© കേരള സർക്കാർ
Government of Kerala
2016
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. V
Tuesday
48
No.
} 2016 ഡിസംബർ 6 6th December 2016 1192 വൃ›ികം 21 21st Vrischikam 1192 1938 അഗ്രഹായനം 15 15th Agrahayana 1938
PART IV
Private Advertisements and Miscellaneous
Notifications
കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്
വി⁄ാപനം
നമ്പർ ടി.ആർ./ടി.എസ്.ആർ./2016-17/1324.
2016 സെപ്റ്റംബർ 10.
തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ ചാലക്കുടി ഈസ്റ്റ് വില്ലേജിൽ സ്ഥിതിചെയ്യുന്ന കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ ചാലക്കുടി 110 കെ. വി. സബ് സ്റ്റേഷനിൽ നിന്നും, കൊടുങ്ങല്ലൂർ 66 കെ. വി. സബ്സ്റ്റേഷനിലേക്ക് വലിച്ചിട്ടുള്ള 66 കെ. വി. പ്രസരണ ലൈൻ ശേഷി വർദ്ധിപ്പിച്ച് 110 കെ. വി. ആക്കി ഉയർത്തുന്നതിനുള്ള ഭരണാനുമതി ലഭിച്ചിട്ടുള്ളതാകുന്നു. പ്രസ്തുത ജോലിയുടെ ഭാഗമായി, ലൈനിന്റെ സർവ്വേക്കും അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങൾക്കുമായി കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിന്റെ ഉദ്യോഗസ്ഥൻമാരും അവർ താൽക്കാലികമായി നിയമിക്കുന്നവരും, ഈ ലൈൻ കടന്നുപോ കുന്ന ചാലക്കുടി, കൊടുങ്ങല്ലൂർ എന്നീ മുനിസിപ്പൽ പ്രദേ ശങ്ങളിലും, മേലൂർ, കൊരട്ടി, കാടുകുറ്റി, അന്നമനട, മാള, പൊയ്യ, പുത്തൻചിറ എന്നീ പഞ്ചായത്ത് പ്രദേശങ്ങളിലും, സ്ഥിതി ചെയ്യുന്ന വസ്തു വകകളിൽകൂടി അവരുടെ നിയമാനുസൃത കൃത്യനിർവ്വഹണത്തിനായി ആവശ്യ മുള്ള ഏതു സമയത്തും പ്രവേശിക്കുന്നതാണെന്ന വിവരം 2003 -ലെ ഇലക്ട്രിസിറ്റി ആക്റ്റ് 164 പ്രകാരം ബന്ധപ്പെട്ട എല്ലാവരേയും ഇതിനാൽ അറിയിക്കുന്നു.
PRMCI 1017/1928/2016.
(ഒപ്പ്) ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ, ട്രാൻസ്മിഷൻ സർക്കിൾ, തൃശൂർ.