Servants of Knowledge
Kerala Gazette · Government of Kerala

Auction Notice

Published 13 June 2017

Department
Governor’s Secretariat Kerala Raj Bhavan
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2017-06-13.part_1_Kerala-Raj-Bhavan
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 24 dated 13th June 2017.

PART I

GOVERNOR'S SECRETARIAT

KERALA RAJ BHAVAN

ലേല നോട്ടീസ്

നമ്പർ ജി. എച്ച്. 7-267/2017. തിരുവനന്തപുരം, 2017 മേയ് 23.

കേരള ഗവർണ്ണർക്കുവേ≠ി കേരള രാജ്ഭവനിലെ ഗവർണറുടെ സെക്രട്ടറി പരസ്യപ്പെടുത്തുന്നത്.

ടി ആഫീസിലെ സർവ്വെ റിപ്പോർട്ട് നമ്പർ കെ. രാജ്-01/2017-ൽ പറയുന്ന സാധനങ്ങൾ (വാഹനങ്ങളുടെ സ്പെയർ പാർട്ട്സ്, ടയറുകൾ) മൊത്തമായി 2017 ജൂലൈ മാസം 10-ാം തീയതി പകൽ 12 മണിക്ക് ടി ആഫീസിന്റെ ഗാര്യേജിൽവച്ച് പരസ്യമായി ലേലം ചെയ്യുന്നതിന് രാജ് ഭവനിലെ അസിസ്റ്റന്റ ് എഞ്ചിനീയർ (സിവിൽ)-നെ ചുമതലപ്പെടുത്തിയിരിക്കുന്നു. ഏതെങ്കിലും കാരണത്താൽ സർക്കാർ ടി ദിവസം പൊതു അവധി പ്രഖ്യാപിച്ചാൽ പ്രസ്തുത ലേലം തൊട്ടടുത്ത ദിവസം ഇതേ സമയം നടത്തുന്നതാണ്.

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലത്തിന് ഒരു മണിക്കൂർ മുമ്പായി ` 350 നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. ലേല വസ്തുക്കൾ, ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ, മുൻകൂട്ടിയുള്ള അനുമതിയോടുകൂടി ലേലത്തിന് മുമ്പ് ക≠് ബോദ്ധ്യപ്പെട്ടിരിക്കേ≠താണ്.

ലേലം ഏറ്റവും കൂടുതൽ വിളിക്കുന്ന ആളിന്റെ നിരതദ്രവ്യം കഴിച്ച് ബാക്കിയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാൽ ഉടൻ മടക്കി നൽകുന്നതും ലേലം ഉറപ്പിച്ച ആൾ നിരതദ്രവ്യം കഴിച്ച് ബാക്കിതുകയും നിയമ പ്രകാരമുള്ള വിൽപ്പന നികുതിയും അടച്ച് അന്നേ ദിവസം 3 മണിക്കു മുമ്പ് രസീത് കൈപ്പറ്റേ≠തും ആകുന്നു. 9 2

ലേലം സ്ഥിരപ്പെടുത്തിയുള്ള കൽപന കഴിഞ്ഞാൽ ലേലക്കാരൻ സ്വന്തം ഉത്തരവാദിത്വത്തിൽ ലേല സാധനങ്ങൾ അന്നേ ദിവസം നീക്കം ചെയ്യേ≠താകുന്നു. അല്ലാത്തപക്ഷം ലേലം വിളിച്ച ആളുടെ നിരതദ്രവ്യവും ലേലത്തുക കെട്ടിയിട്ടു≠െങ്കിൽ അതും തിരികെ നൽകുന്നതല്ല. കൂടാതെ പുനർ ലേലത്തിന് ഈടാക്കുന്ന നഷ്ടവും ഈയാളിൽനിന്നും ഈടാക്കുന്നതാണ്.

ടി ലേലത്തിന് ഇപ്പോൾ നിലവിലുള്ള എല്ലാ നിയമങ്ങളും ബാധകമാണ്. കൂടാതെ ഉചിതമെന്നു തോന്നിയാൽ ഈ ലേലം ഒരു കാരണവും കൂടാതെ റദ്ദ് ചെയ്യുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും. ലേലത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ടി ആഫീസിൽ പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്.

(ഒപ്പ്) ഗവർണേഴ്സ് ഹൗസ്ഹോൾഡ്, കേരള രാജ്ഭവൻ, തിരുവനന്തപുരം.

ഗവർണറുടെ സെക്രട്ടറി.

10
Cite this issue. Kerala Gazette, Government of Kerala, 13 June 2017. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2017-06-13.part_1_Kerala-Raj-Bhavan/. Archive identifier in.gazette.kerala_new.2017-06-13.part_1_Kerala-Raj-Bhavan.