Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 05 April 2016

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-04-05.part_3_Agriculture-35-36-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

14

No.

} 2016 ഏപ്രിൽ 5 5th April 2016 1191 മീനം 23 23rd Meenam 1191 1938 ചൈത്രം 16 16th Chaithra 1938

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ് പരസ്യം

നമ്പർ എസ്.എസ്.(1) 1460/2016. 2016 മാർച്ച് 1.

കേരള കൃഷിവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ തോട്ടങ്ങൾ, അംഗീകൃത നഴ്സറികൾ, കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള അംഗീകൃത സ്ഥാപനങ്ങൾ, നഴ്സറികൾ, റിസർച്ച് സ്റ്റേഷനുകൾ, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് അംഗീകൃത സ്ഥാപനങ്ങൾ എന്നിവയിൽനിന്ന് 2016-17 വർഷത്തെ പദ്ധതികളിലെ നടീൽ വസ്തുക്കൾ, വിത്ത്, വളം, മറ്റ് കാർഷിക ഉപകരണങ്ങൾ, ആദിയായവ വിവിധ കൃഷിഭവനുകളിലേക്കും മറ്റു സ്ഥാപന ങ്ങളിലേക്കും എത്തിച്ചുകൊടുക്കുന്നതിന് താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി ലോറി വാടകയ്ക്ക് നൽകുവാൻ തയ്യാറുള്ള ലോറി ഉടമകളിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ഫോറം ഒന്നിന് വില്പന നികുതി അടക്കം ` 728 (` 700 + 4% വാറ്റ്) അധികമായി അടച്ച് വാങ്ങാവുന്നതാണ്. യാതൊരുകാരണ വശാലും ദർഘാസ് ഫോറത്തിന്റെ വില മടക്കി നൽകുന്നതല്ല.

2. ദർഘാസ് ഫോറം കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.

3. പൂരിപ്പിച്ച ദർഘാസുകൾ 2016 ഏപ്രിൽ 12-ാം തീയതി 3 മണിവരെ സ്വീകരിക്കുന്നതും ലഭിച്ച ദർഘാസുകൾ അന്നേദിവസം സന്നിഹിതരായിരിക്കുന്നവരുടെ സാന്നിദ്ധ്യത്തിൽ ഉച്ചയ്ക്കുശേഷം 3.30 മണിക്ക് തുറക്കുന്നതും ഏറ്റവും കുറഞ്ഞനിരക്ക് രേഖപ്പെടുത്തിയ വിശ്വാസ്യ യോഗ്യമായ ടെ≠റുകൾ കൃഷി ഡയറക്ടറുടെ അംഗീകാരത്തിന് വിധേയമായി സ്ഥിരപ്പെടുത്തുന്നതുമാണ്.

4. സമയപരിധിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരുകാരണവശാലും സ്വീകരിക്കുന്നതല്ല.

1. ദർഘാസ് ഫോറത്തിന്റെ വില ` 1,456 (` 1,400 + 4% വാറ്റ്) ഈ ഓഫീസിൽ നേരിട്ടടച്ച് 12-4-2016-ാം തീയതി വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മണിവരെ വാങ്ങാവുന്നതാണ്. ഡ്യൂπിക്കേറ്റ് കോപ്പി ആവശ്യമുള്ളവർ 5. ദർഘാസിനൊപ്പം ` 7,000-ന്റെ നിരതദ്രവ്യം ഒരു അംഗീകൃത ദേശസാൽകൃത ബാങ്കിന്റെ കാസറഗോഡ് ശാഖയിൽ മാറത്തക്കവിധം കാസറഗോഡ് പ്രിൻസിപ്പൽ കൃഷി ആഫീസറുടെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റായി സമർപ്പിക്കേ≠തും ` 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്. 36 KERALA GAZETTE [PART III 6. നിരതദ്രവ്യവും ഉടമ്പടിയും ഇല്ലാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

7. ദർഘാസുകൾ ശരിയായി മനസ്സിലാകത്തക്ക രീതിയിൽ മേൽവിലാസത്തോടെ പൂരിപ്പിച്ചു നൽകേ≠താണ്.

8. ദർഘാസ് ഫോറത്തിന്റെ എല്ലാ പേജുകളിലും ഒപ്പിട്ടിരിക്കേ≠താണ്.

9. ദർഘാസ് സ്വീകരിക്കുന്ന ദിവസവും തുറക്കുന്ന ദിവസവും അവധി ആകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സ്ഥലത്തും സമയത്തും ദർഘാസുകൾ സ്വീകരിക്കുകയും തുറക്കുകയും ചെയ്യുന്നതാണ്.

10. ദർഘാസുകൾ യാതൊരുകാരണവും കാണിക്കാതെ നിരസിക്കുന്നതിനോ നിർത്തിവയ്ക്കുന്നതിനോ ഉള്ള അധികാരം കാസറഗോഡ് പ്രിൻസിപ്പൽ കൃഷി ഓഫീസറിൽ നിക്ഷിപ്തമാണ്. ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങളും നിബന്ധനകളും പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ നേരിട്ട് അന്വേഷിച്ചാൽ അറിയാവുന്നതാണ്. സർക്കാർ ടെ≠റുകൾക്ക് ബാധകമായ എല്ലാ നിബന്ധനകളും ഈ ടെ≠റിനും ബാധകമായിരിക്കും.

11. വാടകയ്ക്ക് നൽകുന്ന ലോറിയുടെ ഭാരം വഹിക്കാവുന്ന ചുരുങ്ങിയ പരിധി 7 ടൺ ആയിരിക്കണം. നടീൽ വസ്തുക്കൾ തെങ്ങിൻ തൈകൾ ആണെങ്കിൽ ചുരുങ്ങിയത് 1500 തൈകൾ കയറ്റിയിരിക്കണം. തൈകൾ കുത്തനെ നിർത്തിമാത്രമേ കയറ്റാവൂ. പോളിത്തീൻ കവറുകളിലുള്ള കുരുമുളക് വള്ളികൾ, മറ്റ് തൈകൾ ആയ ജാതി, കമുക്, ഗ്രാമ്പൂ എന്നിവ അടങ്ങിയ പോളിത്തീൻ കവറുകൾ ചുരുങ്ങിയത് 1700 എണ്ണം വീതവും കശുമാവ് ഗ്രാഫ്റ്റുകൾ ഉൾക്കൊള്ളുന്ന പോളിത്തീൻ ബാഗുകൾ ചുരുങ്ങിയത് 1600 എണ്ണം വീതവും കയറ്റിയിരിക്കണം.

12. ലോറിയിൽ സാധനങ്ങൾ കയറ്റുന്നതും ഇറക്കുന്നതും അതാതു കേന്ദ്രങ്ങളിലെ തൊഴിലാളികൾ നേരിട്ട് ചെയ്യുന്നതാണ്. ആയതിനാൽ കയറ്റിറക്ക് കൂലി ദർഘാസിൽ കാണിക്കേ≠തില്ല. സാധനങ്ങൾ എടുക്കുന്നതിനും കയറ്റി ഓടുന്നതിനും നിർദ്ദിഷ്ട സ്ഥലത്തുനിന്ന് റണ്ണിംഗ് കിലോമീറ്ററിലുള്ള വാടക ദർഘാസിൽ കാണിച്ചിരിക്കേ≠താണ്. സാധനങ്ങൾ എടുക്കുന്നതിനോ ഇറക്കുന്നതിനോ ഉള്ള ദൂരത്തിനല്ലാതെ വെയിറ്റിംഗ് ചാർ÷ോ മറ്റ് യാതൊരുവിധ ത്തിലും ഓടുന്നതിന് വാടക കണക്കാക്കുന്നതല്ല. ടോൾ ഫീ, മറ്റ് ചെലവുകൾ എന്നിവ കരാറുകാരൻ സ്വയം വഹിക്കേ≠താണ്. കരാറുകാരൻ ഒരേ സമയത്ത് ചുരുങ്ങിയത് 5 ലോറി വീതമെങ്കിലും ലഭ്യമാക്കാൻ ബാദ്ധ്യസ്ഥനാണ്. ദർഘാസുകൾ അംഗീകരിച്ചുകഴിഞ്ഞാൽ 10 ദിവസത്തിനകം ` 100 വിലയുള്ള മുദ്രപത്രത്തിൽ (അല്ലെങ്കിൽ ബാധകമായ നിരക്കിൽ) കരാറുകാരൻ കരാർ ഒപ്പിട്ട് സമർപ്പിക്കേ≠താണ്.

13. സാധനങ്ങൾ വിതരണം നടത്തുന്നതിന് ഉത്തരവ് കിട്ടിയാൽ ഉടൻ ആവശ്യാനുസരണം ലോറി ലഭ്യമാക്കി വിത്തുകൾ, വളം, നടീൽ വസ്തുക്കൾ, മറ്റ് കാർഷിക ഉപകരണങ്ങൾ എന്നിവ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം നിർദ്ദിഷ്ട സ്ഥലങ്ങളിൽ ഏറ്റവും കുറഞ്ഞ ദൂരത്തിലൂടെ ഉത്തരവാദിത്വത്തോടെ എത്തിക്കേ≠താണ്.

14. ആവശ്യാനുസരണം വാഹനങ്ങൾ ലഭ്യമാക്കാതെ നടീൽ വസ്തുക്കളുടെ നീക്കം തടസ്സപ്പെടാനിടയായാൽ അതുമൂലം സർക്കാരിനു≠ാകുന്ന എല്ലാ കഷ്ട നഷ്ടങ്ങൾക്കും കരാറുകാരൻ ഉത്തരവാദിയായിരിക്കുന്നതും അതിൻപ്രകാരമുള്ള നഷ്ടപരിഹാര തുക ടിയാനിൽ നിന്ന് ഈടാക്കുന്നതുമാണ്.

15. കരാറിന്റെ കാലാവധി 31-3-2017 വരെ ആയിരിക്കും.

16. പ്രോട്രേക്കർ, കപ്പുകൾ, ചെറിയ പോളി ബാഗുകൾ എന്നിവയിൽ വളർത്തിയ നടീൽ വസ്തുക്കൾ ചുരുങ്ങിയത് 10000 എണ്ണം തൈകൾ കയറ്റിയിരിക്കേ≠താണ്. വാഹനത്തിൽ ഇതിനുവേ≠ ക്രമീകരണങ്ങൾ കരാറുകാരൻ ഏർപ്പെടുത്തിയിരി ക്കേ≠താണ്.

17. ലഭ്യമാക്കുന്ന വ≠ികളുടെ ആർ. സി. ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പികൾ ലഭ്യമാക്കേ≠താണ്.

18. തൈകളും നടീൽ വസ്തുക്കളും കയറ്റി യഥാസ്ഥാന ങ്ങളിൽ എത്തിക്കുന്നതിനിടയിൽ അവയ്ക്ക് കേടുപാടുകളും കുറവും സംഭവിച്ചാൽ ആയത് കരാറുകാരൻ ഉത്തരവാദിയായിരി ക്കുന്നതും ആയതിനുള്ള നഷ്ട പരിഹാരത്തുക ടിയാനിൽ നിന്ന് വസൂലാക്കുന്നതുമാണ്.

19. ഇൻകം ടാക്സ് അതാത് സമയത്ത് നിലവിലുള്ള നിരക്ക് പ്രകാരം ബില്ലിൽനിന്ന് കുറവ് ചെയ്യുന്നതാണ്.

20. കാലാകാലങ്ങളിൽ സർക്കാർ ഏർപ്പെടുത്തുന്ന സാമ്പത്തിക ക്രമീകരണങ്ങളും മറ്റും കാരണം ലോറി വാടക നൽകുവാൻ താമസം നേരിട്ടാൽ യാതൊരുകാരണവശാലും പലിശ നൽകുന്നതല്ല.

പ്രിൻസിപ്പൽ കൃഷി ഓഫീസ്, (ഒപ്പ്)

കാസറഗോഡ്.

പ്രിൻസിപ്പൽ കൃഷി ഓഫീസർ.

80
Cite this issue. Kerala Gazette, Government of Kerala, 05 April 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-04-05.part_3_Agriculture-35-36-/. Archive identifier in.gazette.kerala_new.2016-04-05.part_3_Agriculture-35-36-.