Reg. No. KL/TV(N)/634/2015-17 Government of Kerala
2016
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ തിരുവനന്തപുരം, ചൊവ്വ
48 }
No. Thiruvananthapuram,
Vol. V
}
Tuesday
2016 ഡിസംബർ 6 6th December 2016 1192 വൃ›ികം 21 21st Vrischikam 1192 1938 അഗ്രഹായനം 15 15th Agrahayana 1938
PART IV
Private Advertisements and Miscellaneous
Notifications
ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കാര്യാലയം
തൈക്കാട്, തിരുവനന്തപുരം-695 014
Ph: 0471-2322833, 2322844, Fax: 0471-2322855
Email: [email protected]
Website: www.foodsafety.kerala.gov.in
ദർഘാസ് പരസ്യം
നമ്പർ ഡി1-6083/16/സി.എഫ്.എസ്.
2016 നവംബർ 17.
സംസ്ഥാന ഫുഡ്സേഫ്റ്റി കമ്മീഷണറുടെ ഓഫീസിലെ ആവശ്യത്തിലേക്കായി താഴെ പറയുന്ന വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിന് വേ≠ിയുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് നൽകുവാൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങൾ 1-1 -2014-നുശേഷം നിർമ്മിച്ചിട്ടുള്ള 10 വാഹനങ്ങൾ എങ്കിലും സ്വന്തമായി ഉള്ളവരും ദർഘാസ് തീയതിക്കുമുമ്പായി കേന്ദ്ര/സംസ്ഥാന/പൊതുമേഖലകളിലോ അല്ലെങ്കിൽ സ്വകാര്യ മേഖലയിലെയോ ഉത്തരവാദിത്വപ്പെട്ട സ്ഥാപനങ്ങളിൽനിന്ന് നിയമാനുസൃത ലൈസൻസ് നേടിയവരും ഇത്തരം കരാർപ്രകാരം മേൽ ഗണത്തിൽപ്പെട്ട കുറഞ്ഞത് 5 എ.സി. ടൂറിസ്റ്റ് വാഹനങ്ങളെങ്കിലും വാടകയ്ക്ക് നൽകിയിട്ടുള്ളവരോ ആയിരിക്കണം.
17th MARCH 2015] GROUND WATER DEPARTMENT 384 1/2016-17 ടൊയോട്ട ഇന്നോവ 4500 1 2 വർഷം 4 ലക്ഷം ഡീസൽ എ.സി. കാർ/സമാനമായത്
2/2016-17 മാരുതി ഡിസയർ/ 4500 1 2 വർഷം 3 ലക്ഷം സമാനമായത്
ദർഘാസ് നിബന്ധനകളും അപേക്ഷാ മാതൃകയും www.foodsafety.kerala.gov.in എന്ന വെബ്സൈറ്റിലും തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ഫുഡ്സേഫ്റ്റി കമ്മീഷണറുടെ ഓഫീസിലും ലഭിക്കുന്നതാണ്.
ദർഘാസുകളിൽ ദർഘാസ് നമ്പർ രേഖപ്പെടുത്തി ഭക്ഷ്യസുരക്ഷാ കമ്മീഷണർ, ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കാര്യാലയം, തൈക്കാട് പി. ഒ., തിരുവനന്തപുരം-14 എന്ന വിലാസത്തിൽ 15-12-2016 പകൽ 3 മണിക്കോ അതിനു മുമ്പോ നൽകേ ≠താണ്. സ്വീകാര്യമായ ദർഘാസുകൾ നൽകിയവരുടെയോ അവർ അധികാരപ്പെടുത്തിയവരുടെയോ സാന്നിദ്ധ്യത്തിൽ 16-12-2016 പകൽ 11 മണിക്ക് തുറക്കുന്നതാണ്.
ദർഘാസ് ഫാറം ആവശ്യമുള്ളവർ അസ്സലിന് ` 1,000-ം വാറ്റ് നികുതിയും, കോപ്പി കൂടി ആവശ്യമുള്ളവർ കോപ്പി ഒന്നിന് ` 500-ം വാറ്റ് നികുതിയും മണി ഓർഡർ ആയോ നേരിട്ടോ അടച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണർ, ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കാര്യാലയം, തൈക്കാട് പി. ഒ., തിരുവനന്തപുരത്തിന് രേഖാമൂലം അപേക്ഷിക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വിൽപ്പന 15-12-2016 പകൽ 12 മണിവരെ മാത്രമേ ഉ≠ായിരിക്കുകയുള്ളൂ. ദർഘാസ് ഫോറത്തിന്റെ വില അടച്ചുകഴിഞ്ഞാൽ ഒരു സാഹചര്യത്തിലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് ഫോറം കൈമാറ്റം ചെയ്യാൻ പാടില്ല. ദർഘാസ് ഫോറത്തിന്റെ വില ചെക്കുകളായോ, ഡ്രാഫ്റ്റായോ, പോസ്റ്റൽ ഓർഡറായോ സ്വീകരിക്കുന്നതല്ല. കൂടാതെ ദർഘാസ് ഫോറം വി.പി.പി. ആയി നൽകുന്നതല്ല.
(ഒപ്പ്)
ഭക്ഷ്യസുരക്ഷാ കമ്മീഷണർ.