L. A. Notifications and Declarations
THIRUVANANTHAPURAM DISTRICT
1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 13-ാം വകുപ്പ് പ്രകാരമുള്ള പരസ്യം
നമ്പർ ഡി1-1316/06. 2015 ഡിസംബർ 14.
1. താഴെ പറയുന്ന ഭൂപ്രദേശങ്ങളിലെ റീസർവ്വെ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്ട്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
2. പ്രസ്തുത ആക്ടിലെ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ ഡിക്രിമൂലം ഇതിനാൽ പരസ്യം ചെയ്യുന്ന റീസർവ്വെ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ റീസർവ്വെ റിക്കാർഡുകൾ അതിർത്തി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠െന്നുള്ളതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതുമാണ്.
പ്രദേശത്തിന്റെ വിവരങ്ങൾ
ജില്ല—തിരുവനന്തപുരം.
താലൂക്ക്—തിരുവനന്തപുരം. വില്ലേജ്—വട്ടിയൂർക്കാവ്.
പഴയ വട്ടിയൂർക്കാവ് പഞ്ചായത്തിന്റെ ഭാഗമായിരുന്ന വട്ടിയൂർക്കാവ് വില്ലേജിലെ ബ്ലോക്ക് നമ്പർ 24-ൽ ഉൾപ്പെടുന്ന റീസർവ്വെ നമ്പർ 36 (നിലവിൽ തിരുവനന്തപുരം നഗരസഭയുടെ ഭാഗമായിട്ടുള്ള വട്ടിയൂർക്കാവ് വില്ലേജിലെ റീസർവ്വെ നമ്പർ 36 വരുന്ന പ്രദേശം).
അസിസ്റ്റന്റ ് ഡയറക്ടർ ഓഫീസ്, റീസർവ്വെ, കുമാരപുരം, മെഡിക്കൽ കോളേജ് പി. ഒ., (ഒപ്പ്) തിരുവനന്തപുരം. അസിസ്റ്റന്റ ് ഡയറക്ടർ.