Servants of Knowledge
Kerala Gazette · Government of Kerala

Appointment of Liquidators

Published 19 January 2016

Department
Industries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-01-19.part_3_Industries-1-2
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2016

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ തിരുവനന്തപുരം, ചൊവ്വ

3 }

No. Thiruvananthapuram,

Vol. V

}

Tuesday

2016 ജനുവരി 19 19th January 2016 1191 മകരം 5 5th Makaram 1191 1937 പൌഷം 29 29th Pousha 1937

PART III

Industries Department

നോട്ടീസ്

നമ്പർ ജെ.സി.എെ/ലിക്വി./273/10.

2015 ജൂലൈ 20.

തൃശ്ശൂർ ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ അവർകളുടെ 7-7-2010-ാം തീയതിയിലെ ബി2/2886/05 നമ്പർ ഉത്തരവ് പ്രകാരം കൊടുങ്ങല്ലൂർ വനിത വ്യവസായ സഹകരണ സംഘം ലിമിറ്റഡ് നമ്പർ 273, പി. ഒ. പുല്ലൂറ്റ് സമാപ്തീകരണത്തിലാവുകയും തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിലെ ജൂനിയർ സഹകരണ ഇൻസ്പെക്ടറെ (ലിക്വിഡേഷൻ) മേൽ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരിക്കുന്നു. ആയതുപ്രകാരം ടി സംഘത്തിന്റെ ചുമതലകൾ ലിക്വിഡേറ്റർ ഏറ്റെടുത്തിട്ടുള്ളതാണ്.

മേൽ സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും ലഭിക്കുവാനു≠െങ്കിൽ ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ 2 മാസത്തിനകം ലിക്വിഡേറ്ററെ സമീപിച്ച് അവകാശം ഉന്നയിക്കേ≠താണ്. പ്രസ്തുത തീയതിക്കുശേഷം ഉന്നയിക്കുന്ന യാതൊരു അവകാശങ്ങളും ബാദ്ധ്യതകളും പരിഗണിക്കുന്നതല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്)ജൂനിയർ സഹകരണ ഇൻസ്പെക്ടർ ജില്ലാ വ്യവസായകേന്ദ്രം, തൃശ്ശൂർ. (ലിക്വിഡേറ്റർ). 2 KERALA GAZETTE [PART III വയനാട് ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ (ഇൻചാർജ്) നടപടിക്രമം

(ഹാജർ : പി. എൻ. അനിൽകുമാർ)

2015 ഡിസംബർ 11.

നമ്പർ ഡി/2783/11.

വിഷയം:—വ്യവസായം—സഹകരണം—കുന്നത്തുകര S T ബിൽഡിംഗ് വർക്കേഴ്സ് വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ SIND (W) 56, അരമ്പറ്റക്കുന്ന് പി. ഒ.—സഹകരണ നിയമം സെക്ഷൻ 71 (1) പ്രകാരം സമാപ്തീകരിക്കൽ— ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.

പരാമർശം:—വൈത്തിരി താലൂക്ക് വ്യവസായ ഓഫീസിലെ സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടറുടെ 23-11-2015-ലെ എസ്.സി.എെ. (v) 37/2007 (6) നമ്പർ റിപ്പോർട്ട്.

5-2-1998-ൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ച കുന്നത്തുകര S T ബിൽഡിംഗ് വർക്കേഴ്സ് വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ SIND (W) 56, അരമ്പറ്റക്കുന്ന് പി. ഒ. വർഷങ്ങളായി പ്രവർത്തനരഹിതമാണ്. സംഘം രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ചപ്പോഴുള്ള ഉദ്ദേശ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ടി സംഘം പരാജയപ്പെട്ടിരിക്കുകയാലും സംഘത്തിലെ ആകെ അംഗങ്ങളിൽ ¾-ൽ അധികം പേരും സംഘത്തെ സമാപ്തീകരിക്കേ≠ സാഹചര്യമാണുള്ളതെന്നും രേഖാമൂലം അറിയിച്ചിരുന്നതിനാലും പ്രസ്തുത സംഘത്തെ പ്രവർത്തിക്കുന്ന സംഘങ്ങളുടെ പട്ടികയിൽ നിലനിർത്തേ≠ ആവശ്യമില്ലെന്ന് ബോധ്യം വന്നിരിക്കുന്നു.

ഉത്തരവ്

മേൽ വിവരിച്ച സാഹചര്യത്തിൽ 1969-ലെ കേരള സഹകരണ സംഘം നിയമം സെക്ഷൻ 71 (1) പ്രകാരം എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ചുകൊ≠് കുന്നത്തുകര S T ബിൽഡിംഗ് വർക്കേഴ്സ് വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ SIND (W) 56, അരമ്പറ്റക്കുന്ന് പി. ഒ. എന്ന സംഘം സമാപ്തീകരിക്കുന്നതിന് ഇതിനാൽ ഉത്തരവാകുന്നു. മേൽ നിയമത്തിലെ സെക്ഷൻ 72 പ്രകാരം സീനിയർ സഹകരണ ഇൻസ്പെക്ടർ, താലൂക്ക് വ്യവസായ ഓഫീസ്, വൈത്തിരിയെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവായിരിക്കുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ നിലവിലുള്ള എല്ലാ ആസ്തികളും മുതലുകളും റിക്കാർഡുകളും സംഘത്തിന് വരേ≠തുമായ മറ്റ് അവകാശങ്ങളും അടിയന്തിരമായി കൈവശത്തിലെടുക്കേ≠തും പ്രസ്തുത മുതലുകളുടെയും അവകാശങ്ങളുടെയും നാശമോ നഷ്ടമോ തടയുന്നതിന് ലിക്വിഡേറ്റർക്ക് യു‡മെന്ന് തോന്നുന്ന നടപടികൾസ്വീകരിച്ചുകൊ≠് സംഘം അന്തിമമായി സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ എടുക്കേ≠തുമാണ്. ചാർ÷െടുത്ത തീയതിയും ചാർ÷് എടുക്കുമ്പോഴുള്ള സംഘത്തിന്റെ വരവ് ചെലവ് കണക്കും ബാക്കി പത്രവും അയച്ചുതരേ≠തുമാണ്.

(ഒപ്പ്)

ജനറൽ മാനേജർ (ഇൻചാർജ്).

298
Cite this issue. Kerala Gazette, Government of Kerala, 19 January 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-01-19.part_3_Industries-1-2/. Archive identifier in.gazette.kerala_new.2016-01-19.part_3_Industries-1-2.