Servants of Knowledge
Kerala Gazette · Government of Kerala

Claim Notices—Cancellation of Registration

Published 15 December 2015

Department
Industries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-12-15.part_3_Industries-73-74
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2015 ഡിസംബർ 15

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

49

No. } 15th December 2015 1191 വൃ›ികം 29 29th Vrischikam 1191 1937 അഗ്രഹായനം 24 24th Agrahayana 1937

PART III

Industries Department

ക്ലെയിം നോട്ടീസ്

[1969-ലെ കേരള സഹകരണ സംഘം നിയമം ചട്ടം 69 (2) പ്രകാരം]

നമ്പർ JCI/LIQ/33/2015. 2015 നവംബർ 16.

പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ ഡി/2990/15 തീയതി 29-9-2015 നമ്പർ നടപടി ക്രമമനുസരിച്ച് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ സമാപ്തീകരിക്കുന്നതിന് എന്നെ ചുമതലപ്പെടുത്തിയിട്ടുള്ളതാണ്.

ആകയാൽ ടി സൊസൈറ്റിയിൽനിന്നും എന്തെങ്കിലും തുകകൾ കിട്ടാനുള്ള ആളുകൾ അവയുടെ വിശദാംശങ്ങൾ ഈ നോട്ടീസ് ഇൻസ്പെക്ടർ, ജില്ലാ വ്യവസായ കേന്ദ്രം, കോഴഞ്ചേരി, പത്തനംതിട്ട) എന്ന മേൽവിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. 60 ദിവസത്തിനുശേഷം ഉന്നയിക്കപ്പെടുന്ന യാതൊരു ബാധ്യതകളോ അവകാശങ്ങളോ പരിഗണിക്ക പ്പെടുന്നതല്ല എന്ന് അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്)

ലിക്വിഡേറ്റർ

റാന്നി മോഡൽ വനിതാ എസ്.സി./

എസ്.റ്റി.എെ.സി.എസ്.

എസ്.എെ.എൻ.ഡി.പി.റ്റി.എ.-33,പ്രസിദ്ധം ചെയ്ത് 60 ദിവസത്തിനകം ലിക്വിഡേറ്റർ, റാന്നി ജൂനിയർ സഹകരണ ഇൻസ്പെക്ടർ, മോഡൽ വനിതാ എസ്.സി./എസ്.റ്റി. എെ.സി.എസ്. ജില്ലാ വ്യവസായകേന്ദ്രം, എസ്.എെ.എൻ.ഡി.പി.റ്റി.എ. 33 (ജൂനിയർ സഹകരണ കോഴഞ്ചേരി. 74 KERALA GAZETTE [PART III ഉത്തരവ് പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആന്റ ് വ്യവസായ സഹകരണ സംഘം രജിസ്ട്രാറുടെ

നടപടിക്രമം

(ഹാജർ : കെ. എൻ. കൃഷ്ണകുമാർ) നമ്പർ വി1/9469/2014. 2014 നവംബർ 29.

വിഷയം:— വ്യവസായം—കൈക്കുത്തുപറമ്പ് ഹരിജൻ വനിതാ പ്രിന്റിംഗ് ICS Ltd. No. S. IND(P) 100, നൂറണി, പാലക്കാട്, സമാപ്തീകരണം— ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവാകുന്നത്— സംബന്ധിച്ച്.

വായന—(1) സീനിയർ സഹകരണ ഇൻസ്പെക്ടർ (വ്യവസായം), പാലക്കാടിന്റെ 15-11-2014-ലെ SCI/IND/PKD/2014 നമ്പർ റിപ്പോർട്ട്.

(2) 22-4-2014-ന് ചേർന്ന സംഘം പൊതുയോഗ തീരുമാനം.

കൈക്കുത്തുപറമ്പ് ഹരിജൻ വനിതാ പ്രിന്റിംഗ് ICS Ltd. No. S. IND(P) 100, നൂറണി, പാലക്കാട് എന്ന സംഘം 24-9-1992-ൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചതാണ്.

SC വിഭാഗത്തിൽപ്പെട്ടതും വനിതാ സംഘവുമായ ഇതിന്റെ പ്രധാന പ്രവർത്തനം ലെറ്റർ പ്രസ്സ് ഉപയോഗിച്ചുള്ള പ്രിന്റിംഗ് ജോലിയാണ്. തുടക്കത്തിൽ 11 അംഗങ്ങളാണ് സംഘത്തിലു≠ാ യിരുന്നത്.

സംഘം ഭരണ സമിതിയുടെ കാലാവധി 21-7-2014-ന് അവസാനിച്ചിരിക്കുകയാണ്. ഓഫ്സെറ്റ് പ്രിന്ററുകളുടെ വരവോടെ നിലവിൽ സംഘത്തിന്റെ പ്രവർത്തനം തുടരാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും സാമ്പത്തിക പ്രയാസങ്ങളും അംഗങ്ങളുടെ താൽപ്പര്യമില്ലായ്മയും കാരണം സംഘം സമാപ്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനായി വായന (2) പ്രകാരം സംഘം പൊതുയോഗം തീരുമാനിച്ചിട്ടു≠്.

വായന (1) പ്രകാരം സീനിയർ സഹകരണ ഇൻസ്പെക്ടർ (വ്യവസായം), പാലക്കാട് സമർപ്പിച്ച റിപ്പോർട്ടിൽ ഓഫ്സെറ്റ് മെഷീൻ പോലുള്ള പുതിയ അച്ചടി സംവിധാനങ്ങളുടെ വരവോടെ സംഘത്തിന്റെ പ്രവർത്തനം പാടേ നിലച്ചിരിക്കുകയാ ണെന്നും സാമ്പത്തിക പരാധീനതയും അംഗങ്ങളുടെ താൽപര്യമില്ലായ്മയും കാരണം ഒരു നിലയ്ക്കും മുന്നോട്ടു കൊ≠ുപോകാൻ കഴിയാത്ത അവസ്ഥയിൽ സംഘം സമാപ്തീകരിക്കുന്നതാവും ഉചിതമെന്നും ശുപാർശ ചെയ്തിട്ടു≠്.

മേൽ വിവരിച്ച സാഹചര്യത്തിൽ എന്നിൽ നിക്ഷിപ്തമായ അധികാരങ്ങൾ മുൻനിർത്തി 1969-ലെ കേരള സഹകരണ സംഘം നിയമം, വകുപ്പ് 71 (1), 72(1) എന്നിവയുടെ അടിസ്ഥാനത്തിൽ കൈക്കുത്തുപറമ്പ് ഹരിജൻ വനിതാ പ്രിന്റിംഗ് ICS Ltd. No. S. IND(P) 100, നൂറണി, പാലക്കാട് എന്ന സംഘത്തെ സമാപ്തീകരിക്കുന്നതിനായി സീനിയർ സഹകരണ ഇൻസ്പെക്ടർ (വ്യവസായം), താലൂക്ക് വ്യവസായ ഓഫീസ്, പാലക്കാടിനെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു.

ലിക്വിഡേറ്റർ എത്രയും പെട്ടന്നുതന്നെ സംഘത്തിന്റെ ചുമതല ഏറ്റെടുക്കേ≠തും ഈ ഉത്തരവിന്റെ തീയതി മുതൽ 3 വർഷത്തിനകം സംഘം സമാപ്തീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കേ≠തുമാകുന്നു.

(ഒപ്പ്)

ജനറൽ മാനേജർ ആന്റ ് ജില്ലാ വ്യവസായകേന്ദ്രം, രജിസ്ട്രാർ ഓഫ് ഇൻഡസ്ട്രിയൽ പാലക്കാട്. കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ്.

NOTICE

[ISSUES UNDER RULE 69 OF THE RULES FRAMED UNDER THE KERALA CO-OPERATIVE SOCIETIES ACT 21 OF 1969] NO. sci/ind/pkd/liq/15. 18th November 2015.

Whereas the affairs of the M/s. Kaikuthu Parambu Harijan Vanitha Printing ICS Ltd. No. S IND(P) 100, Nurani P. O., Palakkad have been ordered to be wind up and the undersigned has been appointed as Liquidator as per Proceedings No. V1/9469/2001 dated 29-11-2014 of the General Manager, District Industries Centre, Palakkad and whereas the Liquidator has taken over charge of the assets and liabilities of the society. Notice is hereby given that all claims against the society shall be preferred to the undersigned in person or through authorised agents within two months from the date of publication of this notice. Any claims preferred thereafter will not be considered.

(Sd.)

Liquidator,

Senior Co-operative Inspector (Industries)

Taluk Industries Office,

Palakkad.

304
Cite this issue. Kerala Gazette, Government of Kerala, 15 December 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-12-15.part_3_Industries-73-74/. Archive identifier in.gazette.kerala_new.2015-12-15.part_3_Industries-73-74.