Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala
2016
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
തിരുവനന്തപുരം,
ചൊവ്വ
നമ്പർ
11 }
Thiruvananthapuram,
No.
} Vol. V
Tuesday
2016 മാർച്ച് 15 15th March 2016 1191 മീനം 2 2nd Meenam 1191 1937 ഫാൽഗുനം 25 25th Phalguna 1937
PART III
Department of Panchayats
ലേല പരസ്യം
നമ്പർ എ1-498/1995. 2016 ഫെബ്രുവരി 16.
വാഹനത്തിന്റെ മോഡൽ മതിപ്പുവില നിരതദ്രവ്യം നമ്പർ ` ` കെ.എൽ.-12/5273 Jessope & 3,25,000 3,500
Co. Ltd. 1994 Make
നിബന്ധനകൾ
1. മേൽപ്പറയുന്ന വാഹനം ലേലത്തിനു മുമ്പായി
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ അനുവാദത്തോടെ
നേരിൽ പരിശോധിച്ച് അവയുടെ ഗുണനിലവാരം
ബോദ്ധ്യപ്പെടേ≠താണ്. ഗുണനിലവാരം സംബന്ധിച്ച്
ലേലത്തിന് ശേഷം ഉന്നയിക്കുന്ന യാതൊരു പരാതിയും
പരിഗണിക്കുന്നതല്ല.
2. ലേലത്തിൽ പങ്കെടുക്കുന്നവർ അവരെ തിരിച്ചറിയുന്നതിന്
തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ
കാർഡ്, ബന്ധപ്പെട്ട വില്ലേജാഫീസർ നൽകിയ പൂർണ്ണ 19th MARCH 2013] DEPARTMENT OF PANCHAYAT 2 3. നിരതദ്രവ്യം പണമായി അടയ്ക്കേ≠താണ്. വിജയിയായ ആളിന്റെ നിരതദ്രവ്യം വിൽപ്പനവിലയിലേക്ക് നീക്കി വെക്കുന്നതും മറ്റുള്ളവരുടെ നിരതദ്രവ്യം ലേലത്തിനു ശേഷം തിരികെ നൽകുന്നതുമാണ്. നിരതദ്രവ്യം ഉൾപ്പെടെ 50% ഒടുക്കുന്നതിൽ വീഴ്ച വരുത്തുന്ന വിജയിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടി അവരുടെ നഷ്ടോത്തരവാദിത്വത്തിൽ വാഹനം പുനർ ലേലം ചെയ്യുന്നതായിരിക്കും.
4. അധികാരപ്പെട്ട ഉദ്യോഗസ്ഥൻ ലേലം സ്ഥിരീകരിച്ചാലുടൻ വിജയികളെ വിവരം അറിയിക്കുന്നതാണ്. അപ്രകാരമുള്ള അറിയിപ്പ് കിട്ടി 15 ദിവസങ്ങൾക്കുള്ളിൽ ബാക്കി സംഖ്യയും നിയമാനുസരണമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്.
5. മേൽപ്രകാരം വാഹനം നീക്കം ചെയ്തില്ലെങ്കിൽ ലേലക്കാരന്റെ അപേക്ഷയിൻമേൽ 12% പലിശയും ഇരുപ്പ് വാടകയും ഈടാക്കിക്കൊ≠് 15 ദിവസം കൂടി പണം അടയ്ക്കുവാനോ വാഹനം നീക്കം ചെയ്യുവാനോ അനുവദിക്കുന്നതാണ്. അതിനു ശേഷം പണം അടയ്ക്കുവാനോ വാഹനം നീക്കം ചെയ്യുവാനോ കാലാവധി അനുവദിക്കുന്നതല്ല. ഈ സമയ പരിധിക്കുള്ളിൽ വാഹനം നീക്കം ചെയ്യാത്തപക്ഷം ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ വാഹനം പുനർ ലേലം ചെയ്യുന്നതും നഷ്ടമു≠ായാൽ ലേലച്ചെലവ് ഈടാക്കുന്ന തുമായിരിക്കും. ലാഭമു≠ായാൽ അതിൻമേൽ ടിയാന് യാതൊരു അവകാശവും ഉ≠ായിരിക്കുന്നതല്ല.
6. ലേലം സ്വീകരിക്കാനും നിരാകരിക്കാനുമുള്ള അധികാരം ബന്ധപ്പെട്ട അധികാരിയിൽ നിക്ഷിപ്തമായിരിക്കും.
പോസ്റ്റ് ഓഫറുകൾ
ലേലത്തിനുശേഷം 7 ദിവസങ്ങൾക്കുള്ളിൽ ഈ ഓഫീസിൽ ലഭിക്കുന്ന രേഖാമൂലമുള്ള ലേലാനന്തര വാഗ്ദാനങ്ങൾ (പോസ്റ്റ് ഓഫറുകൾ) താഴെ പറയുന്ന വ്യവസ്ഥകൾക്കു വിധേയമായി സ്വീകരിക്കുന്നതാണ്.
(എ) ലേലത്തിൽ വാഗ്ദാനം ചെയ്തിട്ടുള്ള തുകയുടെ പത്ത് ശതമാനത്തിൽ കൂടുതലായിട്ടുള്ള വാഗ്ദാനങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
(ബി) ലേലത്തിൽ അടച്ചിട്ടുള്ള തുകയുടെ ഇരട്ടി തുകയുടെ ഡിമാന്റ ് ഡ്രാഫ്റ്റ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ കൽപ്പറ്റയിൽ മാറത്തക്ക വിധം അടയ്ക്കേ≠താണ്.
(സി) ഇതിലേക്കായി പ്രത്യേക ഉടമ്പടി വെക്കേ≠താണ്.
(ഡി) മേൽപ്പറഞ്ഞ വ്യവസ്ഥകൾക്കനുസൃതമായി പോസ്റ്റ് ഓഫറുകൾ സമർപ്പിക്കുന്ന വ്യ‡ി അടച്ച തുക മുഴുവൻ സെക്യൂരിറ്റി ഡെപ്പോസിറ്റായി കണക്കാക്കി പൊതുലേലം വീ≠ും നടത്തുന്നതാണ്. പ്രസ്തുത ലേലത്തിൽ ലഭിക്കുന്ന ഏറ്റവും കൂടിയ തുക പോസ്റ്റ് ഓഫർ തുകയേക്കാൾ കുറവാണെങ്കിൽ പോസ്റ്റ് ഓഫറിൽ വാഗ്ദാനം ചെയ്തിട്ടുള്ള തുകയ്ക്ക് ലേലം ഉറപ്പിക്കുന്നതാണ്. പോസ്റ്റ് ഓഫർ സമർപ്പിച്ചിട്ടുള്ള വ്യ‡ി അടച്ച മുഴുവൻ തുകയും സർക്കാരിലേക്ക് വസൂൽ ചെയ്യുന്നതാണ്. എന്നാൽ ലേലത്തിൽ കിട്ടുന്ന തുകയാണ് കൂടുതലെങ്കിൽ കൂടുതൽ തുകയ്ക്ക് ലേലം കൊ≠ വ്യ‡ിയുടെ പേരിൽ ലേലം സ്ഥിരപ്പെടുത്തുന്നതും പോസ്റ്റ് ഓഫർ സമർപ്പിച്ചിട്ടുള്ള വ്യ‡ി അടച്ചിട്ടുള്ള മൊത്തം തുകയും മടക്കി കൊടുക്കുന്നതുമാണ്.
ലേല സംബന്ധമായി പഞ്ചായത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ലേലത്തിനും ബാധകമായിരിക്കും.
വയനാട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ, (ഒപ്പ്) കൽപ്പറ്റ നോർത്ത് പി. ഒ.-673 122. പഞ്ചായത്ത് ഡെപ്യൂട്ടി ഫോൺ : 04936-202634 ഡയറക്ടർ.