Servants of Knowledge
Kerala Gazette · Government of Kerala

,Kottayam

Published 26 December 2017

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2017-12-26.part_3_clr_kottayam_Kottayam_auction-notice
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2017

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 6

നമ്പർ തിരുവനന്തപുരം, ചൊവ്വ

51 Thiruvananthapuram,

Vol. VI }

No. }

Tuesday

2017 ഡിസംബർ 26 26th December 2017 1193 ധനു 11 11th Dhanu 1193 1939 പൌഷം 5 5th Pousha 1939

PART III

Commissionerate of Land Revenue

Gaz. No. 51/2017/DTP (CLR). 10836 KERALA GAZETTE [PART III Mavelikkara Taluk Kottayam Taluk പരസ്യം ലേല പരസ്യം

നമ്പർ സി1-17823/2017. 2017 നവംബർ 15.

മാവേലിക്കര താലൂക്കിൽ താമരക്കുളം വില്ലേജിൽ വേടരπാവ് മുറിയിൽ കിഞ്ഞരുവിള പടീറ്റതിൽ വീട്ടിൽ എൻ. ഭദ്രൻ 13-3-2017-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കററ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ ഷീജാ ഭദ്രൻ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ താമരക്കുളം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശി കൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീജാ ഭദ്രൻ ഭാര്യ 57 2 നന്ദു ഭദ്രൻ മകൻ 32 3 ആരോമൽ ഭദ്രൻ ,, 30 പരേതന്റെ പേരിലുള്ള ആനുകൂല്യങ്ങൾക്കായി ഹാജരാക്കുവാൻ (അടൂർ റ∫ർ ബോർഡ്) ഒരു അവകാശ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടുള്ളതാണ്. ആയതിനാൽ ടി മൂന്ന് പേരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നു തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം ഹാജരാകേ≠താണ്. തപാൽ മാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, മാവേലിക്കര. തഹശീൽദാർ.

നമ്പർ എഫ്3-9593/2011. 2017 നവംബർ 22.

കോട്ടയം താലൂക്കിൽ മണർകാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 23-ൽ റീസർവ്വെ 317/5-ൽപ്പെട്ട 10.12 ആർ സർക്കാർ പുറമ്പോക്ക് ഭൂമി ജില്ലാസൈനികക്ഷേമകേന്ദ്രം നിർമ്മിക്കുന്നതിന് സൈനിക ക്ഷേമ വകുപ്പിന് 30 വർഷത്തേക്ക് പാട്ടത്തിന് നൽകിയിട്ടുള്ളതാണ്. മേൽപടി സ്ഥലത്തുള്ള പഴയ കെട്ടിട ഭാഗം ലേലം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കോട്ടയം ജില്ലാ കളക്ടർ, കോട്ടയം തഹശീൽദാരെ ചുമതല പ്പെടുത്തിയിട്ടുള്ളതാണ്. ടി പഴയ കെട്ടിട ഭാഗത്തിന് ` 7,284 വില നി›യിച്ചിട്ടുള്ളതാണ്. മേൽ സാഹചര്യത്തിൽ സൈനിക ക്ഷേമ വകുപ്പിന് പാട്ടത്തിന് നൽകിയിരിക്കുന്ന ഭൂമിയിൽ സ്ഥിതി ചെയ്യുന്ന XII/466 നമ്പർ പഴയ കെട്ടിടം ഭാഗം 4-1-2018-ാം തീയതി ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മണർകാട് വില്ലേജാഫീസിൽ വെച്ച് കോട്ടയം തഹശീൽദാരോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യ ലേലത്തിൽ വിൽക്കുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുന്നവർ ` 500 നിരതദ്രവ്യം കെട്ടി വെയ്ക്കേ≠തും ലേലം പിടിക്കുന്ന ആൾ മൊത്തം തുകയും മൊത്തം തുകയുടെ ഒൻപത് (9) ശതമാനം സെൻട്രൽ ജി.എസ്.റ്റി.-യും ഒൻപത് (9) ശതമാനം സ്റ്റേറ്റ് ജി.എസ്.റ്റി.-യും അപ്പോൾ തന്നെ അടയ്ക്കേ≠തും തുക മുഴുവനും അടച്ച് ലേലം സ്ഥിരപ്പെടുത്തിയതിനുശേഷം കെട്ടിടഭാഗം പൊളിച്ച് നീക്കം ചെയ്യേ≠തുമാണ്. ടി ലേലം മറ്റ് സർക്കാർ ലേല ത്തിന്റെ നിബന്ധനകൾക്ക് വിധേയമായിരിക്കും. കൂടുതൽ വിവരങ്ങൾ കോട്ടയം താലൂക്ക് ഓഫീസ്, മണർകാട് വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് അറിയാവുന്നതാണ്.

(ഒപ്പ്) താലൂക്കാഫീസ്, കോട്ടയം. തഹശീൽദാർ.

KOTTAYAM DISTRICT

പരസ്യം

(1)

കേരളാ അന്യം നിന്നതും നഷ്ടപ്പെട്ടതുമായ വസ്തുക്കൾ

സംബന്ധിച്ച ആക്ട് 1964 സെക്ഷൻ 5

പ്രകാരമുള്ള നോട്ടീസ്

File No. DCKTM/8715/2017-E1. 2017 നവംബർ 28.

നമ്പർ ഇ4-13911/2017. 2017 നവംബർ 15.

കോട്ടയം താലൂക്കിൽ പെരുമ്പായിക്കാട് വില്ലേജിൽ പെരുമ്പായിക്കാട്ടുശ്ശേരി കരയിൽ കാരിമറ്റത്തിൽ വീട്ടിൽ യൂനസ് കുഞ്ഞ് 11-3-2002-ൽ മരിച്ചു പോയിട്ടുള്ളതാണെന്നും വസ്തു സംബന്ധമായ ആവശ്യത്തിനും മറ്റിതര ആവശ്യ ങ്ങൾക്കും വേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നല്കണ മെന്നും കാണിച്ച് ടിയാന്റെ മകൻ മുഹമ്മദ്കുഞ്ഞ് ഈ താലൂക്ക് കച്ചേരി മുൻപാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ള താണ്. ടി അപേക്ഷ പെരുമ്പായിക്കാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കാരിമറ്റത്തിൽ വീട്ടിൽ യൂനസ് കുഞ്ഞ് 11-3-2002-ൽ മരിച്ചു പോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഉമൈബാൻ ഭാര്യ 672 മുഹമ്മദ് കുഞ്ഞ് മകൻ 50 കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ ഭരണങ്ങാനം വില്ലേജിൽ ബ്ലോക്ക് 35-ൽ റീസർവ്വെ 100/4-ൽ പ്പെട്ട 40 ച.മീറ്റർ വസ്തു, പബ്ലിക് ലൈബ്രറിക്കുവേ≠ി സെക്രട്ടറി മാത്യു പ്രവിത്താനം എന്നയാളുടെ പേരിലുള്ളതാണ്. ത≠പ്പേർ പ്രകാരമുള്ള ലൈബ്രറി സെക്രട്ടറി മരണപ്പെട്ടതായും 30 വർഷത്തോളമായി ലൈബ്രറി കെട്ടിടം പ്രവർത്തനം ഇല്ലാതെയും നിർമ്മാണ പ്രവർത്തനങ്ങളൊന്നും നടത്താതെയും കിടക്കുന്ന ടി ഭൂമിയിൽ റീസർവ്വെയ്ക്കുശേഷം കരം ഒടുക്കിയിട്ടില്ലെന്നും അന്വേഷണത്തിൽ അറിയുന്നു. ഈ സാഹചര്യത്തിൽ മേൽ പരാമർശിച്ച സ്ഥലത്തിന് അവകാശികളായി ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 6 മാസത്തിനകം അവകാശം തെളിയിക്കുന്നതിന് മതിയായ രേഖകൾ സഹിതം കോട്ടയം ജില്ലാ കളക്ടർ മുൻപാകെ ഹാജരാകേ≠താണ്. കാലാവധിക്കുള്ളിൽ ആരും അവകാശവാദം ഉന്നയിക്കാത്തപക്ഷം ടി സ്ഥലം കേരളാ അന്യം നിന്നതും നഷ്ടപ്പെട്ടതുമായ വസ്തുക്കൾ സംബന്ധിച്ച ആക്ട് 1964 പ്രകാരം സർക്കാരിലേക്ക് ഏറ്റെടുക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതായിരിക്കും. 3 അബ്ദുൾ അസീസ് ,, 44 4 അയിഷാബീവി മകൾ 42 കളക്ടറേറ്റ്, (ഒപ്പ്) കോട്ടയം. ജില്ലാ കളക്ടർ. 5 അബ്ദുൾ റഹിം മകൻ 40 62

Cite this issue. Kerala Gazette, Government of Kerala, 26 December 2017. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2017-12-26.part_3_clr_kottayam_Kottayam_auction-notice/. Archive identifier in.gazette.kerala_new.2017-12-26.part_3_clr_kottayam_Kottayam_auction-notice.