Government of Kerala 2016
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. V
}
Tuesday
16
No. }
2016 ഏപ്രിൽ 19 19th April 2016 1191 മേടം 6 6th Medam 1191 1938 ചൈത്രം 30 30th Chaithra 1938
PART III
Commissionerate of Land Revenue
KOTTAYAM DISTRICT
ലേല പരസ്യം
നമ്പർ സി-4093/2015.
2016 മാർച്ച് 28.
കാഞ്ഞിരപ്പള്ളി താലൂക്കിൽ കോരുത്തോട് വില്ലേജിൽ ബ്ലോക്ക് 30-ൽ റീസർവ്വേ നമ്പർ 463/5, 463/8-ൽപ്പെട്ട 33.73 ആർ പട്ടയവസ്തുവിൽ റിസർവ് ചെയ്തിട്ടുള്ളതും അപകടാവസ്ഥയിൽ നിൽക്കുന്നതുമായ ആഞ്ഞിലിമരം 23-5-2016-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കോരുത്തോട് വില്ലേജാഫീസിൽവെച്ച് റവന്യൂ ഡിവിഷണൽ ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യ ലേലത്തിൽ വിൽക്കുന്നതാണ്.
മതിപ്പ് വില—` 63,700.
ലേലത്തിൽ പങ്കെടുക്കുന്നതിന് ആഗ്രഹിക്കുന്നവർ ` 2,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും ലേലം പിടിക്കുന്ന വ്യ‡ി മൊത്തം തുകയും വിൽപ്പന നികുതിയും അപ്പോൾത്തന്നെ അടയ്ക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തിയതിനുശേഷം സ്വന്തം ചെലവിൽ തടി നീക്കംചെയ്യേ≠തുമാണ്. ടി ലേലം മറ്റ് സർക്കാർ ലേലത്തിന്റെ നിബന്ധനകൾക്ക് വിധേയമായിരിക്കും. കൂടുതൽ വിവരങ്ങൾ കോട്ടയം റവന്യൂ ഡിവിഷണൽ ആഫീസ്, കാഞ്ഞിരപ്പള്ളി താലൂക്ക് ആഫീസ്, കോരുത്തോട് വില്ലേജാഫീസ് എന്നിവിടങ്ങളിൽനിന്നും അറിയാവുന്നതാണ്.
(ഒപ്പ്) റവന്യൂ ഡിവിഷണൽ ഓഫീസ്, റവന്യൂ ഡിവിഷണൽ മിനി സിവിൽ സ്റ്റേഷൻ, കോട്ടയം. ഓഫീസർ.