Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notice—Tender Notice

Published 10 May 2016

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-05-10.part_3_Agriculture-45-48
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. V

Tuesday

19

}

No.

2016 മേയ് 10 10th May 2016 1191 മേടം 27 27th Medam 1191 1938 വൈശാഖം 20 20th Vaisakha 1938

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ്/ലേല പരസ്യം

നമ്പർ ബി 149/2016. 2016 ഏപ്രിൽ 18.

അഞ്ചൽ ജില്ലാ കൃഷിത്തോട്ടത്തിലെ കായ്ഫലമുള്ള ഏകദേശം 3000 (മൂവായിരം) തെങ്ങുകളിൽ നിന്ന് 2016 ഏപ്രിൽ 1 മുതൽ 2017 മാർച്ച് 31 വരെയുള്ള കാലയളവിൽ മൂപ്പെത്തിയ നാളികേരം സ്വന്തം ചെലവിൽ വിളവെടുത്ത് കൊ≠ുപോകുന്ന തിനുള്ള അവകാശം ലേലം/ദർഘാസ് മുഖേന നിബന്ധനകൾക്ക് വിധേയമായി നൽകുന്നു.

നിരതദ്രവ്യം—` 15,000.

ദർഘാസ് ഫോറത്തിന്റെ വില—` 950 + വാറ്റ്.

ദർഘാസ് ഫോറങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും—23-5-2016, 12 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-5-2016, 1 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—23-5-2016, 2 മണി.

നിബന്ധനകൾ

1. ലേലം/ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2016-17 കാലയളവിൽ നാളികേരം വിളവെടുക്കുന്നതിന് നൽകാവുന്ന പരമാവധി തുക രേഖപ്പടുത്തിയ ദർഘാസ് നി›ിത തുക നിരതദ്രവ്യത്തോടൊപ്പം സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, കോട്ടുക്കൽ പി. ഒ. അഞ്ചൽ എന്ന വിലാസത്തിൽ നി›യിക്കപ്പെട്ട സമയത്തിന് മുമ്പായി സീൽ ചെയ്ത കവറിൽ നൽകേ≠താണ്. കവറിന് പുറത്ത് "നാളികേരം വിളവെടുക്കുന്നതിനുള്ള ടെ≠ർ 2016-2017" എന്ന് രേഖപ്പെടുത്തണം. ദർഘാസ് ഫോറത്തിൽ തന്നിരിക്കുന്ന കരാർ നൂറുരൂപ മുദ്രപ്പദ്രത്തിൽ തയ്യാറാക്കി ദർഘാസിനൊപ്പം സമർപ്പിക്കണം.

2. 23-5-2016 പകൽ 2-ന് പരസ്യലേലം നടത്തിയശേഷം അ േ പ്പ ാ ൾ ഹ ാ ജ ര ു ള്ള വ ര ു െ ട സ ാന്ന ി ദ്ധ ്യ ത്ത ി ൽ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്തയാളിന്റെ പേരിൽ ലേലം/ദർഘാസ് താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും മറ്റുള്ളവരുടെ നിരതദ്രവ്യം അപ്പോൾ തന്നെ മടക്കി നൽകുന്നതുമാണ്.

10th MAY 2016] AGRICULTURE DEPARTMENT 46

3. ലേലം/ദർഘാസ് താൽക്കാലികമായി സ്ഥിരപ്പെടുത്തി കിട്ടിയ ആൾ മൊത്തം തുകയുടെ മൂന്നിലൊന്ന് (നിരതദ്രവ്യം ഒഴികെ) അപ്പോൾത്തന്നെ ഓഫീസിൽ അടച്ച് രസീത് കൈപ്പറ്റേ≠താണ്. ലേലം/ദർഘാസിന് മേലധികാരിയുടെ അംഗീകാരം കിട്ടിയതായി അറിയിപ്പ് കിട്ടി 15 ദിവസത്തിനകം ബാക്കിയുള്ള തുക ഓഫീസിൽ അടയ്ക്കേ≠താണ്. മുഴുവൻ തുകയും അടച്ചതിനുശേഷം മാത്രമേ വിളവെടുക്കാൻ അനുവദിക്കുകയുള്ളു.

4. വിളവെടുപ്പ് ലേലക്കാരന്റെ സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും ആയിരിക്കും. മൂപ്പെത്തിയ നാളികേരം മാത്രമേ വിളവെടുക്കാൻ അനുവദിക്കുകയുള്ളു. മറിച്ച് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അത്രയും എണ്ണം ലേലാവകാശത്തിന് പുറത്തുള്ളതായി കണക്കാക്കുകയും ആയതിനുള്ള വില ഫാം നിരക്ക് അനുസരിച്ച് ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും ആയിരിക്കും.

5. ഓരോ വിളവെടുപ്പിനും മുമ്പായി ഫാം സൂപ്ര≠ിന്റെ അനുമതി വാങ്ങിയിരിക്കേ≠തും വിളവെടുത്ത നാളികേരം എത്രയെന്ന് അതത് ദിവസം തന്നെ ബോദ്ധ്യപ്പെടുത്തേ≠തുമാണ്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ 5 മണി വരെയുള്ള സമയത്തുമാത്രമേ ഫാമിൽ പ്രവേശിക്കുന്നതിനും വിളവെടുക്കുന്നതിനും അനുവാദം ഉ≠ായിരിക്കൂകയുള്ളു.

6. വിളവെടുപ്പ് സമയത്ത് തെങ്ങുകൾക്കോ ഫാമിലെ മറ്റ് കൃഷി, വസ്തുവകകൾ എന്നിവയ്ക്കോ യാതൊരു നാശനഷ്ടവും സംഭവിക്കുവാൻ പാടില്ല. അങ്ങനെ സംഭവിക്കുന്നപക്ഷം അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ലേലക്കാരന് ആയിരിക്കും.

7. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെ≠ർ നടപടികൾ അസ്ഥിരപ്പെടുത്താനുള്ള അധികാരം ഫാം സൂപ്ര≠ിനു≠ായിരിക്കും. ടെ≠ർ/ലേല നടപടികളിൽ ഫാം സൂപ്ര≠ിന്റെ തീരുമാനം കൊല്ലം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും.

8. 2016-17 വർഷത്തിൽ തെങ്ങുകളുടെ മ≠ വൃത്തിയാക്കുന്ന തുൾപ്പെടെയുള്ള സസ്യ സംരക്ഷണ പ്രവർത്തനങ്ങൾ യഥാസമയം നടത്തുന്നതിന് ഫാം അധികാരികൾക്ക് അവകാശമു≠ായിരിക്കും.

9. നി›ിത ദിവസം ഏതെങ്കിലും കാരണവശാൽ അവധി യായി വരുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്തു തന്നെ ടെ≠ർ നടത്തുന്നതാണ്. ടെ≠ർ സംബന്ധിച്ച് നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും ഫാം ഓഫീസിൽ നിന്ന് നേരിട്ടോ ഫോൺ മുഖേനയോ അറിയാവുന്നതാണ്.

ജില്ലാ കൃഷിത്തോട്ടം,

(ഒപ്പ്) അഞ്ചൽ, കോട്ടുക്കൽ പി.ഒ. സൂപ്ര≠്.

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ദർഘാസ് പരസ്യം

നമ്പർ ടി. ഡി.(2) 9693/2015. 2016 ഏപ്രിൽ 21. 2016-17 വർഷത്തിൽ കോഴിക്കോട് ജില്ലയിൽ കൃഷി വകുപ്പ് നടപ്പിലാക്കുവാനിരിക്കുന്ന വിവിധ പദ്ധതി കൾക്കാവശ്യമായ നടീൽ വസ്തുക്കൾ, വിത്തുകൾ, വളം, പുഷ്പ-ഫലങ്ങൾ, മറ്റു കാർഷിക ഉപകരണങ്ങൾ മുതലായവ കൃഷി വകുപ്പിന്റെ കീഴിലുള്ളതും അംഗീകാരമുള്ളതുമായ വിവിധ തോട്ടങ്ങൾ, നഴ്സറികൾ, കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ളതും അംഗീകൃത സ്ഥാപനങ്ങൾ നഴ്സറികൾ, റിസർച്ച് സ്റ്റേഷനുകൾ, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് അംഗീകൃത സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് എടുത്ത് ജില്ലയിലെ വിവിധ കൃഷി ഭവനുകളിൽ എത്തിച്ചുകൊടുക്കുന്നതിനായി താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി ലോറി വാടകയ്ക്ക് നൽകുവാൻ തയ്യാറുള്ള ട്രാൻസ്പോർട്ടിംഗ് കോൺട്രാക്ടർമാരിൽനിന്ന് മൽസര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു.

നിബന്ധനകൾ

1. ദർഘാസ് ഫോറത്തിന്റെ വില ` 1,248 [1,200+ 48 (4% വാറ്റ്)] ഈ ആഫീസിൽ നേരിട്ടടച്ച് 10-5-2016 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണിവരെ വാങ്ങാവുന്നതാണ്. ഡ്യൂπിക്കേറ്റ് കോപ്പി ആവശ്യമുള്ളവർ ഫോറം ഒന്നിന് ` 624 [600+ 24 (4% വാറ്റ്)] അധികമായി അടവാക്കി മേൽപ്പറഞ്ഞ സമയ പരിധിക്കുള്ളിൽ വാങ്ങാവുന്നതാണ്. യാതൊരു കാരണ വശാലും ഫോറത്തിന്റെ വില മടക്കി നൽകുന്നതല്ല. മേപ്പടി സമയപരിധിക്കുശേഷം ദർഘാസ് ഫോറങ്ങൾ ലഭിക്കുന്നതല്ല.

2. ദർഘാസ് ഫോറം കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.

3. പൂരിപ്പിച്ച ദർഘാസുകൾ 2016 മേയ് മാസം 13-ാം തീയതി ര≠് മണിവരെ സ്വീകരിക്കുന്നതാണ്. ദർഘാസ് ഉൾക്കൊള്ളുന്ന കവറിനു പുറത്ത് മുകളിലായി "2016-17 വർഷത്തിൽ നടീൽ വസ്തുക്കൾ, വിത്ത്, വളം മുതലായവ എത്തിക്കുന്നതിലേക്കായി ലോറി വാടകയ്ക്ക് ലഭ്യമാക്കുന്നതിനുള്ള ദർഘാസ്" എന്ന് രേഖപ്പെടുത്തേ≠തും, പ്രിൻസിപ്പൽ കൃഷി ഓഫീസർ, കോഴിക്കോട്, സിവിൽ സ്റ്റേഷൻ പി. ഒ. എന്ന് മേൽവിലാസം എഴുതേ≠തുമാണ്.

4. 2016 മേയ് മാസം 13-ാം തീയതി ഉച്ചയ്ക്കുശേഷം 3 മണിക്ക് പ്രിൻസിപ്പൽ കൃഷി ഓഫീസർ/പ്രിൻസിപ്പൽ കൃഷി ഓഫീസർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ ഹാജരുള്ള ദർഘാസ് സമർപ്പിച്ചവരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ദർഘാസുകാരന്റെ പേരിൽ സർക്കാർ വ്യവസ്ഥകൾക്ക് വിധേയമായി ദർഘാസ് താൽക്കാലികമായി ഉറപ്പിക്കുന്നതും നിരക്ക് സംബന്ധിച്ച് ടിയാനുമായി കൂടിയാലോചന നടത്തി അന്തിമ തീരുമാനമെടുക്കുന്നതും കൃഷി ഡയറക്ടറുടെ അംഗീകാരത്തിന് വിധേയമായി ടിയാന്റെ പേരിൽ ദർഘാസ് സ്ഥിരപ്പെടുത്തുന്നതുമാണ്.

5. സമയപരിധിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

14 10th MAY 2016] AGRICULTURE DEPARTMENT 47

6. ദർഘാസിനോടൊപ്പം ` 6,250-ന്റെ നിരതദ്രവ്യം, ഒരു അംഗീകൃത ദേശസാൽകൃത ബാങ്കിന്റെ കോഴിക്കോട് ശാഖയിൽ മാറത്തക്കവിധം കോഴിക്കോട് പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റായി സമർപ്പിക്കേ≠തും ` 200-ന്റെ മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ ഒരു പ്രാഥമിക ഉടമ്പടിയും സമർപ്പിക്കേ≠തുമാണ്.

7. നിരതദ്രവ്യം, പ്രാഥമിക ഉടമ്പടി എന്നിവ ഇല്ലാത്തതും ദർഘാസുകാരന്റെ പൂർണ്ണമായ മേൽവിലാസം (ഫോൺ നമ്പർ സഹിതം) വ്യ‡മായി രേഖപ്പെടു ത്താത്തതുമായ ദർഘാസുകൾ നിരസിക്കുന്ന തായിരിക്കും. ചെക്ക്/പോസ്റ്റേജ് സ്റ്റാമ്പ് എന്നീ രൂപങ്ങളിൽ നിരതദ്രവ്യം സ്വീകരിക്കുന്നതല്ല.

8. ഏതെങ്കിലും കാരണവശാൽ ദർഘാസുകൾ തുറക്കുന്ന ദിവസം അവധിയായി പ്രഖ്യാപിക്കപ്പെടുകയോ അവിചാരിതമായി ദർഘാസുകൾ തുറക്കുവാൻ സാധിക്കാത്ത സാഹചര്യമോ ഉ≠ായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഉച്ചയ്ക്ക് 2 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും മൂന്ന് മണിക്ക് ദർഘാസുകൾ തുറക്കുന്നതുമായിരിക്കും.

9. ദർഘാസ് ഫോറത്തിന്റെ എല്ലാ പേജുകളിലും ദർഘാസുകാരൻ ഒപ്പിട്ടിരിക്കേ≠താണ്. അല്ലാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

10. ദർഘാസുകൾ യാതൊരു കാരണവും കാണിക്കാതെ നിരസിക്കുന്നതിനോ നിർത്തിവയ്ക്കുന്നതിനോ ഉള്ള അധികാരം കോഴിക്കോട് പ്രിൻസിപ്പൽ കൃഷി ഓഫീസറിൽ നിക്ഷിപ്തമാണ്. ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ നേരിട്ട് അന്വേഷിച്ചാൽ ലഭിക്കുന്നതാണ്.

11. സർക്കാർ ടെ≠റുകൾക്ക് ബാധകമായ എല്ലാ നിബന്ധനകളും ഈ ടെ≠റിനും ബാധകമായിരിക്കും.

പ്രത്യേക നിബന്ധനകൾ

1. ദർഘാസ് അംഗീകരിച്ചു കഴിഞ്ഞാൽ 10 ദിവസ ത്തിനകം ` 200 വിലയുള്ള മുദ്രപത്രത്തിൽ ദർഘാസുകാരൻ കരാർ ഒപ്പിട്ട് സമർപ്പിക്കേ≠താണ്.

കരാറിന്റെ കാലാവധി കരാർ ഒപ്പിടുന്ന തീയതി മുതൽ 31-3-2017 വരെയായിരിക്കും.

2. സാധനങ്ങൾ വിതരണം ചെയ്യുമ്പോൾ ഉ≠ായേക്കാവുന്ന എല്ലാ നഷ്ടങ്ങൾക്കും കരാറുകാരൻ ഉത്തരവാദിയായിരിക്കുന്നതും, സംഭവിച്ച നഷ്ടത്തിന്റെ തുക കണക്കാക്കി നിരതദ്രവ്യം/കടത്തുകൂലി എന്നിവയിൽ നിന്നും ഈടാക്കുന്നതുമായിരിക്കും.

3. വാടകയ്ക്കു നൽകുന്ന ലോറിയുടെ ഭാരോദ്വാഹന പരിധി ചുരുങ്ങിയത് 7 ടൺ ആയിരിക്കണം. താഴെ പറയുന്ന അളവിലും തൂക്കത്തിലും ഉള്ള സാധനങ്ങൾ ഓരോ പ്രാവശ്യവും കയറ്റി വിതരണം ചെയ്യേ≠താണ്.

(i) നടീൽ വസ്തുക്കൾ/തെങ്ങിൻ തൈകൾ (തൈകൾ ലോറിയിൽ കുത്തനെ നിർത്തി മാത്രമേ വയ്ക്കാവൂ)—1500 എണ്ണം.

(ii) കുരുമുളക് വള്ളികൾ/ജാതി/കമുക്/ഗ്രാമ്പു തൈകൾ അടങ്ങിയ കവറുകൾ—1700 എണ്ണം (iii) കശുമാവ് ഗ്രാഫ്റ്റുകൾ ഉൾക്കൊള്ളുന്ന പോളിത്തീൻ ബാഗുകൾ/മറ്റു വിത്തുൽപ്പന്നങ്ങൾ, തൈകൾ— 1600 എണ്ണം.

(iv) വളവും കീടനാശിനിയും—7 ടൺ (കുറയാതെ) (v) ഫാം ഉൽപന്നങ്ങൾ—7 ടൺ (കുറയാതെ) 4. സാധനങ്ങൾ കയറ്റി നിർദ്ദിഷ്ട സ്ഥലങ്ങളിൽ എത്തിക്കുന്നത് ദൂരം ഏറ്റവും കുറഞ്ഞ വഴിയിൽ കൂടിയായിരിക്കണം. വെയിറ്റിംഗ് ചാർ÷് നൽകുന്നതല്ല.

5. ഒരു റണ്ണിംഗ് കിലോമീറ്റർ ഓടുന്നതിനുള്ള നിരക്കാണ് ടെ≠റിൽ രേഖപ്പെടുത്തേ≠ത്.

6. സാധനങ്ങൾ കയറ്റുന്ന സ്ഥലത്തുനിന്നും വിതരണം ചെയ്യുന്ന സ്ഥലത്തേക്കുള്ള ദൂരമായിരിക്കും ഓടിയ കിലോമീറ്റർ ആയി കണക്കാക്കുക. സാധനങ്ങൾ കയറ്റി ആദ്യ വിതരണ സ്ഥലത്ത് വിതരണം നടത്തി കഴിഞ്ഞ് ബാക്കിയുള്ള സാധനങ്ങൾ അടുത്ത സ്ഥലത്ത് വിതരണം നടത്തുന്നതിന് തികയും എന്നുള്ള സാഹചര്യത്തിൽ അവ അടുത്ത സ്ഥലത്തിൽ വിതരണം ചെയ്യേ≠താണ്. ഇങ്ങനെയുള്ള സാഹചര്യത്തിൽ സഞ്ചരിച്ച ദൂരം എന്നു പറയുന്നത് സാധനങ്ങൾ കയറ്റിയ സ്ഥലത്ത് നിന്നും ആദ്യ വിതരണ സ്ഥലത്തേക്കുള്ള ദൂരം + ര≠ാമത്തെ സ്ഥലത്തേക്കുള്ള ദൂരം + തിരിച്ച് സാധനങ്ങൾ കയറ്റുന്ന സ്ഥലത്തേക്കുള്ള ദൂരം ആയിരിക്കും.

7. ഓരോ ദിവസവും പ്രിൻസിപ്പൽ കൃഷി ഓഫീസർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ നിർദ്ദേശി ക്കുന്നതനുസരിച്ച് ആവശ്യമായ എണ്ണം ലോറികൾ ഹാജരാക്കേ≠താണ്.

8. അനുവദിക്കുന്ന സമയപരിധിക്കുള്ളിൽ തന്നെ സാധനങ്ങളുടെ വിതരണം പൂർത്തിയാക്കേ≠താണ്.

9. ഒരേ സമയത്ത് ചുരുങ്ങിയത് അഞ്ച് ലോറികളെങ്കിലും ലഭ്യമാക്കുവാൻ ദർഘാസുകാരൻ ബാദ്ധ്യസ്ഥനാണ്.

ആവശ്യപ്പെട്ട അത്രയും ലോറികൾ ദർഘാസുകാരൻ ലഭ്യമാക്കാത്തതു കാരണം സർക്കാരിന് നഷ്ടം ഉ≠ാവുകയാണെങ്കിൽ അത് ടിയാനിൽ നിന്നും ഈടാക്കുന്നതായിരിക്കും.

15 10th MAY 2016] AGRICULTURE DEPARTMENT 48

10. സാധനങ്ങൾ വിതരണം നടത്തുന്നതിന് ഉത്തരവ്

14. കാലാകാലങ്ങളിൽ സർക്കാർ ഏർപ്പെടുത്തുന്ന കിട്ടിയാലുടൻ ആവശ്യമായ എണ്ണം ലോറികൾ

സാമ്പത്തിക ക്രമീകരണങ്ങളും മറ്റും കാരണം ലോറി ലഭ്യമാക്കി കൃഷി വകുപ്പുദ്യോഗസ്ഥരുടെ

വാടക നൽകുവാൻ താമസം നേരിട്ടാൽ യാതൊരു നിർദ്ദേശാനുസരണം നിർദ്ദിഷ്ട സ്ഥലങ്ങളിൽ ഏറ്റവും

കാരണവശാലും പലിശ നൽകുന്നതല്ല.

കുറഞ്ഞ ദൂരത്തിലൂടെ ഉത്തരവാദിത്വത്തോടെ

15. നടീൽ വസ്തുക്കൾ, പോളീബാഗുകൾ, പ്രാട്രേകൾ, എത്തിക്കേ≠താണ്.

കപ്പുകൾ എന്നിവയിൽ കടത്തുന്ന ഓരോ ലോഡിലും 11. ദർഘാസ് അംഗീകരിച്ചതിനുശേഷം നിബന്ധനകൾ

ഏറ്റവും ചുരുങ്ങിയത് 10000 എണ്ണം തൈകൾ പാലിക്കാതെ വന്നാൽ കൃഷി ഡയറക്ടറുടെ

കയറ്റിയിരിക്കേ≠താണ്. കടത്തുന്ന വാഹനത്തിൽ അനുമതിക്ക് വിധേയമായി തൊട്ടടുത്ത ദർഘാസുകാരന്

ഇതിനാവശ്യമായ തട്ടുകൾ അടക്കമുള്ള ക്രമീകരണങ്ങൾ കരാർ നൽകുന്നതും ആദ്യ ദർഘാസുകാരന്റെ

കരാറുകാരൻ ഏർപ്പെടുത്തിയിരിക്കേ≠താണ്. തൈകൾ നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്.

കടത്തുന്നതിന് 3 തട്ടുകളിലായി തൈകൾ അടുക്കിവച്ച്

ട്രാൻസപോർട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഏർപ്പാട് 12. അംഗീകരിക്കപ്പെട്ട ദർഘാസുകാരൻ ലോറികളുടെ

ചെയ്യേ≠താണ്.

ആർ.സി. ബുക്കുകളുടെ സാക്ഷ്യപ്പെടുത്തിയ

പകർപ്പുകൾ ഈ ഓഫീസിൽ ഹാജരാക്കേ≠താണ്.

പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ (ഒപ്പ്) 13. ആദായനികുതി അതാതു സമയത്ത് നിലവിലുള്ള

കാര്യാലയം, കോഴിക്കോട്. പ്രിൻസിപ്പൽ കൃഷി ഓഫീസർ.

നിരക്കുപ്രകാരം ബില്ലിൽ നിന്നും കുറവു ചെയ്യുന്നതാണ്.

16
Cite this issue. Kerala Gazette, Government of Kerala, 10 May 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-05-10.part_3_Agriculture-45-48/. Archive identifier in.gazette.kerala_new.2016-05-10.part_3_Agriculture-45-48.