിക്കോട് കോർപ്പറേഷൻ.

543 29th SEPT. 2015] KERALA GAZETTE 1638

പൊതുസ്ഥലങ്ങളിലും പൊതുതെരുവുകളിലും പരസ്യ ബോർഡുകളും കമാനങ്ങളും സ്ഥാപിക്കുന്നതിനും

പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനുമുള്ള ബൈലോ

1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 567-ാം വകുപ്പിന്റെ (2) (9) (11) (32) ഉപവകുപ്പുകൾ പ്രകാരം നൽകപ്പെട്ടിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചും ടി ആക്ടിന്റെ 207, 271, 272, 273, 274, 275, 276, 368, 369, 375 എന്നീ വകുപ്പുകളനുസരിച്ചും, കോഴിക്കോട് നഗരസഭ താഴെപ്പറയുന്ന നിയമാവലി ഉ≠ാക്കുന്നു, അതായത്:—

1. ചുരുക്കപ്പേരും വ്യാപ്തിയും പ്രാരംഭവും :

(1) ഈ നിയമാവലിക്ക് നഗരസഭ പരസ്യനികുതി ബൈലോ എന്ന് പേര് പറയാം

(2) ഇതിന് നഗരം ഒട്ടാകെ വ്യാപ്തി ഉ≠ായിരിക്കുന്നതാണ്.

(3) ഇത് സർക്കാർ അംഗീകരിച്ച് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ പ്രാബല്യത്തിൽ വന്നതായി കണക്കാക്കേ≠താണ്.

2. നിർവ്വചനങ്ങൾ—ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം :

(1) 'സെക്രട്ടറി' എന്നാൽ നഗരസഭാ സെക്രട്ടറി എന്നർ∞മാകുന്നു.

(2) 'കെട്ടിടം' എന്നാൽ കല്ലോ മരമോ ഇഷ്ടികയോ മറ്റേതെങ്കിലും സാധനം കൊ≠ോ ഉ≠ാക്കിയ വാസയോഗ്യമായതും ഒരു നിലയിലോ ബഹുനിലയിലോ ആയ കോൺക്രീറ്റ് കെട്ടിടം അല്ലെങ്കിൽ എടുപ്പ് എന്നർ∞മാകുന്നു.

(3) 'വാഹനം' എന്നാൽ 1998-ലെ മോട്ടോർ വാഹന ആക്ടിലെ (1988-ലെ 59-ാം നമ്പർ കേന്ദ്ര ആക്ട്) അതേ അർ∞ം ഉ≠ായിരിക്കുന്നതാണ്.

(4) 'പൊതു തെരുവ്' എന്നാൽ ഒരു പൊതുനിരത്തായിരുന്നാലും അല്ലെങ്കിലും, പൊതുജനങ്ങൾക്ക് വഴിയായി ഉപയോഗിക്കാൻ അവകാശമുള്ളതായ ഏതെങ്കിലും തെരുവ്, റോഡ്, ഇടവഴി, വഴി അഥവാ സവാരിപ്പാത എന്നർ∞ം.

(5) 'ചുവരുകൾ'എന്നാൽ ഏതെങ്കിലും കെട്ടിടം, എടുപ്പ്, മതിൽ കോമ്പൗ≠് വാൾ എന്നിവയുടെ ചുവരുകൾ എന്നർ∞മാകുന്നു.

(6) 'കമാനം' എന്നാൽ ഇരുമ്പുകൊ≠ോ ശ‡ിയുള്ള സാധനങ്ങൾകൊ≠ോ പൊതുനിരത്തിന് കുറുകെയോ കാൽനട യാത്രികർക്ക് തടസ്സമാവാത്ത രീതിയിൽ നടപ്പാതയ്ക്ക് പിന്നിലായി ആർച്ച് ആകൃതിയിലോ കുത്തനെയോ മറ്റേതെങ്കിലും രീതിയിലോ ജനശ്രദ്ധ ആകർഷിക്കത്തക്കവിധത്തിൽ നിർമ്മിക്കുന്ന കമാനം അല്ലെങ്കിൽ കവാടം എന്നർ∞മാകുന്നു.

(7) 'പരസ്യബോർഡുകൾ' ചതുരത്തിലോ ദീർഘചതുരത്തിലോ, മറ്റേതെങ്കിലും ആകൃതിയിലോ നാല് ചുറ്റും ബലപ്പെടുത്തിയതോ πാസ്റ്റിക് കൊ≠ോ, ഫ്ളക്സ് കൊ≠ോ എന്തെങ്കിലും ലോഹ നിർമ്മിതമായതോ മറ്റ് വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച് ജനശ്രദ്ധ ആകർഷിക്കത്തക്കരീതിയിൽ പ്രദർശിക്കപ്പെടുന്ന ഇലക്ട്രോണിക്സ് ഡിസ്πേ ബോർഡ് ഉൾപ്പെടെയുള്ള പരസ്യബോർഡുകൾ എന്നർ∞മാകുന്നു.

(8) സ്കൈ സൈനുകൾ : ഒരു സ്ഥാപനമോ, വ്യ‡ിയോ, സൊസൈറ്റിയോ തിരിച്ചറിയൽ ആവശ്യത്തിലേക്കായി ഒരു കെട്ടിടത്തിനോടോ മറ്റേതെങ്കിലും എടുപ്പുകളോടോ അനുബന്ധമായി അല്ലെങ്കിൽ എടുപ്പുകളുടെ സഹായത്തോടെ അല്ലെങ്കിൽ സ്വതന്ത്രമായി സ്ഥാപിച്ചിരിക്കുന്ന ഒരു ചി"ം എന്ന് അർ∞മാകുന്നു.

3. നഗരപ്രദേശത്ത് പരസ്യങ്ങളുടെ ബാഹുല്യം നിമിത്തം നഗരത്തിന്റെ തനിമയും ഭംഗിയും നഷ്ടപ്പെടാതിരിക്കുന്നതിനും നഗരം പരസ്യങ്ങൾകൊ≠് വികൃതമാകാതിരിക്കുന്നതിനുമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുവേ≠ിയുള്ള ഉദ്ദേശ്യ ലക്ഷ്യത്തോടെയാണ് നഗരസഭാ കൗൺസിൽ 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ട് 567-ാം വകുപ്പിന്റെ (2), (9), (11), (32) എന്നീ ഉപവകുപ്പുകളും ടി ആക്റ്റിന്റെ 207, 271, 272, 273, 274, 275, 276, 368, 369, 375 എന്നീ വകുപ്പുകളും അനുസരിച്ചും ഈ ബൈലോ പുറപ്പെടുവിക്കുന്നത്.

4. നഗരസഭാ സെക്രട്ടറിയുടെ രേഖാമൂലമുള്ള അനുവാദം കൂടാതെ നഗരസഭാ പ്രദേശത്ത് യാതൊരു പരസ്യവും ഏതെങ്കിലും പൊതുസ്ഥലത്തോ റോഡ് പുറമ്പോക്കിലോ, പൊതു കളിസ്ഥലങ്ങളിലോ, സ്വകാര്യ സ്ഥലങ്ങളിലോ പ്രദർശിപ്പിക്കുകയോ ഏതെങ്കിലും ഭൂമിയിലോ കെട്ടിടത്തിന്റെമേലോ, ചുവരിലോ പരസ്യ പലകയിൻമേലോ, എടുപ്പിൻമേലോ, അല്ലെങ്കിൽ അതിന്റെ മുകളിലോ കുത്തനെ നിറുത്തുകയോ ഉറപ്പിച്ചു നിർത്തുകയോ അല്ലെങ്കിൽ ഏതെങ്കിലും സ്ഥലത്തോ ആകാശത്തിലോ പൊതുജനശ്രദ്ധയ്ക്കായി പ്രദർശിപ്പിക്കാനോ പാടുള്ളതല്ല.

5. ചരിത്ര സ്മാരകങ്ങളായ കെട്ടിടങ്ങൾ, ചുവരുകൾ സ്മാരകങ്ങൾ, പൊതു ഉദ്യാനങ്ങൾ ട്രാഫിക് എെലന്റുകൾ എന്നിവയ്ക്ക് തടസ്സം വരുന്ന രീതിയിൽ യാതൊരു പരസ്യവും സ്ഥാപിക്കാൻ പാടില്ലാത്തതാകുന്നു.

6. യാതൊരുവിധ കമാനങ്ങളും, പരസ്യ ഹോർഡിംഗുകളും, ബോർഡുകളും സിനിമാ പോസ്റ്ററുകളും, ചുവർ പരസ്യങ്ങളും, ആരാധനാലയങ്ങൾ, കളിസ്ഥലങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ നഗരസഭ നി›യിക്കുന്ന പ്രധാനപ്പെട്ട റോഡുകൾ തിരക്കുള്ള ജംഗ്ഷനുകൾ, ട്രാഫിക് എെലന്റുകൾ എന്നിവിടങ്ങളിൽ സ്ഥാപിക്കാൻ പാടില്ലാത്തതാകുന്നു.

7. സെക്രട്ടറി നിർദ്ദേശിക്കുന്ന തരത്തിലും നിബന്ധനകൾ അനുസരിച്ചും നഗരപ്രദേശത്ത് വൃത്തിയായും ഭംഗിയായും മാത്രമേ സിനിമാ പോസ്റ്ററുകൾ ഉൾപ്പെടെയുള്ള പരസ്യങ്ങൾ സ്ഥാപിക്കാൻ പാടുള്ളു.

8. നഗരസഭാ സെക്രട്ടറിയുടെ അനുമതിക്ക് വിധേയമായി മാത്രമേ ഏതു പരിസരത്തിലും, വാഹനത്തിലും, റോഡ് പുറമ്പോക്കിലും, സ്വകാര്യ വ്യ‡ിയുടെ വസ്തുക്കളിലും പരസ്യം പ്രദർശിപ്പിക്കാൻ പാടുള്ളു.

544 29th SEPT. 2015] KERALA GAZETTE 1639

9. നഗരസഭാതിർത്തിയിൽ ഏതൊരു ഭാഗത്തും പരസ്യം സംബന്ധിച്ചുള്ള ഏതെങ്കിലും അടയാളമോ, അക്ഷരമോ ചി"മോ പ്രദർശിപ്പിക്കുന്നതിന് മുമ്പായി നഗരസഭയുടെ അനുമതി വാങ്ങിയിരിക്കേ≠തും, നി›ിത നിരക്കിലുള്ള പരസ്യനികുതി, പരിശോധനാ ഫീസ്, ലൈസൻസ് ഫീസ് എന്നിവ ഒടുക്കേ≠താണ്.

10. കോഴിക്കോട് നഗരസഭാ പരിധിയിലുള്ള മാനാഞ്ചിറ സ്ക്വയറിനുചുറ്റും നഗരസഭ പരസ്യവിമു‡ മേഖലയായി പ്രഖ്യാപിച്ചിരി ക്കുന്നതിനാൽ ടി സ്ഥലങ്ങളിൽ പരസ്യങ്ങൾക്ക് അനുമതി നൽകുന്നതല്ല.

11. ഫുട്പാത്തിൽക്കൂടി സഞ്ചരിക്കുന്ന കാൽനടയാത്രക്കാർക്ക് അസൗകര്യം ഉ≠ാക്കുന്ന തരത്തിൽ യാതൊരു കമാനമോ പരസ്യബോർഡോ, തൂണോ സ്ഥാപിക്കാൻ പാടുള്ളതല്ല. കമാനത്തിന്റെയോ പരസ്യബോർഡിന്റെയോ, തൂണുകൾ ടാർ/കോൺക്രീറ്റിംഗ് ചെയ്ത ഭാഗത്തിന്റെ വെളിയിലായിരിക്കണം സ്ഥാപിക്കേ≠ത്, ഫുട്പാത്ത് ഉള്ള റോഡിന്റെ വശങ്ങളിൽ ഫുട്പാത്തിന് വെളിയിൽ മാത്രമേ കമാനത്തിന്റേയോ പരസ്യബോർഡിന്റേയോ തൂണുകൾ സ്ഥാപിക്കാൻ പാടുള്ളു.

12. 1999-ലെ കേരള മുനിസിപ്പാലിറ്റി (പൊതു തെരുവുകളിലും പൊതു സ്ഥലങ്ങളിലും കമാനങ്ങളും പരസ്യബോർഡുകളും സ്ഥാപിക്കൽ) ചട്ടങ്ങളുടെ നാലാം ചട്ടത്തിന്റെ (3) (എ) പ്രകാരം കമാനങ്ങൾ അനുവദിക്കുന്നത് ഹ്രസ്വകാലത്തേയ്ക്ക് മാത്രമാണ്. കമാനങ്ങൾ സ്ഥാപിക്കുന്നതുമൂലം റോഡിന് എന്തെങ്കിലും കേടുപാടുകൾ ഉ≠ാകുന്ന പക്ഷം കമാനങ്ങൾ പൊളിച്ച് നീക്കിയാലുടൻ തന്നെ ലൈസൻസി ആവശ്യമായി അറ്റകുറ്റപ്പണികൾ ചെയ്ത് റോഡ് പൂർവ്വസ്ഥിതിയിലാ ക്കേ≠തും അല്ലാത്ത പക്ഷം പ്രസ്തുത ജോലി കോർപ്പറേഷൻ ഫ≠് ഉപയോഗിച്ച് ലൈസൻസിയുടെ നഷ്ടോത്തര വാദിത്വത്തിൽ ചെയ്യിക്കുന്നതും ചെലവ് ലൈസൻസിയുടെ ഡെപ്പോസിറ്റിൽ നിന്നും ഈടാക്കുന്നതും തികയാതെ വരുന്ന തുക വസ്തു നികുതി കുടിശ്ശിക ഈടാക്കുന്ന നടപടിക്രമമനുസരിച്ച് ലൈസൻസിയിൽ നിന്നും ഈടാക്കാൻ സെക്രട്ടറിയ്ക്ക് അധികാരമു≠ായിരിക്കുന്നതുമാണ്.

13. കമാനം പരസ്യബോർഡുകൾ, തൂണുകൾ എന്നിവ സ്ഥാപിക്കുന്നത് വൈദ്യുതിലൈനുകളിൽ നിന്നും അപകട സാധ്യത ഒഴിവാക്കിക്കൊ≠ായിരിക്കണം കമാനമോ പരസ്യബോർഡോ തൂണോ പൊതുനിരത്തിലോ സ്വകാര്യ സ്ഥലത്തോ സ്ഥാപിച്ചതുമൂലം ആർക്കെങ്കിലും എന്തെങ്കിലും അപകടം സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്വം ലൈസൻസിയ്ക്ക് ആയിരിക്കുന്നതും, നഷ്ടപരിഹാരം നൽകാൻ ലൈസൻസി ബാദ്ധ്യസ്ഥനായിരിക്കുന്നതും ഇക്കാര്യത്തിൽ നഗരസഭയ്ക്ക് യാതൊരുവിധ ബാധ്യതയും ഉ≠ായിരിക്കുന്നതുമല്ല.

14. യാതൊരു പരസ്യബോർഡുകളും, ഹോർഡിംഗുകളും പൊതുവഴിയികളിൽ നിന്നും 1.5 മീറ്റർ അകലത്തിലും കെട്ടിടങ്ങളിൽ നിന്നും നഗരസഭ നി›യിക്കുന്ന ദൂരപരിധിയിലും മാത്രമേ സ്ഥാപിക്കുവാൻ പാടുള്ളു.

15. നാല് നിലകളിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക് മുകളിൽ പരസ്യബോർഡ് സ്ഥാപിക്കുവാൻ അനുവദിക്കുന്നതല്ല.

16. നിലത്ത് സ്ഥാപിക്കുന്ന ബോർഡുകളുടെ മൊത്തം ഉയരം പരമാവധി 9 മീറ്റർ ആയും കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിക്കുന്നവയുടെ മൊത്തം ഉയരം …ാബിൽ നിന്നും പരമാവധി 9 മീറ്റർ ആയും പരസ്യ ഫലകത്തിന്റെ പരമാവധി ഉയരം 6 മീറ്ററായും നീളം പരമാവധി 15 മീറ്ററായും നിജപ്പെടുത്തിയിരിക്കുന്നു. ചുവരിന്റെയോ പാരപ്പറ്റിന്റെയോ മോന്തായത്തിന്റെയോ യാതൊരു ഭാഗത്തുനിന്നും ഒരു മീറ്ററിലധികം ഉയരത്തിൽ ബോർഡോ ചട്ടക്കൂടോ മറ്റ് ഉപകരണമോ നിൽക്കാൻ പാടില്ലാത്തതാകുന്നു.

17. 12 സ്ക്വയർ മീറ്ററിന് മുകളിൽ വിസ്തീർണ്ണമുള്ള എല്ലാ ബോർഡുകൾക്കും ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പ് വരുത്തേ ≠തും എം ടെക് ബിരുദമുള്ള സ്ട്രക്ചറൽ എഞ്ചിനീയറിൽ നിന്നും സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേ≠തുമാണ്.

18. ഏതൊരു വ്യ‡ിയും പരസ്യം പ്രദർശിപ്പിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ മതിയായ കോർട്ട് ഫീസ് സ്റ്റാമ്പ് ഒട്ടിച്ച് നി›ിത ഫോറത്തിൽ പരസ്യം സംബന്ധിച്ചുള്ള വിവരങ്ങൾ സ്ഥാപിക്കുന്ന പരസ്യബോർഡുകളുടെ വിവരണം, ബോർഡ് സ്ഥാപിക്കാൻ ഉപയോഗിക്കുന്ന സാധനങ്ങൾ ലൊക്കേഷൻ πാൻ, സ്ട്രക്ചറൽ സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ്, സ്വകാര്യ/ഡിപ്പാർട്ട്മെന്റ ് സ്ഥല ഉടമകളുടെ സമ്മതപത്രം എന്നിവ സഹിതം 15 ദിവസത്തിനു മുമ്പ് നഗരസഭാ സെക്രട്ടറിക്ക് അപേക്ഷ നൽകേ≠താണ്. ലഭ്യമാകുന്ന അപേക്ഷകൾ നഗരസഭാ സെക്രട്ടറി ക്ഷമതയുള്ള ഉദ്യോഗസ്ഥരെക്കൊ≠് പരിശോധന നടത്തി സാധുവായ അപേക്ഷകരിൽ നിന്നും നിർദ്ദേശാനുസരണം ഡെപ്പോസിറ്റ്, ലൈസൻസ് ഫീസ്, പരിശോധന ഫീസ്, പരസ്യ നികുതി എന്നിവ ഒടുക്കുന്നതിന് അപേക്ഷകരെ അറിയിക്കുന്നതുമാണ്. അപേക്ഷകൻ നി›ിത ഫീസ് ഒടുക്കി നഗരസഭാ സെക്രട്ടറി നിർദ്ദേശിക്കുന്ന വ്യവസ്ഥകൾ പാലിച്ചുകൊള്ളാമെന്ന് സമ്മതിച്ചുകൊ≠് ` 50 വിലയുള്ള മുദ്രപത്രത്തിൽ നഗരസഭാ സെക്രട്ടറിയുമായി എഗ്രി മെന്റ ് വയ്ക്കുന്നതുമാണ്. (അപേക്ഷാഫോറം, മുദ്രപത്രത്തിൽ എഴുതി തയ്യാറാക്കേ≠ എഗ്രിമെന്റ ് എന്നിവയുടെ മാതൃക അനുബന്ധമായി ചേർത്തിരിക്കുന്നു.)

19. പരസ്യ നികുതി പരിശോധനാ ഫീസ,് ലൈസൻസ് ഫീസ,് ഡെപ്പോസിറ്റ് എന്നിവ സംബന്ധിച്ച നിരക്കുകൾ നഗരസഭാ കൗൺസിലുകൾക്ക് യഥാസമയം നി›യിക്കുവാവൻ അധികാരമു≠്. എന്നാൽ ആ നിരക്കുകൾ ടി ആവശ്യാർ∞ം സർക്കാർ നിർദ്ദേശിക്കുന്ന നിരക്കിൽ കുറയാൻ പാടില്ലാത്തതും ആയവ സർക്കാർ നി›യിക്കാവുന്ന ഒഴിവാക്കലുകൾക്ക് വിധേയമായിട്ടായിരിക്കുന്നതുമാണ്.

20. പുതിയ ബോർഡുകൾ സ്ഥാപിക്കാനുള്ള അപേക്ഷകളിൻമേൽ 15 ദിവസത്തിനകവും നിലവിലുള്ളവയുടെ അംഗീകാരം പുതുക്കുന്നതിനുള്ള അപേക്ഷകളിൻമേൽ 10 ദിവസത്തിനകം തീർപ്പ് കൽപ്പിക്കേ≠തുമാണ്.

21. പരസ്യ നികുതി ഒടുക്കി കഴിഞ്ഞാൽ സെക്രട്ടറിയുടെ പക്കൽ നിന്നും ലഭ്യമാകുന്ന അനുമതി പത്രം അടങ്ങിയ സ്റ്റിക്കർ ഓരോ വ്യ‡ിയും സ്ഥാപനങ്ങളും പരസ്യ ബോർഡുകളിൽ താഴെ വലത് ഭാഗത്ത് നിർബന്ധമായും പ്രദർശിപ്പിക്കേ≠താണ്. അപ്രകാരം സ്റ്റിക്കർ പതിക്കാത്ത പരസ്യങ്ങളെ അനധികൃതമായി കണക്കാക്കി നടപടി സ്വീകരിക്കുന്നതാണ്.

22. നഗരപ്രദേശത്ത് പതിക്കുന്ന സിനിമാ പോസ്റ്ററുകൾക്ക് അംഗീകൃത ഫിലിം ഏജൻസികൾ നഗരസഭാ സെക്രട്ടറിയിൽ നിന്നും മുൻകൂർ അനുമതി വാങ്ങി നി›ിത ഫീസ് ഒടുക്കുകയും നഗരസഭാ മുദ്ര പതിപ്പിച്ചിരിക്കേ≠തുമാണ്. ഇപ്രകാരം മുദ്ര പതിക്കാത്ത പോസ്റ്ററുകൾ അനധികൃതമായി കണക്കാക്കി നടപടി സ്വീകരിക്കുന്നതാണ്.

23. പുതുതായി സ്ഥാപിക്കുന്ന ബോർഡുകൾ നിലവിലുള്ള ബോർഡുകളുടെ കാഴ്ചയെ മറയ്ക്കുന്നില്ലായെന്ന്അപേക്ഷകരും പരിശോധകരും ഉറപ്പ് വരുത്തേ≠താണ്. 545 29th SEPT. 2015] KERALA GAZETTE 1640 24. അ"ീല പരസ്യങ്ങളും നിരോധിക്കപ്പെട്ട പരസ്യങ്ങളും ഏതൊരു കാരണവശാലും പ്രദർശിപ്പിക്കുവാൻ പാടുള്ളതല്ല.

25. നഗരം വികൃതമാകാതിരിക്കുന്നതിനായി നഗരത്തിൽ റോഡ് പുറമ്പോക്കിലും, പൊതുസ്ഥലങ്ങളിലും പരസ്യം പ്രദർശിപ്പിക്കുന്നതിന് ഒരു പൊതു മാനദണ്ഡം എന്ന നിലയിൽ നഗരസഭ നി›യിക്കുന്ന സ്ഥലങ്ങളിൽ മാത്രമേ ഏതൊരു വിധ പരസ്യങ്ങളും, സിനിമാ പോസ്റ്ററുകളും പ്രദർശിപ്പിക്കുവാൻ പാടുള്ളു..

26. പരസ്യ ബോർഡുകൾ, സിനിമാ പോസ്റ്ററുകൾ, ഹോർഡിംഗുകൾ എന്നിവ പുറമ്പോക്കിലും പൊതുസ്ഥലങ്ങളിലും, റോഡ് പുറമ്പോക്കിലും പ്രദർശിപ്പിക്കുന്നതിന് നഗരസഭ ക≠െത്തുന്ന സ്ഥലങ്ങളുടെ ലിസ്റ്റ് നഗരസഭാ സെക്രട്ടറി പ്രസിദ്ധപ്പെടുത്തേ≠തും ആയത് പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ബോധിപ്പിക്കാൻ പൊതുജനങ്ങൾക്ക് സൗകര്യം നൽകേ≠തും നി›ിത സമയത്തിനുള്ളിൽ പരാതികൾ പരിശോധിച്ച് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തേ≠തുമാണ്.

27. പ്രസിദ്ധീകരിച്ച ലിസ്റ്റിലുള്ള ഓരോ സ്ഥലങ്ങൾക്കും ഓരോ സാമ്പത്തിക വർഷത്തേക്കും ഓരോന്നായി നിലവിലുള്ള നിയമങ്ങൾക്ക് വിധേയമായി പരസ്യം സ്ഥാപിക്കുന്നതിലേക്കായി (തറ വാടക) പരസ്യലേലം/ക്വട്ടേഷൻ ചെയ്തു നൽകാവുന്നതാണ്.

28. ലേല ക്വട്ടേഷനിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം പിടിക്കുന്ന ആളിന് പരസ്യം പ്രദർശിപ്പിക്കുന്നതിന് പരസ്യ നികുതി ഈടാക്കി അനുമതി നൽകാവുന്നതാണ്. ലേലം പിടിക്കുന്ന ആൾക്ക് സ്വന്തം ചെലവിൽ ബോർഡ് സ്ഥാപിക്കാവുന്നതും, പരസ്യബോർഡ് സ്ഥാപിക്കുന്നതിനുള്ള മറ്റ് പൊതു നിബന്ധനകൾ പാലിക്കേ≠തും പരസ്യ നികുതി ഒടുക്കി നിയമവിധേയമായി പരസ്യ പ്രദർശനം നടത്താവുന്നതുമാണ്.

29. ഏതൊരു പരസ്യബോർഡുകളും ഹോർഡിംഗുകളും സിനിമാ പോസ്റ്ററുകളും മറ്റ് പരസ്യങ്ങളും നിരോധിക്കുന്നതിനും അനുമതി നൽകിയവയാണെങ്കിലും പൊതു ജനങ്ങൾക്കും കാൽനട യാത്രക്കാർക്കും വാഹന ഗതാഗതത്തിനും വാഹനമോടിക്കുന്നവർക്കും തടസ്സമാണെന്ന് സെക്രട്ടറിക്ക് ബോധ്യം വന്നാൽ അവയെ മാറ്റാൻ ഉടമകളോട് ആവശ്യപ്പെടാവുന്നതും ഉടമ മാറ്റാത്തപക്ഷം ടി പരസ്യങ്ങൾ ഉടമകളുടെ ഉത്തരവാദിത്വത്തിൽ സെക്രട്ടറിക്ക് നീക്കം ചെയ്യാവുന്നതുമാണ്. ഏതെങ്കിലും പരസ്യം പ്രദർശിപ്പിക്കുന്നത് സെക്രട്ടറി നിരസിക്കുന്ന സാഹചര്യം ഉ≠ായാൽ അപ്രകാരം നഗരസഭയിൽ ഒടുക്കിയിട്ടുള്ള പരസ്യ നികുതി ഉടമയ്ക്ക് മടക്കി നൽകുന്നതായിരിക്കും.

30. ഈ ബൈലോയിൽ പ്രതിപാദിച്ചിട്ടുള്ള വ്യവസ്ഥയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഏതൊരു വ്യ‡ിയുടെയും സ്ഥാപനത്തിന്റെയും പരസ്യം നഗരസഭാ സെക്രട്ടറിക്ക് നീക്കം ചെയ്യാവുവന്നതും അതിനായി ചെലവാകുന്ന മുഴുവൻ തുകയും കുറ്റക്കാരിൽ നിന്ന് ഈടാക്കാവുന്നതുമാണ്.

31. ഏതൊരു പരസ്യബോർഡും ചുവർ ഹോർഡിംഗുകൾ, വാഹനങ്ങൾ എന്നിവയുടെ പരസ്യങ്ങൾ മാറ്റം വരുത്തുന്ന സന്ദർഭങ്ങളിൽ ബന്ധപ്പെട്ടവർ നഗരസഭയിൽ രേഖാമൂലം അറിയിക്കേ≠തും, സെക്രട്ടറിയുടെ മുൻകൂർ അനുമതിയോടെ നി›ിത നിരക്കിൽ നികുതി ഒടുക്കി പരസ്യ പ്രദർശനം നടത്തേ≠തുമാണ്. പരസ്യങ്ങളിൽ മാറ്റം വരുത്തുന്ന സന്ദർഭങ്ങളിൽ ആദ്യം നൽകിയ അനുമതി അസാധുവാക്കുകയും സെക്രട്ടറിയുടെ അനുമതി പുതുക്കിയ നികുതി നിരക്കിൽ ഒടുക്കി വാങ്ങേ≠തുമാണ്.

32. ഏതൊരു പരസ്യം പ്രദർശിപ്പിക്കുന്ന വ്യ‡ിയോ സ്ഥാപനമോ സർക്കാർ സ്ഥാപനങ്ങളോ യഥാസമയം നഗരസഭാ സെക്രട്ടറിയുടെ അനുമതി കൂടാതെ പരസ്യം പ്രദർശിപ്പിക്കുന്നതായി കാണുന്നതായാൽ നഗരസഭാ സെക്രട്ടറിക്ക് പരസ്യ നികുതി ചുമത്തി നോട്ടീസ് നൽകാവുന്നതും, മറ്റു നികുതികൾ ഈടാക്കുന്ന വ്യവസ്ഥകൾ പ്രകാരം ശിക്ഷാ നടപടി സ്വീകരിച്ച് തുക വസൂലാക്കാവുന്നതുമാണ്.

33. മേൽ പ്രസ്താവിച്ച ബൈലോകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഏതൊരു വ്യ‡ിയേയും സ്ഥാപനത്തെയും സർക്കാർ സ്ഥാപനങ്ങളിലെ വകുപ്പ് മേധാവിയെയും പൊതുമേഖലാ സ്ഥാപനങ്ങളെയും 1994-ലെ കേരളാ മുനിസിപ്പാലിറ്റി ആക്റ്റിലെ സെക്ഷൻ 275 (2) പ്രകാരമുള്ള ശിക്ഷാ നടപടികൾക്ക് വിധേയമാക്കാവുന്നതും കേരളാ മുനിസിപ്പാലിറ്റി (കുറ്റങ്ങൾ, രാജിയാക്കൽ) ചട്ടങ്ങളിൽ അനുശാസിക്കുന്ന വ്യവസ്ഥ പ്രകാരം 5,000 രൂപ വരെ പിഴ ഈടാക്കാവുന്നതാണ്.

34. അനധികൃത പരസ്യം പ്രദർശിപ്പിച്ച വകയിൽ മുനിസിപ്പാലിറ്റിക്ക് ഏതെങ്കിലും തുക അടയ്ക്കാൻ വീഴ്ച വരുത്തിയ കുറ്റം ഒഴികെ ഒരിക്കൽ രാജിയാക്കിയ അതേ കുറ്റം ആവർത്തിക്കുന്ന സംഗതികളിൽ വീ≠ും രാജിയാക്കാവുന്നതല്ല.

35. 1994-ലെ കേരളാ മുനിസിപ്പാലിറ്റി ആക്റ്റോ അതു പ്രകാരമുള്ള ചട്ടമോ ബൈലോയോ റഗുലേഷനോ പ്രകാരം നഗരസഭയുടേയോ സെക്രട്ടറിയുടേയോ ലൈസൻസോ അനുവാദമോ നഗരസഭയിലെ രജിസ്ട്രേഷനോ ഏതെങ്കിലും പ്രവൃത്തി ചെയ്യുന്നതിന് ആവശ്യമായിരിക്കുകയും അങ്ങനെയുള്ള പ്രവൃത്തി അനുവാദമോ രജിസ്ട്രേഷനോ കൂടാതെയോ അല്ലെങ്കിൽ അങ്ങനെയുള്ള ഏതെങ്കിലും ലൈസൻസിലെയോ വ്യവസ്ഥകൾക്ക് യോജിക്കാത്ത വിധത്തിലോ ചെയ്യുന്നതാകയാൽ,

(എ) സെക്രട്ടറിക്കോ അദ്ദേഹം യഥാവിധി അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അങ്ങനെയുള്ള പ്രവൃത്തി ചെയ്യപ്പെടുന്ന കെട്ടിടത്തിലോ, ഭൂമിയിലോ മുൻകൂട്ടി അറിയിച്ചശേഷം പ്രവേശിക്കുകയും ആ പ്രവൃത്തി തടയുന്നതിനാവശ്യമുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നതിന് അധികാരം ഉ≠ായിരിക്കും.

(ബി) നോട്ടീസ് അനുസരിച്ച് പ്രവർത്തിക്കുന്നില്ലായെങ്കിൽ ലൈസൻസ് ഇല്ലാത്ത സാധനമോ, ലൈസൻസ് ഇല്ലാത്ത പരിസരങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളോ, സെക്രട്ടറിക്ക് പിടിച്ചെടുക്കാവുന്നതും, പിടിച്ചെ ടുക്കപ്പെടുന്ന എല്ലാ സാധനങ്ങളും കേരള മുനിസിപ്പാലിറ്റി ആക്റ്റ് സെക്ഷൻ 474-ാം വകുപ്പ് പ്രകാരം പിടിച്ചെടുക്കപ്പെടുന്ന സാധനങ്ങൾ കൈയൊഴിക്കാൻ വ്യവസ്ഥ ചെയ്തിട്ടുള്ള വിധത്തിൽ കൈയൊഴി ക്കേ≠തുമാണ്.

(ഒപ്പ്) സെക്രട്ടറി, കോഴിക്കോട് നഗരസഭ.

546 29th SEPT. 2015] KERALA GAZETTE 1641

അനുബന്ധം-1

ഒരു രൂപ കോർട്ട്

കോഴിക്കോട് നഗരസഭ

ഫീസ് സ്റ്റാമ്പ് പരസ്യത്തിനുള്ള ബോർഡുകളും കമാനങ്ങളും സ്ഥാപിക്കുന്നതിനും പരസ്യ

പ്രദർശനാനുമതിക്കുള്ള അപേക്ഷ

1. അപേക്ഷകന്റെ/ഏജൻസിയുടെ പേര് :

മേൽവിലാസം (ഫോൺ നമ്പർ സഹിതം)

2. രജിസ്ട്രേഷൻ നമ്പർ :

3. അനുവാദം ഏത് ആവശ്യത്തിന്

:

വിസ്തീർണ്ണം എണ്ണം എത്രകാലത്തേക്ക് (എ) കമാനം

(ബി) പരസ്യത്തിനുള്ള ബോർഡ്

........................... ................... ...............................

(1) പ്രകാശിതമല്ലാത്ത ബോർഡ്

........................... ................... ...............................

(2) പ്രകാശിതമാക്കിയ ബോർഡ്

........................... ................... ...............................

(സി) ബാനർ

...........................

................... ................................

(ഡി) കൊ≠ുനടക്കുന്ന പരസ്യം ..........................

.................... ...............................

(ഇ) വാഹന പരസ്യം

........................... .................... ...............................

(എഫ്) സിനിമയുടേതല്ലാത്ത പോസ്റ്റർ ...........................

................... ...............................

(ജി) സിനിമയുടെ പോസ്റ്റർ ........................... .................... ...............................

(എച്ച്) …ൈഡുകൾ ഉപയോഗിച്ചുള്ള പരസ്യം ...........................

................... ................................

(എെ) സ്ക്രീനിലുള്ള ഫിലിം പരസ്യം ..........................

.................... ...............................

(ജെ) എൽ. ഡി. സി. പ്രൊജക്ടർ

ഉപയോഗിച്ചുള്ള പരസ്യം ........................... .................... ...............................

(കെ) ഇലക്ട്രോണിക്സ് ഡിജിറ്റൽ

സംവിധാനം കൊ≠ുള്ള പരസ്യം ...........................

................... ...............................

(എൽ) താൽക്കാലിക പരസ്യബോർഡുകൾ

(സൺപാക്ക്, ഫ്ളെക്സ് മുതലായവ

ഉപയോഗിച്ചുള്ള പരസ്യം)

........................... .................... ...............................

547 29th SEPT. 2015] KERALA GAZETTE 1642

4. കമാനം സ്ഥാപിക്കുന്ന റോഡിന്റെ പേര്/വീതി :

5. പരസ്യത്തിനുള്ള ബോർഡ് സ്ഥാപിക്കുന്ന

സ്ഥലം (ഉടമയുടെ പേര്, അഡ്രസ്സ്) :

പൊതുസ്ഥലം/സ്വകാര്യ സ്ഥലം :

6. പരസ്യം പ്രദർശിപ്പിക്കുന്ന പ്രദേശം-വാർഡ്

റ്റി. സി. നമ്പർ/സർവ്വേ നമ്പർ മുതലായവ :

7. ബാനർ പ്രദർശിപ്പിക്കുന്ന റോഡിന്റെ വീതി :

8. വാഹന പരസ്യമെങ്കിൽ ഏതുതരം വാഹനം/

വാഹന രജിസ്റ്റർ നമ്പർ :

9. സ്ക്രീനിലെ റോൾഫിലിം ഉപയോഗിച്ചുള്ള

പരസ്യത്തിന്റെ സമയ ദൈർഘ്യം :

10. പരസ്യം എന്താണെന്ന് (ചുരുക്കത്തിൽ) :

11. കമാനം, ബോർഡ് സ്ഥാപിക്കുന്നതും

പരസ്യം പ്രദർശിപ്പിക്കുന്നതും :

12. കോർപ്പറേഷനിൽ ഒടുക്കേ≠ തുക :

(എ) ഹോർഡിംഗ് ലൈസൻസ് ഫീസ്

ഹോർഡിംഗ് ഡെപ്പോസിറ്റ്

ഹോർഡിംഗ് പരിശോധന ഫീസ്

(ബി) കമാനം ലൈസൻസ് ഫീസ്

കമാനം ഡെപ്പോസിറ്റ്

(സി) പരസ്യ നികുതി

13. അപേക്ഷയോടൊപ്പം ഹാജരാക്കേ≠ മറ്റ്

രേഖകൾ :

(എ) ലൊക്കേഷൻ πാൻ

(ബി) എഗ്രിമെന്റ ്

(സി) സ്ട്രക്ച്ചറൽ സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ്

(ഡി) സ്വകാര്യ സ്ഥലം/പൊതു സ്ഥലം ഉടമയുടെ

(ഡിപ്പാർട്ട്മെന്റ ്) സമ്മതപത്രം

(ഇ) ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ്

(എഫ്) കഴിഞ്ഞ വർഷത്തെ രസീത്548 29th SEPT. 2015] KERALA GAZETTE 1643 14. സത്യപ്രസ്താവന

1999-ലെ കേരള മുനിസിപ്പാലിറ്റി (പൊതു തെരുവുകളിലും പൊതു സ്ഥലങ്ങളിലും കമാനങ്ങളും പരസ്യ ബോർഡുകളും സ്ഥാപിക്കൽ) ചട്ടങ്ങളും 1994-ലെ കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 271, 272, 273, 274, 275, 276 എന്നീ വകുപ്പുകളും തിരുവനന്തപുരം കോർപ്പറേഷൻ അംഗീകരിച്ച ബൈലോകളിലെ വ്യവസ്ഥകളും, കോർപ്പറേഷൻ സെക്രട്ടറിയുടെ നിർദ്ദേശങ്ങളും അനുസരിച്ചുകൊള്ളാമെന്ന് ഇതിനാൽ സമ്മതിക്കുന്നു.

സ്ഥലം :

ഒപ്പ് :

തീയ്യതി : അപേക്ഷകന്റെ പേര് :

നോട്ട്:—(1) (എ) മുതൽ (എൽ) വരെയുള്ള ഇനങ്ങളിൽ ഓരോ എണ്ണത്തിനും പ്രത്യേകം അപേക്ഷ തരേ≠താണ്.

(2) നിരോധിത മേഖലയായ മാനാഞ്ചിറ സ്ക്വയറിന് അഭിമുഖമായി യാതൊരുവിധ പരസ്യവും അനുവദിക്കുന്നതല്ല.

ആഫീസ് ആവശ്യത്തിന്

1. പരിശോധന ഉദ്യോഗസ്ഥന്റെ ശുപാർശ

2. ധനകാര്യ കമ്മിറ്റി തീരുമാനം

3. അനുവാദം കൊടുത്തതിന്റെ വിവരം-തീയതി

എത്ര കാലത്തേക്ക്-നിബന്ധനകൾ

അധികാരിയുടെ ഒപ്പും തീയതിയും549 29th SEPT. 2015] KERALA GAZETTE 1644

അനുബന്ധം-11

സമ്മതപത്രം

........................................ വർഷം ........................................................ മാസം .................................... തീയതി ഒന്നാം കക്ഷിയായ .................................................................................. ഉം ര≠ാം കക്ഷിയായ ........................................................ നഗരസഭാസെക്രട്ടറിയും തമ്മിലേർപ്പെടുന്ന സമ്മതപത്രം.

നഗരസഭാപ്രദേശത്ത് പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനും/നാട്ടുന്നതിനുമുള്ള അനുമതിക്കായി താഴെപ്പറയുന്ന രേഖകൾ സഹിതം ഒന്നാം കക്ഷി സമർപ്പിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തിൽ ര≠ാം കക്ഷി ഒന്നാം കക്ഷിയുമായി പരസ്പരം ഏർപ്പെടുന്ന സമ്മതപത്രിക എന്തെന്നാൽ :

1. ലൊക്കേഷൻ πാൻ

2. സ്ഥലം ഉടമയിൽ നിന്നുള്ള എഗ്രിമെന്റ ്

3. സ്ട്രക്ച്ചറൽ സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ്

4. വസ്തു ഉടമ (ബന്ധപ്പെട്ട സ്വകാര്യ വ്യ‡ിയുടെയോ/വകുപ്പിന്റെയോ)-യുടെ സമ്മതപത്രം

5. ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ്

6. പരസ്യത്തിന്റെ സ്വഭാവം

1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 271, 272, 273, 274, 275, 276 വകുപ്പുകളും 1999-ലെ കേരള മുനിസിപ്പാലിറ്റി (പൊതു സ്ഥലങ്ങളിലും പൊതു തെരുവുകളിലും പരസ്യ ബോർഡുകളും കമാനങ്ങളും സ്ഥാപിക്കുന്നതിനുള്ള) ചട്ടങ്ങളും ഈ സമ്മതപത്രത്തിന്റെ ഭാഗമായുള്ള നഗരസഭയുടെ അംഗീകൃത നിയമാവലിയും ഞാൻ അനുസരിച്ച് കൊള്ളാമെന്ന് ഇതിനാൽ സമ്മതിക്കുകയും, അനുമതി നിഷേധിക്കുന്നപക്ഷം പരസ്യ ബോർഡുകൾ സ്വന്തം ചെലവിലും, ബാദ്ധ്യതയിലും നീക്കം ചെയ്തു കൊള്ളാമെന്നും ഞാൻ സമ്മതിക്കുകയും ചെയ്യുന്നു.

ഒന്നാം കക്ഷിയുടെ പേരും ഒപ്പും :

മേൽവിലാസവും

ര≠ാം കക്ഷി : സെക്രട്ടറി

കോഴിക്കോട് നഗരസഭ

സാക്ഷികൾ (1)

(2)550

Cite this issue. Kerala Gazette, Government of Kerala, 29 September 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-09-29.part_4_kozhikode-corparation/. Archive identifier in.gazette.kerala_new.2015-09-29.part_4_kozhikode-corparation.