Government of Kerala 2017
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 6
നമ്പർ തിരുവനന്തപുരം, ചൊവ്വ
6 }
Thiruvananthapuram,
No. } Vol. VI
Tuesday
2017 ഫെബ്രുവരി 7 7th February 2017 1192 മകരം 25 25th Makaram 1192 1938 മാഘം18 18th Magha 1938
PART IV
Private Advertisements and Miscellaneous
Notifications
കടയ്ക്കാവൂർ സബ് രജിസ്ട്രാർ ആഫീസിൽ നിന്നും
പരസ്യം ചെയ്യുന്നത്
2017 ജനുവരി 12.
കേരള സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയിൽ അഞ്ചുതെങ്ങ് വില്ലേജിൽ കൊച്ചുപുത്തൻവീട്ടിൽ ജേക്കബ് മകൻ വിക്ടർ എഴുതിവച്ചതായി കാണുന്ന ഒരു വിൽപത്രം രജിസ്റ്റർ ചെയ്ത് കിട്ടുന്നതിനുവേ≠ി തിരുവനന്തപുരം ജില്ലയിൽ അഞ്ചുതെങ്ങ് വില്ലേജിൽ കിടങ്ങുപുരയിടത്തിൽ മാത്യു മകൻ ജോസഫ് ഈ ആഫീസിൽ ഹാജരാക്കി ടി വിൽപത്ര കർത്താവ് മരിച്ചുപോയതായും മറ്റും മൊഴി തന്നിട്ടുള്ളതനുസരിച്ച് ടി വിൽപത്രം പി. 1/16 നമ്പരായി സ്വീകരിച്ചിട്ടുള്ളതും, ടി വിൽപത്രം സംബന്ധിച്ച വിചാരണ 2017 ഫെബ്രുവരി 17-ന് കടയ്ക്കാവൂർ സബ് രജിസ്ട്രാർ ആഫീസിൽ വച്ച് നടത്തുന്നതിന് നി›യിച്ചിരിക്കുന്നതും ആകുന്നു. ആകയാൽ ടി വിൽപത്രം രജിസ്റ്റർ ചെയ്തു കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമോ തർക്കമോ ഉള്ളപക്ഷം വിചാരണ ദിവസമായ 2017 ഫെബ്രുവരി 17-ന് പകൽ 3.30 മണിക്ക് നേരിലോ നിയമപ്രകാരം അധികാരപ്പെടുത്തിയ വക്കീൽ മുഖാന്തിരമോ ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും അതിന് ശേഷം വരുന്ന ആക്ഷേപങ്ങളോ തർക്കങ്ങളോ ഗൗനിക്കുന്നതല്ലാത്തതുമാകുന്നു.
കടയ്ക്കാവൂർ. സബ് രജിസ്ട്രാർ.