Servants of Knowledge
Kerala Gazette · Government of Kerala

Notification (Survey and Land Records Department) Heirship Notices

Published 01 November 2016

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-11-01.part_3_clr_thiruvananthapuram_Survey-and-Land-Records
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2016

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ തിരുവനന്തപുരം, ചൊവ്വ

43 Thiruvananthapuram,

}

Vol. V

}

No.

Tuesday

2016 നവംബർ 1 1st November 2016 1192 തുലാം 16 16th Thulam 1192 1938 കാർത്തികം 10 10th Karthika 1938

PART III

Commissionerate of Land Revenue

THIRUVANANTHAPURAM DISTRICT

വി⁄ാപനം

നമ്പർ ഇ1-22234/2016.

2016 ഒക്ടോബർ 15.

2016 നവംബർ മാസം 1-ാം തീയതി മുതൽ 2017 ഒക്ടോബർ മാസം 31-ാം തീയതി വരെയുള്ള ഒരു വർഷത്തേക്ക് മൂന്നുമാസം വീതം കാലദൈർഘ്യമുള്ള നാല് ബാച്ചുകളിലായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കണ്ണൂർ എന്നീ കേന്ദ്രങ്ങളിൽ തുടങ്ങുന്ന ചെയിൻ സർവ്വെ (ലോവർ) ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിന് നി›ിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

സർവ്വെ ക്ലാസിൽ ചേരുവാൻ ആഗ്രഹിക്കുന്നവർ അപേക്ഷകൾ 2016 ഒക്ടോബർ മാസം 25-ാം തീയതിക്ക് മുൻപായി തിരുവനന്തപുരത്ത് വഴുതക്കാടുള്ള സർവ്വെ ഡയറക്ടറാഫീസിൽ എത്തിച്ചിരിക്കണം. ടൈപ്പുചെയ്തതോ കൈകൊ≠െഴുതിയതോ ആയ അപേക്ഷാഫോറങ്ങൾ ഉപയോഗിക്കാവുന്നതാണ്. അച്ചടിച്ച അപേക്ഷാ ഫോറങ്ങൾ ഈ ആഫീസിൽ നിന്നും വിതരണം ചെയ്യുന്നതല്ല.

അപേക്ഷകർ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയായ എസ്. എസ്.എൽ. സി. യോ തത്തുല്യമായ പരീക്ഷയോ പാസ്സായവരും 35 വയസുപൂർത്തിയാകാത്തവരും ആയിരിക്കണം. എന്നാൽ പിന്നോക്ക സമുദായക്കാർക്ക് 38 വയസും പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് 40 വയസും ആണ് ഉയർന്ന പ്രായപരിധി. 2016 സെപ്റ്റംബർ മാസം 1-ാം തീയതി വച്ചു കണക്കാക്കേ≠താണ്.

1st Nov. 2016] COMMISSIONERATE OF LAND REVENUE 7948

സർവ്വെ സ്കൂളിൽ ചേരുന്നതിനുള്ള അപേക്ഷയോടൊപ്പം താഴെ പറയുന്ന റിക്കാർഡുകൾ ചേർത്തിരിക്കേ≠താണ്.

(1) ഒരു ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ എസ്.എസ്.എൽ.സി. ബുക്കിന്റെ ശരിപ്പകർപ്പ് (വയസ്സ് തെളിയിക്കുന്നതിന്റെയും പബ്ലിക് പരീക്ഷയിൽ നേടിയ മാർക്ക് തെളിയിക്കുന്നതിന്റെയും പേജുകൾ).

(2) ബന്ധപ്പെട്ട ആഫീസിൽ നിന്നും ലഭിച്ച ജാതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ അസ്സൽ (പട്ടികജാതി, പട്ടികവർഗ്ഗക്കാർക്കുമാത്രം).

(3) ഏതെങ്കിലും ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനിൽ നിന്നും 6 മാസത്തിനകം ലഭിച്ച സ്വഭാവ സർട്ടിഫിക്കറ്റ് (അസ്സൽ).

(4) അപേക്ഷകർ ഏതു ജില്ലക്കാരനാണെന്ന് തെളിയിക്കുന്നതിന് വില്ലേജ് ഓഫീസറുടെയോ പഞ്ചായത്ത് പ്രസിഡന്റിന്റെയോ സർട്ടിഫിക്കറ്റ് (അസ്സൽ).

അപേക്ഷ അയയ്ക്കുന്ന കവറിന്റെ പുറത്ത് "സർവ്വെ സ്കൂളിൽ ചേരുന്നതിനുള്ള അപേക്ഷ" എന്നും കവറിന്റെ പുറത്തെഴുതുന്ന മേൽവിലാസത്തിൽ ഉദ്യോഗപ്പേരും സ്ഥലപ്പേരും (അതായത് "ഡയറക്ടർ, സർവ്വെ ആന്റ ് ലാന്റ ് റിക്കാർഡ്സ്, വഴുതക്കാട്, തിരുവനന്തപുരം") മാത്രമേ എഴുതാൻ പാടുള്ളൂ. വിമു‡ ഭട∑ാർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്.

പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതല്ല.

തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകൾ പ്രവേശനം കിട്ടുന്ന മുറയ്ക്ക് സർട്ടിഫിക്കറ്റുകളുടെ അസ്സലുകൾ സർവ്വെ സ്കൂൾ അധികാരികളുടെ മുമ്പാകെ ഹാജരാക്കേ≠താണ്. അർഹതയുള്ളവരെന്ന് സർവ്വെ ഡയറക്ടർക്ക് ബോദ്ധ്യപ്പെടുന്നപക്ഷം സർക്കാർ ജീവനക്കാരെ 3-ാം ഖfiികയിൽ പറഞ്ഞിട്ടുള്ള വയസ്സോ, പരീക്ഷായോഗ്യതയോ പരിഗണിക്കാതെ തെരഞ്ഞെടുക്കാവുന്നതും അവർക്ക് സ്വന്തം ചെലവിൽ പഠിക്കാവുന്നതുമാണ്.

പബ്ലിക് സർവ്വീസ് കമ്മീഷൻ തെരഞ്ഞെടുക്കുന്ന വില്ലേജ് അസിസ്റ്റന്റുമാർ, ര≠ാംതരം ഡ്രാഫ്റ്റ്സ്മാൻ, സർവ്വെയർ, ട്രെയ്സർമാർ ഇവർക്കും പ്രായപരിധിയോ പരീക്ഷായോഗ്യതയോ പരിഗണിക്കാതെ റവന്യൂ ഡിവിഷണൽ ആഫീസറുടെയോ, ജില്ലാകളക്ടറുടെയോ, സർവ്വേ ഡയറക്ടറുടെയോ ഏതാണെന്നുവച്ചാൽ, അതുപ്രകാരമുള്ള നിർദ്ദേശാനുസരണം പ്രവേശനം അനുവദിക്കാവുന്നതാണ്.

താഴെ പറയുന്ന പ്രകാരമുള്ള അപേക്ഷകൾ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കപ്പെടുന്നതാണ്.

(1) ഒപ്പിടാത്തവ

(2) നിർദ്ദിഷ്ട യോഗ്യതയില്ലാത്തവ

(3) പ്രായപരിധി കഴിഞ്ഞവ

(4) വി⁄ാപനത്തിൽ പറഞ്ഞിട്ടുള്ള മറ്റ് പ്രധാന വ്യവസ്ഥകൾക്ക് വിധേയമാകാത്തവ

(5) എസ്.എസ്.എൽ.സി. യുടെ ശരിപ്പകർപ്പുകൾ ഗസറ്റഡ് ഉദ്യോഗസ്ഥനെക്കൊ≠് സാക്ഷ്യപ്പെടുത്താത്തവ (6) ഏതു കേന്ദ്രത്തിലേക്കാണ് പ്രവേശനം വേ≠തെന്ന് പ്രത്യേകം കാണിക്കാത്ത അപേക്ഷ.

സർവ്വെയും ഭൂരേഖയും വകുപ്പ്

ഡയറക്ടറുടെ കാര്യാലയം,

(ഒപ്പ്) സർവ്വെ ഭവൻ, വഴുതക്കാട്.

സർവ്വെ ഡയറക്ടർ.

104 1st Nov. 2016] COMMISSIONERATE OF LAND REVENUE 7949

തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ കേന്ദ്രങ്ങളിൽ ചെയിൻ സർവ്വെ ക്ളാസ്സിൽ ചേരുന്നതിനുള്ള അപേക്ഷാ ഫോറം

(സർക്കാർ ജീവനക്കാർക്ക് വേ≠ിയുള്ളത്)

:

1. അപേക്ഷകന്റെ പേര് (മലയാളത്തിൽ) (ഇം•ീഷ് വലിയ അക്ഷരത്തിൽ)

2. അ—ന്റെയോ രക്ഷകർത്താവിന്റെയോ പേര് :

3. അപേക്ഷകന്റെ പൂർണ്ണമായ മേൽവിലാസം :

(പിൻകോഡ് സഹിതം)

:

4. ഉദ്യോഗപ്പേരും മേൽവിലാസവും (ഇം•ീഷ് വലിയ അക്ഷരത്തിൽ)

5. ഏത് കേന്ദ്രത്തിലേക്ക്

:

6. സ്ത്രീ/പുരുഷൻ :

7. പരീക്ഷാ യോഗ്യത (പൊതുവെ)

:

8. സർക്കാർ സർവ്വീസിൽ പ്രവേശിച്ച തീയതിയും സർവ്വീസ് : താൽക്കാലികമോ സ്ഥിരമോ എന്നും ശമ്പള നിരക്കും ശമ്പളവും

9. അപേക്ഷകന്റെ ഒപ്പ്

:

10. അപേക്ഷകന്റെ മേലധികാരിയുടെ ഒപ്പും :

ഉദ്യോഗപ്പേരും തീയതിയും ഓഫീസ് മുദ്രയും105 1st Nov. 2016] COMMISSIONERATE OF LAND REVENUE 7950 തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ കേന്ദ്രങ്ങളിൽ ചെയിൻ സർവ്വെ ക്ളാസ്സിൽ

ചേരുന്നതിനുള്ള അപേക്ഷാ ഫോറം

(സ്വകാര്യ വിദ്യാർ∞ികൾക്ക് വേ≠ി)

1. അപേക്ഷകന്റെ പേര്

:

2. അ—ന്റെയോ രക്ഷകർത്താവിന്റെയോ മുഴുവൻ പേര് :

3. അപേക്ഷകന്റെ മുഴുവൻ മേൽവിലാസം :

(വീട്ടുപേര്, പോസ്റ്റാഫീസ് പിൻകോഡ്

മുതലായവ)

4. ഏത് കേന്ദ്രത്തിലേക്ക്

:

5. സ്ത്രീ/പുരുഷൻ :

6. ജനനത്തീയതി

:

7. ഇന്ത്യൻ പൗരനാണോ

:

8. ജാതിയുടെ പേരും ഏതു വിഭാഗത്തിൽപ്പെട്ടതാണെന്നും : (പട്ടികജാതി/പട്ടികവർഗ്ഗം, പിന്നോക്ക സമുദായം ഇവയിൽപ്പെട്ടവർ ഏതു വിഭാഗത്തിലാണെന്ന് പ്രത്യേകം രേഖപ്പെടുത്തണം)

9. പരീക്ഷായോഗ്യത (പൊതുവെ)

:

10. എസ്.എസ്.എൽ.സി. എത്രാമത്തെ :

പ്രാവശ്യം പാസ്സായി

(1) എസ്.എസ്.എൽ.സി.-ക്ക് മൊത്തം ലഭിച്ച മാർക്ക് :

(2) കണക്കിന് ലഭിച്ച മാർക്ക്

:

(3) ആകെ ലഭിച്ച മാർക്ക്

:

11. താഴെപ്പറയുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയിട്ടു≠ോ :

(1) ഏത് ജില്ലക്കാരനാണ് എന്ന് തെളിയിക്കുന്നത്് :

(2) സ്വഭാവ സർട്ടിഫിക്കറ്റ് (അസ്സൽ :

6 മാസത്തിനകമുള്ളത്)

(3) വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നത് :

(4) ജാതി തെളിയിക്കുന്നത്് (പട്ടികജാതി/പട്ടികവർഗ്ഗം എന്നീ സമുദായക്കാർക്കുമാത്രം) : 12. അപേക്ഷന്റെ ഒപ്പും തീയതിയും : 106
Cite this issue. Kerala Gazette, Government of Kerala, 01 November 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-11-01.part_3_clr_thiruvananthapuram_Survey-and-Land-Records/. Archive identifier in.gazette.kerala_new.2016-11-01.part_3_clr_thiruvananthapuram_Survey-and-Land-Records.