Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 02 February 2016

Department
Health Services Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-02-02.part_3_Health-5-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. V

Tuesday

5

No.

} 2016 ഫെബ്രുവരി 2 2nd February 2016 1191 മകരം 19 19th Makaram 1191 1937 മാഘം 13 13th Magha 1937

PART III

Health Services Department

ദർഘാസ് പരസ്യം

നമ്പർ ബി2-18056/2015. 2015 ഡിസംബർ 23.

പാലക്കാട് ജില്ലയിലെ ആരോഗ്യ വകുപ്പിനു കീഴിലുള്ള പൊതുജനാരോഗ്യ സ്ഥാപനങ്ങളിലേക്ക് 1-4-2016 മുതൽ 31-3-2017 വരെയുള്ള കാലഘട്ടത്തിൽ അഴുക്കുതുണികൾ അലക്കിക്കൊടുക്കുന്നതിന് മുദ്രവച്ച മത്സരാധിഷ്ഠിത ദർഘാസുകൾ/ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ്/ ക്വട്ടേഷൻ അതാത് സ്ഥാപനമേലധികാരികൾക്ക് 15-2-2016-ന് പകൽ 12 മണിക്കുള്ളിൽ സമർപ്പിക്കേ≠താണ്. അന്നേ ദിവസം പകൽ 2 മണിക്ക് അപ്പോൾ സന്നിഹിതരായിരിക്കുന്നവരുടെ മുന്നിൽവച്ച് നിശ്ചിത സമയത്തിനുള്ളിൽ ലഭിച്ച ദർഘാസുകൾ/ക്വട്ടേഷനുകൾ തുറന്നു പരിശോധിക്കുന്നതും സ്വീകാര്യമായതുമായ ദർഘാസ്/ക്വട്ടേഷൻ സമർപ്പിച്ച വ്യ‡ിക്കോ സ്ഥാപനത്തിനോ അംഗീകാരത്തിനു വിധേയമായി ''വർക്ക് ഓർഡർ'' നൽകുന്നതുമായിരിക്കും.

കഷണം എന്ന നിരക്കിൽ അലക്കുന്നതിന് ഇത്ര രൂപയാണ് എന്ന് ദർഘാസിൽ അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തിയിരിക്കണം.

സ്ഥിരപ്പെടുത്തുന്ന ദർഘാസുകൾ സമർപ്പിക്കുന്നവർ ` 100-ന്റെ വിലയ്ക്കുള്ള സർക്കാർ മുദ്രപത്രത്തിൽ കരാർ എഴുതി ഒപ്പിട്ട് കൊടുക്കേ≠താണ്. കരാർ പ്രകാരം ഒരു വർഷത്തെ കണക്കാക്കപ്പെട്ട തുകയുടെ 50% വരുന്ന ജാമ്യ സംഖ്യ കെട്ടിവച്ച് 1-4-2016 മുതൽ ജോലി ഏറ്റെടുത്ത് നടത്തേ≠താണ്.

ജോലി ഏറ്റെടുത്ത കരാറുകാരൻ ഏതെങ്കിലും കാരണവശാൽ കരാർ നടത്തിപ്പിൽ വീഴ്ചവരുത്തിയാൽ അലക്കുജോലി മറ്റുവിധത്തിൽ നടത്തുകയും ആയതിന് സർക്കാരിനു≠ാകുന്ന നഷ്ടം കരാറുകാരനിൽ നിന്നും നിലവിലുള്ള നിയമം അനുസരിച്ച് ഈടാക്കുന്നതുമായിരിക്കും.

കാരണം കാണിക്കാതെ ദർഘാസുകൾ/ക്വട്ടേഷനുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള പൂർണ്ണ അധികാരം അതാത് സ്ഥാപന മേധാവികളിൽ നിക്ഷിപ്ത മായിരിക്കും. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അതാത് സ്ഥാപനങ്ങളിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ നേരിട്ട് അറിയാവുന്നതാണ്.

(ഒപ്പ്)

ദർഘാസുകൾ സമർപ്പിക്കുമ്പോൾ ആകെ വരുന്ന മതിപ്പ് തുകയുടെ 1% (ഒരു ശതമാനം) തുക നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠താണ്. തുണികൾ വൃത്തിയായും ഭംഗിയായും അലക്കി സ്ഥാപനങ്ങളിൽ ഏൽപ്പിക്കുന്നതിന് യാതൊരു സാധനങ്ങളും സ്ഥാപനങ്ങളിൽനിന്നും ലഭിക്കുന്നതല്ല. ഒരു കഷണം തുണി എന്നാൽ (കിടക്കവിരി, തലയണ ഉറ, ജമുക്കാളം, ഏപ്രൺ തുടങ്ങി ചെറുതും വലുതുമായ തുണികൾ ഒരു കഷണമായി കണക്കാക്കി) ശരാശരി ഒരുജില്ലാ മെഡിക്കൽ ഓഫീസറുടെ ജില്ലാ മെഡിക്കൽ ഓഫീസർ കാര്യാലയം, പാലക്കാട്. (ആരോഗ്യം). 225

Cite this issue. Kerala Gazette, Government of Kerala, 02 February 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-02-02.part_3_Health-5-/. Archive identifier in.gazette.kerala_new.2016-02-02.part_3_Health-5-.